വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

ദേ ..പിന്നേം അവാര്‍ഡ്‌ ..എനിക്ക് വയ്യ ,,വേഗം വാന്ന്..

ലോഗോ കടപ്പാട് ബൂലോകം. കോം 
പ്പോളെ ..ദേ ..ഇങ്ങോട്ട് എഴുന്നെറ്റെ...ഹല്ലാ ..ഇതുവരെ ക്ഷീണവും ഉറക്കവും ഒന്നും മാറീ ല്ലേ ..
ദാ..വന്നെന്നു ..നിങ്ങ ഇവിടക്കെടന്നു അലറീ ല്ലേ .."വന്‍ ചതിയാണ് ..തട്ടിപ്പാണ് ...കള്ളപ്പണിയാണ് കോപ്പിലെ ബ്ലോഗര്‍ മത്സരം എന്നൊക്കെ ..." അതിനു കൊണം  ഒണ്ടായീ..  ന്ന്..

ആ ബൂലോകം കാര് പുതിയ മല്‍സരം  തൊടങ്ങാന്‍ പോണൂ ന്ന് .സൂപ്പറും , റണ്ണറപ്പും  കൂടാതെ 2011 ലെ
ബ്ലോഗെഴുതിയ സകലമാന പുലികളെയും എലികളെയും തരം തിരിച്ചു ഗോദയില്‍ ഇറക്കുമെന്നാണ്     .പുതിയ മല്‍സരം പ്രക്യാപിച്ചു കൊണ്ട് ആ  ഡാക്കിട്ടരു പറഞ്ഞെക്കണത്..!

ഇപ്പ സമാദാനം ആയല്ലാ..ഇനീം ഈ കെടപ്പ് നിര്‍ത്തി ഒന്നെണീറ്റ്‌ വന്നൂടെ .കഴിഞ്ഞ പ്രാവിശ്യം മത്സരിക്കാന്‍ പറ്റീല്ലാ ..അവര് വിളിച്ചില്ലാ ..ഇവര് വിളിച്ചില്ല എന്നൊക്കെ പറഞ്ഞു ഉമ്മിണി പുകിലാ ണാ  .നിങ്ങ ഒണ്ടാക്കിയെ ..???

.അതിനിടക്ക്  ചെല എന്താരവമ്മാര് :

 "നിങ്ങക്ക് ആര്‍ത്തിയാണ് ,,കിട്ടാത്തതിന്റെ കൊതിക്കെറുവ്   .ആണ് "

എന്നൊക്കെ പറഞ്ഞു നിങ്ങള കളിയാക്കാന്‍  വന്നല്ല് .!! എന്നിട്ടിപ്പ എന്തായി ?? .ആ മേരിപ്പെങ്ങളും കണ്ണീ കണ്ടവരോടക്ക അതും ഇതും പറഞ്ഞു ആളെ  കൂട്ടി പുക്കാര്‍ ഒണ്ടാക്കാന്‍ നോക്കി ..

പാവം അതുങ്ങള് പേടിച്ചു പോയില്ലേ !! ..കാശ് മൊടക്കി അവാര്‍ഡ്‌  കൊടുക്കുകേം വേണം കണ്ടവമ്മാരുടെ ഒക്കെ വായീ ഇരിക്കണ കേക്കുകേം വേണം ..!!

എന്തരു തല വിധി ആണപ്പാ... !!

എന്തായാലും ഇത് നുമ്മക് ഒന്ന് ആകോഷിക്കണം കേട്ടാ ..ഇതിപ്പോ അഞ്ചാറു അവാര്‍ഡ്‌ എങ്കിലും കാണുമെന്നാ കേക്കണത് ..
 കഴിഞ്ഞ പ്രാവിശം പറ്റിയ അവദ്ധം ഇപ്രാവിശം പറ്റരുത് ..പറഞ്ഞേക്കാം ..ആഞ്ഞു പിടിച്ചാ ഒരെണ്ണം ഒപ്പിക്കാം പറ്റും ..
ഒരെണ്ണം കിട്ടിയാ.. നുമ്മട തട്ടും പൊറത്തും വെക്കാല്ലാന്നു ..യേത് ..
കാട്ടിലെ തടി തേവരുടെ ആന ,,ഒരു കൈ നോക്കി കളയാം ന്ന് ...വാ ..വേഗം എണീര് ...പത്തു പേര വിളിച്ചു കൂട്ടി ഒരപിപ്രായം ഒക്ക ഒണ്ടാ ക്കാം നോക്ക് ..വാ ,,വാ ..നേരം കളയാതെ വാ ..

ഡിഷ്യും ,ഡിഷ്യും : .ഒരു അവാര്‍ഡു കൂടി വരുന്നൂന്നു കേട്ടെങ്കിലും ഇത്ര വേഗം ഇങ്ങു വരുമെന്ന് കരുതിയില്ല ..ഈ ബൂലോകത്തിന് ഇതെന്തിന്റെ കേടാണോ ആവോ !!  ശംഭോ മഹാദേവാ .ബ്ലോഗിലും ഫേസ്‌ ബുക്കിലും ഇനിയും എത്ര  ലോഡ്‌ ശവം  വീഴും ന്ന് ഒരു പിടീം ല്ല്യാ  ..:)

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

സൂപ്പര്‍ ബ്ലോഗര്‍ മത്സരം തട്ടിപ്പ് ആയിരുന്നോ ? ബൂലോകം ഓണ്‍ ലൈന്‍ മൌനം വെടിയണം

ബൂലോകം ഓണ്‍ ലൈന്‍ പ്രഖ്യാപിച്ച സൂപ്പര്‍ ബ്ലോഗര്‍ 2011 മത്സരവും ,തെരഞ്ഞെടുപ്പിന് പിന്നിലെ അന്തര്‍ നാടകങ്ങളും കത്തിപ്പടരുന്ന കാട്ടു തീ പോലെ വിവാദമായി മാറിയിരിക്കുകയാണ് .
തെരഞ്ഞെടുക്കപ്പെട്ടവര്‍ അവാര്‍ഡിന് യോഗ്യരായവര്‍ തന്നെയെന്ന് ബഹുഭൂരിപക്ഷം പേരും തലകുലുക്കി സമ്മതിക്കുമ്പോളും തെരഞ്ഞെടുപ്പിന് വേണ്ടി ബൂലോകം ഓണ്‍ ലൈന്‍  കൈക്കൊണ്ട മാനദണ്ഡങ്ങളെ മത്സരാര്‍ഥികള്‍ തന്നെ പരസ്യമായി ചോദ്യം ചെയ്തു രംഗത്ത് വന്നതാണ്   ആശ്ചര്യ മുളവാക്കിയിട്ടുള്ളത് .


കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗരായ ശ്രീമാന്‍ ബഷീര്‍ വള്ളിക്കുന്നിനെ  ബൂലോകം ഓണ്‍ ലൈന്‍    ഉടമ ഡോ:ബ്രൈറ്റ് ഫോണില്‍ വിളിച്ചു ഇക്കൊല്ലവും മത്സരത്തില്‍ പങ്കെടുക്കണം എന്നവശ്യപ്പെട്ടിരുന്നതായി അദ്ദേഹം മത്സരം നടക്കുന്ന സമയത്തെ ഒരു ഒരു ബ്ലോഗു പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു .


മത്സര ഫലം പുറത്തുവന്നതിനു ശേഷം മത്സരാര്‍ഥി ആയിരുന്ന    ബൈജു വചനം- ബൈജു  ബൂലോകം തെരഞ്ഞെടുപ്പില്‍ എന്തൊക്കെയോ അന്തര്‍ നാടകങ്ങള്‍ നടന്നതായും രണ്ടു ഇന്റെര്‍നെറ്റ് ഹാക്കര്‍ മാര്‍ വഴി താന്‍ ശേഖരിച്ച വിവരങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി രംഗത്ത് വന്നു .മറ്റൊരു മത്സരാര്‍ഥി  ശ്രീമതി മേരി ലില്ലിയും ബൂലോകം തെരഞ്ഞെടുപ്പിനായി നടത്തിയ അസ്വാഭാവിക നടപടികള്‍ സൂചിപ്പിച്ചു കൊണ്ട് ഇന്ന് തന്റെ ഫെയ്സ് ബുക് നോട്ട് ലൂടെ പ്രതികരിക്കുകയുണ്ടായി .


ബ്ലോഗില്‍ തീരെ താല്പര്യം ഇല്ലാതിരുന്ന തന്നെ ബൂലോകം ഓണ്‍ ലൈനിന്റെ ഉടമയും സുഹൃത്തുമായ ഡോ :ബ്രൈറ്റ് ഫോണില്‍ വിളിച്ചു നിര്‍ബന്ധപൂര്‍വ്വം മത്സരത്തില്‍ പന്കെടുപ്പിക്കുകയായിരുന്നു എന്നാണു ശ്രീമതി മേരി ലില്ലിയുടെ ആരോപണം .
മത്സരത്തില്‍ അന്തിമമായി ഉള്‍പ്പെട്ട പത്തു പേരില്‍ ഇപ്പോള്‍ വിജയികളായി പ്രഖ്യാപിച്ചവരെയടക്കം എത്രപേരെ ബൂലോകം ഓണ്‍ ലൈന്‍ അധികൃതര്‍ ഇങ്ങനെ നേരിട്ട് വിളിച്ചു നിര്‍ബന്ധമായി മത്സരത്തില്‍ പന്കെടുപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല .


പക്ഷെ ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും ഈ അവാര്‍ഡിന്റെ നിലവാരത്തെ ക്കുറിച്ചും അതുള്‍ക്കൊള്ളുന്ന മാന്യതയെ കുറിച്ചും അതിന്റെ സാന്കത്യത്തെക്കുറിച്ചും
അവാര്‍ഡ്‌ വിതരണത്തിന് പിന്നില്‍ സംഘാടകര്‍ക്ക് ഉണ്ടായിരുന്ന ഉദ്ദേശ ലക്ഷ്യങ്ങളെ ക്കുറിച്ചും ന്യായമായ സംശയങ്ങള്‍ ഉയര്ന്നുവരാം .അത് തന്നെയാണ് നിരവധി നാവുകളിലൂടെ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത് .
  • മുന്‍കൂട്ടി നിശ്ചയിച്ച ഒരു തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഉള്ള മത്സരമായിരുന്നോ ഇത് ?
  • എന്തായിരുന്നു മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡം ?
  • സൂപ്പര്‍ ബ്ലോഗര്‍ എന്നാല്‍ എന്താണ് ?ഇത് നടത്തുന്നത് കൊണ്ട് ബൂലോകം ഓണ്‍ ലൈന്‍ നടത്തിപ്പുകാര്‍ ലക്‌ഷ്യം വയ്ക്കുന്നത് എന്താണ് ?
  • ഓണ്‍ ലൈന്‍ വോട്ടിംഗ് കുറ്റമറ്റത് ആയിരുന്നു എങ്കില്‍ രണ്ടു ഘട്ടങ്ങളിലായി നടത്തിയ വോട്ടിംഗ് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാണോ ? ജനാധിപത്യ സംവിധാനനത്തില്‍  ഇതറിയാന്‍ വോട്ടര്‍മാര്‍ക്കും മത്സരാര്‍ഥി കള്‍ക്കും അവകാശം ഉണ്ടല്ലോ .
  • മത്സരത്തില്‍  പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ബ്ലോഗില്‍ സജീവമല്ലാത്തവരെ പോലും വിളി ച്ചത് എന്തിനായിരുന്നു ? അര്‍ഹരായ ബ്ലോഗര്‍മാര്‍ ഇല്ല എന്ന വിലയിരുത്തലില്‍ നിന്നാണോ ഇങ്ങനെ ഒരു പ്രവൃത്തി ? 
  • ഇത് വോട്ടെടുപ്പിന്റെ വിശ്വാസ്യതയെ ബാധിച്ചതായി കണക്കാക്കുന്നുണ്ടോ ?

സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഈ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും അതില്‍ വോട്ടു ചെയ്തും പ്രചരണം നടത്തിയും അഭിപ്രായം പറഞ്ഞും ഭാഗഭാക്കായ എല്ലാവര്ക്കും താല്പര്യം ഉണ്ട് ,അത് വ്യക്തമാകാന്‍ ബൂലോകം ഓണ്‍ ലൈന്‍ അധികൃതര്‍ക്ക്‌ ധാര്‍മികമായ ബാധ്യതയും ഉണ്ട് .അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞു മാറിയാല്‍ സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തില്‍ തട്ടിപ്പ് നടന്നെന്ന പ്രചാരണത്തെ അവര്‍തന്നെ അന്ഗീകരിക്കുകയാണ് എന്ന് വിശ്വസിക്കേണ്ടി വരും . ബൂലോകം പോലൊരു ഓണ്‍ ലൈന്‍ പ്രസിദ്ധീകരണം ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നോ എന്ന വലിയ ചോദ്യത്തിന് ഉത്തരം തേടാനാണ് ശ്രമം .ഇത് നിലവിലെ  വിജയികളെ ചോദ്യം ചെയ്യുകയാണോ എന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അതിനുത്തരവാദികളും ബൂലോകം ഓണ്‍ ലൈന്‍ അധികൃതര്‍ തന്നെയാണെന്ന് വിനയ പുരസ്സരം അറിയിക്കട്ടെ .
സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ്‌ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്  ബൂലോകം ഓണ്‍ ലൈന്‍ നല്‍കുന്ന വിശദീകരണം കൂടി വായിക്കാം 

ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

ചവറ്റു കുട്ട അഥവാ Waste Basket

ആര്‍ക്കും വേണ്ടാത്തവ സമാഹരിക്കാന്‍ ഒരു ചവറ്റു കുട്ട ..
പരിഷ്കൃത ലോകത്തിന്റെ മാലിന്യങ്ങള്‍ വഹിക്കാന്‍ 
സ്വയം ദുര്‍ഗന്ധം പേറി ഇതാ ഇവിടെയൊരു ചവറ്റു കുട്ട .