തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം നടപ്പില്‍ വരുത്തുക എന്നതാണ് ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ആത്യന്തിക ലക്ഷ്യം .
അത്തരം ഒരു സമൂഹത്തില്‍ സര്‍ക്കാര്‍ എന്ന് പറയുന്നത് പാര്‍ട്ടി മാത്രമാണ് .. അവിടെ വേറെ പാര്‍ട്ടികള്‍ ഉണ്ടായിരിക്കില്ല .വേറെ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കില്ല .. അഥവാ ഉണ്ടാകാന്‍ പാടില്ല
. വ്യത്യസ്തമായി ചിന്തിക്കുന്ന പൌരന്മാര് ഉണ്ടാകില്ല . ജനങ്ങള്‍ എന്ത് പറയണം എന്നും എങ്ങനെ ചിന്തിക്കണം എന്നും എന്ത് ജോലി ചെയ്യണം എന്നും എന്ത് ആഹാരം കഴിക്കണം എന്നും പാര്‍ട്ടി തീരുമാനിക്കും . അവിടെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ള മാധ്യമങ്ങള്‍ ഉണ്ടായിരിക്കില്ല ..
എല്ലാവര്ക്കും ഒരേ സ്വരം ഒരേ നിറം സര്‍ക്കാരിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതില്‍ ഒരേ യോജിപ്പ് ശക്തമായ ഇരുമ്പു മറകള്‍ കൊണ്ട് കമ്യൂണിസ്റ്റ് സമൂഹങ്ങളെ പാര്‍ട്ടിയും സര്‍ക്കാരും പുറം ലോകത്തുള്ള വലതു പിന്തിരിപ്പന് അശുദ്ധ വായുവില്‍ നിന്നും അനാവശ്യ സ്വാതന്ത്ര്യ ബോധത്തില്‍ നിന്നും സദാ സംരക്ഷിച്ചു നിര്‍ത്തും ..
ഇതാണ് വിശാലമായ കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ..തകര്‍ന്നു പോയ സോവിയറ്റ് റഷ്യയില്‍ ഇതായിരുന്നു അവസ്ഥ ..ഇപ്പോള്‍ ലോക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ചൈനയില്‍ ഇത് തന്നെയാണ് സ്ഥിതി ....ക്യൂബയില്‍ , ത്രിപുരയില്‍ , പശ്ചിമ ബംഗാളില്‍ കേരളത്തില്‍ എല്ലാം ഇത്തരം ഒരവസ്ഥ ഉണ്ടാകണം എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിശിഷ്യാ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താല്പര്യം .
എല്ലാവരും കമ്യൂണിസ്റ്റ് ആയിരിക്കുക ..അല്ലാത്തവരെ ഇല്ലാതാക്കുക .നശിപ്പിക്കുക ..അവിടെ കോണ്‍ഗ്രസ് ഇല്ല , ജാതിയും മതവും ഉള്ള ബി ജെ പിയും .മുസ്ലീം ലീഗും വേണ്ടേ വേണ്ട .പ്രാദേശിക വികാരം പടര്‍ത്തുന്ന കേരള കൊണ്ഗ്രസുകള്‍ ഒട്ടും വേണ്ട .എന്തിനധികം ?ഇടതു പക്ഷം എന്ന്പറഞ്ഞു കൂടെ കൊണ്ടുനടക്കുന്ന സി പി ഐയും , ആര് എസ് .പിയും ,മറ്റു ഞാഞ്ഞൂല് സന്തതികളും പോലും കമ്യൂണിസ്റ്റ് ഭാരതത്തിലും കമ്യൂണിസ്റ്റ് കേരളത്തിലും ഉണ്ടാകില്ല...
ഉണ്ടാവരുത് !!
രാഷ്ട്രീയവും മതവും മത്സരവും വിപണിയും കുത്തി നിറച്ച സിനിമകളും ജീവിതവും കൊലപാതകവും ഉണ്ടാകില്ല ..അഥവാ ഉണ്ടെങ്കില്‍ അവയുടെ തിരക്കഥകള്‍ പാര്‍ട്ടി ഓഫീസില്‍ നേതാക്കളുടെ കര്‍ശന നിയന്ത്രണത്തിലും നിരീക്ഷണത്തിലും രചിക്കപ്പെടുന്നതാവണം ..മാധ്യമങ്ങള്‍ കഥയോ തിരക്കഥയോ എഴുതുന്ന ഇന്നത്തെ രീതി തുടരാന്‍ പാടില്ല .
നിലവിലെ ബൂര്‍ഷ്വാ സെറ്റപ്പില്‍ ഉള്ള ഭരണ ഘടനയും പൌര സ്വാതന്ത്ര്യവും പരണത്ത് വച്ചിട്ടു പാര്‍ട്ടി കൊണ്ഗ്രസ്സില് പ്രത്യേകമായി എഴുതി ഉണ്ടാക്കിയ പാര്‍ട്ടി നിയമങ്ങള്‍ നടപ്പില്‍ വരുത്തും ..നിയമങ്ങള്‍ ലംഘിക്കുന്നവരെ പാര്‍ട്ടി കോടതികള്‍ കൂടി പരസ്യ വിചാരണ നടത്തി കൂമ്പിനു ചവിട്ടിയും , വെട്ടിയും കുത്തിയും ശിക്ഷ നടപ്പാക്കും ..
സമ്പൂര്‍ണ്ണ സോഷ്യലിസത്തിലേയ്ക്കുള്ള പ്രയാണത്തിനിടയില്‍ ഉള്ള ഇത്തരം സത്പ്രവൃത്തികള്‍ നേരത്തെയും നേരിട്ടും അറിയിക്കാന്‍ പാര്‍ട്ടി പത്രവും ചാനലും അത് ഘോരഘോരം ഉദ്ഘോഷിച്ചു ജനമനസുകളില്‍ ഉറപ്പിക്കാന്‍ മാധവന്‍കുട്ടി - ഭാസുരേന്ദ്ര പ്രഭൃതികളും സദാ സജ്ജര്‍ ..
കൊലപാതക രാഷ്ട്രീയത്തിന്റെ വാള് മുനയില്‍ പതറി നില്ക്കുന്ന സി പി എം അക്കാര്യങ്ങള്‍ ജനസമക്ഷം സമര്‍പ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ചന്ദ്രഹാസം ഇളക്കുമ്പോള്‍ ഇതൊക്കെയാവും അതിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെയും ദേശാഭിമാനി പത്രാധിപര്‍ വി .വി .ദക്ഷിണമൂര്ത്തിയുടെയുമൊക്കെ ഉള്ളില്‍ തിളച്ചുമറിയുന്ന കമ്യൂണിസ്റ്റ് മാധ്യമ സങ്കല്പം ..
ഏറ്റവും ഒടുവില്‍ ചന്ദ്ര ശേഖരന് വധവുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ കോഴിക്കോട് ജില്ലാ സെക്രട്ടരിയെറ്റ് അംഗം പി .മോഹനനെ പോലീസ് വഴിയില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്തതിനെ ന്യായീകരിച്ചില്ല എന്നതാണ് വലതു പക്ഷം എന്ന് സ്ഥിരമായി പഴി കേള്‍ക്കുന്ന മാധ്യമങ്ങള്‍ സി പി എമ്മിനോട് ചെയ്ത ഏറ്റവും പുതിയ കുറ്റം .
എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്ക് മുന്നില്‍ ഹാജരാകുമായിരുന്നല്ലോ എന്നാണ് വേറെ ഒരു ചോദ്യം .. ന്യായമായ ആ ചോദ്യങ്ങളും ഈ മാധ്യമങ്ങളിലൂടെയാണ് ജനം അറിഞ്ഞതെന്നോര്ക്കണം ..
സുഖമില്ല എന്ന് പറഞ്ഞു കൊലപാതക കേസുകളുടെ അന്വേഷണത്തില്‍ നിന്ന് വിട്ടു നില്ക്കുന്ന കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള എറണാകുളത്തെ ജയിലില്‍ അതേ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും സന്ദര്‍ശിച്ച സംഭവം വാര്‍ത്തയാക്കിയത് മറ്റൊരു കുറ്റം ..
നോട്ടീസ് കൊടുത്ത കുഞ്ഞനന്തന് മുങ്ങിയതും ,രാജേഷ് ,പി ജയരാജന് തുടങ്ങിയവര്‍ ഒഴിവു കഴിവുകള്‍ പറഞ്ഞു സമയം നീട്ടി വയ്ക്കുന്നതും സ്വാഭാവികമായും വാര്‍ത്തയാകും ..
പാര്‍ട്ടി ഓഫീസില്‍ ചെന്ന് നേതാക്കന്മാരെ അറസ്റ്റു ചെയ്താല്‍ പാര്‍ട്ടി തീപ്പന്തം ആകും എന്ന് പിണറായിയും പോലീസും വന്നാല്‍ മുളക് വെള്ളം ഒഴിക്കണം എന്ന് എം .വി .ജയരാജനും കയ്യും കെട്ടി നോക്കി ഇരിക്കില്ല എന്ന് പി .ജയരാജനും ഭീഷണിപ്പെടുത്തിയത് തല്ക്കാലം മറക്കാം ..പക്ഷെ ജീവനില്‍ പേടിയുണ്ടെങ്കിലും അന്വേഷണം ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്ന പോലീസിനു ഇവരെയൊക്കെ പിടികൂടി ചോദ്യം ചെയ്തല്ലേ പറ്റൂ ?
മാധ്യമങ്ങള്‍ പറയുന്നത് അപ്പാടെ ജനം വിശ്വസിച്ചു സി പി എമ്മിനെ പ്രതിക്കൂട്ടില്‍ ആക്കുകയാണ് എന്ന നേതാക്കളുടെ കണ്ടുപിടുത്തം തന്നെ സാമൂഹിക പ്രശ്നങ്ങള്‍ വിലയിരുത്തി കൃത്യമായ നിലപാടുകളില്‍ എത്തിച്ചേരാനുള്ള ജനങ്ങളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതാണ് . ലോകത്തെ നടുക്കിയ അതി നിഷ്ടൂരമായ കൊലപാതകങ്ങളില്‍ സി പി എമ്മിന് പങ്കില്ല എങ്കില്‍ ഈ കൊലപാതകങ്ങളെ അപലപിക്കാന്‍ അവര്‍ ഇതുവരെ തയ്യാറാകാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കാന്‍ ജനങ്ങള്‍ക്ക് ആറാം ഇന്ദ്രിയം ഒന്നും വേണമെന്നില്ല .
പാര്‍ട്ടിക്ക് പങ്കില്ല എങ്കില്‍ പണം വാങ്ങി ചൂണ്ടിക്കാണിക്കുന്ന ശത്രുക്കളെ വെട്ടി വീഴ്ത്താന്‍ നടക്കുന്ന ക്വട്ടേഷന്‍ ഗുണ്ടകളെ ജയിലില്‍ പോയി കാണുന്നതും അവരെ ജാമ്യത്തില്‍ ഇറക്കാന്‍ സി പിഎം നേതാക്കള്‍ വക്കീലിനെ വയ്ക്കുന്നതും പണം ഒഴുക്കുന്നതും എന്തിനു വേണ്ടിയാണ് ?
അന്വേഷണവുമായി സഹകരിച്ചു തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിന് പകരം തൊടുന്യായം നിരത്തി അന്വേഷണ ഉദ്യോഗസ്ഥന്മാരില് നിന്ന് ഒളിച്ചു നടക്കുന്നത് എന്തിനാണ് ?
പി .മോഹനനെ പോലുള്ള നേതാക്കളെ വഴിയില്‍ നിന്ന് പോലീസ് പിടികൂടുമ്പോള്‍ അതിനെ അപലപിക്കാന്‍ വലതു പക്ഷ മാധ്യമങ്ങള്‍ തയ്യാറായില്ല എന്ന് കുറ്റപ്പെടുത്തുന്ന പിണറായിയും ദേശാഭിമാനി എഡിറ്റര്‍ ദക്ഷിണാ മൂര്‍ത്തിയും .പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവും ആയ സഖാവ് വി എസ് .അച്യുതാന്ദന് എന്തുകൊണ്ടാണ് പാര്‍ട്ടി പത്രത്തിലൂടെ പോലും ഇക്കാര്യങ്ങളെ അപലപിക്കാതിരുന്നത് , എന്ന ചോദ്യത്തിന് കൂടി ഉത്തരം പറയെണ്ടതല്ലേ ?
പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും പറയുന്നത് ജനം വിശ്വസിക്കുമോ എന്ന് കാത്തിരുന്നു കാണാം എന്ന് വി എസ് തന്നെ അതിനു മറുപടി പറഞ്ഞതായി കണ്ടു ..അത് സംഭവിച്ചതാണ് എങ്കില്‍ വി എസ് ..എന്ന ഈ ജനകീയ മാധ്യമത്തെ നിങ്ങള്‍ എങ്ങിനെയാണ് വിലയിരുത്തുക ?
മാധ്യമങ്ങളെ വലതു പക്ഷം എന്നും പിന്തിരിപ്പന് എന്നും സിണ്ടിക്കെറ്റ് എന്നുമൊക്കെ ആരോപിക്കുന്ന സഖാവ് പിണറായി വിജയന് ഇപ്പോള്‍ ഏറ്റവും വലിയ ജനകീയ മാധ്യമം ആയി വളര്‍ന്നു വന്നു പാര്‍ട്ടിക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന സഖാവ വി എസ് .അച്യുതാനന്ദനെ ഏതു പക്ഷത്തില്‍ പെടുത്തും ?
മറുപടിഇല്ലാതാക്കൂപൊതു സമൂഹത്തിനു മുന്നില്‍ സഹിഷ്ണുതയോടെയും , മാദ്യമാങ്ങളുടെയും മറ്റും വിമര്‍ശനങ്ങളെയും ചന്കൂട്ടത്തോടെയും നേരിടുന്നുന്ന ഒരു നേത്രത്വം ഇല്ലാത്തതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ കുറവ്.
മറുപടിഇല്ലാതാക്കൂതൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്തെന്ന് മാര്‍ക്സ് വിവക്ഷിച്ചത് വേറെ. അത് പാര്‍ട്ടി സര്‍വ്വാധിപത്യമായി വ്യാഖ്യാനിച്ചതും പ്രയോഗവല്‍ക്കരിച്ചതും ഫലത്തില്‍ മാര്‍ക്സിനെ നിഷേധിക്കലായിരുന്നു. ചുരുക്കത്തില്‍ മാര്‍ക്സിനെ മനസ്സിലാക്കാന്‍ സോ കോള്‍ഡ് കമ്മ്യൂണിസ്റ്റുകള്ക്കായില്ല.
മറുപടിഇല്ലാതാക്കൂമാര്ക്സിസത്തേക്കാള് സ്റ്റാലിനിസത്തിലേക്ക് വീണു കിടക്കുന്ന CPM ന് ഇതിലപ്പുറം വളരാന്‍ ആവില്ല.
മറുപടിഇല്ലാതാക്കൂഎല്ലാം പാര്‍ട്ടി - സ്റ്റേറ്റ് മാത്രം തീരുമാനിക്കുന്ന ഈ അവസ്ഥയെ പറ്റി ജോര്‍ജ് ഓര്‍വെല്‍ തന്റെ 1984 എന്ന നോവലില്‍ കൃത്യമായി വരച്ചു കാട്ടിയിട്ടുണ്ട്. 1949 ലൊ മറ്റോ ആണ് അദ്ദേഹം അതു എഴുതിയത് എന്ന് തോന്നുന്നു. പക്ഷെ എത്ര കൃത്യമായി ആ പുസ്തകം വരാന്‍ പോവുന്ന അവസ്ഥകള്‍ വിവരിക്കുന്നു.
വി എസ് എന്ന മാധ്യമത്തെ പിണറായി ഏറെ ഭയക്കുന്നുണ്ട്. അതിനു തട വെയ്ക്കാനായിരുന്നു മണിയെ രംഗത്തിറക്കിയത്. വോള്‍ട്ടേജ് കൂടി മണി തന്നെ കരിഞ്ഞു പോവുമെന്ന് ഓര്‍ത്തില്ല
1984
മറുപടിഇല്ലാതാക്കൂരാഷ്ട്രീയം പറയാന്‍ ഉള്ളതല്ല പ്രവര്‍ത്തിക്കാന്‍ ഉള്ളത് ഇത് എന്റെ അഭിപ്രായം ആണ് കേട്ടോ . രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ല വായിക്കും എഴുതുക ആശംസകള്‍
മറുപടിഇല്ലാതാക്കൂമുന്കൂട്ടി നോട്ടീസ് കൊടുക്കാതെ റോഡില്‍ കാറ് തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഏറ്റവും വലിയ അപരാധം. നിരായുധനായി ഒരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന ടി.പി എന്ന ജനകീയ കമ്മ്യൂണിസ്റ്റിനെ പെരുവഴിയില്‍ വെട്ടി വീഴ്ത്താന്‍ ഇങ്ങനെ നോട്ടീസ് വല്ലതും കൊടുത്തിരുന്നോ ?
മറുപടിഇല്ലാതാക്കൂതലേക്കെട്ടിന്റെ ഉത്തരം,:
മറുപടിഇല്ലാതാക്കൂഇതുവരെ കണ്ടറിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍ വി.എസിന് പിന്നാലെ ആ വാക്കുകേട്ട് നടക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. തികഞ്ഞ അവസരവാദിയും അധികാരമോഹിയും അസഹിഷ്ണുവുമാണ് എന്ന് ഒന്നിച്ചുപറയാം. ഉദാഹരണമായി, എ. കെ. ആന്റണിയെപ്പോലെ വാക്കിലെ ആദര്‍ശങ്ങള്‍ പ്രാവത്തികമാക്കുന്നതില് വി.എസ് അമ്പേ പരാജയമാണ്. കൂടെ കൂടിയവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ലീഡര്‍ കരുണാകരന്റെ നേതൃഗുണം ഇല്ല. പിണറായിയെപ്പോലെ ഇടിവെട്ടിയാലും പതറാത്ത ചങ്കൂറ്റവും ഇല്ല. ഒക്കെകൂട്ടി വായിച്ചാല്‍ കെ.മുരളീധരന്റെ വാക്ക് വിശ്വസിച്ചു കൂടെക്കൂടിയാല്‍ എങ്ങനെയിരിക്കും!! അതാവും അവസ്ഥ!
പിന്നെ ലേഖനത്തിന്റെ കാമ്പിലെയ്ക്ക്:,
വഴിയില്‍ വിലങ്ങായി നില്‍ക്കുന്നതെല്ലാം വെട്ടിനീക്കുന്ന, ഒട്ടും വിട്ടുവീഴ്ചയില്ലാത്ത, തെറ്റുകള്‍ സമ്മതിക്കാത്ത സ്വന്തം സഖാക്കളിലും അതുവഴി സമൂഹത്തിലും അടിച്ചേല്‍പ്പിക്കുന്ന ഈ ഭീകര മുഖം പാര്‍ട്ടിക്ക് ഇല്ലായിരുന്നെങ്കില്‍,.......മാര്‍ക്സിസം ഒരു സുന്ദരമായ ചിന്തയാണ്. ലോകം അവസാനിക്കുന്നിടത്തോളം വിപ്ലവ ചിന്തകള്‍ ഉണ്ടാവുകതന്നെചെയ്യും!! ഒരു പക്ഷെ രൂപവും ഭാവവും മാറി, ഈജിപ്തിലെയും ടുണീഷ്യയിലെയും മുല്ലപ്പൂ വിപ്ലവം പോലെ,........
@ ജോസെലെറ്റ്: വി എസ് അവസരവാദിയെന്നോ..എങ്കില്‍ കേരളത്തില്‍ അങ്ങനെ അല്ലാത്ത ഒരു രാഷ്ട്രീയക്കാരനെ കാട്ടിത്തരൂ താങ്കള്‍ !
ഇല്ലാതാക്കൂഅദ്ദേഹം താല്‍ക്കാലിക ലാഭങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നവരോട് ഒരു വാക്ക്. കേരളത്തില്‍ ഇന്ന് ആത്മാര്‍ഥതയുടെ കണിക ഉള്ള എത്ര പേര് ഉണ്ടാവും. അങ്ങനെ നോക്കുമ്പോള്‍ തമ്മില്‍ ഭേദം തൊമ്മന് എന്ന് പറയുന്നതുപോലെ വി എസ് ഭേദം അല്ലെ. ജനങ്ങള്‍ ആഗ്രഹിക്കുന്ന പലതും അദ്ദേഹം ചെയ്യുന്നുണ്ടല്ലോ. പാര്‍ട്ടി ഇന്ന് "സര്‍വരാജ്യ മുതലാളികളെ സംഖടിക്കുവിന്" എന്ന് പറയുന്നതില്‍ വേദനയുള്ള ഒരുപാട് പേര് ഉണ്ടാവും. അങ്ങനെ ഉള്ളവര്‍ക്ക് ഈ പോരാട്ടങ്ങളെ തള്ളി പറയാന്‍ കഴിയില്ല.
പിന്നെ കെ. മുരളീധരന്. ..കൂടെ നില്‍ക്കുന്നവരെ എന്നും സംരക്ഷിക്കുന്നവന് തന്നെയാണ് മുരളീധരന്. മുരളീധരന്റെ ചില തീരുമാനങ്ങള്‍ മിസ് ഫയര്‍ ചെയ്തിട്ടുണ്ടാവാം. പക്ഷെ അദ്ദേഹത്തിന്റെ കഴിവുകള്‍ കുറച്ചു കണ്ടുകൂടാ. ചെന്നിത്തലയുടെ സ്ഥാനത് മുരളി ആയിരുന്നെങ്കില്‍, ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് പറയുന്നത് നടന്നേനെ എന്ന് ചിന്തിക്കുന്ന കുറെ ആളുകള്‍ എങ്കിലും ഉണ്ട്.
കുറച്ചു വലതു പക്ഷ മാധ്യമങ്ങള്‍ ഊതി പെരുപ്പിച്ച വെറും ബലൂണ്‍ മാത്രമാണ് വി.എസ്
മറുപടിഇല്ലാതാക്കൂപ്രതിപക്ഷത്തിരുന്ന് കുറ്റവാളികളെ കല്തുരങ്കില് അടയ്ക്കും എന്നൊക്കെ പറഞ്ഞു കയ്യടി വാങ്ങിയ വി.എസ്. ഭരണത്തില്‍ ഇരുന്നു എത്ര കേസുകളില്‍ നടപടി എടുപ്പിക്കാന്‍ സാധിച്ചു.
തന്റെ കസേര തെറിക്കും എന്നറിഞ്ഞു കൂടെ നിന്നവരെ കൈവിട്ടു മൂന്നാര്‍ വിഷയത്തില്‍.
നാടൊട്ടുക്ക് സാധാരണക്കാരന്റെ കൃഷി വെട്ടി നിരത്താന്‍ നേതൃത്വം കൊടുത്തു വി.എസ്. പലരും മറന്നു പോയി കാണും. പക്ഷെ അനുഭവിച്ചവര്‍ മറക്കില്ല.
ഇപ്പോഴും രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ലക്ഷങ്ങള്‍ മുടക്കി കേസ് നടത്തുന്നു.
പാര്‍ടിക്കെതിരെ കലപില കൂട്ടി കയ്യടി നേടുന്നു. വി.എസ് പാര്‍ട്ടി വിടും എന്ന് ചിന്തിക്കുന്നത് ഭോഷ്കാണ്.
അഞ്ചു വര്‍ഷം മുഖ്യമന്ത്രി ആയിരുന്നു കേരളത്തിന് വേണ്ടി എന്താണ് പ്രത്യേകമായി വി.എസ് ചെയ്തത്.
പ്രതിപക്ഷതായപ്പോള് വീണ്ടും കേസുകള്‍ പൊടി തട്ടി എടുത്തു തുടങ്ങി.
ശാരിയുടെ അച്ഛനോട് ചോദിച്ചാല്‍ അറിയാം വി.എസിന്റെ തനി നിറം.
കുറച്ചു മാധ്യമങ്ങള്‍ വി.എസ് നെ ആദര്‍ശ വാദിയായി പൊക്കി നടക്കുന്നു.
പാര്‍ട്ടി വി.എസിനെ പുറത്താക്കാനുള്ള ധൈര്യം കാണിക്കണം.
അതോടെ തീരും വി.എസ്.
ഒരു കാര്യത്തില്‍ മാത്രം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.
ഈ പ്രായത്തിലും ആരോഗ്യം കാത്തു സൂക്ഷിക്കുവാനുള്ള ശ്രദ്ധ,
രെമേഷിന്റെ നിരീക്ഷണം ശരിയാണ് .
മറുപടിഇല്ലാതാക്കൂകമ്മുനിസ്റ്റ് രീതി അറിഞ്ഞിടത്തോളം ..കണ്ടിടത്തോളം അതൊക്കെ തന്നെയാണ് .
എന്നാല്‍ ...അതങ്ങ് ഇല്ലാതായാല്‍ ...?
ഇന്ത്യ വിടുക ,ലോകവും വിടുക .....കേരളം എന്താകും ?
ആവോ ...ആര്‍ക്കറിയാം ...എന്ന് വെറുതെ പറയാനാകുമോ ?
ഇന്ന് കിട്ടിയത് .
മറുപടിഇല്ലാതാക്കൂഅയ്സ്ക്രീം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് അച്ചുതാനന്ദന് നല്കാന് വിധിച്ചു സുപ്രീം കോടതി പറഞ്ഞത് ..
ആ മനുഷ്യന് ജനപക്ഷത് നിന്ന് അക്ഷീണം അഴിമതിക്കും ,നീതികെടുകള്ക്കും എതിരെ പോരാടുന്ന ആളാകയാല്‍
അദ്ദേഹത്തിന് അത് ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നാണു .പരമോന്നത കോടതി പറഞ്ഞത് വിശ്വസിക്കാമോ ?
സുപ്രീം കോടതിയില്‍ കൊമ്പന്മാരായ വകീലന്മാര്‍ ഫീസില്ലാതെ വീ എസ്സിന് വേണ്ടി കേസ് വാദിക്കുന്നെന്നു വീ എസ്സ്
പിണറായിക്ക് വിശദീകരണം നല്‍കിയത് ,ഒരു കൊമ്പനും തിരുത്തി പറഞ്ഞിട്ടില്ലല്ലോ ?ഉവ്വോ ?
മാനത്ത് കണ്ണി ...(ഷാജീവാ..) വി എസ് അച്യുതാന്ദന്റെ തട്ടകം ആയ ആലപ്പുഴക്കാരും പഴയ സഹപ്രവര്‍ത്തകരും ആണ് നമ്മള് രണ്ടു പേരും :) അദ്ദേഹം പ്രതിപക്ഷ നേതാവും മുഖ്യ മന്ത്രിയും ആകുന്നതിനു വളരെ വര്‍ഷം മുന്‍പ് ജില്ലാ സെക്രട്ടറിയും പാര്‍ട്ടി സെക്രട്ടറിയും ആയിരുന്ന കാലം ഓര്‍മ്മയുണ്ടാകുമല്ലോ ...അദ്ദേഹത്തിന്റെ ജനകീയ മുഖം എത്രയോ നാള് കഴിഞ്ഞു ആര്‍ജ്ജിച്ച ഒന്നാണ് ...കോടതിയും കേസും വിജയവും പരാജയവും ഒക്കെ ഇന്നലെ ഉണ്ടായ്തല്ലേ ..:))
ഇല്ലാതാക്കൂവീയെസ്സിനു തുല്യം വീയെസ് മാത്രം...!
മറുപടിഇല്ലാതാക്കൂജനങ്ങൾ കൂടെയുണ്ട്....
രമേശ് ..കെ കെ .കുമാരന് ,കെ കെ ചെല്ലപ്പന് .പി കെ ചന്ദ്രാനന്ദന്‍ ...ഇവരെല്ലാമായിരുന്നു അന്ന് ജില്ലാ നേതാകള്‍ .
മറുപടിഇല്ലാതാക്കൂവി എസ് സംസ്ഥാന നേതാവും .എത്ര സ്നേഹവാന്മാരും ,,ധീരന്മാരും ..ആദര്ഷവാന്മാരും ആയിരുന്നു അവരെല്ലാം .കുട്ടികളായ നമ്മളോട് അവര്‍ എന്തുമാത്രം സ്നേഹം കാട്ടി .ആ സ്നേഹ വിശ്വാസങ്ങള്‍ വിട്ടു എനിക്ക് എങ്ങോട്ട് പോകാനാകും ?
അത് കമ്മുനിസ്റ്റ് സ്നേഹമാണ് .