ബുധനാഴ്‌ച, ജൂൺ 27, 2012

നികുതി വലയിലെ അടുത്ത ഇര പ്രവാസി

പ്രവാസികള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നത് കൊണ്ടാകണം പ്രവാസി നിക്ഷേപത്തിന് സേവന നികുതി വരുന്നു എന്ന മട്ടില്‍ ഇന്നലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂടേറിയ ചര്‍ച്ചയായി മാറിയത് . പത്രത്തിന് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് വ്യക്തമായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ നക്കാപ്പിച്ചയില്‍ 
നികുതിക്കണ്ണുകള്‍ കൂര്‍പ്പിക്കുന്നുണ്ട് എന്ന ആശങ്ക ഏറെ കാലമായി നിലനില്‍ക്കുകയാണ് .

ഇടി വെട്ടിയവനെ പാമ്പ്  കടിച്ചു ,അവന്റെ തലയില്‍ തന്നെ തേങ്ങയും വീണു എന്ന് പണ്ടാരോ   പറഞ്ഞത് പോലെയായി 
പ്രവാസികളുടെ അവസ്ഥ . എയര്‍ ഇന്ത്യ  യുടെ സമരവും കെടുകാര്യസ്ഥതയും കൊണ്ടു സ്വകാര്യ  വിമാനകമ്പനികള്‍  വന്‍ തോതില്‍ പ്രവാസികളെ കൊള്ളയടിക്കുകയും എങ്ങനെയും പണം ഉണ്ടാക്കി വിമാനം കയറി നാട്ടില്‍ ചെന്നാല്‍ അവിടുത്തെ വിലക്കയറ്റം  കൊണ്ടു  നട്ടം തിരിയുകയും ചെയ്യുന്ന  സാഹചര്യത്തിലാണ്  രക്തം വിയര്‍പ്പാക്കി നാട്ടിലേക്കു അയച്ചു കൊടുക്കുന്ന പ്രവാസിയുടെ പണത്തിനു മേലും കേന്ദ്ര സര്‍ക്കാര്‍ കണ്ണ് വയ്ക്കുന്നത് ..
നേരത്തെ പ്രത്യക്ഷ നികുതി പരിഷ്കാരങ്ങള്‍ക്കുള്ള 
നിര്‍ദ്ദേശം വന്നപ്പോഴും പ്രവാസികള്‍ക്ക് നികുതി ചുമത്തും എന്ന ഭീതി വ്യാപകമായിരുന്നു .
 ഗള്‍ഫ്‌ മേഖലയില്‍ ജോലിചെയ്യുന്ന  അറുപതു ലക്ഷത്തോളം പേര്‍ അടക്കം   190  രാജ്യങ്ങളിലായി ഏതാണ്ട്   270 ലക്ഷം വിദേശ ഇന്ത്യ ക്കാര്‍  ജോലിയുമായി ബന്ധപ്പെട്ടു പ്രവാസ ജീവിതം നയിക്കുന്നുണ്ട്‌   .ലോക ബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം  55 ബില്ല്യന്‍ ഡോളര്‍ വരുന്ന വിദേശ നാണയം   ഇന്ത്യയിലേയ്ക്ക്  വന്നിട്ടുണ്ട്   ഒരു ബില്ല്യന്‍ ഡോളര്‍ ഏകദേശം 4000  കോടി രൂപയാണ്  .  രൂപയുടെ മൂല്യം കുറഞ്ഞതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശ ഇന്ത്യക്കാരുടെ പണം വരവ്   പല മടങ്ങ്‌ വര്‍ദ്ധിക്കുകയും ചെയ്തു . ഈ സാഹചര്യം അവസരമാക്കി നികുതി ഏര്‍പ്പെടുത്തുക വഴി അപ്രതീക്ഷിതമായി കോടിക്കണക്കിനു രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് .
വിദേശ ഇന്ത്യക്കാരില്‍ നിന്നു ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നത് കേരളത്തിനും പഞ്ചാബിനും ആണ് .
സര്‍ക്കാരുകളുടെ നയ   വൈകല്യങ്ങള്‍ മൂലവും ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ മൂലവും   അടിക്കടി തകര്‍ച്ച  നേരിടുന്ന  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ അര നൂറ്റാണ്ടില്‍ അധികമായി സഹായിച്ചു കൊണ്ടിരിക്കുന്ന പ്രബല വിഭാഗമാണ്‌ നാടും വീടും ഉപേക്ഷിച്ചു അന്യ നാടുകളിലെ പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന   പ്രവാസികള്‍ . എന്നിട്ടും യാതൊരു പരിഗണനയോ അനുതാപമോ ഇല്ലാതെ കേന്ദ്ര  -സംസ്ഥാന    സര്‍ക്കാരുകള്‍ പ്രവാസികളെ സാമ്പത്തികമായി പിഴിയുകയും സൌകര്യങ്ങള്‍ നല്‍കാതെ കഷ്ടപ്പെടുത്തുകയും നിലവില്‍ ഉള്ള നാമ മാത്രമായ   സൌകര്യങ്ങള്‍  പിടിച്ചു  വാങ്ങുകയും ചെയ്യുന്ന നടപടി   അത്യന്തം  പ്രതിഷേധാര്‍ഹമാണ്‌  ...
 വിദേശ നിക്ഷേപവും  മൂല ധനവും വര്‍ദ്ധിപ്പിക്കാന്‍  വേണ്ടി  വിദേശ രാജ്യങ്ങള്‍ക്കും  കുത്തക  വ്യവസായികള്‍ക്കും  അത്യാകര്‍ഷകമായ  സൌജന്യങ്ങളും  സഹായങ്ങളും  ചെയ്യാന്‍  സര്‍ക്കാരുകള്‍ കാണിക്കുന്ന ഉത്സാഹം സ്വന്തം നാടിനു വേണ്ടി വര്‍ഷങ്ങളായി  ജീവിതം ഹോമിക്കുന്നവര്‍ക്ക്  നേരെ കാണിക്കാത്തതില്‍ പരം ക്രൂരത വേറെ എന്താണുള്ളത് ? ആരോഗ്യം നശിച്ചും ജീവിതം തീരാറായി ഇനി പണി എടുക്കാന്‍ വയ്യ എന്ന ഘട്ടത്തില്‍ മടങ്ങിവരുന്നവര്‍ക്ക് പുനരധിവാസം നല്‍കാനുള്ള പദ്ധതികള്‍ക്കും വാഗ്ദാനങ്ങളിലും കടലാസിലും  മാത്രമായി ഒടുങ്ങുന്നു 

.പ്രവാസ മേഖലയില്‍ നിന്നുള്ള പണപ്പിരിവ് മാത്രം ലക്ഷ്യമാകി മുട്ടിനു മുട്ടിനു വിദേശ രാജ്യങ്ങളിലേയ്ക്ക് പറന്നു വരുന്ന രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവാസിക്ക് ഒരപകടം വരുമ്പോള്‍ കണ്ണടച്ചു ഇരുട്ടാക്കി കളയും ..

15 അഭിപ്രായങ്ങൾ:

  1. പ്രവാസികളെ ഇനിയും പിഴിഞ്ഞ് മതിയായില്ല സര്‍ക്കാരിന്. കട്ട് മുടിക്കാന്‍ ഇനി പ്രവാസിയുടെ വിയര്‍പ്പു കൂടി.

    മറുപടിഇല്ലാതാക്കൂ
  2. പല പ്രവാസി സങ്കടനകളും ഒത്തൊരുമിച്ചാല്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയും എന്നെനിക്ക് തോന്നുന്നു.

    എന്നാല്‍ വേള്‍ഡ് മലയാളി / പ്രവാസി എന്നൊക്കെ പറഞ്ഞു കാണിച്ചു കൂട്ടുന്ന പല കാര്യങ്ങളും കാര്യമാത്ര പ്രസ്ക്‍തങ്ങളാണ് എന്നെനിക്ക് തോന്നിയിട്ടില്ല

    കൂടിവന്നാല്‍ ഇതില്‍ മന്ത്രിമാര്‍ക്കൊരു നിവേദനം കൊടുക്കും, അതില്‍ കൂടുതലൊന്നും നടക്കാന്‍ പോകുന്നില്ല.

    ഇന്ത്യന്‍ സമ്പത്ഘടനയെ എത്രത്തോളം താങ്ങി നിര്‍ത്തുന്നുണ്ടെന്നു തുറന്നു പറയാനും ഇതുവരെ ആരും വന്നിട്ടില്ലെന്നും വേണം മനസ്സിലാക്കാന്‍.
    നാട്ടില്‍ മുക്കിലും മൂലയിലും വരെ സങ്കടനകള്‍ ആണ്, അതുകൊണ്ടു തന്നെ അവരെ വേദനിപ്പിക്കുന്ന ഊണും ആരും ചെയ്യില്ല.

    അപ്പോ പിന്നെ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. പണം അയക്കുമ്പോള്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഫീസായി ഈടാക്കുന്ന തുകയ്ക്കാണ് സേവനനികുതി ഏര്‍പ്പെടുത്തുന്നത് എന്നാണ് ചില വാര്‍ത്തകളില്‍ നിന്ന് മനസിലായത്. ഒരു ട്രാന്‍സാക്ഷന്- അത് എത്ര തുകയായാലും (ഒരു ശരാശരി പ്രവാസി അയക്കുന്നത്) - മാക്സിമം ഇരുപത് റിയാല്‍ അതായത് മുന്നൂറോളം ഇന്ത്യന്‍ രൂപയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. അതിന്റെ 12.36 ശതമാനം എന്ന് പറയുമ്പോള്‍ ഏതാണ്ട് 37 രൂപാ . ഇത്രയല്ലേ വരൂ...? ഇതൊരു സംശയം മാത്രമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാഷിക്‌ അത്രയെ വരൂ ...പക്ഷെ ഇക്കാര്യങ്ങള്‍ സംബന്ധിച്ചു ഉയര്‍ന്ന വ്യാപകമായ ആശങ്കള്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യത ഉണ്ട് ..ഇവിടെ നല്‍കിയിരിക്കുന്ന പത്ര വാര്‍ത്തയില്‍ നിന്ന് വ്യത്യസ്തമായ ചില വിവരങ്ങള്‍ ബ്ലോഗിലെ എഡിറ്റിങ്ങില്‍ ഒഴിവാക്കാന്‍ വിട്ടു പോയത് കൊണ്ടാണ് ഈ സംശയം വന്നത് ...ഇപ്പോള്‍ പത്രവാര്‍ത്തയും ബ്ലോഗിലെ വാര്‍ത്തയും കൃത്യമായി ...:)

      ഇല്ലാതാക്കൂ
  4. എന്തായാലും വലിയ താമസമില്ലാതെ വേറെ നികുതികള്‍ വന്നേക്കാം. ഒരിക്കല്‍ വന്നാല്‍ പിന്നെ പോവില്ലയെന്നതാണ് ദുസ്സഹം

    മറുപടിഇല്ലാതാക്കൂ
  5. ഒരു രൂപ ആയാലും നിലവില്‍ വന്നാല്‍ പിന്നെ അത് ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കാം.
    ചെറുതാണെങ്കിലും അത്തരം നീക്കം മുളയിലേ തടയേണ്ടത് തന്നെ.

    മറുപടിഇല്ലാതാക്കൂ
  6. ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഓരോ പ്രവാസിയും പ്രതിഷേദിക്കുക.

    മറുപടിഇല്ലാതാക്കൂ
  7. പ്രവാസികളെ എത്ര ദ്രോഹിച്ചിട്ടും കേന്ദ്രത്തിനു മതിയാകുന്നില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണം ആണ് ഈ നികുതി പിരിക്കല്‍ പദ്ധതി. ഈ ഒരു സമയത്തിന് വേണ്ടി കേന്ദ്രം കാത്തിരിക്കുകയായിരുന്നു. ഇനി ഈ നികുതി പണം പാവപ്പെട്ട പ്രവാസികളുടെ വിയര്‍പ്പില്‍ നിന്നു നക്കിയെടുത്ത് യൂറോപ്പിന് സമര്‍പ്പിച്ചാലെ സമാധാനമാകൂ..
    പ്രവാസികളായി ജോലി ചെയ്യുന്ന അന്യ രാജ്യകാര്‍ക്ക് അവരുടെ ഗവണ്മെന്റുകള്‍ എത്ര ആനുകൂല്യങ്ങളും സൌകര്യങ്ങളും ആണ് ചെയ്തു കൊടുക്കുന്നത്. നമ്മുടെ ഗവന്മേന്റ്റ് എത്രത്തോളം ദ്രോഹിക്കാന്‍ പറ്റും അത്രത്തോളം പ്രവാസികളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. ശരിക്കും പ്രവാസി പൌരന്മാര്‍ ഗവണ്മെന്റിന്റെ കണ്ണില്‍ വെറും രണ്ടാം കിട പൌരന്മാര്‍ മാത്രം ആണ്..ഒരു കുടിയേറ്റകാരനോട് കാണിക്കുന്ന അനുകമ്പ പോലും കാണിക്കുന്നില്ല. പ്രവാസിയുടെ വിയര്‍പ്പിന് വിലയില്ല..പൈസക്ക് വിലയുണ്ട്‌..


    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ
  8. പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം (അതെത്ര ചെറുതാണെങ്കിലും )പ്രതിഷേധാര്‍ഹമാണ് .വന്‍കിട കോര്പോരെറ്റ് കൊള്ളക്കാരില്‍ നിന്നും നികുതി ഈടാക്കാന്‍ പേടിക്കുന്ന സര്‍ക്കാര്‍ പാവം പ്രവാസികളുടെ കീശയില്‍ കയ്യിടുന്നതെന്തിനു ?

    മറുപടിഇല്ലാതാക്കൂ
  9. ഈ വിവരം ഇന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ബ്ലോഗിലെല്ലാം ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പ്പോസ്റ്റ് തിരയുകയായിരുന്നു. വിശദമായി അറിയാന്‍ പറ്റി. നന്ദി

    മറുപടിഇല്ലാതാക്കൂ
  10. എത്രയായാലും ശരി അത് നടപ്പാക്കുന്ന നടപടി തടയേണ്ടതുത്തന്നെയാണ്!
    ഗള്‍ഫില്‍ ജോലി എന്നുകേള്‍ക്കുമ്പോള്‍ ഇപ്പോഴും ഇവിടുത്തെ ചിലരുടെ
    വിചാരം അവിടെനിന്ന് പണം വാരിയെടുത്ത് കൊണ്ടുവരികയാണെന്നാണ്.
    അവിടെ ചോരനീരാക്കി സമയവും കാലാവസ്ഥയും കാര്യമാക്കാതെ കഷ്ടപ്പെട്ട് ജോലിചെയ്ത് മറ്റു യാതനകളും,വേദനകളുംസഹിച്ച് നേടുന്ന വേതനം നമ്മുടെ നാട്ടിലെ ഇന്നത്തെ ശംബളത്തേക്കാള്‍ എത്രയോ തുച്ഛമാണെന്നോ ഗള്‍ഫില്‍ ഭൂരിപക്ഷംപേര്‍ക്കും.ജോലിയോ.........!!! പിന്നെ വിവിധ സംഭാവന പിരിവുക്കാരുടെ ബഹളം ഇവിടുത്തെ വന്‍കിടക്കാരുടെ
    കയ്യില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ മൂന്നിരട്ടി സംഖ്യയുടെ രശീതി എഴുതി
    ഗള്‍ഫുകാരന് നീട്ടും അല്ലെങ്കില്‍ ഗള്‍ഫുകാരന്‍റെ വീട്ടില്‍.എത്തിക്കും.
    അത് കൊടുത്തേതീരു..........ഇനി ഇപ്പോള്‍.......?

    മറുപടിഇല്ലാതാക്കൂ
  11. 12.36 ഈ സംഖ്യ എന്തു മാനദണ്ഡത്തിലാണ്‌. ബാറ്റചെരുപ്പിന്റെ വിലപോലെ.

    ഇനിയും നികുതികൾ ഏറ്റുവാങ്ങാൻ ചന്തു ഗൾഫിൽ കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. പ്രവാസികളോട് എന്തുമാകാം, ആരു ചോദിക്കാന്‍ എന്ന ഭാവമാണല്ലോ സര്‍ക്കാറുകള്‍ക്ക്.

    മറുപടിഇല്ലാതാക്കൂ
  13. നികുതി കൊടുക്കുക എന്നുള്ളതല്ല പ്രശ്നം, മന്ത്രിയും പദവി ഉള്ളവരും ചേര്‍ന്നു അവരുടെ ഇഷ്ട്ടതിനു ഇഷ്ട്ടമുല്ലപ്പോള്‍ നിയമം മാറ്റുക എന്നുള്ളതാണ് സങ്കടകരം.(വീണ്ടും രാജവാഴ്ച)

    മറുപടിഇല്ലാതാക്കൂ
  14. സേവന നികുതി കൊണ്ടുവന്നത്‌ സര്‍ക്കാരിണ്റ്റെ കണക്കില്‍ വരാതെ വിവിധ സേവനങ്ങള്‍ വരുമാനത്തിനായി കൊടുക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ്‌. പക്ഷേ ഒടുവില അതും സാധാരണക്കാരനെ തേടിവന്നു. അവര്‍ കൊടുക്കുന്ന നികുതി നമ്മളില്‍ നിന്ന്‌ കൂടുതല്‍ ഈടാക്കി അവര്‍ രക്ഷപ്പെടുന്നു. ഇന്ത്യയില്‍ എന്തിനും ഏതിനും നികുതിയാണ്‌. ജനിച്ചാല്‍, മരിച്ചാല്‍, റോഡില്‍ ഇറങ്ങിയാല്‍, വീട്ടില്‍ ഉറങ്ങിയാല്‍ ഒക്കെ. ഇതിനൊക്കെ പുറമെ വരുമാന നികുതിയും. ഇവിടത്തെ എല്ലാവരും കൊടുക്കുന്ന നികുതി പ്രവാസികളും കൊടുക്കുന്നതില്‍ തെറ്റില്ലെന്ന്‌ തോന്നുന്നു. പരിഷ്കരിക്കേണ്ടത്‌ എന്തിനും ഏതിനും എന്ന രീതിയാണ്‌.

    മറുപടിഇല്ലാതാക്കൂ