malayalam news Aug: 19 |
രാജ്യം അടുത്തകാലത്തായി കണ്ട 2G സ്പെക്ട്രം അഴിമതിയേക്കാള്‍ ഭീകരമായ അഴിമതിക്കാണ് കേന്ദ്ര സര്‍ക്കാരിലെ അഴിമതി ദല്ലാള്‍ മാര്‍ അവസരമൊരുക്കിയത് .. ഖജനാവിനുണ്ടായ നഷ്ടത്തിന്റെ കണക്ക് നോക്കിയാല്‍ സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു സ്പെക്‌ട്രം അഴിമതി. വിവരവിനിമയവിപ്ലവം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്കെ, വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ട ഒരു പൊതുവിഭവമാണ് ഇലക്‌ട്രോമാഗ്നെറ്റിക് സ്പെക്‌ട്രം. എന്നാല്‍, ഈ വിഭവത്തെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്ത് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്രമന്ത്രിമാരും മറ്റ് കോര്‍പറേറ്റ് ഉപജാപകസംഘങ്ങളും ഖജനാവിനു വരുത്തി വച്ചതായാണ് മുന്‍പ് കണ്ടെത്തിയത് . കേന്ദ്ര സര്‍ക്കാര്‍ പൊതിഞ്ഞു പിടിച്ച ആ കൊള്ള പുറത്തു വന്നതോടെ അഴിമതിക്ക് കളമൊരുക്കിയവരില്‍ ചിലര്‍ ഇപ്പോള്‍ തീഹാര്‍ ജയില്‍ അഴികള്‍ എണ്ണുന്നു .
സ്പെക്രം അഴിമതിയെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള കല്‍ക്കരി ഖനി അഴിമതി വിവാദം രാജ്യത്തിന്റെ യും അതിനെ മുന്നോട്ടു കൊണ്ടുപോകുന്ന ഏജന്റു മാരുടെയും പോക്ക് എങ്ങോട്ടാണ് എന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന സൂചന നല്‍കുന്നു .
കൊള്ളലാഭത്തിനായി പൊതുവിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി തീറെഴുതുന്ന നവലിബറല്‍ നയങ്ങളുടെ വികൃതമുഖം കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുകയുമാണ്
കല്‍ക്കരി ബ്ലോക്കുകള്‍ മല്‍സര ടെണ്ടര്‍ ഇല്ലാതെ വിതരണം ചെയ്തത് നിയമ വകുപ്പിന്റെയും കല്‍ക്കരി വകുപ്പ് സെക്രട്ടറിയുടെയും നിര്‍ദ്ദേശങ്ങള്‍ മറി കടന്നാണ് എന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ ഉള്ളത് .ലേല സമ്പ്രദായം കൊണ്ടുവന്നാല്‍ ഉണ്ടാകാവുന്ന കാലതമാസം ഒഴിവാക്കാനാണത്രേ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കിയത് .നൂറ്റി അമ്പത് ബ്ലോക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി മാത്രം നീക്കിവച്ചു . പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ഇതിനെതിരെ കല്‍ക്കരി വകുപ്പ് സെക്രട്ടറി നിലപാട് എടുത്തെങ്കിലും തല്പര കക്ഷികളുടെ തീരുമാനം അഴിമതിക്ക് വഴിയൊരുക്കുകയായിരുന്നു എന്നാണു മനസിലാക്കുന്നത് ..അപേക്ഷകള്‍ ഒരു പരിശോധനാ സമിതി അംഗീകരിക്കുന്ന സമ്പ്രദായം തുടരുകയായിരുന്നു .നിയമ മന്ത്രാലയം നല്‍കിയ മൂന്നു ശുപാര്‍ശകള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു .
രാജ്യത്തിന് ഈ ക്രമ വിരുദ്ധമായ ഇടപാട് വഴി ഉണ്ടായ നഷ്ടം ചൂണ്ടിക്കാണിച്ചപ്പോള്‍ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് കല്‍ക്കരി ബ്ലോക്കുകളെ കണ്ടതെന്നും വരുമാന സ്രോതസ് അല്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത് .. .
സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ ഖനികളില്‍ നിന്ന് ഒരു കോടി എണ്‍പത്തി അഞ്ചു ലക്ഷത്തി അയ്യായിരത്തി തൊണ്ണൂറ്റി ഒന്ന് ദശാംശം മൂന്നു നാല് കോടി .രൂപയുടെ ലാഭം അവരുണ്ടാക്കി !
കല്‍ക്കരി ബ്ലോക്കുകള്‍ ലേലം ചെയ്തു നല്‍കിയിരുന്നു എങ്കില്‍ ഇതില്‍ ഒരു ഭാഗം വരുമാനമെന്കിലും സര്‍ക്കാരിനു ലഭിക്കുമായിരുന്നു .
ഡല്‍ഹി വിമാനത്തവളത്തില്‍ നിന്ന് വികസന ഫീസ് എന്ന ഇനത്തില്‍ യാത്രക്കാരില്‍ നിന്ന് മൂവായിരത്തി നാനൂറ്റി പതിനഞ്ചു കോടി രൂപ പിരിക്കാന്‍ ജി എം ആര്‍ നെ അനുവദിച്ച സര്‍ക്കാര്‍ നടപടിയും ക്രമ വിരുദ്ധമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു .
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥലം നല്‍കേണ്ടി വരുമ്പോള്‍ ഏക്കര്‍ ഒന്നിനു കണക്കാക്കുന്നത് ലക്ഷങ്ങളുടെ മതിപ്പ് വിലയാണ് എന്നിരിക്കെ റിലയന്‍സ് പോലുള്ള കൊര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഏക്കര്‍ ഒന്നിന് വെറും നൂറു രൂപയ്ക്ക് പോലും നൂറുക്കണക്കിന് ഏക്കര്‍ ഭൂമി നല്‍കിയെന്നതാന് ആശ്ചര്യ കരം . ജനജീവിതത്തിലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഒന്നും ആവശ്യമായ സ്ഥല സൗകര്യം ഇല്ലാത്ത ദല്‍ഹിയില്‍ വിമാന താവളത്തിന് സമീപത്തെ കണ്ണായ സ്ഥലത്തിനാണ് വെറും നൂറു രൂപ എന്നോര്‍ക്കണം ..
ഊര്‍ജ്ജ പദ്ദതിക്കായി അനുവദിച്ച .കല്‍ക്കരി ബ്ലോക്കുകള്‍ റിലയന്‍സ് പവര്‍ ലിമിറ്റഡ് മറ്റു പദ്ധതികള്‍ക്കായി ഉപയോഗിച്ചത് വഴി ഇരുപത്തി ഒമ്പതിനായിരത്തി മുപ്പത്തി മൂന്നു കോടി യുടെ അധിക ലാഭം അവര്‍ക്കുണ്ടായി എന്നും സി എ ജി യുടെ റിപ്പോര്‍ട്ട് പറയുന്നു .എല്ലാ കരാറുകളും ചേര്‍ത്തു രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയുടെ അധിക ലാഭം സ്വകാര്യ കുത്തകകള്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കളമൊരുക്കി എന്നാണു വ്യക്തമായിട്ടുള്ളത്
ഒരു സമയത്ത് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് നേരിട്ടും പിന്നീട ഘടക കക്ഷി മന്ത്രി ഷിബു സോറനും ചുമതല വഹിച്ചിരുന്ന വകുപ്പാണ് ഖനി വകുപ്പ് . പ്രധാനമന്ത്രിയുടെ ഭരണ കാലത്താണ് ഈ തീവെട്ടി ക്കൊള്ള നടന്നിട്ടുള്ളതും .സ്വാഭാവികമായും ഉത്തരവാദിത്ത്വം അദ്ദേഹത്തിനുമുണ്ട് .വിമാത്താവള അഴിമതിക്ക് കളമൊരുക്കിയ വ്യോമയാന വകുപ്പ് ആകട്ടെ .എന്‍ സി പി മന്ത്രി . പ്രഫുല്‍ പട്ടേലിന്റെ മുഖ്യ ചുമതലയിലും ആണ് .
ഡീസലിന്റെയും പെട്രോള്‍ പാചക വാതക ഉള്പ്പന്നങ്ങളുടെയും അടിക്കടിയുള്ള വിലക്കയറ്റം കൊണ്ടും രാജ്യത്തെ ആളോഹരി കടത്തിന്റെ നിരക്ക് കൂടുന്നത് കൊണ്ടും അവശ്യ സാധന വിലക്കയറ്റം കൊണ്ടും ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ആണ് കുത്തകകളെ താലോലിച്ചു കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പരസ്യമായി വില്പനയ്ക്ക് വച്ച് സ്വന്തം കീശ വീര്‍പ്പിക്കുന്ന നടപടികള്‍
എന്നിടത്താണ് അഴിമതിയുടെ വ്യാപ്തി കൂടുതല്‍ ആഴത്തിലാക്കുന്നത് .
അഴിമതി ദല്ലാളന്മാര്‍ അരങ്ങു വാഴുന്നു.
മറുപടിഇല്ലാതാക്കൂപ്രതിപക്ഷ പ്രതിനിധികള്‍ അന്ധരും,മൂകരുമാകുന്നു.
പാവപ്പെട്ട ജനങ്ങള്‍ ഭാരം ചുമക്കുന്നു.
ഭാരത സുന്ദരഭൂമി.
ആശംസകള്‍
രാജ്യത്തെയും ജനങ്ങളെയും മറിച്ചുവിറ്റകാര്യം പത്രത്തിലൂടെ അറിയേണ്ടി വരുമോ?
മറുപടിഇല്ലാതാക്കൂഒരു സി ഏ ജി എങ്കിലുമുണ്ടല്ലോ എന്ന് ചെറിയ ആശ്വാസം
മറുപടിഇല്ലാതാക്കൂഎന്തര് ഒക്കെയോ....
മറുപടിഇല്ലാതാക്കൂഅഴിമതിക്കാരനായ രാജ രണ്ടാം UPA മന്ത്രിസഭയില്‍ വേണ്ടെന്നു പറയുകയും, പിന്നീട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്ത പ്രധാനമന്ത്രിക്ക് സ്വാഭാവികമായും രാജി വെക്കാനുള്ള ധാര്‍മീക ചുമതലയുണ്ട്.
മറുപടിഇല്ലാതാക്കൂചുടു ചോറ് വാരുന്ന കുരങ്ങന്മാര്‍ക്ക് പകരം കൊച്ചുരാജകുമാരന്‍ നേരിട്ട് വരുമോ?
അഴിമതി എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾക്കു മനസ്സിലാകും..!
മറുപടിഇല്ലാതാക്കൂപിന്നെ അതിന്റെടേല് ‘ലക്ഷം കോടി അഴിമതി’എന്നൊക്കെ പറഞ്ഞ് ഞങ്ങളെ വിരട്ടാതെ മാഷെ..!!
ഞങ്ങളെത്ര ലക്ഷം വീടുകൾ കണ്ടിട്ടുള്ളതാ...ങും...!!
ഹാ,എന്റെ ഭാരതമേ...
മറുപടിഇല്ലാതാക്കൂഅരൂര് ജി ..
മറുപടിഇല്ലാതാക്കൂഈ ആര്‍ജ്ജവം നില നിര്‍ത്തുക. കുറെ കാലത്തെ മാര്‍ക്സിസ്റ്റ് ആക്രമങ്ങള്‍ക്ക് ശേഷം വേറിട്ടൊരു പോസ്റ്റ്.
ആശംസകള്‍
രാജ്യത്തിന് ഈ ക്രമ വിരുദ്ധമായ ഇടപാട് വഴി ഉണ്ടായ നഷ്ടം ചൂണ്ടിക്കാണിച്ചപ്പോള്‍ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് കല്‍ക്കരി ബ്ലോക്കുകളെ കണ്ടതെന്നും വരുമാന സ്രോതസ് അല്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത് .. . ഇതേ വാദത്തിൽ തന്നെ അവർ അടിയുറാച്ച് നിൽക്കും..നമ്മുടെ നില വിളികൾ..ആരു കേൾക്കാൻ.. ഈശ്വരോ രക്ഷതു...
മറുപടിഇല്ലാതാക്കൂഇന്ത്യയുടെ കാര്യം പോക്കാ..ഇന്ത്യാക്കാരുടെയും.. വേറെ എന്തോ പറയാൻ?..മടുത്തു.. :(
മറുപടിഇല്ലാതാക്കൂഇതു മുഴുവനായിട്ടങ്ങ് വില്പനക്കു വച്ചിരുന്നെങ്കില്‍ വാങ്ങുന്നവരുടെ ദയയെങ്കിലും അര്‍ഹിക്കാമായിരുന്നെന്നു തോന്നുന്നുണ്ടിപ്പോള്‍
മറുപടിഇല്ലാതാക്കൂഎപ്പഴാണാവോ നമ്മളെ ഉള്‍പ്പെടെ ഇന്ത്യാ രാജ്യം മൊത്തമായി തൂക്കി വില്‍ക്കുന്നത്. :)
മറുപടിഇല്ലാതാക്കൂവെള്ളക്കാര് പോയി കൊള്ളക്കാര്‍ വന്നു ! അല്ലാതെന്തു പറയാന്‍ .
മറുപടിഇല്ലാതാക്കൂതാങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
മറുപടിഇല്ലാതാക്കൂഎന്റെ അമ്മനാടേ......
മറുപടിഇല്ലാതാക്കൂഅഴിമതിയുടെ വലിപ്പം റെക്കോഡ് തിരുത്തുമ്പോഴേ അതിന് ഒരു വാര്‍ത്താപ്രാധാന്യം ഉള്ളൂ. ആരുടെയൊക്കെയോ കൃപ കൊണ്ട് ഒളിമ്പിക്സ് (ഇന്ത്യ അല്ല കേട്ടോ) പോലെ പുതിയ റെക്കോഡുകള്‍ പിറവി കൊള്ളുന്നുണ്ട്. ബോഫോര്‍സ് വന്നപ്പോള്‍ അതുവരെയുള്ള എല്ലാ അഴിമതി കഥയെയും വെല്ലുന്ന ഒന്നായിരുന്നു, അത്. ഇന്നിപ്പോള്‍ അത് വെറും കുട്ടിക്കളി. നമ്മുടെ രാജ്യം മുന്നോട്ട് തന്നെ.
മറുപടിഇല്ലാതാക്കൂ