'കമല്‍ ഹാസന്' എന്നാല്‍ താമരപ്പൂ പോലെ ചിരിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം 1960 ഇല്‍ കുളത്തൂര്‍ കണ്ണമ്മ എന്ന സിനിമയില്‍ ബാലനടനായി അഭിനയ ജീവിതം തുടങ്ങിയ ഈ തെന്നിന്ത്യന്‍ ചലച്ചിത്ര പ്രതിഭാസം തന്റെ ഇത പര്യന്തമുള്ള അഭിനയ ജീവിതത്തിനിടയില്‍ എത്രയോ താമര പ്പൂക്കള്‍ വിരിയിച്ചു എന്നത് ചരിത്രത്തിന്റെ ഭാഗമാണ് .
ഇന്ത്യന്‍ , ഹേ റാം ,എന്നിങ്ങനെ അദ്ദേഹം അഭിനയിച്ച സിനിമകളില്‍ ഏറെയും ഇന്ത്യന്‍ ദേശീയതയുടെ ഹൃദയ ഞരമ്പുകളെ ബാധിച്ച തീവ്രവാദം ,അഴിമതി ,സ്വജന പക്ഷപാതം എന്നീ മാരക രോഗങ്ങള്‍ക്ക് എതിരെയുള്ള
അതിശക്തമായ ചെറുത്തു നില്‍പ്പുകളുടെ കഥകളും സന്ദേശങ്ങളുമാണ് പകര്‍ന്നു തന്നിട്ടുള്ളത് .
ഈയിടെ കമല്‍ ഹാസന്‍ പ്രഖ്യാപിച്ച വിപ്ലവകരമായ ഒരു പേര് മാറ്റമാണ് അദ്ദേഹത്തെ വീണ്ടും ജനമനസുകളില്‍ ആയിരമായിരം താമരപ്പൂക്കളുടെ സുഗന്ധവും വിശുദ്ധിയും വിടര്‍ത്തുന്ന ചിരിയുടെ ഉടമയാക്കി തീര്‍ത്തിട്ടുള്ളത് .
കമല്‍ ഹാസന്‍ എന്ന പേരില്‍ വരുത്തുന്ന ചെറിയൊരു മാറ്റം അദ്ദേഹത്തെ ഖമാല്‍ ഹസ്സന്‍ ആക്കുന്നു . ഒരു പേര് മാറ്റത്തില്‍ അതും സിനിമാക്കാരുടെ പേര് മാറ്റത്തില്‍ എന്തിരിക്കുന്നു ?എന്നാവും ഇത് കേള്‍ക്കുമ്പോള്‍ പൊതുജനത്തിനു തോന്നുക .ശരിയാണ് .അച്ഛനും അമ്മയും വിളിച്ചിട്ട സ്വന്തം പേര് നിലവിലെ സെറ്റപ്പിന് ചേരാതെ വരുമ്പോള്‍
പരിഷ്കരിച്ചു പുതുക്കിയവരാണ് സിനിമാക്കാരില്‍ പലരും . സംഖ്യാശാസ്ത്രം നോക്കി പേര് പരിഷകരിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ട് ,അത് അവനവനിസത്തിന്റെ ഭാഗം ആയി കണക്കാക്കിയാല്‍ മതി . ഇങ്ങനെ വിവിധ കാരണങ്ങളാല്‍ പേര് പരിഷ്കരിച്ചവരില്‍ പ്രമുഖരാണ് നമ്മുടെ മമ്മൂട്ടിയും(മുഹമ്മദു കുട്ടി ) ,ദിലീപും(ഗോപാലകൃഷ്ണന്‍ ) ,സംവിധായകന്‍ കമലും(കമാലുദീന്‍) ഒക്കെ . എന്നാല്‍ .കമല്‍ ഹസന്‍ ഖമാല്‍ ഹസ്സന്‍ ആകാനുള്ള പ്രേരണ ഈ അവനവനിസമല്ല എന്നതാണ് അദ്ദേഹത്തിന്‍റെ മേന്മ .
ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് ഖാന്‍ അമേരിക്കന്‍ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ പരിശോധനയുടെ പേരില്‍ തടഞ്ഞു വയ്ക്കപ്പെട്ട സംഭവം കോളിളക്കം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് തെന്നിന്ത്യയുടെ പ്രിയ താരം കമല്‍ ഹാസന്‍ തന്റെ പേര് ഖമല്‍ ഹസ്സന്‍ എന്ന് തിരുത്തുന്നത് . പേരിന്റെ പേരില്‍ അന്യരാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം ജനവിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കമലിന്റെ ഈ നടപടി .
ഷാരൂഖിന് വിനയായത് അദ്ദേഹത്തിന്‍റെ പേരിലുള്ള ഖാന്‍ എന്ന വാക്ക് ആണ് . മുന്‍പ് ഒരിക്കല്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഡോക്ടര്‍ എ .പി .ജെ .അബ്ദുല്‍ കലാമിനും സമാന ദുരന്താനുഭവം ഉണ്ടായതാണ് . ഇന്ത്യന്‍ പ്രസിഡന്റ് എന്ന നിലയില്‍ അമേരിക്കയില്‍ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് 2010 സെപ്തംബര്‍ 29 നു ആണ് ജോണ്‍ എഫ് കെന്നഡി വിമാനത്താവള അധികൃതര്‍ അദ്ദേഹത്തെ ദേഹത്ത് തപ്പി പരിശോധിച്ച് അപമാനിച്ചത് .
ഇന്ത്യ പോലെ ഒരു രാഷ്ട്രത്തിന്റെ പ്രഥമ പൌരന്‍ ആയിട്ടുപോലും ഒരു മുസ്ലിം നാമത്തിന്റെ പേരിലാണ് ഡോക്ടര്‍ അബ്ദുല്‍ കലാം അപമാനിതനായത് .
ഷാരൂഖ് ഖാന് രണ്ടു മണിക്കൂര്‍ നേരം അമേരിക്കന്‍ സുരക്ഷാ ഭടന്മാരുടെ തടവില്‍ ഇരിക്കേണ്ടി വന്നു എന്നാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത് .
. അപൂര്‍വ്വം ഒറ്റപ്പെട്ട സംഭവമായി ഇത്തരം പീഡനങ്ങളെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു പേര് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ നിരപരാധികളായ ഒട്ടേറെ മനുഷ്യരെ പ്രശ്നത്തില്‍ ആക്കുന്നുണ്ട് .
എ പി ജെ അബ്ദുല്‍ കലാമും .ഷാരൂഖ് ഖാനും ഒക്കെ പ്രശസ്തര്‍ ആയത് കൊണ്ടാണ് ഇവര്‍ക്ക് നേരിട്ട അപമാനങ്ങള്‍ ലോകം അറിയുന്നത് .എന്നാല്‍ ആരാലും അറിയപ്പെടാത്ത പരശതം മുസ്ലിം നാമ ധാരികള്‍ അമേരിക്കയിലും യൂറോപ്പിലുമൊക്കെ തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കെടുതികള്‍ അനുഭവിക്കുന്നുണ്ട് .അത് അധികം ആരും അറിയുന്നില്ല എന്ന് മാത്രം .
പേരില്‍ ഒരു ഹസ്സന്‍ ഉള്ളതുകൊണ്ട് മുന്‍പൊരിക്കല്‍ കമല്‍ ഹാസനും ഇങ്ങനെ കഷ്ടപ്പെടേണ്ടി വന്നതായി വാര്‍ത്തകള്‍ വന്നിരുന്നു ..
അത് കൊണ്ട് ഷാരൂഖിന്റെ പേരില്‍ വീണ്ടും ഇന്ത്യന്‍ മുസ്ലിമുകള്‍ക്ക് ഉണ്ടായ മാനസീക വിഷമത്തിന്റെ ആഴം അദ്ദേഹത്തിനു എളുപ്പം മനസിലാകും .
ഒരു ബ്രാഹ്മണ കുടുംബാംഗം ആയിട്ടുപോലും കമല്‍ ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വസിക്കുന്ന വ്യക്തിയല്ല .
ഉല്‍പ്പതിഷ്ണുവും സ്വാതന്ത്ര്യ സമര സേനാനിയും ആയ അദ്ദേഹത്തിന്‍റെ പിതാവ് ഒരിക്കല്‍ ജയിലില്‍ അടക്കപ്പെട്ട കാലത്ത് നേരിട്ട ഒരപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച അയൂബ് ഹസന്‍ എന്ന മുസ്ലിം സുഹൃത്തിനോടുള്ള ആജന്മ ബന്ധത്തിന്റെ ഓര്‍മ്മയ്ക്ക് ആണ് കമല്‍ അടക്കമുള്ള തന്റെ മക്കള്‍ക്ക് പേരിനൊപ്പം ഹസന്‍ എന്ന മുസ്ലിം നാമധേയം അദ്ദേഹം നല്‍കിയത് .
തന്റെ പേര് ഖമല്‍ ഹസ്സന്‍ എന്നാക്കി കൂടുതല്‍ മുസ്ലിം വല്ക്കരിക്കാനുള്ള സന്നദ്ധത വഴി മനുഷ്യസ്നേഹിയായ പിതാവിന്റെ പാരമ്പര്യം തുടരുക മാത്രമല്ല പേരിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം സഹോദരന്മാര്‍ക്ക് ഐക്യദാര്‍ഡ്യം
പ്രഖ്യാപിക്കുക കൂടിയാണ് കമല്‍ ചെയ്യുന്നത് .
ഒപ്പം മുസ്ലിം നാമം ഉള്ളതുകൊണ്ട് ആരും തീവ്രവാദി ആകുന്നില്ല എന്നും എല്ലാ തീവ്ര വാദികളും മുസ്ലിംകള്‍ അല്ല എന്നുമുള്ള ഒരു വലിയ സന്ദേശം കൂടി അദ്ദേഹം നല്‍കുന്നു
സുരക്ഷിതത്വ പരിശോധനകളുടെ പേരില്‍ അമേരിക്ക നടത്തുന്ന മുഖം നോക്കാതെയുള്ള ഇത്തരം നടപടികളില്‍ അതിശക്തം പ്രതിഷേധിക്കുന്നവരും അവരുടെ സുരക്ഷിതത്വ സംവിധാനങ്ങളെ പ്രകീര്‍ത്തിക്കുന്നവരും ഉണ്ട്. ലോകത്തെയും അമേരിക്കയെയും കിടിലം കൊള്ളിച്ച സെപതംബര്‍ 11 ആക്രമണങ്ങളില്‍ നിന്ന് ലഭിച്ച പാഠം ഉള്‍ക്കൊണ്ടാണ് അമേരിക്ക
സുരക്ഷിതത്വ കാര്യങ്ങളില്‍ അന്യരാജ്യങ്ങളുടെ വിമര്‍ശനം ഉണ്ടായിട്ടുപോലും നടപടികള്‍ കര്‍ക്കശമാക്കിയതെന്നു ഒരു വാദത്തിനു പറയാം .
അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ മുസ്ലിം നാമധാരികള്‍ക്ക് ഇതാണ് അവസ്ഥയെങ്കിലും ഇന്ത്യന്‍ വിമാനത്താവളങ്ങളിലും നമ്മുടെ മര്‍മ്മ പ്രധാന നഗരങ്ങളിലും ഏതു നാമത്തില്‍ ഉള്ള വിദേശ പൌരനും സ്വതന്ത്രമായി നടക്കാം എന്നതു വിരോധാഭാസമായി തോന്നുന്നു. അമേരിക്കാന്‍ പ്രസിഡന്റ് ഒബാമയ്ക്കോ ബ്രിട്ടിഷ് പ്രധാനമന്ത്രി കാമറൂണിനോ ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വായിറ്റ്‌സ്വനഗര്‍ക്കോ അവിടങ്ങളില്‍ ഉള്ള സാധാരണ പൌരന്‍ മാര്‍ക്കോ ഇന്ത്യയില്‍ വന്നു ചെത്തി നടക്കാന്‍ യാതൊരു വിലക്കും ഇല്ല .
ഇവ രുടെയോന്നും ജാതിയും മതവും ആരും നോക്കാറുമില്ല .
ഈ സാഹചര്യത്തില്‍ കമല ഹാസന്‍ തുടക്കമിട്ട ഈ വിപ്ലവം ഇന്ത്യയിലെ സാഹോദര്യം കൊതിക്കുന്ന എല്ലാ ജന വിഭാഗങ്ങളും ഏറ്റെടുക്കേണ്ടതാണ് . ഒരു നാമം കൊണ്ട് ഇന്ത്യന്‍ സഹോദരങ്ങള്‍ അപമാനിതര്‍ ആകുന്നു എങ്കില്‍ അതേ നാമങ്ങള്‍ കൊണ്ട് നാം ഈ വൈദേശിക അന്യായത്തെയും ഉപരോധിക്കണം.
ഇന്ത്യന്‍ മുസ്ലിംകള്‍ തന്നെയാണ് അതിനു മുന്‍കൈ എടുക്കേണ്ടത്.. പണ്ട് വൈദേശികര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിക്കണം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ ഇന്ത്യന്‍ മുസ്ലിമുകളുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത വൈദേശിക പേരുകള്‍ ഉള്ളവര്‍ അതുപേക്ഷിക്കാന്‍ തയ്യാറാകണം .
ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന്‍ അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ...
ആരേയും കൂറ്റം പറയാന്‍ പറ്റില്ല!! കാരണം അതിക ഭീകര വാദികള്‍ക്കും ഒരു മതത്തിലെ ആള്‍ക്കാരുടെ പേരായിപ്പൊയില്ലെ? ചൂടു വെള്ളത്തില്‍ വീണ പൂച്ച തണുത്ത വെള്ളം കണ്ട് പേടിക്കുന്നത് പോലെയാ കാര്യങ്ങള്‍.തീവ്രവാദികള്‍ക്കു മതമില്ല പക്ഷെ അവര്‍ക്കു മതത്തിന്റെ പേരുകള്‍ ഉണ്ട്.”വര്‍ഗീയതക്കു വേണ്ടി കൊല്ലപ്പെടുന്നവനും പങ്കെടുക്കുന്നവനും നമ്മില്‍ പെട്ടവനല്ല(പ്രവാചകന്‍).
മറുപടിഇല്ലാതാക്കൂതീവ്രവാദം, വര്‍ഗീയത ഒരു മത്തിന്റെ കുത്തകയല്ല.അതിനുള്ള ഉദാഹരണങ്ങള്‍ ദിനേന നാം കാണുന്നു കേള്‍ക്കുന്നു...എന്നിട്ടും എല്ലാരും “മഞക്കണ്ണടയില്‍ തന്നെ”...രമേശെട്ടാ താങ്കള്‍ പറഞു...കേവലം പേരു മാത്രം മറ്റിയത് കൊണ്ട് ഈ പടര്‍ന്നു പിടിച്ച രോഗം മാറണമെന്നില്ല...എന്നാലും ഒരു കൈ നോക്കുന്നവര്‍ക്കു പിന്തുണ...
"പേരില്‍ എന്തിരിക്കുന്നു" എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ "പേരിലാണ് എല്ലാം ഇരിക്കുന്നത്" എന്ന് കരുതാന്‍ മാത്രം വിഡ്ഢികളല്ല അമേരിക്കക്കാര്‍. ഇന്ത്യന്‍ പ്രസിടണ്ടോ, ഷാറൂഖാനോ തീവ്രവാദികള്‍ അല്ല എന്നും അവര്‍ക്കറിയാം. എന്നിട്ടും പേരുകള്‍ നോക്കി ആളുകളെ തടഞ്ഞു വെക്കുന്നു. അതെന്തിന് ???.
മറുപടിഇല്ലാതാക്കൂഉത്തരം ഒന്നേ ഉള്ളൂ. മുസ്ലിംകള്‍ മുഴുവന്‍ തീവ്രവാദികള്‍ ആണെന്ന് അവര്‍ക്ക് ലോകത്തോടെ ഇങ്ങിനെ വിളിച്ചു പറയണം. പ്രമുഖരെ അപമാനിക്കുമ്പോള്‍ അത് പെട്ടെന്ന് ലോക ശ്രദ്ധ പിടിച്ചു പറ്റുമല്ലോ. രമേശ് പറഞ്ഞ പോലെ പ്രമുഖരല്ലാത്ത പീഡിതരുടെ കഥകള്‍ നമുക്കൂഹിക്കാം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട എന്ന നയം. ഒരു തരം ക്രൂരമായ സംതൃപ്തി. അതിനു ബാലിയാടാകുന്നതാവട്ടെ..നിരപരാധികളും.
കമല ഹാസന്‍ പേര് മാറ്റി ഐഖ്യ ദാര്ട്യം കാണിച്ചതിനെ അഭിനന്ദിക്കാം. ഇങ്ങിനെ ചിന്തിക്കുന്ന വലിയ മനസ്സുകളെ നമുക്ക് ആദരിക്കാം. നന്മയുടെ പക്ഷത്തു ചേരാം. നല്ല ലേഖനത്തിനു ആശംസകള്‍.
ഇന്ത്യയിലെ മുസ്ലിംകളോട് ആഭിമുഖ്യം പുലര്‍ത്തി കമല്‍ ഹാസന്‍ ഖമാല്‍ ഹസന്‍ എന്ന പേര് സ്വീകരിച്ചെങ്കില്‍ കമലിനെ അഭിനന്ദിക്കാതെ വയ്യ. അതിലുപരി സാമൂഹ്യപ്രസക്തമായ ഈ വിഷയത്തിലേക്ക് കണ്ണുകളെ ക്ഷണിച്ചതിലൂടെ രമേഷ്ജിയും അഭിനന്ദനമര്‍ഹിക്കുന്നു... ആശംസകള്‍
മറുപടിഇല്ലാതാക്കൂഇസ്ലാം ഭീകരതയല്ല എന്ന ഒരു പുസ്തകം വായിച്ചു കഴിഞ്ഞാണ് ഈ പോസ്റ്റ് വയിച്ചത്` ഈ പുസ്തകം എഴുതിയത് സ്വാമി ലക്ഷ്മി ശങ്കരാചാര്യ.
മറുപടിഇല്ലാതാക്കൂ............എന്നിട്ടുണ്ടോ അമേരിക്ക മാറാന്‍ പോകുന്നു. ഇന്ന് ലോകത്ത് ഏറ്റവും ഭയന്ന് ഭയന്ന് ജീവിക്കുന്നത് അമേരിക്കക്കാരാണ്. ഇവിടെ തെരുവിലൊരു പ്രകടനത്തിന്റെ ന്യൂസ് കേള്‍ക്കുമ്പോഴേ അമേരിക്കക്കാരുള്ള എല്ലാടത്തും മുന്നറിയിപ്പ് വരും; “ആരും പുറത്തിറങ്ങരുത്.”
മറുപടിഇല്ലാതാക്കൂN.B. പിന്നെ ഇതിനൊരു എതിരഭിപ്രായപോസ്റ്റിന്റെ ഒരു ലിങ്ക് തരാം:-
http://www.kpsukumaran.com/2012/04/blog-post_21.html
സുകുമാരന്‍ സാറിന്റെ ആ ലേഖനം ഞാന്‍ വായിച്ചിരുന്നു അജിത്ത് ഏട്ടാ ..:) നന്ദി ..
ഇല്ലാതാക്കൂRameshji, Well written.. A timely piece.
മറുപടിഇല്ലാതാക്കൂ"ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന്‍ അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ..."
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് നന്നായി രമേഷേട്ടാ..
കമൽ ആ പേരു സ്വീകരിച്ചു എന്ന് ആരാണു പറഞ്ഞത്???????? ആവശ്യമെങ്കിൽ താൻ പേരു മറ്റുമെന്നല്ലേ പറഞ്ഞത്??? അപ്പോഴേയ്ക്കും പുള്ളിയുടെ പേരു എല്ലാവരും മാറ്റി എടുത്തോ ;)))
മറുപടിഇല്ലാതാക്കൂഹ ഹ ഹ ഹ
ഇല്ലാതാക്കൂ@ശ്രീ മനോജ് : അദ്ദേഹം എല്ലാവരും ചെയ്യുന്നത് പോലെ പേരിടല്‍ ചടങ്ങ് സംഘടിപ്പിച്ചു കണിയാനെ വിളിച്ചു ജാതകം എഴുതിച്ചിട്ടു പേര് മാറ്റി എന്നല്ലല്ലോ സുഹൃത്തെ ലേഖനത്തില്‍ പറഞ്ഞത് ? വേണമെങ്കില്‍ പേര് മാറ്റാന്‍ തയ്യാര്‍ എന്ന് അദ്ദേഹം താങ്കളോട് പറഞ്ഞോ ?? ഇല്ലല്ലോ ?? നിലവില്‍ ഉള്ള പേര് നിയമപരമായി മാറണം എങ്കില്‍ ഗസറ്റിലൊക്കെ കൊടുക്കണം എന്ന് ഈയുള്ളവനും അറിയാം ..ഇതെല്ലാം കഴിഞ്ഞിട്ട് താങ്കളെ പോലുള്ളവര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്താല്‍ മതി .
ഇല്ലാതാക്കൂ"ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന്‍ അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ..." എന്ന് കൂടി ലേഖനത്തില്‍ ഉള്ളത് താങ്കള്‍ കണ്ടില്ലെന്നുണ്ടോ ?? @@ പുണ്യവാളന്‍: ഹ ഹ ഹ ഹ ഹ
;) ചൂടാകാതെ മാഷേ.. എന്നോട് പറഞ്ഞില്ല പക്ഷേ പറഞ്ഞ ഇന്റർവ്യൂ വായിച്ചിരുന്നു ;) ഈ വാർത്തയ്ക്ക് അടിസ്ഥാനമായ അദ്ദേഹത്തിന്റെ ഇന്റർവ്യൂ വായിച്ചിരുന്നുവെങ്കിൽ താങ്കൾ ഈ മുകളിൽ പറഞ്ഞ കമന്റ് എഴുതില്ലായിരുന്നു ;))))
ഇല്ലാതാക്കൂഫേയ്സ്ബുക്കിലെ “മുതലെടുപ്പുകാരുടെ” വലയിൽ വീഴാതെ നോക്കിയാൽ ഇത് പോലെ കമന്റുകൾ എഴുതാതെ രക്ഷപ്പെടാം ;))))
ബുഹഹഹഹ ;)
@ മനോജ് : ഞാന്‍ മുന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ പറയുവാന്‍ ഇല്ല ...ഒരു വിഷയത്തോട് പ്രശസ്തനായ ഒരു വ്യക്തി എടുക്കുന്ന നിലപാട് ആണ് പ്രശ്നം .അതാണ് വാര്‍ത്തയ്ക്കും അഭിമുഖത്തിനും ലേഖനത്തിനും ഒക്കെ കാരണവും വിഷയവും ആകുന്നത്....അത് കൂടുതല്‍ പേരിലേക്ക് എത്തിക്കുക ചര്‍ച്ചയില്‍ കൊണ്ടുവരുക ഇത് മാത്രമാണ് എന്റെ ലക്‌ഷ്യം..മുതല്‍ എടുക്കുന്നവര്‍ എടുക്കട്ടെ ..എനിക്ക് എതായാലും ബ്ലോഗില്‍ നിന്നും ഫേസ് ബുക്കില്‍ നിന്നും മുതലും പലിശയും ഒന്നും കിട്ടുന്നില്ല എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു :)
ഇല്ലാതാക്കൂഎന്ത്വരാ എന്തോ .......
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്...
മറുപടിഇല്ലാതാക്കൂനന്മനിറഞ്ഞ എഴുത്തിന് ഭാവുകങ്ങള്‍....
നല്ല ലേഖനം .
മറുപടിഇല്ലാതാക്കൂഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന്‍ അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ...
മറുപടിഇല്ലാതാക്കൂലേഖനം നന്നായി. പേരു മാറ്റി അമേരിയ്ക്കയിൽ പോകുമ്പോൾ അവർ ഖമാൽ ഹസ്സനെ എയർപോർട്ടിൽ തടഞ്ഞുവെച്ച് പരിശോധിച്ച് ശരിപ്പെടുത്തും.
മറുപടിഇല്ലാതാക്കൂഒരു വേള കമല്‍ ഹാസന്‍ അങ്ങിനെ പേരു മാറ്റി അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരെ പ്രതിക്ഷേധിച്ചു മുസ്ലീം സഹോദരന്മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുവെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം കൂടുതല്‍ കൂടുതല്‍ ആരാധ്യനും മഹുമാന്യനും ആയിരിക്കുന്നു. സാമൂഹികപ്രതിബദ്ധത എന്നതെന്താണെന്ന്‍ അദ്ദേഹം കാട്ടിത്തരുന്നു..രമേശേട്ടാ സുന്ദരമായ ലേഖനം..അഭിനന്ദനങ്ങള്‍...
മറുപടിഇല്ലാതാക്കൂകമലാഹാസന് അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് എഴുതിയ രമേശിനും.
ഈ പേര് മാറ്റം കൊണ്ടു എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ ആവുമോ എന്ന് സംശയം.
എങ്കിലും അതിനുള്ള ചവിട്ടു പടിയാകട്ടെ ഈ മാറ്റം.
ചെറിയ പ്രതികരണങ്ങള്‍ കാലാന്തരത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിതുറക്കും ..ഏറ്റവും കുറഞ്ഞത് കുറെ ഏറെ പേരിലെങ്കിലും ഇതൊരു ചിന്താ വിഷയമാകും..അതോക്കെതന്നെയാണ് ശുഭാപ്തിവിശ്വാസം ഉള്ളവര്‍ പ്രതീക്ഷിക്കുന്നത് .നന്ദി
ഇല്ലാതാക്കൂനല്ല ലേഖനമായി രമേഷേട്ടാ..
മറുപടിഇല്ലാതാക്കൂഅമേരിക്കയുടെ മുസ്ലിം നയത്തെ കുറിച്ചു പറഞ്ഞു എന്തിനാ നമ്മുടെ നാവു നാറ്റിക്കുന്നെ. എന്നെങ്കിലും ഏതെങ്കിലുമൊരു പോപ്പ് മുസ്ലിമായി വന്നാല്‍ അദ്ദേഹത്തെയും എയര്‍പോര്‍ട്ടില്‍ തടയും. അവിടെ ഒരാളെയല്ല, ഒരു മത വിഭാഗത്തെയാണ് അവര്‍ താറടിക്കുന്നത്.
ആദ്യമായി രമേശിന്റെ ലേഖനത്തിനു നംസ്കാരം...എന്റെ ഒരു സംശയം ? നാമം മാറിയത് കൊണ്ട് മാത്രം മനസ്സിലെ വിഷം മാറുമോ? നമ്മുടെ ബ്ലോഗെഴുത്തുകാരിൽ 80% പേരും മുസ്ലീമുകളാണു.അവർ കേരളത്തേയും ഭാരതത്തേയും പെറ്റമ്മെയെക്കാൾ സ്നേഹിക്കുന്നൂ..പക്ഷേ ചില നുഴഞ്ഞ് കേറ്റക്കാർ, ഭാരതിയരുടെ അഖണ്ഡത തകർക്കാൻ ഉപയോഗിക്കുന്ന നാമങ്ങളെല്ലാം ഇസ്ലാമിക പരിവേഷമുള്ളതായിപ്പോയ്യീ...അതിന്റെ ഭവിഷത്തുകളാട്ട് രാജ്യങ്ങളിൽ നമ്മൾ പോകുമ്പോൾ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന്( നമ്മളെന്നാൽ ഹിന്ദുവും,മുസൽമാനും,കൃസ്ത്യാനികളും.)നമ്മൾ നമുക്ക് ചുറ്റുമുള്ളവരെ ശ്രദ്ധിക്കുക...അവർ 'നല്ലവർ'അല്ലെങ്കിൽ അവരെ തിരുത്തുക..എന്നിട്ടും മാറിയില്ലെങ്കിൽ കൊല്ലുക..അത് രാമനായാലും,ബഷീർ ആയാലും.ജോസഫ് ആയാലും.....രമേഷിന്റെ ലേഖനം 'വായിക്കേണ്ടവരും' വായിക്കട്ടെ.......
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് നന്നായി രമേഷേട്ടാ.....
മറുപടിഇല്ലാതാക്കൂBeautiful & ambitious by Kamal Hasan!
മറുപടിഇല്ലാതാക്കൂLearn that for some men power is the greatest DECISION !!
cheers
ഡേവിഡ് ഹണ്ടിംഗ്ടണ്‍ അമേരിക്കക്ക് സമ്മാനിച്ച 'നാഗരികതകളുടെ സംഘട്ടനം' എന്ന പേരുകൊണ്ടുതന്നെ ശുദ്ധ കളവായ വേദമാണ് "എല്ലാ മുസ്ലിങ്ങളും തീവ്രവാദികള്‍ അല്ല, എന്നാല്‍ തീവ്രവാദികള്‍ എല്ലാം മുസ്ലിങ്ങളാണ്" എന്ന നിലപാടെടുപ്പിച്ചതും ലോകത്തെ നിര്‍ബന്ധപൂര്‍വ്വം ആ നിലപാടിലേക്ക് നയിപ്പിക്കുന്നതും. അതത്രേ, ആയുധ ലോബിയുടെ താത്പര്യവുമാണ്..!
മറുപടിഇല്ലാതാക്കൂമനുഷ്യനെ തട്ടുകളാക്കുകയോ നിരന്തരം സംശയിക്കാന്‍ കാരണമാവുകയോ ചെയ്യുന്നുണ്ടെങ്കില്‍ 'പേര് മാറ്റലും വാല് മുറിക്കലും' മാറ്റത്തിന്റെ സാധ്യതകള്‍ ആരായുന്നതിന്റെ ആദ്യപടി തന്നെയാണ്. ഈയൊരു മാറ്റത്തിനായ്.. അഥവാ, 'മനുഷ്യനെന്ന്' ഘോഷിക്കുന്ന നാളുകളിലേക്ക് ബോധപൂര്‍വ്വമായ ചില ഇടപെടലുകള്‍ നടത്തിയേ തീരൂ.. പോയകാലത്തെ അധീശത്വ ശക്തികളുടെ അടയാളവാക്കുകളെയും അതിന്റെ ചിന്ഹങ്ങളെയും കൃത്യമായി പൊളിച്ചും കൊണ്ടാവണം ഇതാരംഭിക്കേണ്ടത്. അപ്പോള്‍, വാല് സ്വമേധയാ മുറിക്കുകയോ, പേര് മുഴുക്കെ തന്നെ ഇഷ്ടാനുസരണം ഉപേക്ഷിക്കുകയോ പുതുക്കയോ വേണം. അതെ, സ്വയം മേനി നടിക്കുകയും അതെ കാരണത്തിന്റെ മറുവശംകൊണ്ട് അപരനെ ചൂണ്ടി ഇകഴ്ത്തുകയോ ചെയ്യുന്നവര്‍ക്ക് നേരെ "അയ്യേ" എന്നാവര്‍ത്തിക്കണം.
മാറ്റം കാംക്ഷിക്കുന്ന ഒരാള്‍.. ചില കെട്ടിയെഴുന്നള്ളത്തുകളെ ആരംഭത്തിലെ തളളിതാഴെയിടണം. അഥവാ, അത്തരം ബോധങ്ങള്‍ക്ക് നേരെ നിരന്തരം കൊട്ടണം. ഇതിനെയെല്ലാം ഒറ്റവാക്കില്‍ സാംസ്കാരിക പോരാട്ടമെന്നും അതിന്റെ കൂടെയുണ്ടാകുന്ന മുന്നേറ്റങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ചൊല്ലാം. ഇതുരണ്ടുമൊരുപോലെ കൈകാര്യം ചെയ്യുമ്പോഴേ.. വിമോചനം അതിന്റെ ശരിയായ തലത്തില്‍ സാധ്യമാകൂ.. കേവലം, വാല് മുറിയലിലൂടെയോ, പേര് പുതുക്കലിലൂടെയോ മാത്രം അതു സാധ്യമല്ലെന്ന് ചുരുക്കം.!
എങ്കിലും, തന്റെ പേരിനെ സ്വയം പുതുക്കികൊണ്ട് അകാരണമായ കുറ്റം വിധിക്കലുകള്‍ക്ക് നേരെ കൃത്യമായ നിലപാട് സ്വീകരിച്ച, സ്വയം മാറിക്കൊണ്ട് മാറ്റത്തെ ആഗ്രഹിക്കുന്ന, സ്വയം മാറ്റിപണിയാതെ മാറ്റം സാധ്യമല്ലെന്ന മാതൃക ചൂണ്ടുന്ന 'ഉലക നായകന്' ഏറ്റം സമ്മോഹനമായ ആ വാക്ക്... ലാല്‍ സലാം.
ഭായ് എന്തൊക്കെ പറഞ്ഞാലും ഞാന്‍ അവരെ പ്രകീര്‍ത്തിക്കുന്ന വകുപ്പില്‍ പെടും നമ്മടെ ഷാരൂഖ് അണ്ണന്‍ അങ്ങോട്ട് കെട്ടിയെടുത്തത് ലോക സമാധാനത്തിനോ മത സൌഹാര്‍ധ പ്രഗോഷണത്തിനോ അല്ല ലോകത്തിലെ തന്നെ പണക്കാരുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന അംബാനിയുടെ മക്കളുടെ സ്കൂളില്‍ പ്രഭാഷണം കൊടുക്കാന്‍ ആണെന്നാണ് കേട്ടത് . അപ്പൊ ചുമ്മാതല്ല കാശ് കാര്യമായി തടഞ്ഞിട്ടുണ്ട്, അപ്പൊ ഈ അണ്ണനെ നേരത്തെ പിടിച്ചു നിര്‍ത്തിയ ഒരു കഹാനി വേറെ കിടക്കാന്നു അതന്നു "മൈ നെയിം ഖാന്‍" എന്നാ ചിത്രത്തിന്റെ പരസ്യാര്‍ത്ഥം അടിച്ചിറക്കിയത് ആണെന്നും ഒരു കേള്‍വിയുണ്ട് അതെന്ത്രോ എന്തോ അതോ ഇനി അണ്ണന്‍ അമേരിക്കന്‍ പോലീസുകാര് മുഴുവന്‍ തന്റെ ഡയലോഗ് "മൈ നെയിം ഈസ് ഖാന്‍ ഐ അം നോട്ട് എ ടെററിസ്റ്റ്" എന്ന് കേട്ട് മാനസാന്തരം വന്നു കാണുമെന്നു കരുതിയതാണോ എന്നും പിടിയില്ല. പക്ഷെ ലോക പണക്കാരന്റെ ഭാര്യയുടെ ഒപ്പം വന്നിറങ്ങിയിട്ടും അണ്ണനെ പൊക്കി ,അപ്പൊ അമേരിക്കന്‍ പോലീസിന് ഒരു സല്യുട്ട് കൊടുക്കണ്ടേ . ഇതിവിടെ ഇങ്ങനെ ഇരിക്കല്ലേ പോലീസുകാര് വന്നിടു ഒരു ബോംബ് വയ്ക്ക് എന്നും പറഞ്ഞു ( മുംബൈ ആക്രമണത്തിലെ സുരക്ഷാ വീഴ്ച) . കമല്‍ ഹസ്സന്‍ പേര് മാറ്റുന്നതൊക്കെ കൊള്ളാം പക്ഷെ ഇനി അമേരിക്ക ഇങ്ങോട്ട് വരികയല്ലണ്ട് നുമ്മ അമേരിക്കയിലേക്ക് വരില്ലന്നൊരു വാക് കലാമും, ഖമാലും,കമാലും പറയുന്നൊരു കാലമാണ് ഞാന്‍ കാക്കുന്നത്.
മറുപടിഇല്ലാതാക്കൂഎന്നാല് ഇനി മുതല്‍ ഒരു കാര്യത്തിനും ആരും അമേരിക്കയില്‍ പോകേണ്ട അല്ലെ മല്ലൂ ...:)
ഇല്ലാതാക്കൂഎന്തിനു പോയി എന്നത് ഒരു പ്രശ്നം ആണോ മല്ലൂ ..അബ്ദുല്‍ കലാം പോയത് വിരുന്നില്‍ പങ്കെടുക്കാന്‍ അല്ലായിരുന്നല്ലോ ...സ്വന്തം രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അമേരിക്കയ്ക്ക് അവകാശമുണ്ട് ..അത് പോലെ ഒരു അമേരിക്കന്‍ വി വി ഐ പിയെ ലോകത്തിന്റെ ഏതെന്കിലും ഒരു കോണില്‍ തടഞ്ഞു വച്ചാല്‍ അപ്പോള്‍ കാണാം അമേരിക്കയുടെ ലോക പോലീസ് കളി ...
അത് അവരുടെ മിടുക്ക്. നാളില്‍ നാളില്‍ ഇവിടെ പൊട്ടിക്കുന്ന പോലെ അവിടെ പൊട്ടിക്കാന്‍ തീവ്രവാദികള്‍ക്ക് കഴിയത്തതെന്ത് ? അതും അവരുടെ ഒന്നാം നമ്പര്‍ ശത്രു ആയിട്ടും ? കെ പീ എസ്സ് പറഞ്ഞപോലെ നിയമങ്ങള്‍ അനുസരിക്കനുല്ലതാണ് അവര്‍ക്ക്. അവരുടെ പൌരന്മാരുടെ ജീവന് അവര്‍ വളരെ അധികം വില കല്പിക്കുന്നു. അല്ലാതെ ittalikkare കണ്ട ഇന്ത്യക്കാരെ പോലെ അല്ല അമേരിക്കക്കാര്‍.
ഇല്ലാതാക്കൂആദിമകാലം മുതല്‍ പേര്‍ നല്‍കുന്നതിന്‍റെ പേരില്‍ വിവേചനങ്ങളുണ്ടായിരുന്നു.
മറുപടിഇല്ലാതാക്കൂഉല്പതിഷ്ണുക്കളായ നവോത്ഥാനനായകന്മാരുടെ ശ്രമഫലമായാണ് അതിനല്പം
മാറ്റംവരുത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഇന്ന് ഏവരേയും തിരിച്ചറിയാനുള്ള
നാമങ്ങളാണ് കൂട്ടിചേര്‍ക്കുന്നത്.അത് എന്തിനുവേണ്ടി........?
"നാമൂസി"ന്‍റെ അഭിപ്രായത്തില്‍ ഞാന്‍ യോജിക്കുന്നു.
കമല്‍ ഹാസന്‍ അനുവര്‍ത്തിച്ച പ്രതിഷേധത്തിന്‍റെ മാതൃക പ്രശംസാര്‍ഹമാണ്.
ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍.
നന്മനിറഞ്ഞ രചനക്ക് രമേശ് സാറിന് അഭിനന്ദനങ്ങള്‍
നല്ല ലേഖനം. മനുഷ്യന്റെ മഹത്വം വ്യക്തമാക്കുന്ന ചിന്തകള്‍ തന്നെയാണ് കമല്‍ ഹാസ്സന്റെത്.
മറുപടിഇല്ലാതാക്കൂസംയോജിത ലേഖനം
മറുപടിഇല്ലാതാക്കൂലോകത്തിൽ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ വരെ ബയോഡാറ്റ കയ്യിലുള്ള അമേരിയ്ക്കയ്ക്ക്, വന്നിറങ്ങിയത് ഏത് കലാം, ഏത് ഷാരൂഖ് എന്നൊന്നും അറിയാഞ്ഞല്ല അവരെ അപമാനിച്ചത്. അത്തരം നൃശംസതകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഏതു കോണിൽനിന്നായാലും, എത്ര ചെറുതായാലും പ്രശംസനീയം തന്നെ. ഈ വിഷയം വായനക്കാരുടെ മുന്നിലെത്തിച്ച ലേഖകൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
മറുപടിഇല്ലാതാക്കൂനല്ല ലേഖനം..
മറുപടിഇല്ലാതാക്കൂ"ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന്‍ അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ...എന്ന് ഞാനും ചേട്ടനോടൊപ്പം ആശിക്കുന്നു. നല്ലൊരു ലേഖനം.
മറുപടിഇല്ലാതാക്കൂകൊള്ളാം ഒരു പുതിയ ആരിവ്, ഒരു നലൽ മെസ്സേജ്
മറുപടിഇല്ലാതാക്കൂഇങ്ങനേം ഒരു സംഭവം ണ്ടായാ. രമേശ്ജീടെ ബ്ലോഗീന്നാ ഇതിപ്പൊ ആദ്യായി അറിയണെ. നന്ദീണ്ടണ്ണാ. ഈയൊരു കാര്യത്തെ മുന്‍നിറുത്തി അതിയാന്‍ പേര് മാറ്റുംന്ന് പറഞ്ഞിട്ടുണ്ടേല്‍ അതിനൊരു കൈ കൊടുക്ക്വന്നെ വേണം. അത് പക്ഷെ അമേരിക്കേനെ നന്നാക്കാന്‍ വേണ്ടിയായിരുന്നില്ല ചെയ്യേണ്ടിയിരുന്നതെന്ന് ഒരു എതിരഭിപ്രായോം ഉണ്ട്. പേടിച്ചരണ്ടിരിക്കണ സായിപ്പിന് കാര്യം പറഞ്ഞാലൊന്നും തലേല്‍ കേറാന്‍ വഴീല്യ. അങ്ങ് അമേരിക്കേല്‍ മാത്രൊന്ന്വല്ല, നമ്മടെ നാട്ടില്‍ പോലും ഒരു തീവ്രവാദസംബന്ധിയായ പ്രശ്നം വന്നാല്‍ ഏമാന്മാരുടെ കണ്ണ് ആദ്യം നീളുന്നതെങോട്ടാണെന്ന് നോക്ക്. ഇനി സാധാരണജനങ്ങളോട് സംവദിക്കണ ഒരു മാധ്യമം ആണല്ലൊ സിനിമാന്ന് പറേണത്. നമ്മുടെ ഭാഷയില്‍ ഇറങ്ങണ ഇത്തരം സിനിമകളിലേക്കും ഒന്ന് നോക്കിക്കെ, ഏതൊക്കെ വഴിയിലൂടെ പോയാലും അവസാനിപ്പിക്കണത് മുസ്ലീം തീവ്രവാദത്തിലായിരിക്കും. ആങോരൊരു സിനിമാക്കാരനായതുകൊണ്ട് പറഞ്ഞതാ. ചാടിയ കുഴീല്‍ പിന്നേം ചാടാന്‍ നില്‍ക്കാതെ ഖാനണ്ണന്‍ വഴിമാറി പോവാം. കണ്ണും മൂക്കും പോയിട്ട് തലവരെ മാറ്റിവക്കണ കാലാ, പേടിച്ചല്ലെ പറ്റു. നമ്മക്കിപ്പഴും ‘അതിഥി ദേവോ ഭവഃ‘ എന്ന ലൈന്‍ തന്നാ. അതിനിടേല്‍ ഓരോരുത്തന്മാര് വന്ന് ‘പടക്കം പൊട്ടത്സ്’ നടത്തേം ചെയ്യും.
മറുപടിഇല്ലാതാക്കൂമാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ സമൂഹം തയ്യാറാവട്ടെ!
നല്ലോരു ലേഖനം ചവറ്റുകുട്ടേല്‍ തട്ടണ്ടാരുന്നു ;)
ആശംസകള്‍ രമേശ്ജി :)
എല്ലാവര്ക്കും മാതൃക കാണിച്ചിരിക്കുന്ന
മറുപടിഇല്ലാതാക്കൂഈ സ്നേഹം സ്വന്തം ഭാര്യയോടും
ജീവിതത്തോടും കാണിച്ചിരുന്നെങ്കില്‍
എനിക്ക് ഈ കമന്റ് ഇടേണ്ടി വരില്ലായിരുന്നു
കുറച്ചുകുടെ ആ മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുമായിരുന്നു
ഇപ്പൊ എന്തായാലും ഒരു കല്ല് കടി
@ അനാമിക: അയ്യോ!! എന്നാ പറ്റീ..വാണി ഗണപതിയെയും സരികയെയും വിവാഹമോചനം നടത്തിയ കാര്യം ആണോ അനാമികെ?
ഇല്ലാതാക്കൂഅത് അവര്‍ കൂടി സമ്മതിച്ചു ചെയ്ത കാര്യമല്ലേ? മാത്രമല്ല ഒരുമിച്ചു ജീവിക്കാന്‍ ഒട്ടും ആഗ്രഹമില്ലത്തവര്‍ തമ്മില്‍ പിരിയുന്നത് തന്നെ നല്ലത്.അല്ലെങ്കില്‍ ആ വീട് ഒരു നരകം ആയിമാറും..പിന്നെ ക്യാന്‍സര്‍ ബാധിച്ചു ജീവിതം പ്രതിസന്ധിയില്‍ ആയ ഗൌതമിയെ അദ്ദേഹം രക്ഷിച്ചില്ലേ ? അവര്‍ ഇപ്പോള്‍ സന്തോഷമായി കഴിയുന്നുമുണ്ട്..:)
നല്ല പോസ്റ്റ്....ആശംസകള്‍...!
ഇല്ലാതാക്കൂനല്ല പോസ്റ്റ്, മാഷേ.
മറുപടിഇല്ലാതാക്കൂചവറ്റ്കുട്ട എന്ന് കേട്ടപ്പൊ വളരെ പ്രസക്തമായ ഒരു ലേഖനമാണിവിടെ കാത്തിരുന്നത് എന്ന് അറിഞ്ഞില്ല. ചുമ്മാ വല്ല നേരമ്പോക്കുമാവാം ഒന്ന് വായിച്ചേച്ചും വരാം എന്ന് ലാഘവത്തോടെ വന്നതാ...
മറുപടിഇല്ലാതാക്കൂഹ്മ്മ്..എന്തായാലും ലേഖനം കൊള്ളാം...പത്രം വായിക്കുന്ന ദുശ്ശീലമില്ലാത്തത് കൊണ്ട് ഇവിടെ പറഞ്ഞതെല്ലാം ആദ്യായിട്ട് കേള്‍ക്കുന്നതാട്ടൊ...കാണാം....
ഇതിനോട് ചേര്‍ത്തു വായിക്കാന്‍....
മറുപടിഇല്ലാതാക്കൂhttp://www.varthamanam.com/index.php/editorial/12555-2012-04-16-21-57-38#.T40RkaTmGHo.facebook
തികച്ചും അഭിനന്ദനാര്‍ഹാമായ ഒരു കാര്യമാണ് കമല്‍ ഹാസന്‍ ചെയ്തത് പേരിലും വസ്ത്രത്തിലും ഒക്കെ മതം കാണുന്ന തിമിര കാഴ്ചകള്‍ക്ക് നേരെ തൊടുക്കുന്ന ഒരു അസ്ത്രമാവട്ടെ ഈ പേരുമാറ്റം
മറുപടിഇല്ലാതാക്കൂനല്ല ലേഖനം രമേശേട്ടാ ....!!
മറുപടിഇല്ലാതാക്കൂഇങ്ങനെ ഒരു സംഭവം ഞാന്‍ സത്യത്തിനു ഇപ്പോളാണ് അറിയുന്നത് ട്ടോ ...!
ഖമാൽ ഹസ്സനെയും അവര്‍ പിടിച്ചു നിര്‍ത്തും നോക്കിക്കോ ....:)
ഷാരൂക് ഖാനെ ആകെമൊത്തത്തില്‍ എനിക്കിഷ്ടമല്ല! "ജാഡ തെണ്ടി" എന്ന മനസുഖം നല്‍കുന്ന ഒറ്റ വാക്കില്‍ വിളിക്കാനാണ് കൂടുതലിഷ്ടം.
മറുപടിഇല്ലാതാക്കൂമറിച്ച് കമല്‍ ഒരു റിയല്‍ ഹീറോയാണ്. എല്ലാ അര്‍ത്ഥത്തിലും. സകലകലാവല്ലഭന്‍ എന്ന് ഇന്ത്യന്‍ സിനിമാലോകത്ത് വിളിക്കാന്‍ മറ്റൊരാളില്ല. (പണ്ഡിറ്റ്‌നെ മറന്നതല്ല :))
പ്രദര്‍ശന വിജയം നേടിയില്ല എങ്കിലും ഹേ...റാം അദ്ദേഹത്തിന്റെ ഏറ്റം മികച്ച ഒരു കലാസൃഷ്ടിയായി ഞാന്‍ കാണുന്നു.
പ്രമുഖ വ്യക്തികള്‍ക്ക് സമൂഹം വിലകല്പ്പിക്കുംപോലെ അവര്‍ എടുക്കുന്ന ഓരോ തീരുമാനവും ആകാംഷയോടെ ഉറ്റു നോക്കുകയും ചെയ്യുന്നു. ഈ അവസരത്തിലും അദ്ദേഹം അത് തെളിയിച്ചിരിക്കുന്നു.
(എഴുത്തിലൂടെ രമേശ് അരൂരും :))
ഒരാളുടെ വ്യക്തിജീവിതം എന്തോ ആകട്ടെ! എന്ന് വച്ച് അയാളുടെ നല്ല ചിന്തകളെയും പ്രവര്‍ത്തികളെയും നാം അഭിനന്ദിക്കാന്‍ മടിക്കേണ്ടതില്ല.
മറുപടിഇല്ലാതാക്കൂനാമൊക്കെ മനസ്സില്‍ ചിന്തിക്കുന്നതിനു മുന്‍പേ അങ്ങേര അത് വായകൊണ്ട് പറഞ്ഞു എന്നുള്ളതാണ് നമ്മെ അദ്ദേഹത്തെക്കാള്‍ ചെറുതാക്കുന്നത്! പീഡിതരുടെ കൂടെ(അത് ഏതു വിഭാഗമാവട്ടെ)നിലയുറപ്പിക്കാന്‍ ഇനിയും അദ്ദേഹത്തിന് കഴിയട്ടെ.
വളരെ പ്രസക്തമായ ലേഖനം ..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന്‍ അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ...
ഇല്ലാതാക്കൂഅഭിനന്ദനങ്ങള്, റമീസ് ഹാറൂന്‍
Waah ..I like this name Rameesh...:)
ഇല്ലാതാക്കൂപ്രസക്തം മാഷേ...
മറുപടിഇല്ലാതാക്കൂഖമാല് ഹാസന്
മറുപടിഇല്ലാതാക്കൂആശംസകള്.
"പേരുകള്‍ക്കുള്ളില്‍ പെരുമാളിരിക്കുന്നു" എന്നു വിനയചന്ദ്രന്‍.
പെരുമാളുണ്ടെങ്കില്‍ ചെകുത്താനും ഉണ്ടാകുമല്ലോ?
നമ്മുടെ നാട്ടിന് നട്ടെല്ലുള്ള ഒരു സർക്കാരുണ്ടായിരുന്നെങ്കിൽ ഒരു പൌരനും അന്യനാട്ടിൽ നട്ടെല്ലു വളയാതെ കടന്നു പോകാൻ കഴിയുമായിരുന്നുവെന്നാണ് തോന്നുന്നത്. ഒരു അമേരിക്കൻ പൌരനോട് ഇതുപോലൊരു പരിശോധനാപരിപാടി നടപ്പിലാക്കാൻ നമ്മൾക്ക് കഴിയുമോ..? നട്ടെല്ലു നിവർന്നു നിന്ന് അതിനു കഴിയാത്തിടത്തോളം അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇതു ഒരു പേരിന്റെ മാത്രം പ്രത്യേകതയായി തോന്നുന്നില്ല. ‘ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറയ്ക്കും..’ എന്ന അവസ്ഥയിൽ നിന്നും അമേരിക്കനെ മോചിപ്പിക്കാൻ ഒരു പേരുമാറ്റം കൊണ്ടും സാദ്ധ്യമല്ല. ആശംസകൾ രമേഷ്ജി...
മറുപടിഇല്ലാതാക്കൂ