വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

ദേ ..പിന്നേം അവാര്‍ഡ്‌ ..എനിക്ക് വയ്യ ,,വേഗം വാന്ന്..

ലോഗോ കടപ്പാട് ബൂലോകം. കോം 
പ്പോളെ ..ദേ ..ഇങ്ങോട്ട് എഴുന്നെറ്റെ...ഹല്ലാ ..ഇതുവരെ ക്ഷീണവും ഉറക്കവും ഒന്നും മാറീ ല്ലേ ..
ദാ..വന്നെന്നു ..നിങ്ങ ഇവിടക്കെടന്നു അലറീ ല്ലേ .."വന്‍ ചതിയാണ് ..തട്ടിപ്പാണ് ...കള്ളപ്പണിയാണ് കോപ്പിലെ ബ്ലോഗര്‍ മത്സരം എന്നൊക്കെ ..." അതിനു കൊണം  ഒണ്ടായീ..  ന്ന്..

ആ ബൂലോകം കാര് പുതിയ മല്‍സരം  തൊടങ്ങാന്‍ പോണൂ ന്ന് .സൂപ്പറും , റണ്ണറപ്പും  കൂടാതെ 2011 ലെ
ബ്ലോഗെഴുതിയ സകലമാന പുലികളെയും എലികളെയും തരം തിരിച്ചു ഗോദയില്‍ ഇറക്കുമെന്നാണ്     .പുതിയ മല്‍സരം പ്രക്യാപിച്ചു കൊണ്ട് ആ  ഡാക്കിട്ടരു പറഞ്ഞെക്കണത്..!

ഇപ്പ സമാദാനം ആയല്ലാ..ഇനീം ഈ കെടപ്പ് നിര്‍ത്തി ഒന്നെണീറ്റ്‌ വന്നൂടെ .കഴിഞ്ഞ പ്രാവിശ്യം മത്സരിക്കാന്‍ പറ്റീല്ലാ ..അവര് വിളിച്ചില്ലാ ..ഇവര് വിളിച്ചില്ല എന്നൊക്കെ പറഞ്ഞു ഉമ്മിണി പുകിലാ ണാ  .നിങ്ങ ഒണ്ടാക്കിയെ ..???

.അതിനിടക്ക്  ചെല എന്താരവമ്മാര് :

 "നിങ്ങക്ക് ആര്‍ത്തിയാണ് ,,കിട്ടാത്തതിന്റെ കൊതിക്കെറുവ്   .ആണ് "

എന്നൊക്കെ പറഞ്ഞു നിങ്ങള കളിയാക്കാന്‍  വന്നല്ല് .!! എന്നിട്ടിപ്പ എന്തായി ?? .ആ മേരിപ്പെങ്ങളും കണ്ണീ കണ്ടവരോടക്ക അതും ഇതും പറഞ്ഞു ആളെ  കൂട്ടി പുക്കാര്‍ ഒണ്ടാക്കാന്‍ നോക്കി ..

പാവം അതുങ്ങള് പേടിച്ചു പോയില്ലേ !! ..കാശ് മൊടക്കി അവാര്‍ഡ്‌  കൊടുക്കുകേം വേണം കണ്ടവമ്മാരുടെ ഒക്കെ വായീ ഇരിക്കണ കേക്കുകേം വേണം ..!!

എന്തരു തല വിധി ആണപ്പാ... !!

എന്തായാലും ഇത് നുമ്മക് ഒന്ന് ആകോഷിക്കണം കേട്ടാ ..ഇതിപ്പോ അഞ്ചാറു അവാര്‍ഡ്‌ എങ്കിലും കാണുമെന്നാ കേക്കണത് ..
 കഴിഞ്ഞ പ്രാവിശം പറ്റിയ അവദ്ധം ഇപ്രാവിശം പറ്റരുത് ..പറഞ്ഞേക്കാം ..ആഞ്ഞു പിടിച്ചാ ഒരെണ്ണം ഒപ്പിക്കാം പറ്റും ..
ഒരെണ്ണം കിട്ടിയാ.. നുമ്മട തട്ടും പൊറത്തും വെക്കാല്ലാന്നു ..യേത് ..
കാട്ടിലെ തടി തേവരുടെ ആന ,,ഒരു കൈ നോക്കി കളയാം ന്ന് ...വാ ..വേഗം എണീര് ...പത്തു പേര വിളിച്ചു കൂട്ടി ഒരപിപ്രായം ഒക്ക ഒണ്ടാ ക്കാം നോക്ക് ..വാ ,,വാ ..നേരം കളയാതെ വാ ..

ഡിഷ്യും ,ഡിഷ്യും : .ഒരു അവാര്‍ഡു കൂടി വരുന്നൂന്നു കേട്ടെങ്കിലും ഇത്ര വേഗം ഇങ്ങു വരുമെന്ന് കരുതിയില്ല ..ഈ ബൂലോകത്തിന് ഇതെന്തിന്റെ കേടാണോ ആവോ !!  ശംഭോ മഹാദേവാ .ബ്ലോഗിലും ഫേസ്‌ ബുക്കിലും ഇനിയും എത്ര  ലോഡ്‌ ശവം  വീഴും ന്ന് ഒരു പിടീം ല്ല്യാ  ..:)

60 അഭിപ്രായങ്ങൾ:

  1. ചില മാന്യ ബ്ലോഗര്‍മാരുടെ കമെന്റ് നോക്കുക

    ആദ്യ ബ്ലോഗര്‍ :-
    ബ്ലോഗര്‍മാര്‍ വിവിധ മേഘലകളില്‍ ആണല്ലോ. ആയതിനാല്‍ ബ്ലോഗര്‍ എന്നതിന് പകരം ഓരോ മേഖലയില്‍ നിന്നും ഓരോ നല്ല സൃഷ്ടി എന്നാക്കാം. ആ സൃഷ്ടികളുടെ ഉടമകളെ ആ വര്‍ഷത്തെ ഓരോ മേഘലയിലേയും നല്ല ബ്ലോഗര്‍ ആയി തിരഞ്ഞെടുക്കാം.
    2012 ലേ ഏറ്റവും നല്ല കഥ, കവിത, ലേഖനം, കാര്‍ടൂണ്‍, യാത്രാ വിവരണം, എന്നിങ്ങനെ അഞ്ചായി തിരിച്ചു നല്‍കി ബ്ലോഗര്‍മാരില്‍ നിന്നും വായനക്കാരില്‍ നിന്നും പേറുക നിര്‍ദേശിക്കാന്‍ പറയാം. അങ്ങിനെ കിട്ടുന്ന ബ്ലോഗുകളില്‍ നിന്നും ഒരു പ്രാഥമിക സ്ക്രീങ്ങിനെ നടത്തി ഓരോ മേഘലയിലേയും 5 വീതം ബ്ലോഗുകള്‍ (സൃഷ്ടികള്‍ ) തിരഞ്ഞെടുത്തു വോട്ടിനിടാം.
    വോട്ടിംഗ് സുതാര്യമാക്ക്കാന്‍ –
    ഓണ്‍ ലൈന്‍ വോടിംഗ് ഒരു ശരിയായ സമ്പ്രദായം ആണു എന്നു തോന്നുന്നില്ല. പലപ്പോഴും മാല്‍പ്രാക്ടീസ് നടക്കും. പകരം 5 മേഘലക്കും ഓരോ പോസ്റ്റുകള്‍ ഇടുക. എന്നിട്ട് ആളുകള്‍ അവരുടെ സെലെക്ഷന്‍ കമന്റ്‌ ആയി പറയട്ടെ. എന്നാല്‍ കമന്റ്‌ മോടെരറേന്‍ വെക്കണം. അപ്പോള്‍ വോട്ടു ചെയ്ത ആളുടെ കൃത്യമായ വിവരം കിട്ടുമല്ലോ. പിന്നീട് ഫല പക്യാപനം പുറത്തു വിടുന്ന ദിവസം തന്നെ ഈ കമന്റുകളും പബ്ലിഷ് ചെയ്യാം. അപ്പോള്‍ പിന്നെ ആര്‍ക്കും ഒരു സംശയത്തിന് ഇടം ഉണ്ടാവുകയില്ല.

    അടുത്ത ബ്ലോഗര്‍ :-

    മികച്ച ബ്ലോഗുകാലോ ബ്ലോഗ്‌ എഴുത്തുകാരോ അല്ല പരിഗണിക്കപ്പെട്ടത് . അടുത്ത സൌഹൃദവും കൂട്ടമായ വോട്ട് കാന്വസിംഗ് എന്നിവയാണ് കണ്ടത് . അത്തരം വോട്ടിംഗ് സ്വഭാവം ഈ അവാര്‍ഡിന്റെ വില ഇടിക്കും . ബ്ലോഗ്‌ എന്നാ മാദ്ധ്യമത്തെ ജനകീയവും ശക്തവുമായ ഒരു മാദ്ധ്യമാമാക്കി ജനങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ ഇത്തരം അവാര്‍ഡ്‌കള്‍ക്ക് വിലയിടിവുണ്ടായാല്‍ അത് ബ്ലോഗിനെ കൊല്ലുന്നതിനു തുല്യമാണ് . അത് കൊണ്ട് തന്നെ category തിരിച്ചുള്ള ഒരു അവാര്‍ഡ്‌ നിര്‍ണ്ണയ രീതി ഗുണം ചെയ്യും .ഓരോരുത്തരും തങ്ങള്‍ അവാര്‍ഡിന്ബ്ലോ നിര്‍ദ്ദേശിക്കുന്ന ബ്ലോഗുകള്‍ nominate ചെയ്യട്ടെ . അത് പോലെ തന്നെ എന്ത് കൊണ്ട് ആ ബ്ലോഗ്‌ അവാര്‍ഡിന് അര്‍ഹ്ഹമായി എന്ന് കൂടി അത് നിര്‍ദ്ധേഷിക്കുന്നവര്‍ ഒരു ലഖു വിവരണത്തിലൂടെ വ്യക്തമാക്കട്ടെ . അത് എല്ലാവര്‍ക്കുമായി ഭൂലോകം പരസ്യപ്പെടുത്തട്ടെ . അതിനെ കുറിച്ച് പൊതു ചര്‍ച്ച ഉണ്ടായ ശേഷം ബ്ലോഗുമായി ബന്ധമുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഉള്ള (മൂന്നു പേര്‍ മതി ) ഒരു അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മറ്റുള്ളവര്‍ വോട്ട് ചെയ്യട്ടെ . അതിനു ശേഷവും വിവാദമുണ്ടായാല്‍ അത് ഈ അവാര്‍ഡിന്റെ മാറ്റ് കൂട്ടുകയെ ഉള്ളൂ ..


    ഈ രണ്ടു ബ്ലോഗര്‍മാരും ഒരേ സ്കൂളില്‍ ആണ് പഠിച്ചതെന്ന് തോന്നുന്നു ...അക്ഷരത്തെറ്റുകള്‍ രണ്ടു കമന്റിലും ഉണ്ട്...എന്ന് കരുതി രണ്ടു കമന്റും ഇട്ടതു ഒരാള്‍ തന്നെയാനെന്നോ മനപ്പൂര്‍വം അക്ഷരത്തെറ്റു വരുത്തിയാതാണെന്നോ ഞാന്‍ ആരോപിക്കുന്നില്ല :-)

    ഒരു നല്ല അവാര്‍ഡ്‌ കാലം ആശംസിക്കുന്നു :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രണ്ടു കമന്റും ഇട്ടതു ഒരാള്‍ "തന്നെയാനെന്നോ" ....

      പിന്നെയും "അച്ചര" തെറ്റ്. :)

      തമാശയാണേ മുണ്ടോളി. :)

      ഇല്ലാതാക്കൂ
  2. എന്റീശ്വരാ, ബ്ലോഗുകളുടെ വിലയും നിലയും നമ്മള്‍ തന്നെ ഇങ്ങനെ കളഞ്ഞാലോ....?
    ഒരു അവാര്‍ഡ് കിട്ടിയിരുന്നേല്‍ ഒരു ബ്ലോഗ്‌ തുടങ്ങാമായിരുന്നു...............ഈ വിലക്കപ്പെട്ട സേവനങ്ങള്‍ക്ക് പകരമായി, ഒരു അവാര്‍ഡ് ബൂലോകം ഓണ്‍ലൈന്‍-നു കൊടുക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു... "ഡോ. പത്മശ്രീ ബൂലോകം ഓണ്‍ലൈന്‍"

    മറുപടിഇല്ലാതാക്കൂ
  3. അപ്പൊ ഇവിടെ ഇനിയും എന്തെങ്കിലും ഒക്കെ നടക്കുമെന്നാ തോന്നണെ .....:)

    മറുപടിഇല്ലാതാക്കൂ
  4. കക്കൂസെന്നും മൂത്രപ്പൊരേന്നുമൊക്കെ ചുമ്മാതല്ല ചിലര്‍ വിളിച്ചു പറയുന്നത്..

    അതൊക്കെ പോട്ടേ പൈസ വല്ലോം കൊടുത്താല്‍ ഒരവാര്‍ഡ് ഒപ്പിക്കുവാന്‍ പറ്റുവോ...

    മറുപടിഇല്ലാതാക്കൂ
  5. അപ്പോള്‍ ദുഃഖ ഗാനം മതിയാക്കി കിട്ടാത്തവരൊക്കെ അര്‍മാദിച്ചു പാടിക്കോ....
    എനിക്ക് വോട്ടു ചെയ്യണമെന്നു ഇപ്പോഴേ അഭ്യര്‍ത്തിക്കുന്നു. എന്നിട്ടുവേണം എന്നെപ്പറ്റി പലരും പലതും എഴുതി എനിക്കൊന്നു ഞെളിയാന്‍////,.....നെഗറ്റിവ് അനിലും പോസിറ്റിവ് ആണേലും പബ്സിട്ടി പബ്സിട്ടിയാനെ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അധികം ഞെളിയണ്ടാ ..ചിലപ്പോള്‍ ഒടിഞ്ഞു പോകും :)))))))

      ഇല്ലാതാക്കൂ
  6. ബ്ലോഗിനു വെളീലും ഇതൊക്കെ തന്നെയാണെന്നാണ് പറച്ചില്. നര്‍മ്മം കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  7. ഞാന്‍ തയ്യാറാവട്ടെ..
    രമേഷ്ജി ... ഈ അക്ഷര തെറ്റുകള്‍ മുഴുവന്‍ ആ സംസാര ശൈലിയുടെ റിയാലിറ്റി നില നിര്‍ത്താന്‍ ഉപയോഗിച്ചതാണ് അല്ലെ...

    ഒരെണ്ണം കിട്ടിയാ.. നുമ്മട തട്ടും പൊറത്തും വെക്കാല്ലാന്നു ..യേത് ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അയ്യോ !! ഇത് നുമ്മട നാട്ട്ലപ്പാഷയാണെന്ന് ...:)
      നുമ്മള് അത്ര പച്ചപ്പരിഷ്കാരി ഒന്നുവല്ല വേണു ജീ ..:)

      ഇല്ലാതാക്കൂ
    2. രമേശ്‌ അങ്കക്കലി പൂണ്ടു നില്ക്കുകയാ വേണു ജി. ഇപ്പൊ അങ്ങോട്ട്‌ അടുക്കണ്ടാ.

      ബ്ലോഗു പരമ്പര ഗുരുക്കന്മാരെ. ഈ അറിവില്ലാ പൈതലിനെ കാത്തോലനെളണേ:)

      ഇല്ലാതാക്കൂ
    3. ഈ പ്പാഷ നുമ്മക്ക് പിടിച്ചക്കന്...

      അകബര്‍ജി... ഈ വേസ്റ്റ് ബക്കട്ടിലൂടെ ഒരു പാട് വേസ്റ്റ് കാട്ടിത്തരും എന്ന് ഏതൊക്കെ പരമ്പര ദൈവങ്ങളെ പിടിച്ചു സത്യം ചെയ്താണ് ഇറങ്ങിയിരിക്കുന്നത് എന്ന് തോന്നുന്നു... വല്ലാതെ അടുത്തെക്ക് പോണ്ടാ... ഇത്തിരി വിട്ടു നിന്നോളിന്‍

      ഇല്ലാതാക്കൂ
  8. ഇക്കുറി ഒന്ന് ആഞ്ഞു പിടിക്കണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഞ്ഞു പിടിക്കൂ Arif ji. നിങ്ങള്ക്ക് വോട്ടു ചെയ്യാന്‍ എന്‍റെ കൈ തരിക്കുന്നു.

      ഇല്ലാതാക്കൂ
  9. അല്ല രമേശനിയാ....അറിഞ്ഞില്ലേ...അടുത്ത അവാർഡ്..ചന്തുനായർക്കും,രമേശിനും....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നെ കൊലക്ക് കൊടുക്കല്ലേ ..ചന്തു ഏട്ടാ ..ഞാനാണ് അവാര്‍ഡ്‌ നിശ്ചയിക്കണ മൊതലാളി ..വേണമെങ്കില്‍ ഒരെണ്ണം തട്ടിക്കൂട്ടി തരാം ..പക്ഷെ മ്മിണി ചെലവ് ഒണ്ടു ...:)

      ഇല്ലാതാക്കൂ
  10. കറി ഒക്കെ നന്ന് പക്ഷെ മൊല്ലാക്കക്ക് വേണ്ട
    ഉള്ളത് പറയാലോ ഇതിലെങ്ങാനും കഷ്ട്ട കാലത്തിനു പെരുവന്നാല്‍ പിന്നെ ക മ ന്നു ഒരക്ഷരം മിണ്ടാന്‍ പറ്റൂല മിണ്ടിയാല്‍ ഒരു കൂട്ടര്‍ പറയും കിട്ടാത്തതിന്റെ കലിപ്പ് ആണെന്ന്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കറി ഒക്കെ നന്ന് പക്ഷെ മൊല്ലാക്കക്ക് വേണ്ട :):):)

      ഇല്ലാതാക്കൂ
    2. തെറ്റിപ്പോയി. കറി ഒക്കെ നന്ന്. പക്ഷെ വിളമ്പീതു കോളാമ്പിയില്‍ ആയിപ്പോയി എന്ന് പറഞ്ഞ മാതിരി ആയിപ്പോയിപ്പോ ഇത്.

      ഇല്ലാതാക്കൂ
  11. എന്‍റെ ബ്ലോഗ്‌ പരമ്പര ഗുരുക്കളെ....ഇത്തവണ എന്‍റെ കൃഷി എന്താകും. ?

    മറുപടിഇല്ലാതാക്കൂ
  12. പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം?
    ഹല്ലാ പിന്നെ.

    മറുപടിഇല്ലാതാക്കൂ
  13. ഈ പൈസ കൊടുത്തു പത്മശ്രീ വാങ്ങിക്കുന്ന സ്ഥലം ഏതു ബൂലോകത്താണ്?

    മറുപടിഇല്ലാതാക്കൂ
  14. അവാർഡ് കിട്ടട്ടേന്നും......
    ഈ എഴുത്ത് ശൈലി ഭയങ്കര ഇഷ്ടമായി. അതിന് എന്റെ വക ഒരു അവാർഡ്. എറിഞ്ഞ് കളയരുത് കേട്ടോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എറിഞ്ഞു കളെരും കേട്ടാ എന്നാണു എച്മൂ ഞങ്ങ പറേണ..ത് :)

      ഇല്ലാതാക്കൂ
  15. രെമേശേട്ട , എന്റെ കമെന്റ് എവിടെ പോയ്‌? ഞാന്‍ ഒരു CBI അന്വേഷണം പ്രഖ്യപിക്കണോ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നുമ്മ ആളെ വിട്ടു കണ്ടു പിടിച്ചു ..സ്പാമില്‍ ആയിരുന്നു ..:)

      ഇല്ലാതാക്കൂ
  16. ശംഭോ മഹാദേവാ .ബ്ലോഗിലും ഫേസ്‌ ബുക്കിലും ഇനിയും എത്ര ലോഡ്‌ ശവം എങ്കിലും വീഴും ന്ന് ഒരു പിടീം ല്ല്യാ ..:)

    അവാര്‍ഡുകള്‍(ചളിവാരിയെറിയല്‍..) ഏറ്റു വാങ്ങാന്‍ പലരുടെയും ജീവിതം ഇനിയും ബാക്കി....

    വിവാദമായാല്‍ എന്തെ... ബൂലോകത്തെ കുറിച്ച് നാലാള് അറിയട്ടെ.... ബൂലോകം എന്നല്ലാതെ അങ്ങനെ ഒരു സൈറ്റ് ഉണ്ടെന്നു പലരും അറിഞ്ഞിരുന്നില്ല... :)

    മറുപടിഇല്ലാതാക്കൂ
  17. ഇങ്ങനെ അവാര്‍ഡാന്‍ തുടങ്ങിയാ എന്താപ്പോ സ്ഥിതി!

    മറുപടിഇല്ലാതാക്കൂ
  18. ആ - വാര്‍ഡ്‌ പുനര്‍ നിര്‍ണ്ണയം ........കുടുംബശ്രീ പ്രവര്‍ത്തകരെ എല്പിക്കൂ

    മറുപടിഇല്ലാതാക്കൂ
  19. അയ്യോ ഞാനി നാട്ടു കാരനല്ല എനിക്ക് അവാര്‍ഡും വേണ്ട പേ വാര്‍ഡും വേണ്ട ആളെ വിട്ടാമതിയെ രമേഷേ

    മറുപടിഇല്ലാതാക്കൂ
  20. ...രണ്ടു ബൂത്തുകള് പിടിച്ചാ, എനിക്കും ഒരു എം.എൽ.എ ആവാം, അല്ലേ?

    മറുപടിഇല്ലാതാക്കൂ
  21. വീണ്ടും വാളെടു ക്കേണ്ടി വരുമല്ലോ എന്തേ അതെന്നെ

    മറുപടിഇല്ലാതാക്കൂ
  22. എന്താ പ്രശ്നം. കുറെ നാളായി രമേശ് ജിക്ക് കലിയാണു. ഞാനൊരു പോസ്റ്റിട്ടത് വായിച്ചോന്ന് ചോദിച്ചപ്പോ ന്നെ തിന്നാന്‍ വന്നു.
    @ അക്ബര്‍ ഭായ് ,മ്മടെ രമേശ് ജിക്ക് അവാര്‍ഡ് കിട്ടാഞ്ഞിട്ട് വട്ടായാ..പാവം നല്ലോരു മനുഷ്യനാര്‍ന്ന്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹേ.മുല്ലേ .അതെപ്പോ ..???കള്ളം പറയരുത് ..മൂരാച്ചി മുല്ലേ പിന്നെ കണ്ടോളാം ..:) എനിക്കും ഒരവാര്‍ഡ്‌ തരൂ ..:)

      ഇല്ലാതാക്കൂ
  23. ബ്ലോഗില്‍ എന്തൊക്കെയോ സംഭവിച്ചു !!!ഞാന്‍ കഥയറിയാതെ 'ആട്ടം' കാണുന്നു. എന്നാലും ഈ അവാര്‍ഡ്‌ എല്ലാവര്ക്കും കൊടുക്കുന്നുണ്ടോ? :).എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ...

    മറുപടിഇല്ലാതാക്കൂ
  24. എല്ലാവര്‍ക്കും ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  25. ആരെ കണ്ടാല്‍ ഒരെണ്ണം സഘടിപ്പിക്കാനൊക്കും, അവാര്‍ഡേ..അത് ഒരെണ്ണം വാങ്ങി പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ ചെയ്തത് പോലെ കുറുക്കനേയോ മറ്റോ എറിയാമായിരുന്നു.ഏറു കൊണ്ട കുറുക്കന് ബൂലോഗം അവാര്‍ഡിനാല്‍ ഏറ് കൊണ്ടവനാ ഞാന്‍ എന്ന് വീമ്പടിച്ച് നടക്കുകയും ചെയ്യാം.

    മറുപടിഇല്ലാതാക്കൂ
  26. അച്ചരത്തെറ്റിനു അവാര്‍ഡ്‌ ണ്ടോ ?
    കമന്റിനു അവാര്‍ഡ്‌ തരുമോ?
    ബ്ലോഗ്ഗെര്മാര്‍ തെറ്റ് എഴുതിയിട്ട് ഞാന്‍ എഴുതിയ ഉത്തരം ശരിയാകണേ എന്ന് പ്രാര്‍ഥിക്കുന്ന കുട്ടികളേക്കാള്‍ കഷ്ടമായ അവസ്ഥയിലാണ്.

    മറുപടിഇല്ലാതാക്കൂ
  27. അവാര്‍ഡിന് വേണ്ടിയാണോ ബ്ലോഗ്‌ എഴുതേണ്ടത് :) അതോ ബ്ലോഗിന് വേണ്ടി അവാര്‍ഡ്‌ വാങ്ങികണോ :P

    മറുപടിഇല്ലാതാക്കൂ
  28. അപ്പൊ ആര്‍ക്കും അവാര്‍ഡ് വേണ്ടങ്കില്‍ എനിക്ക് തന്നേക്കു...ഞമ്മക്ക്‌ ആ അഹങ്കാരമൊന്നുമില്ല...

    മറുപടിഇല്ലാതാക്കൂ
  29. സര്‍വമേഖലയിലും അവാര്‍ഡുണ്ടോ...? ബൂലോകത്തൂന്ന് മുങ്ങുന്നതിനും പിന്നെ പൊങ്ങുന്നതിനും ഒരവാര്‍ഡ് കാണുവോ എന്തോ?

    മറുപടിഇല്ലാതാക്കൂ
  30. അപ്പൊ.. അവാർഡ് രണ്ടും രമേശേട്ടനും ചന്തു അണ്ണനും കൂടി പങ്കിട്ടെടുത്തെന്നു മനസ്സിലായി.
    ഇനീപ്പോ ഒന്നാം സമ്മാനം ഇവരിലാർക്കാണെന്നറിഞ്ഞാൽ മതി...!! ഹാ.. ഹ..
    രമേശേട്ടാ... ബ്ലോഗിനു മാത്രമല്ല, കമന്റിനും കൂടി അവാർഡു കൊടുക്കണേ.. കുറച്ചു പേര് അങ്ങനേം രക്ഷപ്പെടുമല്ലൊ..!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യത്തില്‍ നല്ല പുറം ചൊറിയല്‍ കമന്റുകള്‍ ഇടുന്നവരെ തിരഞ്ഞു പിടിച്ച് അവര്‍ക്ക് അവാര്‍ഡും പലകയും കൊടുക്കേണ്ടതാണ് ..ഞാന്‍ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചു ചോദിക്കട്ടെ വി കെ ..:)

      ഇല്ലാതാക്കൂ
    2. അങ്ങനാണേല്‍ ആ അവാര്‍ഡ്‌ രേമെശേട്ടന്‍ ആര്‍ക്കും കൊടുക്കൂല്ല ഉറപ്പാ ...ന്നെ തല്ലണ്ടാ ഞാന്‍ ഓടി ..

      ഇല്ലാതാക്കൂ
  31. എനിക്കും വേണം അവാര്‍ഡ്‌.. വല്ലോം നടക്ക്വോ..

    മറുപടിഇല്ലാതാക്കൂ
  32. അല്ല..അപ്പം ശരിക്കും 'ഈയാഴ്ചേലെ' അവാർഡ് ആർക്കാ..??
    വല്ലതും ബാക്കിവന്നാ ഒന്നു പറേണേ...!!

    മറുപടിഇല്ലാതാക്കൂ
  33. അവാര്‍ഡ്‌ ഇല്ലാത്ത ബൂലോകം.....

    ചാക്കോളത്തി പോര് ഇല്ലാത്ത ബൂലോകം.....

    ഹാ.... എന്തൊരു മനോഹരമായ സുന്ദരമായ നടക്കാത്ത............................................

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നടക്കും ഡോക്റ്ററെ ...ആ പിറവം തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ ...:)

      ഇല്ലാതാക്കൂ
  34. ഞാന്‍ എവിടെയോ എഴുതിയത് പോലെ
    ഇനി എന്തെല്ലാം കേള്‍ക്കാനും വായിക്കാനും
    ഇരിക്കുന്നീ ബൂലോകത്തില്‍
    എന്തായാലും പോരട്ടെ ഒരു അവാര്‍ഡു നമുക്കും
    ഹി ഹി ഹി :-)
    Thanks Ramesh for this interesting piece
    Best
    APK

    മറുപടിഇല്ലാതാക്കൂ
  35. വീണ്ടും അവാര്‍ഡ്...! എന്തായാലും എഴുത്ത്ശൈലി സൂപ്പര്‍ രമേശ്ജീ...

    മറുപടിഇല്ലാതാക്കൂ
  36. ഇത്തവണയും എന്നെ തെരഞ്ഞെടുത്തില്ലേ?

    മറുപടിഇല്ലാതാക്കൂ
  37. ഒരെണ്ണം വെക്കാനുള്ള സ്ഥലം ഞമ്മടെ തട്ടുംപൊറത്തുമുണ്ട് ....... :)

    മറുപടിഇല്ലാതാക്കൂ
  38. …അവാർഡ് കിട്ടിയോരെല്ലാം ഇളിച്ചോണ്ടിരിക്ക്, കിട്ടാത്തോരെല്ലാം കരഞ്ഞോണ്ടിരിക്ക്…
    നമുക്ക് വേറെ പണിയുണ്ട്.. പച്ചരി വാങ്ങാൻ മാർജിൻ ഫ്രീയിൽ പോണം.. മാർജിൻ ഫ്രീയിൽ പോകാൻ ബസ്സിൽ പോണം.. ബസ്സിൽ പോകാൻ കായും വേണം..പച്ചരി വാങ്ങാൻ കായും വേണം...കായക്ക് വേണ്ടി പണിക്ക് പോണം..പണിക്ക് പോകാൻ പണിയും വേണം..പണി ചെയ്യിച്ചോന്റെ പക്കൽ കായും വേണം..
    തൊല്ല.. തൊല്ല.. മഹാ തൊല്ല..!

    മറുപടിഇല്ലാതാക്കൂ
  39. ഇങ്ങള്‌ അടങ്ങെന്നെ...
    നമ്മക്ക്‌ എല്ലാർക്കും ഓരോ അബാർഡ്‌ കൊടുത്ത്‌ ആഘോഷിക്കാം...
    എന്താ പോരേ ...
    "ചവറ്റുകൊട്ട" പേരു കണ്ടപ്പൊഴേ തോന്നി ഒരു 'സരസൻ' മണം.
    ഇനിയും ആർക്കൊക്കെയാണൊ ഇതിനകത്തു വീഴാൻ യോഗം ?

    മറുപടിഇല്ലാതാക്കൂ
  40. ഇനി അവാടുകള്‍ക്ക് ഒരു അവാഡ് ആകാം. അതല്ലേ നല്ലത്?

    മറുപടിഇല്ലാതാക്കൂ
  41. സംഗതി കലക്കുന്നുണ്ടല്ലോ അളിയാ...ഇത് എവിടെ എത്തുമോ ?

    മറുപടിഇല്ലാതാക്കൂ
  42. എനിക്ക് വയ്യ...എല്ലാക്കൊല്ലവും ഈ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് വാങ്ങിക്കാന്‍..അത് കൊണ്ട് ഞാനെന്റെ ബ്ലോഗ് കട അങ്ങ് പൂട്ടി..മോനാരാ ഞാന്‍...

    മറുപടിഇല്ലാതാക്കൂ