ഞായറാഴ്‌ച, മേയ് 13, 2012

കൊലയാളികളും രക്തസാക്ഷികളും; ഒരു പുനര്‍വായന

ഇന്നത്തെ  മലയാളം ന്യൂസ് സണ്‍ഡേ പ്ലസ്‌  കവര്‍ സ്റ്റോറി 


ഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് വ്ളാദിമിര്‍ ലെനിനെ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ സ്റ്റാലിന്‍ വിഷം കൊടുത്തു കൊന്നതാണ് എന്ന  ആരോപണം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നു .
റഷ്യന്‍ മ്യൂസിയത്തില്‍ എംബാം ചെയ്തു സൂക്ഷിച്ചിട്ടുള്ള  ലെനിന്റെ മൃതദേഹം 
ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂ ഷനിലെ ഗവേഷകനായ റഷ്യന്‍ ചരിത്രകാരന്‍ ലെവ് ല്യൂറിയാണ് സ്റ്റാലിനെതിരേ പുതിയ തെളിവുകളുമായി രംഗത്ത് വന്നത്  . നിരവധി തവണ മസ്തിഷ്കാഘാതങ്ങളുണ്ടായി ലെനിന്‍ തീര്‍ത്തും അനാരോഗ്യവാനായി കഴിയുമ്പോള്‍ സ്റ്റാലിന്‍ വിഷം കൊടുത്ത് അദ്ദേഹത്തെ വകവരുത്തുകയായിരുന്നു എന്നാണു  ല്യൂറിയുടെ വാദം. 
 ചക്രവര്‍ത്തി ഭരണത്തില്‍ നിന്ന് റഷ്യയെ മോചിപ്പിക്കാന്‍ ലെനിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബോള്‍ഷെവിക് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് ലെനിന്‍ തന്നെ കൊണ്ടുവന്ന നേതാവായിരുന്നു സ്റ്റാലിന്‍ .


ആ നിലയില്‍  പാല്‍ കൊടുത്ത കൈയ്യില്‍ തന്നെ തിരിഞ്ഞു കൊത്തി എന്ന അപഖ്യാതിയാണ് ഈ കൊലപാതകാരോപണം വഴി ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കമ്യൂണിസ്റ്റ്‌  ഭരണാധികാരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന  സ്റ്റാലിനും അദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും  ലഭിക്കുന്നത്  . റഷ്യന്‍ മ്യൂസിയത്തില്‍ ഇന്നും  സൂക്ഷിക്കുന്ന ലെനിന്റെ ഭൌതിക ശരീരം അഥവാ 'ബോഡി വേസ്റ്റ്'  പോസ്റ്റ്‌ മോര്‍ട്ടത്തിനു വിധേയമാക്കിയാല്‍ 
യഥാര്‍ത്ഥ മരണ കാരണം പുറത്തുവരും എന്നാണു ചരിത്ര ഗവേഷകനായ ല്യൂറി അഭിപ്രായപ്പെടുന്നത് 


1917 ലെ ഒക്ടോബര്‍  വിപ്ലവത്തെത്തുടര്‍ന്ന് ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ്‌ രണ്ടാമനില്‍ നിന്ന്  ഭരണം പിടിച്ചെടുത്തു സൈന്യാധിപനായ  കോർണിലോഫ് (1870-1918) കെറൻസ്കിയുടെ
നേതൃത്വത്തില്‍ താല്‍ക്കാലിക ഗവണ്മെന്റ് രൂപീകരിച്ചെങ്കിലും അത് ഫലവത്തായില്ല .കലാപ കലുഷിതമായ റഷ്യന്‍ രാഷ്ട്രീയാധികാരത്തെ  ലെനിനും കൂട്ടരും ചേര്‍ന്ന് ബോള്‍ഷെവിക് പാര്‍ട്ടി യുടെ കൊടിക്കുകീഴില്‍ ഉറപ്പിക്കുകയായിരുന്നു . 

 ടോഡ്കി യും സ്റ്റാലിനും 
  മൂന്നുതവണയുണ്ടായ മസ്തി\ഷ്കാഘാതങ്ങളെ തുടര്‍ന്ന് ഭരണ രംഗത്ത് നിന്ന് വിട്ടുനിന്ന ലെനിന് 
തന്റെ പിന്‍ഗാമിയായി സ്റ്റാലിന്‍ തന്നെ ചുമതലകള്‍ ഏറ്റെടുക്കണം എന്നായിരുന്നു ആഗ്രഹം ..പക്ഷെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സ്റ്റാലിന്‍ തുടര്‍ന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ മൂലം ലെനില്‍ തന്റെ ആദ്യ നിലപാടില്‍ നിന്ന് പിന്‍വാങ്ങി . സ്റ്റാലിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം എന്ന് പോലും അദ്ദേഹം ആവശ്യപ്പെട്ടത്രേ 
.
സ്റ്റാലിനെ നീക്കം ചെയ്ത് പകരം ലിയോണ്‍ ട്രോഡ്സ്കിയെ അവരോധിക്കണം എന്നതായിരുന്നു ലെനിന്റെ ആവശ്യം .എന്നാല്‍ രോഗാതുരനായ ലെനിന്റെ വാക്കുകളെ ഉപജാപത്തിലൂടെ സ്റ്റാലിന്‍ മറികടക്കുകയായിരുന്നു 

.ഇതിനായി ലെനിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരായിരുന്ന ഗ്രിഗോറി സിനവ്യൂ ,  ലെവ് കാമനോവ്‌ എന്നിവരെ സ്റ്റാലിന്‍ വശത്താക്കി പോളിറ്റ് ബ്യൂറോയില്‍ ലെനിന്റെ ആവശ്യങ്ങളെ പ്രതിരോധിക്കുകയും ഭൂരിപക്ഷമുണ്ടാക്കി  സ്ഥാനം കയ്യടക്കുകയും ചെയ്യുകയാരുന്നുവത്രേ. 

രാഷ്ട്രീയ ഗുരു ആയിരുന്നെങ്കിലും അന്ത്യനാളുകളില്‍ ലെനിന്‍ തനിക്കെതിരായി നിലപാടെടുത്തതോടെ  സ്റ്റാലിന് അദ്ദേഹത്തോടുള്ള വിരോധം കൂടിയതായാണ് കരുതപ്പെടുന്നത് .
ഇതെതുടര്‍ന്നായിരുന്നു അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ സ്റ്റാലിന്‍ പദ്ധതി ഒരുക്കിയതെന്നും അതിനു  പാര്‍ട്ടി പോളിറ്റ് ബ്യൂറോയെ പോലും ഉപയോഗിച്ച് എന്നും ആരോപണം ഉയര്‍ന്നിരുന്നു . 

1924 ജനുവരി 24 നായിരുന്നു ലെനിന്‍ മരിച്ചതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത് . രോഗ ബാധിതനായി ബോധം പോലും ഇല്ലാതെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന  സഖാവ് ലെനിന് ദയാവധം അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ പത്നിയായ സഖാവ് 
ഉല്യനോവ ആവശ്യപ്പെട്ടുവെന്നു സ്റ്റാലിന്‍ 1923 മാര്‍ച്ച് 23 നു പോളിറ്റ് ബ്യൂറോയ്ക്കുവേണ്ടി  പുറപ്പെടുവിച്ച പാര്‍ട്ടി കത്തില്‍ വ്യക്തമാക്കിയിരുന്നു . 

സയനൈഡ്‌ വിഷം നല്‍കി അദ്ദേഹത്തെ പെട്ടെന്ന് കൊന്നു തരണമെന്ന് സ: ഉല്യനോവ്‌ ആവശ്യപ്പെട്ടു എന്നാണു കത്തിലൂടെ സ്റ്റാലിന്‍ പാര്‍ട്ടിയെയും അണികളെയും  വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത് . ഇക്കാര്യം പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ട്രോഡ്സ്കി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവത്രേ . 

സംഗതി ഇങ്ങനെയൊക്കെയായിരുന്നെങ്കിലും    ലെനിന്‍ സ്വാഭാവിക മരണം പൂകി എന്നാണു കമ്യൂണിസ്റ്റ്‌ രേഖകളില്‍ ഉള്ളത് . ലെനിന്റെ മരണ ശേഷം 1929 ല്‍ ട്രോഡ്സ്കി തന്നെ ലെനിന്‍ വധിക്കപ്പെടുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ചെങ്കിലും അത് വേണ്ടത്ര ഫലപ്രദമായി ആരും ഏറ്റെടുത്തില്ല . പാര്‍ട്ടിയിലും ഭരണത്തിലും അധികാരം കിട്ടാതെ പോയ ഒരാളുടെ കൊതിക്കെറുവ് നിറഞ്ഞ ജല്പനമായിമാത്രമേ ട്രോഡ്കിയുടെ വാക്കുകളെ റഷ്യന്‍ ജനത കണക്കാക്കിയുള്ളൂ . ലെനിന്റെ ഭാര്യയെ പോലും കയ്യിലെടുക്കാനും അവരുടെ അക്കൌണ്ടില്‍ ലെനിന്റെ മരണത്തെ എഴുതിചേര്‍ക്കാനുമുള്ള സ്റ്റാലിന്റെ കുതന്ത്രങ്ങള്‍ ഫലവത്തായി എന്നുവേണം കരുതാന്‍ .

 റഷ്യയിലെ കമ്യൂണിസ്റ്റ്‌ ഭരണത്തെയും സ്റ്റാലിന്റെ ഭരണ കാലത്ത് കുഴിച്ചു മൂടപ്പെട്ട  ക്രൂരതകളെയും കുറിച്ചുള്ള നിരവധി സത്യങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . അതില്‍ ഒടുവിലത്തേതാണ് ലെനിന്റെ മരണം .

ഈ അടുത്തകാലം വരെ ജര്‍മ്മനിയിലെ നാസികളുടെ മേല്‍ കെട്ടി വയ്ക്കപ്പെട്ട റഷ്യയിലെ  കാറ്റി ന്‍ കൂട്ടക്കൊല സത്യത്തില്‍ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം  കമ്യൂണിസ്റ്റ്‌ ഭരണകൂടം തന്നെ ചെയ്തതാണെന്ന് റഷ്യന്‍  മുന്‍ പ്രസിഡന്റ്‌ ദിമിത്രി മേട്യോടെവിന്‍  കുറ്റസമ്മതം നടത്തിരുന്നു .  
കാറ്റിന്‍ കൂട്ടക്കൊല ഏറ്റുപറഞ്ഞ റഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ദിമിത്രിയോവ്‌ 
1940 ഏപ്രില്‍ പത്തിന് റഷ്യയിലെ കാറ്റിന്‍ വനത്തില്‍ വച്ച്  പോളണ്ടിലെ ബുദ്ധിജീവികളും ,കലാകാരന്മാരും ,സൈനിക ഓഫീസര്‍മാരും ,രാഷ്ട്രീയപ്രവര്‍ത്തകരും അടക്കം  22000 പേരെയാണ് തലയ്ക്കു പിന്നില്‍ വെടിവച്ചു കൊലപ്പെടുത്തിയത് . നാസികളാണ് ക്രൂരമായ ഈ മനുഷ്യക്കുരുതിക്ക് പിന്നിലെന്നായിരുന്നു എഴുപതുകൊല്ലം റഷ്യന്‍ കമ്യൂണിസ്റ്റ്‌ ഭരണകൂടം ലോകത്തെ വിശ്വസിപ്പിച്ചിരുന്നത് .

എഴുപതാം രക്ത സാക്ഷിവാര്‍ഷികം ആചരിക്കുന്നതിനായി പുറപ്പെട്ട പോളണ്ട് പ്രസിഡന്റ്‌ 
ലെ കസിന്‍സ്കിയും  ഭാര്യയും 94 പോളണ്ട് ഉദ്ധ്യോഗസ്തരും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അന്നത്തെ  റഷ്യന്‍ പ്രസിഡന്റ്‌  ദിമിത്രി പാപഭാരം പേറുന്ന മനസോടെ ചരിത്രപരമായ കുറ്റസമ്മതം നടത്തിയത് .

പോളിഷ് തടവുകാര്‍ റഷ്യയുടെ ശത്രുക്കള്‍ ആണെന്നും അവരെ വകവരുത്തണം എന്നും ആവശ്യപ്പെട്ടു അന്നത്തെ റഷ്യന്‍ പോലീസ്‌ മേധാവി ബേറിയ അയച്ച കത്തും അതിന്മേല്‍ അംഗീകാരം കൊടുത്തുകൊണ്ട് സ്റ്റാലിന്‍ ചാര്‍ത്തിയ കയ്യൊപ്പും ഇന്ന് ലോകമന:സാക്ഷിയെ മരവിപ്പിച്ച മനുഷ്യവേട്ടയുടെ സാക്ഷ്യപത്രമായി റഷ്യന്‍ ചരിത്ര രേഖകളില്‍ ഇടം പിടിച്ചു കഴിഞ്ഞു . 
ഇരുപതു മില്യന്‍ മനുഷ്യരെ സ്റ്റാലിന്‍ ഭരണകൂടം കൂട്ടക്കൊല ചെയ്തതായാണ് കണക്കാക്കപ്പെടുന്നത് . ഇതില്‍ പത്തു ലക്ഷം പേര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വധിക്കപ്പെട്ടവരാണ് .14.5 (പതിന്നാലര)  മില്യന്‍ ജനങ്ങളെ വെള്ളവും ആഹാരവും കൊടുക്കാതെ പട്ടിണിക്കിട്ടു കൊല്ലുകയാരുന്നു  !  
കാലങ്ങളായി മൂടിവയ്ക്കപ്പെടുന്ന സത്യങ്ങള്‍ മറനീക്കി പുറത്തുവരുമ്പോള്‍  രക്തസാക്ഷിത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരുടെ അസ്ഥിമാടങ്ങളില്‍ നിന്ന് ഭരണഗോപുരങ്ങള്‍ ഉയര്‍ത്തിയവര്‍ ധരിച്ചിരുന്ന കൊലയാളികളുടെ മുഖാവരണങ്ങള്‍ ഒന്നൊന്നായി ചരിത്രം വലിച്ചു കീറി പുറത്തിടുകയാണ് . 

25 അഭിപ്രായങ്ങൾ:

  1. പോളണ്ടിനെ പറയരുത്!!!

    ജോക്ക്സ് അപ്പാർട്ട്.. സത്യം എന്നായാലും പുറത്തുവരും

    മറുപടിഇല്ലാതാക്കൂ
  2. എനിക്കിതു വായിക്കുമ്പോൾ ആരാണ് ശരി ആരാണ് തെറ്റ് എന്ന് മനസ്സിലാവുന്നില്ല. എല്ലാവർക്കും അവരുടേതായ ന്യായീകരണങ്ങൾ ഉണ്ട്. പക്ഷെ ഞാനറിയാതിരുന്ന ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
    കാര്യങ്ങൾ കൂടുതലറിഞ്ഞു,മനസ്സിലാക്കി. നന്ദി രമേശേട്ടാ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  3. സത്യം ഒരു നാള്‍ പുറത്ത്‌ വരുകതന്നെ ചെയ്യും....
    പുറത്ത് വരണം....
    വന്നേ പറ്റൂ.....................

    മറുപടിഇല്ലാതാക്കൂ
  4. വിജ്ഞാന പ്രദമായ ഒരു നല്ല ലേഖനം വായിക്കാന്‍ സാധിച്ചു. മൂടിവക്കപ്പെട്ട സത്യങ്ങള്‍ ഈ ലോകത്തില്‍ ഇനിയും ഏറെ, എല്ലാം ഒരു നാളില്‍ പുറത്തു വരും . കാലം തെളിയിക്കട്ടെ സത്യങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  5. പലതു ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആണ് .....

    മറുപടിഇല്ലാതാക്കൂ
  6. ചരിത്രം സാക്ഷി.. കാലം തെളിയിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  7. നല്ല ലേഖനം കുറച്ചു പുതിയ അറിവുകൾ കിട്ടി...

    മറുപടിഇല്ലാതാക്കൂ
  8. ചോര കൊണ്ടെഴുതിയ സുവിശേഷങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  9. യുഗങ്ങള്‍ കഴിഞ്ഞാലും സത്യം സത്യമായി തന്നെ പുറത്തു വരും..

    മറുപടിഇല്ലാതാക്കൂ
  10. അറിയാത്ത ചില വവരങ്ങള്‍ നല്‍കിയതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. സോവിയറ്റെന്നൊരു നാടുണ്ടത്രെ
    പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം.....

    ഞങ്ങളൊക്കെ ഇതുപോലുള്ള ഈരടികള്‍ കേട്ട് വളര്‍ന്നവരാണ്. പക്ഷെ ഒരിക്കല്‍ പൊട്ടിത്തകര്‍ന്ന്, നുറുങ്ങുകളായി, അധപതിച്ച്.....റഷ്യന്‍ പെണ്‍കുട്ടികള്‍ ശരീരം വില്‍ക്കാന്‍ ഗള്‍ഫില്‍ വരെയെത്തുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ച ദുര്‍ഭാഗ്യത്തിന്റെ പാട്ടുകള്‍ പാടാന്‍ ആരുമില്ലാതെയായിപ്പോയല്ലോ. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ എന്നത് ഒരു മനുഷ്യനു മാത്രമല്ല ഒരു ദേശത്തിനും ബാധകമായ നിയതി തന്നെ.

    മറുപടിഇല്ലാതാക്കൂ
  12. kaalam kondu vanna sathyangal..
    Thanks for this post Rameshji..

    മറുപടിഇല്ലാതാക്കൂ
  13. അപ്പോൾ ഇന്ന് രണ്ട് പേരുടെ രചനകൾ വെളിച്ചം കണ്ടു... ആശംസകൾ ഭായ്

    മറുപടിഇല്ലാതാക്കൂ
  14. കുറെ പുതിയ കാര്യങ്ങള്‍ വായിക്കാനായി..

    മറുപടിഇല്ലാതാക്കൂ
  15. ചരിത്രം ദുരന്തമായി ആവര്‍ത്തിക്കാതിരിക്കട്ടെ. ഈ തിരിഞ്ഞു നോട്ടം ആവശ്യമാണ്‌. ലേഖകന് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  16. പാതാളത്തിലേക്ക്‌ താഴ്ത്തിയിട്ടാലും സത്യങ്ങള്‍ മറനീക്കി പുറത്തുവരുമെന്നതിന്റെ മറ്റൊരു ഉദാഹരണം.നന്നായി പറഞ്ഞു രമേശ്‌ജീ

    മറുപടിഇല്ലാതാക്കൂ
  17. മികച്ച ലേഖനം രമേഷേട്ടാ.. ഈ വിഷയത്തില്‍ കൂടുതല്‍ അറിവില്ല. സത്യമാണെങ്കില്‍ വെളിച്ചം കാണട്ടെ. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  18. പുതിയ അറിവുകളാണ്..... സത്യത്തിന്റെ മുഖം ഒരുപാട് കാലം മൂടിവെക്കാന്‍ ആവില്ലെന്ന് കേട്ടിട്ടുണ്ട്.....

    മറുപടിഇല്ലാതാക്കൂ
  19. സത്യത്തെ മൂടിവെക്കാന്‍ കഴിയില്ലെന്ന് മനുഷ്യന്‍ ഓര്‍ക്കുന്നത് നന്ന്.
    രമേശ് സാറിന്‍റെ ലേഖനം മികവുറ്റതും,അര്‍ത്ഥവത്തുമായി.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  20. ചരിത്രം ഇമ്മട്ടില്‍ ആവര്ത്തിക്കാതിരിക്കട്ടെ, പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കിയ ലേഖനം, നന്ദി.

    മറുപടിഇല്ലാതാക്കൂ