മലയാളം ന്യൂസ് (മിഡില്‍ ഈസ്റ്റ് ) 15 April 2012 |
സി പി ഐ (എം ) ന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യ പ്രക്രിയയ്ക്ക് പ്രഹരമേല്പ്പിച്ചുകൊണ്ടുള്ള വി .എസ് .അച്യുതാനന്ദന്റെ പ്രസ്താവനകള്‍ പാര്‍ട്ടി നേതൃത്വത്തിലും ഇടതു കേന്ദ്രങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു . 1964 ലെ പിളര്‍പ്പ് അനുസ്മരിച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനെതിരെയുള്ള അദ്ദേഹത്തിന്‍റെ തുറന്ന പോര് സി പി എമ്മില്‍ കാലങ്ങളായി പുകയുന്ന ആശയ സമരത്തിന്റെ ഏറ്റവും തീഷ്ണമായ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത് .
റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി .പി .ചന്ദ്ര ശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സി പി എമ്മില്‍ വി എസും ,പിണറായിയും തമ്മില്‍ കൊമ്പ്
കോര്‍ത്തിട്ടുള്ളത് . സി പിഎം അടുത്തകാലത്തായി തുടര്‍ച്ചയായി കൊലപാതക രാഷ്ട്രീയത്തിന്റെ നിഴലില്‍ ആകുന്നതും പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി ഇതിനു ചുക്കാന്‍ പിടിക്കുന്നതും പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട് . ഈ സാഹചര്യം കണക്കിലെടുത്ത് കൂടിയാണ് വി എസ് .തന്റെ പുതിയ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത് എന്ന് കരുതാം .
അതേസമയം വി എസിന്റെ നിലപാടുകള്‍ ആശയപരമാണോ അതോ വ്യക്തി വിദ്വേഷത്തില്‍ അധിഷ്ഠിതം ആണോ എന്ന കാര്യത്തില്‍ സി .പി .എമ്മിലും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളും ഉടലെടുത്തിട്ടുണ്ട് . ഇക്കാര്യം സംബന്ധിച്ച് വി എസിന്റെ മുന്‍കാല നിലപാടുകള്‍ വിലയിരുത്തിയുള്ള ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളിലും പുറത്തും ആരംഭിച്ചിട്ടുണ്ട് .
1964 ഇല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന ഡാങ്കെയുടെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചു താന്‍ അടക്കമുള്ള 32 നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ പാര്‍ട്ടി വിട്ടു പോയി പുതിയ പാര്‍ട്ടി രൂപീകരിച്ച അതേ സാഹചര്യമാണ് ഇപ്പോള്‍ സി പി എമ്മില്‍ ഉള്ളതെന്നാണ് വി എസ് .കഴിഞ്ഞ ദിവസം പറഞ്ഞത് . അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ട പ്രവര്‍ത്തകരെ പറഞ്ഞു തിരുത്തി അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവരുന്ന നടപടിയില്‍ പാര്‍ട്ടി നേതൃത്വത്തിനു വീഴ്ച പറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
സി പി എമ്മിലെ വലിയൊരു വിഭാഗം വി എസിന്റെ ഈ വിലയിരുത്തലുകളോട് യോജിക്കുന്നുണ്ട് .
എന്നാല്‍ ഇക്കാര്യം തന്നെ ചൂണ്ടിക്കാട്ടി വി .എസിന്റെ പ്രതിക്കൂട്ടിലാക്കാന്‍ മറു വിഭാഗവും ശ്രമം ആരഭിച്ചിട്ടുണ്ട് .
മുന്‍പ് സി പി എം കല്‍ക്കട്ട പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എം .വി .രാഘവന്‍ വിശാല ഇടതു ഐക്യത്തിന്റെ പേരില്‍ അവതരിപ്പിച്ച ബദല്‍ രേഖാ വിവാദത്തെ തുടര്‍ന്ന് 1986 ല്‍ അദ്ദേഹത്തെയും 1994 ല്‍ താന്‍ പ്രമാണിത്ത്വം ആരോപിച്ചു ഗൌരി അമ്മയെയും മാരാരിക്കുളത്തെ പരാജയത്തെ തുടര്‍ന്ന് യുവനേതാവ് ടി .ജെ .ആഞ്ചലോസിനെയും സി പി എമ്മില്‍ നിന്ന് പുറത്താക്കിയതിനു നേതൃത്വം കൊടുത്ത നേതാവായിരുന്നു വി എസ് . ഇക്കാലത്ത് പുറത്തു പോവുകയോ പുതിയ പാര്‍ട്ടികള്‍ രൂപീകരിക്കുകയോ ചെയ്ത ഈ നേതാക്കള്‍ക്കൊപ്പം വന്‍തോതില്‍ പാര്‍ട്ടി അംഗങ്ങളും അണികളും സി പി എമ്മില്‍ നിന്ന് കൊഴിഞ്ഞു പോയിട്ടുണ്ട് .
അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരുന്ന 1980- 92 കാലങ്ങളില്‍ ആയിരുന്നു സംസ്ഥാന സി പിഎമ്മില്‍ നിന്ന് അച്ചടക്ക നടപടിയുടെ പേരില്‍ തന്റെ എതിരാളികളെ വി എസ് വെട്ടി നിരത്തി ഏകാധിപത്യ സ്വഭാവം പ്രകടിപ്പിച്ചത് .അക്കാലങ്ങളില്‍ ഈ നേതാക്കളെ തെറ്റ് തിരുത്തി പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്താന്‍ കഴിയാതിരുന്ന വി എസ് ,ഇപ്പോള്‍ റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കുന്നതിനു പിന്നില്‍ ആശയ സമരം മാത്രമാണെന്ന് കരുതാന്‍ വയ്യെന്നാണ് വിമര്‍ശകരുടെ വാദം .
തനിക്കെതിരെ നീങ്ങുന്നവരെ വൈരനിര്യാതന ബുദ്ധിയോടെ വെട്ടി നിരത്തുന്ന നേതാവാണ് വി .എസ് എന്ന് ഇ .എം .എസ് ,ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്ത് സി പിഎം കേന്ദ്രക്കമ്മറ്റി രേഖയിലും കീഴ് ഘടകങ്ങള്‍ക്കു കൈമാറിയ പാര്‍ട്ടി കത്തിലും അടിവരയിട്ടു പ്രസ്താവിച്ചിട്ടുണ്ട് .
പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തി സി .പി .എമ്മിനെ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബി തെറ്റായ വഴികളിലൂടെ നയിക്കുന്നു എന്നതാണ് വി എസ് .അനുകൂലികളുടെ ശക്തമായ ആരോപണം . പാര്‍ട്ടിയിലെ ഏറ്റവും സീനിയര്‍ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയിലെ തന്റെ ശുദ്ധീകരണ നടപടികള്‍ക്ക് താന്‍ തന്നെ സംസ്ഥാന നേതൃ പദവിയിലേക്ക് നിര്‍ദ്ദേശിച്ച കൊണ്ടുവന്ന പിണറായി വിജയന്‍ കൈപ്പിടിയില്‍ ഒതുങ്ങാതെ കണ്ണൂര്‍ ലോബിക്കൊപ്പം ചേര്‍ന്നതാണ് വി എസിന്റെ പ്രതികാര ബുദ്ധി വിജയനെതിരെ ആളിക്കത്തുന്നതിനു പിന്നില്‍ ഉള്ളതെന്നും കണക്കാക്കപ്പെടുന്നു .
സി .പി എമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവ് ആണെങ്കിലും അത്രയും തന്നെ അച്ചടക്ക നടപടികളും
വി എസിന് മേല്‍ ഉണ്ടായിട്ടുണ്ട് പാര്‍ട്ടി ഔദ്യോഗിക വിഭാഗം ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന് വിരുദ്ധമായ അഭിപ്രായ പ്രകടനത്തിനും വിഭാഗീയതയുടെയും പേരിലായിരുന്നു പലപ്പോഴും അച്ചടക്ക നടപടികള്‍
1962 ലെ ഇന്ത്യ -ചൈന യുദ്ധത്തില്‍ ചൈനയുടെ പക്ഷംചേര്‍ന്ന് അവിഭക്ത പാര്‍ട്ടി ഔദ്ധ്യോഗിക പക്ഷത്തിന്റെ അഭിപ്രായത്തെ തള്ളി ഇന്ത്യന്‍ പക്ഷത്തോട് കൂറ് പുലര്‍ത്തിയ
തിനാണ് അന്നത്തെ സെക്രട്ടറിയെറ്റ് മെമ്പര്‍ ആയിരുന്ന ഓ.പി ,ജോസഫിനൊപ്പം വി എസ് ആദ്യ പാര്‍ട്ടി നടപടി നേരിട്ടത് . ഇന്ത്യന്‍ പട്ടാളക്കാര്‍ സംഘടിപ്പിച്ച രക്തദാനത്തില്‍ പങ്കെടുത്തു എന്നതായിരുന്നു കുറ്റം .
1985 മുതല്‍ പോളിറ്റ് ബ്യൂറോയില്‍ ഉണ്ടായിരുന്ന വി എസ് വിഭാഗീയതയുടെ പേരിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുത്തതിന്റെയും പേരില്‍ 2007 ല്‍ പി ബി യില്‍ നിന്ന് പിണറായിക്കൊപ്പം പുറത്താക്കപ്പെട്ടെങ്കിലും വീണ്ടും പി ബിയില്‍ എത്തി . നിലപാടുകളില്‍ മാറ്റം വരാതെ തുടര്‍ന്ന അദ്ദേഹത്തെ ഈയടുത്ത് ചേര്‍ന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ണ്ണ മായും ഒഴിവാക്കുകയായിരുന്നു .
ഔദ്യോഗിക പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെട്ട വി എസ് ആകെ പ്രതീക്ഷ അര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കൊപ്പം സംസ്ഥാന വ്യാപകമായി ഉറച്ചു നില്‍ക്കുന്ന പതിനായിരക്കണക്കിനു പ്രവര്‍ത്തകരിലും അടിസ്ഥാന വര്‍ഗ്ഗ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാധാരണ ജന വിഭാഗങ്ങളിലുമാണ്.
ഇവരുടെ വികാരവും പിന്തുണയും പൂര്‍ണ്ണമായും തനിക്കൊപ്പമാക്കാന്‍ ടി .പി . ചന്ദ്രശേഖരന്റെ കൊലപാതകവും അനന്തര സംഭവങ്ങളും വി എസ് .നന്നായി പ്രയോജനപ്പെടുത്തി എന്ന് കരുതാം . നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തന്റെ നിലപാടുകള്‍ സി പി എം സ്ഥാനാര്‍ഥിക്ക് എതിരായ വോട്ടുകളായി മാറിയാല്‍ അത് തന്നെയാവും ഔദ്ധ്യോഗിക പക്ഷത്തിന്റെ തെറ്റായ നയങ്ങള്‍ക്ക് എതിരെ കേന്ദ്ര നേതൃത്വത്തിനും തന്നെ പിന്തുണയ്ക്കുന്ന വലിയ ജനവിഭാഗത്തിനും വി എസിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സന്ദേശം
എം വി രാഘവനും ,ഗൌരിയമ്മയും പാര്‍ട്ടിവിട്ട രാഷ്ട്രീയ സാഹചര്യവും വെല്ലുവിളിയും അല്ല വി എസ് ഉയര്‍ത്തുന്നത് എന്നതാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കുനത് . വി എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ച ഘട്ടത്തിലും തുടര്‍ന്നും പാര്‍ട്ടിയുടെ ഇരുമ്പു മറകളെ വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പാര്‍ട്ടി അംഗങ്ങളും സാധാരണ പ്രവര്‍ത്തകരും വി എസിന്റെ ആശയങ്ങല്‍ക്കൊപ്പം തെരുവില്‍ ഇറങ്ങുന്നതാണ് നേതൃത്വത്തിനു തല വേദനയുണ്ടാക്കുന്നത് . അത് കൊണ്ട് തന്നെ വി എസിനെ അച്ചടക്ക നടപടികൊണ്ട് പെട്ടെന്ന് തളയ്ക്കാന്‍ അവര്‍ക്ക് കഴിയുമെന്നും കരുതാനാവില്ല . ഇടതു പക്ഷത്തുള്ള സി പി ഐ യെ പോലുള്ള പാര്‍ട്ടികള്‍ വി എസിന് നല്‍കുന്ന പ്രത്യക്ഷ പിന്തുണയും ഇക്കാര്യത്തിലെ ഗൌരവാവസ്ഥ ബോധ്യപ്പെടുത്തുന്നു .
വൈരനിര്യാതന ബുദ്ധിയുടെ ആള്‍ രൂപമായാണ് അച്യുതാനന്ദനെ ഒരു പതിനഞ്ച് വര്ഷം മുന്‍പ് വരെ നമ്മുടെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. വി.എസ് വാക്കുകളില്‍ മിതത്വം പാലിക്കണം എന്ന് കോഴിക്കോട്ടെ ഒരു യോഗത്തില്‍ പ്രസംഗിച്ചതിനാണ് സി.പി. രാജശേഖരനെ ഡി.വൈ.എഫ്.ഐ ക്കാര്‍ തടഞ്ഞു നിര്‍ത്തി കരി ഓയില്‍ ഒഴിച്ചത്. വി.എസ് അപ്പണിയെ ന്യായീകരിക്കുകയാണ് ചെയ്തത്. പക്വതയുള്ള ഒരു പ്രസ്താവനയും അദ്ദേഹം നടത്താറില്ല. തന്‍റെ വിടുവായത്തത്തിനു ക്ഷമ ചോദിക്കാറുമില്ല. അരസികനും മുരടനും അസഹിഷ്ണുവുമായാണ് അച്യുതാനന്ദനെ മീഡിയ അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് അദ്ദേഹം അവര്‍ക്ക് ഡാര്‍ലിംഗ് ആവുകയും ചെയ്തു. മലപ്പുറം സമ്മേളനത്തില്‍ അദ്ദേഹം വിജയിക്കുകയും പിണറായി പരാജയപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ കണ്ണൂരില്‍ നിന്ന് എത്ര പേര്‍ പാര്‍ടിയില്‍ അവശേഷിക്കുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്‍റെ കൂടപ്പിറപ്പാണ്. പിണറായി ആയാലും അച്യുതാനന്ദന്‍ ആയാലും അപ്പണി അവര്‍ തുടരും. പക്ഷെ ഇ.എം.എസ് കാലത്ത് ഉണ്ടായിരുന്ന പോലെ വിശ്വസനീയമായ രീതിയില്‍ കൊലപാതകത്തെ ന്യായീകരിക്കാന്‍ ഇപ്പോള്‍ പാര്‍ടിയില്‍ സാഹചര്യമില്ല എന്ന് മാത്രം.
മറുപടിഇല്ലാതാക്കൂ"പിണറായി ആയാലും അച്യുതാനന്ദന്‍ ആയാലും അപ്പണി അവര്‍ തുടരും. പക്ഷെ ഇ.എം.എസ് കാലത്ത് ഉണ്ടായിരുന്ന പോലെ വിശ്വസനീയമായ രീതിയില്‍ കൊലപാതകത്തെ ന്യായീകരിക്കാന്‍ ഇപ്പോള്‍ പാര്‍ടിയില്‍ സാഹചര്യമില്ല എന്ന് മാത്രം." - liked it
ഇല്ലാതാക്കൂപിണറായിയുടെ ധാര്‍ഷ്ട്ട്യം അസ്സഹ്യമാവുമ്പോള്‍, അച്യുതാനന്ദനോട് കൂടെ കൂടും. അച്യുതാനന്ദന്‍റെ അല്പ്പത്തരം ബോധ്യമാവുമ്പോള്‍ ചിലര്‍ തിരിച്ച് ചാടും, ചിലര്‍ പുറത്ത് ചാടും. സ്വന്തമായിയൊന്നും ചെയ്യാന്‍ കൊള്ളില്ലെങ്കിലും, ഒരു തിരുത്തല്‍ശക്തിയായി പ്രതിപക്ഷത്തിരുത്താന്‍ പറ്റിയൊരു മൊതലായി തോന്നിയിട്ടുണ്ട് ചിലപ്പോഴെങ്കിലും അച്ചുമാമനെ
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂyou said it, Arif zain, you said it.
ഇല്ലാതാക്കൂഉദ്ദേശശുദ്ധി എങ്ങനെയായാലും പന്ത് ഇപ്പോള്‍ വി.എസ് ന്‍റെ കോര്‍ട്ടിലാണ്. വാക്കുകൊണ്ട് കാട്ടുന്ന ശൌര്യം പ്രാവര്‍ത്തികമാക്കിയാല്‍ ഈ അവസാന കാലത്ത് ആത്മാഭിമാനത്തോടെ പുള്ളിക്ക് മടങ്ങാം. അദ്ദേഹം പാര്‍ട്ടി വിട്ടു ടി.പി യുടെ അണികളെ കൂട്ട് പിടിച്ച് പുതിയൊരു സഖ്യം തുടങ്ങിയാല്‍ മദ്ധ്യതിരുവിതാംകൂര്‍ മുതല്‍ തെക്കോട്ട് ഉള്ള കുറെ മാര്‍ക്സിസ്റ്റ് അനുഭാവമുല്ലതോ അല്ലാത്തതോ ആയ വളരെയധികം ജനങ്ങള്‍ കൂടെപ്പോകാന്‍ തയാറായി നില്‍പ്പുണ്ട്. (ഞാന്‍ ചോര്‍ത്തിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്)
മറുപടിഇല്ലാതാക്കൂഅവരുടെ നേതാവ് ജോസ്‌ലെറ്റ് ആണെന്നാണ് എനിക്ക് കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ..:)))
ഇല്ലാതാക്കൂvaayichu.
മറുപടിഇല്ലാതാക്കൂ...ഇതൊക്കെ 'കണ്ണിറുക്കി'യുള്ള ഒരു നാത്തൂന്‍ പോരായിട്ടാണ് എനിക്ക് തോന്നുന്നത്...
മറുപടിഇല്ലാതാക്കൂവി എസ് ന് ഒരു ജനകീയന്റെ മുഖം തന്നെയാണ് എന്നും. . അത് ആരെങ്കിലും അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തതാണോ അതോ സ്വയം എടുത്തണിഞ്ഞതാണോഎന്ന് മാത്രമാണ് ഇവിടെ ആശയകുഴപ്പം. പ്രായത്തിന്റെ കുഴപ്പം എന്ന പരിഗണനയിലാണ് പലപ്പോളും പല വിവാദ പരാമര്‍ശങ്ങളില്‍ നിന്നും വി എസിന് രക്ഷ കിട്ടിയിട്ടുള്ളത്. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ , അദ്ദേഹത്തിന്‍റെ പ്രായത്തിനും സീനിയോരിട്ടിക്കും ഒരു വിലയും ഇല്ല. അവിടെ സമത്വമാണ് സീനിയര്‍.
മറുപടിഇല്ലാതാക്കൂഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ തികച്ചും ആശയപരം തന്നെയാണ്. ഈ ധൈര്യം വി എസ് കുറച്ചു മുന്നേ കാട്ടിയിരുന്നെങ്കില്‍ ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു പോകില്ലായിരുന്നു.
TP മറു പക്ഷം ചാടിയത് TP യുടെ രാഷ്ട്രീയം അല്ലെങ്കില്‍ ആദര്‍ശം. പഞ്ചായത്ത് ഇലക്ഷനില്‍ TP യുടെ പാര്‍ട്ടി ജയിച്ചിട്ടും പ്രസിഡണ്ട് ആയില്ല, വടകരയില്‍ UDF ബാനറില്‍ മത്സരിക്കാന്‍ TP വിസമ്മതിച്ചു, സ്വതന്ത്രനായി മത്സരിച്ചു. ഇതെല്ലാം TP യുടെ "ആമാശയമായിരിക്കാം".
മറുപടിഇല്ലാതാക്കൂമരിച്ചിട്ടും വിടാതെ കൂടുന്ന ഈ 'കുലം കുത്തി' ആരെന്നു കാലം തെളിയിക്കും. പക്ഷെ പൈശാചികമായി നടത്തിയ ഈ മൃഗീയ ആസൂത്രണ കൊലപാതകത്തെ എന്തിന്റെ പേരില്‍ വിളിക്കപ്പെടും?
എന്തിനും കൊലവെരി നടത്തുന്ന കേരളത്തിലെ സാംസ്ക്കാരിക നായകരുടെ പ്രതികരണ ശേഷി എങ്ങിനെ നഷ്ട്ടപെട്ടു? പാര്‍ട്ടി ഗ്രാമങ്ങളും, പാര്‍ട്ടി കോടതികളും പാര്‍ട്ടി കൊട്ടേഷന്‍ സംഘങ്ങളും, നിലനില്ല്ക്കുന്നിടത്തോളം ആര്‍ക്കും ആരെയും
"കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല''
VS ഇവിടെയും പാര്‍ട്ടിയുടെ മാടമ്പി രാഷ്ട്രീയ സംസ്ക്കാരത്തിനു കൂച്ചു വിലങ്ങിടാതെ 'കൈയടി' വാങ്ങാനുള്ള പൊടിക്കൈ നടത്തുന്നു.
TP യുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട്..
ലേഖനത്തില്‍ പൊരുളുണ്ട്.വി.എസ് - പിണറായി ശത്രുത വ്യത്യ്സ്ഥ ആശയങ്ങളേക്കാള്‍ വ്യക്തി വൈരാഗ്യത്തിന്റെ ചില കണക്കുകള്‍ കൂടി വെച്ച് കൊണ്ടാണെന്ന് വിലയിരുത്തേണ്ടി വരും. പ്രത്യേകിച്ചും ഇപ്പോഴത്തെ പ്രശ്നത്തില്‍ പാര്‍ട്ടിയെക്കൂടി പ്രതിക്കൂട്ടിലാക്കി പാര്‍ട്ടിക്കുമേലുള്ള വള്ര്ച്ചയുടെ ഒരു പ്രഖ്യാപാനത്തിന്റെ രൂപമുണ്ട്.
മറുപടിഇല്ലാതാക്കൂക്ഷമിക്കുക........... ഞാൻ രാഷ്ട്രീയം പറയുന്നില്ലാ....... ഞാനും ഉൾപ്പെട്ട നെയ്യാറ്റിങ്കര മണ്ഡലത്തിൽ കോൺഗ്രസ്സിനു ജയിക്കാൻ എല്ലാരും കൂടി പാലം കെട്ടിക്കൊടുത്തു...രാജ്ജേട്ടനെക്കൊണ്ട് താമര വിരിയിക്കാൻ ചില നായന്മാർ ശ്രമിച്ചുകൊണ്ടിരിക്കുന്നൂ...ഇതാ ജനപക്ഷം രാമൻ നായരും ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നു..വി.എസ്.ഡി.പി..ഒരു നാടാരേയും നിർത്തുന്നു....എനിക്ക് വയ്യായേ...ഞാനങ്ങ് ഗൾഫിലോട്ട് വരട്ടോ.....ഒരു അറബിയെ സ്ഥാനാർത്ഥിയാക്കാൻ ഒരു മോഹം
മറുപടിഇല്ലാതാക്കൂആശയപരം എന്നതിലുപരി വ്യക്തിപരമായ ആക്രമണം എന്നാണ് തോന്നിയിട്ടുള്ളത്.
മറുപടിഇല്ലാതാക്കൂനോ പൊളിറ്റിക്സ്. നോ കമന്റ്സ്
മറുപടിഇല്ലാതാക്കൂ"ഔദ്യോഗിക പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെട്ട വി എസ് (ആകെ) പ്രതീക്ഷ അര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കൊപ്പം സംസ്ഥാന വ്യാപകമായി ഉറച്ചു നില്‍ക്കുന്ന പതിനായിരക്കണക്കിനു പ്രവര്‍ത്തകരിലും അടിസ്ഥാന വര്‍ഗ്ഗ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാധാരണ ജന വിഭാഗങ്ങളിലുമാണ്."
മറുപടിഇല്ലാതാക്കൂവി.എസ്.എല്ലാക്കാലത്തും ഇങ്ങനെ പാര്‍ട്ടി പ്രതിസന്ധിയില്‍ ആകുമ്പോള്‍ തനിക്കനുകൂലമായ ഒരു തരംഗം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് .പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുമ്പോള്‍ കുറെ പേരെങ്കിലും കൂടെയുണ്ടാവണം എന്നാ ആഗ്രഹമാണ് അദ്ദേഹത്തെ നയിക്കുന്നത് .ടി.പി പാര്‍ട്ടി വിട്ടപ്പോള്‍ കറ തീര്‍ന്ന വി.എസ് .അനുകൂലി ആയിരുന്നിട്ടും അദ്ദേഹം അന്ന് ഒരു വാക് പോലും അവര്‍ക്ക് അനുകൂലമായി പറഞ്ഞില്ല എന്നത് ഓര്‍ക്കണം .ഇപ്പോള്‍ വീണ്ടും പ്രതിച്ഛായ മിനുക്കലിന്റെ ഭാഗമായാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ടാ .തെരഞ്ഞെടുപ്പ് കാലത്ത് ഭൂമിദാന പ്രശ്നവും ,അരുണ്‍കുമാര്‍ വിവാദവും ഒക്കെ പൊക്കിപ്പിടിച്ചു നടന്ന മാധ്യമങ്ങള്‍ അതൊക്കെ സൌകര്യപൂര്‍വ്വം മറന്നു ഇപ്പോള്‍ അദ്ദേഹത്തെ മിശിഹ ആയി അവതരിപ്പിക്കുന്നത് രസകരമായ കാഴ്ച തന്നെ ..പാര്‍ടിയും അദ്ദേഹത്തെ പുറത്താക്കാന്‍ വൈകുന്നത് ,തെരഞ്ഞെട്ടുപ്പ് കാലത്ത് മാധ്യമങ്ങള്‍ക്ക് കൊട്ടാന്‍ ഒരു ചെണ്ട കൊടുക്കണ്ടാ എന്ന് കരുതിയാകണം .
മറുപടിഇല്ലാതാക്കൂഏറ്റുപിടിക്കുന്ന പ്രശ്നങ്ങളെ സജീവമായി മുന്നോട്ട് കൊണ്ട് പോകുന്നതിലും മറ്റും വീ എസ് എപ്പോഴും പരാജയം തന്നെ ആയിരുന്നു.
മറുപടിഇല്ലാതാക്കൂപല പ്രശ്നങ്ങളിലെ നിലപാടുകള്‍ കാണുമ്പോഴും അത് തികച്ചും വിദ്വാഷ രാഷ്ട്രീയത്തിന്റെ ഭാഗം എന്ന് തോന്നാറുണ്ട്. ആശയപരമായ നിലപാടുകള്‍ എന്ന് തോന്നിയ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടില്ല. പാര്‍ട്ടിയുടെ നിസ്സഹകരണം ഒരു കാരണമായേക്കാം. എന്നാലും എന്‍റെ അഭിപ്രായത്തില്‍ വിദ്വാഷ രാഷ്ട്രീയം തന്നെ വീ എസിനെ നയിക്കുന്നത്. അത് കുഞ്ഞാലിക്കുട്ടിയോടായാലുംലും പിണറായിയോടായാലും.
എന്നിട്ടും അദ്ധേഹത്തെ വിശ്വസിക്കുന്ന സജീവമായ ഒരു വിഭാഗം ഉണ്ട്. അവരെ എന്നും നിരാശപ്പെടുതിയിട്ടെട്ടെ ഉള്ളൂ വീ എസ്.
മലപ്പുറം സമ്മേളനത്തിനു ശേഷം വി എസ് പാര്‍ട്ടിയില്‍ ഒറ്റയാനായി മാറിക്കൊണ്ടിരിക്കുകയാണ് ..പിന്നീടുള്ള സമ്മേളനങ്ങളില്‍ വി എസ് പക്ഷം വെട്ടി നിരത്ത്തിക്കൊണ്ടേ ഇരിക്കുന്നു ...
മറുപടിഇല്ലാതാക്കൂമുഖ്യമന്ത്രി ആയിരിക്കെ പോലും പാര്‍ട്ടിയുമായി (പിണറായിയുമായി ) ഇടഞ്ഞു ശിക്ഷാ നടപടി ഏറ്റു വാങ്ങി .
തന്റെ പോരാട്ടങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത് 'ഞാന്‍ തുടങ്ങി പാര്‍ട്ടി ഏറ്റു പിടിച്ചു ' എന്നാണു . ഒരു സ്വയം പ്രഖ്യാപിത വിഗ്രഹമാകുവാന്‍ കിട്ടുന്ന അവസരം വി എസ് പാഴാക്കിയിട്ടില്ല . ആര്ജ്ജവമുന്ടെങ്കില്‍ വി എസ് ചെയ്യേണ്ടത് പാര്‍ട്ടി സെക്രെടരിയെ 'ഡോങ്കി' സോറി , 'ഡാങ്കെ' എന്ന് വിളിച്ചു വായും പൂട്ടി ഇരുന്നു വില പേശാതെ തന്നെ വിശ്വസിച്ചു 'കുലം കുത്തി'കലായവരുടെ ഒപ്പം ഇറങ്ങി പോയി കമ്മൂണിസ്റ്റ് പ്രത്യശാസ്ത്രം പ്രയോഗവല്‍ക്കരിക്കുന്ന ഒരു പുതിയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയായിരുന്നു .
@@നൌഷാദ് : ഉം ..മനസിലിരിപ്പ് പിടികിട്ടി :)))
ഇല്ലാതാക്കൂരണ്ടു ആടുകളെ തമ്മിലടിപ്പിച്ചു വീഴുന്ന ചോര കുടിക്കാന്‍ കാത്തു നില്‍ക്കുന്ന ഒരു ജീവിയുണ്ട്..അതിനു വടക്കേലെ നൌഷാദിന്റെ മുഖവുമായി സമയം തോന്നുന്നു.
ഇല്ലാതാക്കൂVS പണ്ട് നായനാര്‍ക്ക് പാര വെക്കാനായി ഉയര്തിക്കൊട്നു വന്ന സഖാവാണ് പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിന്റെ ഗര്‍വ്വില്‍ അനന്തമായ സാധ്യതകള്‍ കണ്ടറിഞ്ഞു പിണറായി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അവര്‍ തമ്മിലകന്നു. സിപിഎം വിഭാഗീയതക്ക് ഇന്നത്തെ അവസ്ഥയില്‍ പ്രധാന കാരണം അതാണ്.
മറുപടിഇല്ലാതാക്കൂനമ്മളു വല്യ ആശയക്കുഴപ്പത്തിലാ ഭായീ..
മറുപടിഇല്ലാതാക്കൂപക്ഷേ വി എസ് എന്ന പേഴ്സൺ, അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ എന്നതിലുപരി , അദ്ദേഹത്തിന്റെ ചില നിലപാടുകൾ ഭൂരിപക്ഷജനങ്ങൾക്കൊപ്പമായിരുന്നു എന്നത് സത്യം.
കണ്ടറിയുക തന്നെ.. ഹല്ലാ പിന്നെ ... :)
മറുപടിഇല്ലാതാക്കൂgood political analysis...go ahead..
മറുപടിഇല്ലാതാക്കൂവ്യക്തിപരമായ ആക്രമണം എന്നാണ് തോന്നിയിട്ടുള്ളത്.
മറുപടിഇല്ലാതാക്കൂസ. വീഎസ്സ്... താങ്കളാണു ശരി....!
മറുപടിഇല്ലാതാക്കൂഈ വിഷയത്തെ കുറിച്ചു കമാന്ന് ഒരക്ഷരം മിണ്ടൂല്ല ...:-|
മറുപടിഇല്ലാതാക്കൂ''ക'' - ''മ'' ..ഇത് രണ്ടക്ഷരങ്ങള്‍ ഉണ്ടല്ലോ കൊച്ചുമോള്‍ :)))
ഇല്ലാതാക്കൂഹി ഹി ...ഇതെന്താ വൈകിയേ എന്നെ എനിക്ക് അത്ഭുതം ഉള്ളൂ രമേശേടാ ...:))
ഇല്ലാതാക്കൂസി പി എം അടക്കമുള്ള പാര്‍ടികള്‍ ആദ്യമായല്ല ആളെ കൊല്ലുന്നത്. സമയവും സൌകര്യവും കിട്ടുമ്പോഴൊക്കെ പലരും ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. T P ചന്ദ്രശേഖരന്‍ പാര്‍ട്ടി യില്‍ ഉണ്ടായിരുന്നപ്പോഴും സി പി എം ആളുകളെ കൊന്നിട്ടുണ്ട്. അച്യുതാനന്ദനോ, T P തന്നെയോ കൊലപാതകത്തെ അപലപിച്ചു കണ്ടിട്ടില്ല.
മറുപടിഇല്ലാതാക്കൂഎങ്കിലും ഈ കൊലപാതകം ഇതിനു മുന്‍പുള്ള കൊലപാതകങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്ന് പറഞ്ഞുകൂടാ. നേതാക്കള്‍ കൊല്ലപ്പെടുന്നത് പുതിയ കാഴ്ചയാണ്. കൊല്ലിക്കുന്നവര്‍ ഭയപ്പെടേണ്ട കാഴ്ച തന്നെ.