ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

പെരുമന്തന്‍ ഉണ്ണിമന്തനെ കുറ്റപ്പെടുത്തുമ്പോള്‍

യിടെ പ്രദര്‍ശന വിജയം നേടിയ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലെ  അടിപൊളി റി -മിക്സ് ഗാനമായ "അപ്പങ്ങള്‍ എമ്പാടും " വികൃതമായ അനുകരണം ആണെന്നും ഗായികയ്ക്ക് ശ്രുതി ശുദ്ധത  ഇല്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ യാണ് പാട്ട് ഇന്നത്തെ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നുമുള്ള ശ്രീ എം .ജി ശ്രീകുമാറിന്റെ വിലപ്പെട്ട വിമര്‍ശനം പത്രത്തില്‍ വായിച്ചു .ഗോപീ സുന്ദര്‍  റീ മിക്സ് ചെയ്തു യുവ ഗായിക അന്ന കത്രീന പാടിയ ഈ ഗാനത്തെ മുന്‍പ് .ഗായകരായ ജയചന്ദ്രന്‍ , കെ ജി മാര്‍ക്കോസ് എന്നിവരും നമ്മുടെ സൂപ്പര്‍ താരം ശ്രീ സന്തോഷ്‌ പണ്ഡിറ്റും വിമര്‍ശിച്ചിരുന്നു . മലബാറിലെ പഴയ ആ പാട്ടിനെ ഏറെ സ്നേഹിച്ചിരുന്ന പലരും വൈകാരികമായി ഈ പുതുമയ്ക്കെതിരെ പ്രതികരിച്ചിരുന്നു .ശുദ്ധ സംഗീതത്തെയും തനിമയുള്ള മാപ്പിള ഗാനങ്ങളേയും സ്നേഹിക്കുന്ന ഇക്കൂട്ടരുടെ ഈ പതികരണങ്ങള്‍ അതിന്റേതായ ഗൌരവത്തില്‍  ഉള്‍ക്കൊള്ളാന്‍  നമുക്ക്   പ്രയാസമില്ല .

എന്നാല്‍ ഈ എം ജി. സാര്‍ ഈ പാട്ടില്‍ മോഷണമുണ്ട്  സംഗീതമില്ല ,ശ്രുതി പോരാ എന്നൊക്കെ പറയുമ്പോള്‍ എന്തോ ഒരിത് തോന്നുന്നു ." മറുപടിയായി ഒന്ന് കൊഞ്ഞനം കുത്തുന്നത് പോലെ .അദ്ദേഹം സംഗീതം ചെയ്ത"  നമ്മുടെ "മാധവേട്ടനിന്നു മൂക്കില്‍ തുമ്പിലാണ് കോപം ..."എന്നൊക്കെ ഒന്ന് തിരിച്ചു പാടി കൊടുത്താലോ എന്ന് പോലും  പലവട്ടം ചിന്തിച്ചു പോകും ...
സിനിമാ സംഗീതത്തിലെ മോഷണവും വിവാദവും റീ മിക്സിങ്ങും ഒന്നും പുതുമയുള്ള വാര്‍ത്തകള്‍ അല്ല .പക്ഷെ അതൊക്കെ പറയേണ്ടവര്‍ പറയുമ്പോള്‍ അതില്‍ കാര്യം ഉണ്ടെന്നു തോന്നേണ്ടവര്‍ക്ക് തോന്നും .

എന്നാല്‍ വരുന്ന വഴി മറക്കുന്ന ഈ എം ജി അണ്ണന്‍ ഇതൊക്കെ പറയുമ്പോള്‍ ആണ്  പ്രശ്നം ..മൌനമെയും ..നാഥാ നീവരും കാലൊച്ചയും ..ഓ ,,മൃദുലേ ..പോലുള്ള ക്ലാസ് ഗാനങ്ങള്‍ ഉണ്ടാക്കിയ അദ്ദേഹത്തിന്‍റെ സഹോദരനും ആരാധ്യനുമായ ശ്രീ എം ജി രാധാ കൃഷ്ണന്‍ പോലും ഒരു മുറൈ വന്ത് പാര്‍ത്തായാ ...., അമ്പല പുഴ ഉണ്ണി കണ്ണനോട് നീ എന്ത് പരിഭവം പോലുള്ള പാട്ടുകള്‍ മോഷണമുതല്‍  ആണെന്ന അപഖ്യാതി കേള്‍പ്പിച്ച ആള്‍ ആണ് ..പക്ഷെ പരാതികള്‍ക്കിടയിലും തനിമ കൊണ്ടു തിളങ്ങാന്‍ പോന്ന പ്രതിഭയുണ്ടായിരുന്നു അദ്ദേഹത്തിനെന്നു പരാതിക്കാര്‍ പോലും സമ്മതിക്കും .

എന്നാല്‍ താങ്കളുടെ കാര്യം അങ്ങിനെയാണോ ? ശ്രീ പ്രിയദര്‍ശനും ,മോഹന്‍ ലാലും ഒക്കെ താങ്കളുടെ സൌഹൃദ വലയത്തില്‍ ഇല്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ? എന്തിന്..ശ്രീ എം ജി രാധാകൃഷ്ണന്റെ സഹോദരന്‍ അല്ലായിരുന്നെങ്കില്‍ ഈ എം ജി അണ്ണന്‍ സിനിമയുടെ ഏഴയലത്ത് പോലും വരില്ലായിരുന്നു എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? ..എന്നിട്ടും നെഗളിപ്പിനു ഒരു കുറവും ഇല്ല ...

താങ്കള്‍ ഒരിക്കല്‍ പറയുന്നത്‌ കേട്ടു‌ ഒരു പാട് നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച   ശ്രീ വേണുഗോപാലിന് പാട്ട് പാടാന്‍ അറിയില്ലെന്ന് ..അഥവാ അദ്ദേഹത്തിന് തന്‍റെ അത്രയും കഴിവില്ലെന്ന് .. ഇപ്പോള്‍ പറയുന്നു അപ്പങ്ങള്‍ എമ്പാടും പാടിയ അന്ന കത്രീനയ്ക്ക് ലൈവ് ആയി ആ പാട്ട് പാടാന്‍ കഴിയില്ല എന്ന് .സാധാരണ ആസ്വാദകരെ വേണമെങ്കില്‍ പറ്റിക്കാം പക്ഷെ .തന്നെ പോലൊരു വിദഗ്ദ്ധനു മാത്രം മനസിലാകുന്ന തട്ടിപ്പാണ് ആ പാട്ടിന്റെ സംഗീത സംവിധായകന്‍ ശ്രീ ഗോപീ സുന്ദര്‍ ഗായിക അന്ന കത്രീനയ്ക്ക് വേണ്ടി ചെയ്തിട്ടുള്ളതെന്നും അങ്ങ് പറഞ്ഞിരിക്കുന്നു .ഈ വക കാര്യങ്ങള്‍ അങ്ങേയ്ക്ക് ബാധകമല്ലേ എന്ന്  ആരും തിരിച്ചു ചോദിക്കില്ല എന്ന ധൈര്യം കൊണ്ടാണോ ഇത്തരത്തില്‍ ഒരാരോപണം ഉന്നയിക്കാന്‍ അങ്ങ്  ഉദ്യമിച്ചത് ?

 ഏഷ്യ നെറ്റിലെ ജനപ്രീതിയാര്‍ജ്ജിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി സംഗീത  പരിപാടിയിലെ എത്രയോ വര്‍ഷങ്ങളായുള്ള ജഡ്ജ് ആണ്  ശ്രീ എം ,ജി ശ്രീകുമാര്‍ . ലൈവ് എന്ന് ജനങ്ങളെ ധരിപ്പിച്ചു മൊബൈല്‍ ഫോണ്‍ എസ് എം എസ് വോട്ടുകളിലൂടെ ഏഷ്യനെറ്റ് കോടികള്‍  വാരിക്കൂട്ടിയ  ആ പരിപാടിയില്‍  ഈ എം ജി അണ്ണനും സഹ ജഡ്ജിമാരും ചേര്‍ന്നു പല തരം പാട്ടുകള്‍ പാടി ആസ്വാദകരെ കോള്‍മയിര്‍ കൊള്ളിക്കുന്നത്‌  ടെലിവിഷനിലൂടെ മലയാളികള്‍  എത്രയോ  കണ്ടിരിക്കുന്നു!! ലൈവ് എന്ന് തോന്നിച്ച ആ പാട്ടുകളിലൂടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ ശ്രീ എം ജി അണ്ണനും കൂട്ടരും വഞ്ചിക്കുകയായിരുന്നു എന്നതല്ലേ സത്യം ? .തയ്യാറെടുപ്പില്ലാതെ ഒരു പാട്ട് പോലും  ശ്രുതി ശുദ്ധമായി പൂര്‍ണ്ണതയോടെ പാടാന്‍ കഴിയാത്തതിനാല്‍  ഈ എം ജി അണ്ണനും കൂട്ടരും അത് സമയമെ  ടുത്തു റിക്കോര്ഡ് ചെയ്തു  പ്ലേ ചെയ്യുകയും   യാതോരുളുപ്പും ഇല്ലാതെ ആ റെക്കോര്‍ഡ്‌ ന് ഒപ്പിച്ചു ചുണ്ടനക്കുകയും ചെയ്യുകയായിരുന്നില്ലേ ?    റിയാലിറ്റി ഷോ യിലെ ഈ റിയാലിറ്റി   അധികം ആര്‍ക്കും അറിയില്ലെങ്കിലും അതറിയാവുന്ന  ചിലരുണ്ട് എന്നോര്‍ക്കണം .  ആ പരിപാടിയില്‍  നിങ്ങള്‍  ശ്രുതി പോയി ,താളം ഇല്ല .മേല്‍ സ്ഥായി  കീഴെ  വന്നില്ല എന്നൊക്കെ പറഞ്ഞു ശ്വാസം മുട്ടിക്കുന്ന കുട്ടികള്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന ബോധമെങ്കിലും നിങ്ങള്‍ക്കുണ്ടാകേണ്ടാതായിരുന്നു .തക്കം കിട്ടുമ്പോള്‍  ശ്രുതിയുടെ പേരില്‍  മത്സരാര്‍ഥികളെ  അവഹേളിക്കുന്ന ഈ സംഗീത പുംഗവന്മാരില്‍  നിറകുടം തുളുമ്പില്ല എന്ന വാക്കിനെ അന്വര്‍ഥമാക്കുന്ന പ്രിയ ഗായിക ചിത്ര മാത്രമായിരുന്നു ഒരപവാദം എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു ..

ഏതായാലും അന്നയ്ക്കെതിരെയുള്ള എം ജി യുടെ  ഈ ആരോപണത്തിനു മറുപടിയായി "എന്നാല്‍ ഇനി മുതല്‍ കമ്പ്യൂട്ടറിനെ കൊണ്ടു പാടിപ്പിച്ചാല്‍ പോരെ ? " എന്ന മറു ചോദ്യം സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍ ഉന്നയിച്ചു കഴിഞ്ഞു .

രണ്ട് കാലിലും മന്ത് ഉള്ളയാള്‍ ഒറ്റക്കാലില്‍ മാത്രം ചെറിയ നീര്‍ വീക്കം ഉള്ളയാളെ കളിയാക്കുന്നത് പോലെയായി ഈ കുറ്റപ്പെടുത്തല്‍ ..മറ്റുള്ളവര്‍ ചുടുന്ന അപ്പങ്ങളെ വിമര്‍ശിക്കുന്ന  നിങ്ങള്‍ സ്വയം ഉണ്ടാക്കിയെന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച പുളിച്ചു നാറിയ അപ്പങ്ങള്‍ കഴിച്ചു ജനങ്ങള്‍ക്ക്‌ ദഹനക്കേട് പിടിച്ച കാര്യം കൂടി ഓര്‍ക്കണമായിരുന്നു . ആരെങ്കിലും അപ്പങ്ങള്‍ ഉണ്ടാക്കിക്കോട്ടേ ..ഇഷ്ടമുള്ളവര്‍ അത് വാങ്ങി കഴിച്ചോട്ടെ ..പ്രൊഡ്യൂസര്‍മാരായ  അമ്മായിമാരുടെ കച്ചോടം പൊട്ടിയാലും നിങ്ങളൊക്കെ ഉണ്ടാക്കുന്ന അപ്പങ്ങള്‍ കൊണ്ടു നിങ്ങളുടെ പണപ്പെട്ടികള്‍ നിറയട്ടെ ..
പക്ഷെ ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ശുദ്ധന്മാരായ ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നത് പോലെ ഇടയ്ക്കിടയ്ക്ക്  സ്വയം മറന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വലുപ്പം കൂട്ടാന്‍ ശ്രമിക്കരുത് ..അത് സ്വയം ചെറുതാകാനെ ഉപകരിക്കൂ ..

6 അഭിപ്രായങ്ങൾ:

  1. നല്ല പാട്ടുകള്‍ എല്ലാക്കാലവും നില നില്‍ക്കും .

    മറുപടിഇല്ലാതാക്കൂ
  2. സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കുന്ന സിനിമാല തമാശക്കാരിയെ ഓര്‍ത്തു.

    മറുപടിഇല്ലാതാക്കൂ
  3. വേശ്യയുടെ ചാരിത്ര്യ പ്രസംഗം ! ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ഇതേ എംജി അണ്ണന്‍ തന്നെയല്ലേ സന്തോഷ്‌ പണ്ടിട്ടിന്റെ പാട്ട് പാടിയത് !

    മറുപടിഇല്ലാതാക്കൂ
  4. ഓരോ കാലഘട്ടത്തിനും സിനിമക്കും ആവശ്യമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തെണ്ടിയിരിക്കുന്നു. അതില്‍ തനിമയും ഗുണവുമുള്ളത് എക്കാലവും നിലനില്‍ക്കും, അല്ലാത്തതിനെ പിന്നെ ആര് ഓര്‍ക്കാന്‍....,??

    ഈ വാ പോയ കൊടാലിയൊക്കെ ഇന്നാരും തിരിഞ്ഞു നോക്കാനില്ലാതെ മൂലക്കിരുന്നു തുരുമ്പ് പിടിക്കുന്നതിന്റെ വേദനയാ......
    ഏഷ്യാനെറ്റ് എല്ലാരുന്നേല്‍ അണ്ണന്‍ കഞ്ഞികുടിക്കില്ലായിരുന്നു. :)

    മറുപടിഇല്ലാതാക്കൂ
  5. പഠിച്ചതെ പാടൂ എന്നാണല്ലോ ! കാര്യമാക്കണ്ട.

    മറുപടിഇല്ലാതാക്കൂ
  6. ഇപ്പോൾ പണവും പദവിയുമുണ്ടെങ്കിൽ ഏത് മന്തും മാറ്റം കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ