കണ്ണൂരാന്‍ എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച പോസ്റ്റില്‍ എന്റെ പേര് ഉദ്ധരിച്ചു നടത്തിയ ചില പരാമര്‍ശങ്ങള്‍ ബ്ലോഗു സുഹൃത്തുക്കള്‍ക്കിടയില്‍
തെറ്റിദ്ധാരണ പരത്തുന്നതിനും അടുത്തകാലത്തായി ചില താല്പ്പര കക്ഷികള്‍ മാന്യമല്ലാത്ത
തരത്തില്‍ നടത്തി വരുന്ന ദുഷ് പ്രചരണങ്ങള്‍ക്കും ഒരു പ്രതികരണം വേണം എന്ന് തോന്നി യതിനാലാണ് ഈ കുറിപ്പ് .
ശ്രീ കണ്ണൂരാന്‍ ബ്ലോഗിലെയോ വ്യക്തി ജീവിതത്തിലെയോ എന്റെ സുഹൃത്ത് അല്ല .ബ്ലോഗു എഴുതുന്ന നൂറുകണക്കിന് ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍ ഇദ്ദേഹത്തെ കുറച്ചു കാലമായി എനിക്കറിയാം എന്നത് നേരാണ് . വ്യക്തിപരമല്ലാത്ത എന്നാല്‍ ബ്ലോഗു എഴുത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംബന്ധിച്ച് വളരെ നാള് മുന്‍പ് ഇദ്ദേഹവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട് ..ഒരിക്കല്‍ ,അതായത് നൌഷാദ് അകംപാടത്തിന്റെ ബ്ലോഗില്‍ ഇദ്ദേഹത്തിന്റെ അഭിമുഖം വന്ന രാത്രിയില്‍ എന്നോട് സംസാരിക്കണം എന്ന അദ്ദേഹത്തിന്റെ താല്പര്യം പരിഗണിച്ചു ഒരിക്കല്‍ മാത്രം ഗൂഗിള്‍ ടോക് വഴി സംസാരിച്ചിട്ടുമുണ്ട് ..അദ്ദേഹം ആരാണെന്നോ ? അദ്ദേഹത്തിന്റെ ജോലി എന്താണെന്നോ ,എന്തുകൊണ്ടാണ് സ്വന്തം വ്യക്തിത്വം മറച്ചു വച്ച് എഴുതുന്നതെന്നോ അന്വേഷിക്കാന്‍ ഒരു വേളയിലും ഞാന്‍ ശ്രമിച്ചിട്ടില്ല ..അത് അറിയേണ്ട കാര്യം എനിക്കുണ്ട് എന്നധാരണയും ഇതുവരെ ഇല്ല .
തന്റെ അഭിമുഖം ബൂലോകത്ത് എത്രമാത്രം ഭൂകമ്പം ഉണ്ടാക്കിയിട്ടുണ്ട് ? പത്താമത്തെ പോസ്റ്റോടെ ബൂലോകം വിടുകയാണ് ,തുടര്‍ന്ന് എഴുതണമോ ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആയിരുന്നു അദ്ദേഹം ആ സംഭാഷണത്തില്‍ ഉന്നയിച്ചത് .എന്റെ അഭിപ്രായത്തിനു വില മതിക്കുനത് കൊണ്ടാണ് ഇത്തരം ഒരന്വേഷണം എന്നും അദ്ദേഹം പറഞ്ഞിരുന്നു .സ്വാഭാവികമായും കൊള്ളാവുന്ന ഒരെഴുത്തുകാരന് എന്ന നിലയില്‍ കണ്ണൂരാന്‍ എഴുത്ത് നിര്‍ത്തേണ്ടതില്ല എന്നും അന്യരോട് പ്രതികരിക്കുമ്പോള്‍ കുറച്ചു കൂടി സഭ്യത പുലര്‍ത്തണം എന്നുമൊക്കെ പറഞ്ഞും സന്തോഷത്തോടെയായിരുന്നു അന്നത്തെ സംഭാഷണം ..ഇടയില്‍ ചില ബ്ലോഗര്മാരെകുരിച്ചു പറയുകയും അവരില്‍ ചിലര്‍ക്ക് താനാണ് രചനകള്‍ കുറ്റം തീര്‍ത്ത് കൊടുക്കുന്നതെന്നും ഇത് അവരുടെയും സുഹൃത്തുക്കളുടെയും കമന്റുകള്‍ തന്റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു .അതില്‍ കുറ്റം പറയാന്‍ മാത്രം ഒന്നും ഉള്ളതായി അന്നും ഇന്നും എനിക്ക് തോന്നിയിരുന്നില്ല .
പത്തു വര്‍ഷത്തില്‍ അധികമായി അച്ചടി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഞാന്‍ മൂന്നു വര്‍ഷം മുന്‍പ് നാട്ടിലെ പത്രസ്ഥാപനത്തില്‍ നിന്ന് അവധിവാങ്ങി പ്രവാസജീവിതം തുടങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ എഴുത്തിലെ ശൂന്യത പരിഹരിക്കാനാണ് .
മരുഭൂമികളിലൂടെ എന്ന ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയത് .തുടക്ക കാലത്ത് ബ്ലോഗിങ്ങിലെ പല കാര്യങ്ങളും വശമില്ലാതിരുന്ന എനിക്ക് ഈ രംഗത്തെ മുന്‍കാല ഗുരുക്കന്മാര് ആണ് പലതും പഠിപ്പിച്ചു തന്നത് .പ്രായം കൊണ്ട് മുതിര് ന്നവരും പ്രായം കുറഞ്ഞവരും ഉള്ള ആ സൌഹൃദ വലയത്തില്‍ എന്നെ ഇത്തരത്തില്‍ സഹായിച്ച എല്ലാവരെയും ഗുരു സ്ഥാനീയര്‍ ആയിതന്നെയാണ് ഇന്നും കണക്കാക്കി വരുന്നത് ,അവരില്‍ പലരും ഇന്ന് രംഗത്തില്ല . പിന്നീട്
കാവ്യാംശു എന്ന പേരില്‍ ഒരു കവിതാ ബ്ലോഗും തുടങ്ങി .
പുതിയ ബ്ലോഗര്‍മാര്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്യുന്നതിനും കുഞ്ഞറിവുകള്‍ പകര്‍ന്നു കൊടുക്കുന്നതിനും വേണ്ടി തുടര്‍ന്ന്
ഇരിപ്പിടം എന്ന പേരില്‍ ഒരു ബ്ലോഗു കൂടി തുടങ്ങിയിരുന്നു .
ബ്ലോഗെഴുത്ത് ഒരു ഗുസ്തി മത്സരമായി ഇതുവരെ കണ്ടിട്ടില്ല .ബ്ലോഗുകള്‍ എഴുതി വിപ്ലവങ്ങള്‍ ഉണ്ടാക്കാം എന്നും പ്രതീക്ഷയുമില്ല . എനിക്ക് തോന്നുമ്പോള്‍ എഴുതണം .ആരെങ്കിലും വായിക്കണം .കമന്റു കിട്ടിയാല്‍ കിട്ടി ഇല്ലെങ്കിലും വിരോധമില്ല ..ഈ നയമാണ് എല്ലാക്കാലത്തും തുടരുന്നത് . ആദ്യകാലങ്ങളില്‍ ബ്ലോഗര്‍മാരില്‍ നിന്ന് ലഭിച്ച വലിയ പ്രോത്സാഹനങ്ങള്‍ എനിക്കും വലിയ ആവേശമായിരുന്നു നല്‍കിയിരുന്നത് .അമ്പതും നൂറും ,നൂറിനു മുകളിലും ഒക്കെ കമന്റുകള്‍
മരുഭൂമികളിലൂടെ യും
കാവ്യാംശു എന്ന ബ്ലോഗിലെ പോസ്റ്റുകളും നേടിയിട്ടുണ്ട് , പിന്നീട് പലതു കൊണ്ടും ബ്ലോഗേഴുത്തിലും വായനയിലും മടുപ്പും വിരസതയും തോന്നി .പഴയത് പോലെ അഭിപ്രയമെഴുത്തും ഇല്ലാതായി . കുറച്ചു എന്നതാണ് നേര് . നിലച്ചുപോയ പത്രപ്രവര്‍ത്തനം പുനരാരംഭിച്ചതും മറ്റു ജോലിത്തിരക്കുകളും മറ്റു പലരെയും പോലെ ഫെയ്സ് ബുക്ക് ആക്ടിവിസവും
ബ്ലോഗു പ്രവര്‍ത്തനങ്ങളെ ബാധിച്ചു എന്നും പറയാം ,പക്ഷെ
ഇരിപ്പിടം തുടര്‍ച്ചയായി മുന്നോട്ടു പോകുന്നു .
വായനയില്‍ തോന്നുന്ന കാര്യങ്ങള്‍ സത്യ സന്ധമായി ബ്ലോഗര്‍മാരോട് പറയാറുണ്ട് .പലര്‍ക്കും അത് പ്രയോജനം ചെയ്യുന്നതായി അവര്‍ തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട് .എല്ലാവരും കൊള്ളാം ,സൂപ്പര്‍ എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട് .എന്റെ വായനയില്‍ അവ അങ്ങിനെയല്ല എന്ന് കണ്ടാല്‍ അത് പറയും . ഇത് മൂലം സൌഹൃദങ്ങള്‍ ഉണ്ടാവുകയും ഉള്ള സൌഹൃദങ്ങള്‍ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട് ..ഒരു പോസ്റ്റ് കൊള്ളാം ,സൂപ്പര്‍ എന്ന് കണ്ണടച്ച് പറയാന്‍ ആര്‍ക്കും കഴിയും .അത് വായിക്കണം എന്ന് പോലും ഇല്ല .എനാല്‍ പക്ഷെ വിമര്‍ശങ്ങള്‍ ഉന്നയിക്കണമെങ്കില്‍ ആ പോസ്റ്റ് പൂര്‍ണ്ണമായി മനസിരുത്തി വായിക്കണം എന്നത് വസ്തുതയാണു .
എന്റെ ഈ നടപടികളെ അംഗീകരിച്ച വ്യക്തികളില്‍ ഒരാളായിരുന്നു ശ്രീ കണ്ണൂരാന്‍ .അത് ശ്രീ നൌഷാദ് അകംപാടത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട് . ഇത് വായിച്ചാല്‍ അറിയാം .
ആ പോസ്റ്റിന്റെ ചുവടു പിടിച്ചാണ്
ഇരിപ്പിടം നടത്തിവന്നിരുന്ന ചെറിയ ബ്ലോഗിങ്ങ് ടിപ്പുകളില്‍ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയി ബ്ലോഗു അവലോകനങ്ങള്‍ ,നല്ല എഴുത്തുകള്‍ സംബന്ധിച്ച വിവരണം എന്നിവ ഉള്‍പ്പെടുത്തിയത് , അതിലെ ആദ്യ പോസ്റ്റില്‍ ശ്രീ കണ്ണൂരാന്‍ ഇട്ട ഒരു കമന്റ് നോക്കൂ .

ഇതിനിടയില്‍ ആണ് ഇരിപ്പിടത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ആഴ്ച തോറും നിരവധി ബ്ലോഗുകള്‍ വായിച്ചു എന്റെ വായനയില്‍ കണ്ട നല്ല നല്ല ബ്ലോഗുകള്‍ ചൂണ്ടിക്കാട്ടി ബ്ലോഗുവായ്നക്കാരെ അങ്ങോട്ട് നയിക്കാന്‍ തുടങ്ങിയതും .ഇതോടെ മരുഭൂമികള്‍ എന്ന എന്റെ പ്രധാന ബ്ലോഗില്‍ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റാതെ വന്നു .അതില്‍ പോസ്റ്റുകള്‍ കുറഞ്ഞു ,പക്ഷെ പുതുബ്ലോഗര്മാര് ക്ക് ഒട്ടേറെ പ്രയോജനം ചെയ്യാന്‍ ഈ സംരംഭത്തിന് കഴിഞ്ഞു എന്ന് അവിടെ വന്ന ഇതപര്യന്തമുള്ള അഭിപ്രായങ്ങള്‍ തെളിയിച്ചു .ഞാന്‍ ആരുടേയും പേരെടുത്തു പറയുന്നില്ല .ഇന്ന് ബ്ലോഗിങ് രംഗത്ത് നല്ല രീതിയില്‍ മുന്നേറുന്ന ഒരു പിടി ബ്ലോഗര്‍മാരെ വായനക്കാരുടെ മുന്നില്‍ കൊണ്ടുവരാന്‍ ഇരിപ്പിടത്തിലൂടെ സന്മനോഭാവം ഉള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞു .ഇരിപ്പിടം എന്ന ബ്ലോഗ് ചുരുങ്ങിയ കാലം കൊണ്ട് ബൂലോകത്തെ ഭൂരിഭാഗം എഴുത്തുകാരും അറിയുന്ന ഒന്നാക്കി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു . പക്ഷെ എന്തുകൊണ്ടോ
ശ്രീ കണ്ണൂരാന്‍ ഇതിനകം ഇരിപ്പിടത്തെയും എന്നെയും അദ്ദേഹത്തിന്റെ ശത്രുക്കളുടെ പട്ടികയില്‍ പെടുത്തിയിരുന്നു . ഇരിപ്പിടത്തിലെ എഴുത്തുകാരില്‍ ഒരാളായ ശ്രീ ചന്തുനായര്‍ ശ്രീ കണ്ണൂരാന്റെ ഒരു പോസ്റ്റ് ഇരിപ്പിടത്തില്‍ പ്രതിപാദിച്ചപ്പോള്‍ അദ്ദേഹം എഴുതിയ കമന്റ് ആണ് താഴെ ..
ഒരിക്കല്‍ ഇരിപ്പിടത്തെ ബൂലോകത്തിന്റെ ആവശ്യം എന്ന് പറഞ്ഞു അനുഗ്രഹിച്ച കണ്ണൂരാന്‍ പിന്നീട്
ഇരിപ്പിടത്തെ കാളകൂടം എന്ന് വിശേഷിപ്പിക്കാന്‍ തക്ക പ്രകോപനം എന്തായിരുന്നു ? ബ്ലോഗ് മുറ്റത്തെ മാഷ് ആയി നിലകൊള്ളണം എന്നാവശ്യപ്പെട്ട രമേശ് അരൂര്‍ അദ്ദേഹത്തോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അദ്ദേഹത്തിന്റെ ശത്രുക്കളില്‍ ഒരാളായി പ്രതിഷ്ഠിച്ചത് ? ഒരിക്കല്‍ ശ്രീ കണ്ണൂരാന്‍ എഴുതിയ ഒരു പോസ്റ്റില്‍ എന്റെ അഭിപ്രായം അറിഞ്ഞു "ഇപ്പോളാണ് എനിക്ക് സമാധാനമായത് .." എന്ന് പ്രതികരിച്ച കണ്ണൂരാന്‍ രമേശ് അരൂര്‍ എപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗം ആയി മാറി എന്ന് തോന്നി തുടങ്ങിയത് ?
ഞാന്‍ ചെയ്ത തെറ്റ് എന്താണെന്നു ഞാന്‍ പറയാം ..അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ എന്നെ ഇപ്പോള്‍ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന സുഹൃത്തുക്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ ഞാന്‍ അഭിപ്രായം എഴുതാറില്ല . അത് മാത്രമാണു ഞാന്‍ ചെയ്ത തെറ്റ് എന്നെനിക്കറിയാം ,അവര്‍ക്കും അറിയാം .അല്ല എങ്കില്‍ എന്താണ് അതെന്നു അവര്‍ ചൂണ്ടിക്കാണിക്കട്ടെ .ഒരാളുടെ ബ്ലോഗില്‍ പോയും പൊതു വേദിയില്‍ പറയാന്‍ കൊള്ളരുതാത്ത ഒരു വാക്കുപോലും ,മനുഷ്യ സംസ്കാരത്തിന് യോജിക്കാത്ത ഒരു പദം പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും ..എന്നാല്‍ എനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു ഞാന്‍ മനുഷ്യനാകണം എന്ന് ഉപദേശിക്കുന്ന ഈ മാന്യ സുഹൃത്തുക്കള്‍ ഓരോ സന്ദര്‍ഭത്തിലും ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ അസഭ്യങ്ങളും സംസ്കര ശൂന്യമായ പ്രയോഗങ്ങളും നിങ്ങളുടെ മനുഷ്യത്വം ആണ് എന്ന് ആരെല്ലാം സമ്മതിക്കും ? അവയില്‍ ചിലത് കൂടി ഓര്‍മ്മയക്കായി സൂചിപ്പിക്കാം
ശ്രീ ജയന് ഏവൂര്‍ , ശ്രീ നിരക്ഷരന് .മൈന ഉമൈബാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബ്ലോഗുകളും ഇ -എഴുത്തും പ്രചരിപ്പിക്കാനും അവയെ സര്‍ക്കാര്‍ തലത്തില്‍ അന്ഗീകരിപ്പിക്കുവാനും വേണ്ടി ആരംഭിച്ച ശ്രമകരമായ പ്രവര്ത്തനഗളുടെ ഭാഗമായി ഈയടുത്ത് കോഴിക്കോട് വച്ച് ഒരു സമ്മേളനം നടത്തിയിരുന്നു ,,അവിടെ സംഭവിച്ച കാര്യങ്ങള്‍ ക്രോഡീകരിച്ചു ശ്രീ ജയന് ഏവൂര്‍ തന്റെ ബ്ലോഗില്‍ ഇട്ട പോസ്റ്റിനെ അധികരിച്ചും മികച്ച ചര്‍ച്ചകള്‍ നടന്നു ..അതിനടിയില്‍ ശ്രീ കണ്ണൂരാന്‍ എഴുതിയ അഭിപ്രായം നോക്കൂ .

വന്ദിക്കണം എന്ന് ആരും പറയുന്നില്ല .പക്ഷെ മൊത്തം ബ്ലോഗര്‍മാര്‍ക്കും പ്രയോജനം ചെയ്യാന്‍ വേണ്ടി സ്വന്തം തൊഴിലും വരുമാനവും ഉപേക്ഷിച്ചു പൊതു പപ്രവര്‍ത്തനം നടത്താന്‍ തയ്യാറായി മുന്നോട്ടുവന്ന ഈ ബഹുമാന്യരെ കാലണയുടെ പോലും വിലയില്ലാത്ത വാക്കുകള്‍ കൊണ്ട് ഇങ്ങനെ അപഹസിക്കണോ ? വരെമുറിവേല്പ്പിക്കണോ ? അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യണോ ? അതാണോ ശ്രീ കണ്ണൂരാന്‍ ഉദ്ഘോഷിക്കുന്ന മനുഷ്യത്വം ? ഇപ്പോളത്തെ കണ്ണൂരാന്റെ വാര്‍ഷിക പോസ്റ്റില്‍ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യാനാണോ " അക്ഷരസ്നേഹികളെന്നു അഹങ്കരിക്കുന്ന ചില ആസനം താങ്ങികളുടെ കറുത്തിരുണ്ട സങ്കുചിത മനസുകളെയാണ് ജയന് വൈദ്യരും നിരക്ഷരനും മനോജേട്ടനും ഉദ്ധരിക്കാന്‍ നടക്കുന്നത്. " എന്നെഴുതിയത് ?
മറ്റൊരു കാര്യം അദ്ദേഹം പറയുന്നത്
''നിസ്സാരമായൊരു തര്‍ക്കത്തിന്റെ പേരില്‍ എന്നോട് പിണങ്ങി നില്ക്കുന്ന രമേശ് അരൂര്‍ എന്നാളോട് ഇരുപതിലധികം തവണ ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. എന്താണ് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റെന്നു പറഞ്ഞു തരാന്‍ ഇന്നേവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. "
എന്താണ് താങ്കള്‍ എന്നോട് ചെയ്ത നിസ്സാരമായ കുറ്റം ? എനിക്കോര്‍മ്മയില്ല . അങ്ങിനെ ഏതെന്കിലും കുറ്റം ചെയ്തതിന്റെ പേരില്‍ എനിക്ക് ആരോടും വിരോധം തോന്നുകയുമില്ല .ഉണ്ടെങ്കില്‍ ഈ അടുത്ത സമയത്ത് ഉണ്ടായ മ ഗ്രൂപ്പ് ഇഷ്യ്യുസുമായി ബന്ധപ്പെട്ടു താങ്കള്‍ അടക്കം വിവിധ ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലും ബ്ലോഗുകളിലും പറഞ്ഞ തെറിയും തെമ്മ്ടിത്തവും നോക്കി ഞാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമായിരുന്നു ! അതെന്റെ ശീലം അല്ല എന്നത് കൊണ്ടാണ് ഞാന്‍ അക്കാര്യത്തില്‍ മൌനം പാലിച്ചത് . അല്ലെങ്കില്‍ തന്നെ നൂറുകണക്കിന് വായനക്കാര്‍ ഉള്ള ആയിരക്കണക്കിന് ബ്ലോഗെഴുത്തുകാര്‍ ഉള്ള ഈ ബൂലോകത്ത് ഒരു രമേശ് അരൂരിനു താങ്കളുടെ ബ്ലോഗിലോ സൗഹൃദ ത്തിലോ ഒരു പോസ്റ്റ് വഴി പരാമര്‍ശിക്കപ്പെടാന്‍ തക്ക പ്രാധാന്യം എന്താണുള്ളത് ?? ഞാന്‍ മിണ്ടിയില്ല ,അഭിപ്രായം പറഞ്ഞില്ല ,ചാറ്റ് ചെയ്തില്ല ,ക്ഷമ തന്നില്ല എന്നൊക്കെ വന്നാല്‍ താങ്കള്‍ക്കോ ഈ ബൂലോകത്തുള്ള മറ്റു ബ്ലോഗര്മാര്ക്കോ എന്താണു സംഭവിക്കുക ? ഇങ്ങനെ ഒരു ബ്ലോഗു പോസ്റ്റിലൂടെ പറഞ്ഞറിയിക്കാന്‍ വിധം അപ്രമാതിത്വം എനിക്ക് അനുവദിച്ചു തന്നത് ഒരു ബഹുമതി ആയാണ് ഞാന്‍ കണക്കാക്കുന്നത് .. അപ്പോള്‍ എന്തോ പ്രത്യേകത എനിക്കുണ്ട് എന്ന് വെറുതെ ഞാന്‍ ആശിച്ചോട്ടെ ..:)
ഓണ്‍ ലൈനില്‍ മൂന്നുകൊല്ലമായി തുടരുന്ന ഞാന്‍ എഴുത്ത് മാത്രമേ പ്രധാനമായി കണ്ടിട്ടുള്ളൂ ..ആര് എഴുതി എന്നത് നോക്കിയല്ല നല്ലതും ചീത്തയും നിശ്ചയി യിക്കുന്നതും . അഞ്ചോ ആറോ പേരില്‍ കൂടുതലായി ബ്ലോഗ് സൗഹൃദം വളര്‍ത്താന്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ ആണ് ഞാന്‍ ..കണ്ണൂരാനോട് മാത്രമല്ല ബൂലോകത്ത് താങ്കളെ പോലെ പ്രബലരായ പലരോടും എനിക്ക് ഒരുതരത്തിലുള്ള ബന്ധവും ഇല്ല ..നമുക്ക് ചേരും എന്ന് തോന്നുന്നവരെ സുഹൃത്ത് ആക്കാനും അല്ലാത്തവരെ തള്ളിക്കളയാനും ഉള്ളതല്ലേ ഓരോ മനുഷ്യന്റെയും വിവേചന ബുദ്ധി ? അതില്‍ ശത്രുത എന്ന വാക്കിന് ഒരു സ്ഥാനവും ഇല്ല ..താങ്കളെ തകര്‍ക്കാന്‍ ആരെങ്കിലുമൊക്കെ ഗവേഷണം നടത്തി എന്ന് തോന്നുന്നുവെങ്കില്‍ ആ പട്ടികയില്‍ നിന്ന് ദയവായി ഇനിയെങ്കിലും എന്റെ പേര് നീക്കം ചെയ്യണം ..കാരണം താങ്കള്‍ എത്ര ശാസ്ത്രീയമായി ഗവേഷണം നടത്തിയാലും എന്നെ അവിടെ ഒരിടത്തും കാണാന്‍ കഴിയില്ല .അങ്ങിനെ ഒരാള്‍ കൂടിയാണ് താങ്കളും സുഹൃത്തുക്കളും "കൊടും ഭീകരനായി " ചിത്രീകരിക്കുന്ന രമേശ് അരൂര്‍ .
മ ഗ്രൂപ്പിലെ പ്രശ്നങ്ങളില്‍ എന്നെ മാത്രം കോര്‍ണര്‍ ചെയ്തു ഒതുക്കത്തില്‍ ഇട്ടു പെരുമാറാന്‍ താങ്കളും കൂട്ടരും വലിയതോതില്‍ ശ്രമിക്കുന്നതായി കണ്ടു ,,താങ്കള്‍ അടക്കം പറഞ്ഞ തെറികളും അസഭ്യവര്‍ഷവും ഭീഷണികളും അടങ്ങുന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലെ മെസേജു വായിക്കൂ എന്ന് പറഞ്ഞു കൊണ്ട് സാഡിസ്റ്റ് മനസ്ഥിതിയോടെ എനിക്ക് അയച്ചുതന്ന ലിങ്കും കണ്ടു . ഞാനടക്കം പന്ത്രണ്ടു പേര് അഡ്മിന് ആയ ആ ഗ്ര്രൂപിലെ തീരുമാനങ്ങളില്‍ ഏകപക്ഷീയമായ എന്റെ മേധാവിത്ത്വം എങ്ങിനെയാണ് ഉണ്ടാവുക ? ഞാന്‍ പറയുന്നത് മുഴുവന്‍ പഞ്ച പുച്ചമടക്കി അനുസരിക്കാന്‍ മാത്രം സ്വയം നിര്‍ണ്ണയ ബോധം ഇല്ലാത്തവര്‍ ആണോ അവര്‍ ? ആ പന്ത്രണ്ടു പേരില്‍ ഒരാള്‍ മാത്രമല്ലെ ഞാന്‍ ? എന്നിട്ടും എന്നെമാത്രം നിങ്ങള്‍ ലക്ഷ്യമിട്ടു ആക്രമിക്കാന്‍ മാത്രം നമ്മള് തമ്മിലുള്ള ശത്രുത എന്താണ് ? താങ്കള്‍ക്കെതിരെ ഈ ബൂലോകത്തെ ഏതെന്കിലും ഒരു വ്യക്തിയോടു ഞാന്‍ ഉപജാപം നടത്തിയതായി എന്തെങ്കിലും തെളിവ് തരാന്‍ താങ്കള്‍ക്ക് കഴിയുമോ ? ആര്‍ക്കെങ്കിലും കഴിയുമോ ? ഉണ്ടെങ്കില്‍ പറയണം .
മാ ഗ്രൂപ്പിലെ വിഷയങ്ങള്‍ അരുണ്‍ കറുകച്ചാല്‍ എന്ന സുഹൃത്തിന്റെ ബ്ലോഗില്‍ ഒരു പ്രതിഷേധമായി അദ്ദേഹം പോസ്റ്റ് ചെയ്തപ്പോള്‍ ശ്രീ കണ്ണൂരാന്‍ ആദ്യം ഇട്ട കമന്റ് എന്തായിരുന്നു ? താങ്കള്‍ വെളിവ് കേട്ട് മനുഷ്യത്വം നഷ്ടപ്പെട്ടു എഴുതിയ ആ കമന്റാണ് താഴെ ..
പിന്നീട് താങ്കള്‍ക്ക് തെറ്റ് സ്വയം മനസിലായത് കൊണ്ടാവാം ആ കമന്റ് അവിടെ നിന്ന് പെട്ടെന്ന് നീക്കം ചെയ്തു വേറൊന്നു ഇട്ടതു ..ആ കമന്റ് ആണ് താഴെ .
സത്യത്തില്‍ ഈ രണ്ടാമത്തെ കമന്റ് താങ്കള്‍ തന്നെ അസഹിഷ്ണുത മൂലം സ്വയബോധവും സംസ്കാരവും നഷ്ടപ്പെട്ടു ഇട്ട കമന്റിന്റെ മറുപടി തന്നെയല്ലേ ? അതായതു താങ്കളുടെ വിവേകം ഉള്ള മനസാക്ഷി വിവേകം ഇല്ലാത്ത കണ്ണൂരാന്‍ എന്ന വ്യക്തിക്ക് നല്കുന്ന ഉപദേശം ..ഇങ്ങനെ ഓരോ വിഷയത്തിലും ചാടിക്കയറി ആവേശം പ്രകടിപ്പിച്ചു ശത്രുക്കളെ ഉണ്ടാക്കുന്നതിനു പകരം സാവകാശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ ഇന്ന് ഉള്ള എത്രയോ പ്രശ്നങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കപെടുമായിരുന്നു !
വലിയ കഴിവും പേരും പെരുമയും ആത്മവിശ്വാസവും ഉള്ള താങ്കള്‍ ബൂലോകത്തെ ദുര്ബലന്മാരായ
പാവങ്ങളുടെ മെക്കിട്ടു കയറാന്‍ എത്രയോ തവണ ശ്രമിച്ചിരിക്കുന്നു ..അത്തരം ഇരകളില്‍ ഒരാളല്ലേ താങ്കളാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന പ്രദീപ് പൈമ എന്ന ചെറുപ്പക്കാരന് . അവന്റെ ഭാഗത്ത് തെറ്റുകള്‍ ഉണ്ടെങ്കില്‍ ഒരു സീനിയര്‍ എഴുത്തുകാരന് എന്ന നിലയില്‍ ഉപദേശിച്ചു കൊണ്ടുവരാന്‍ കഴിയുമായിരുന്നിട്ടും എന്തെല്ലാം പ്രശ്നങ്ങള്‍ ആണ് സൃഷ്ടിക്കപ്പെട്ടത് ? ഇക്കാര്യവുമായി ബന്ധപ്പെട്ടു ശ്രീ പൈമ യ്ക്ക് ഞാന്‍ ഒരുപദേശവും കുത്തിത്തിരിപ്പും നല്‍കിയിട്ടില്ല ..കൂട്ടത്തില്‍ സൂചിപ്പിച്ചു എന്നേയുള്ളൂ . താങ്കളുടെ ഭീഷണിയും മാനസിക പീഡനവും മൂലം ബ്ലോഗില്‍ നിന്ന് ഒഴിഞ്ഞു പോകുന്നു എന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ച പ്രദീപ് പൈമയുടെ ഒരു കമന്റ് വായിച്ചാല്‍ അറിയാം അവന് അനുഭവിച്ച മാനസിക സംഘര്‍ഷം .

വളരെ വിവാദം ഉണ്ടാക്കിയ തൂപ്പുകാരി എന്ന ബ്ലോഗ് പോസ്റ്റും ,തുടര്‍ന്നുവന്ന അലക്കുകാരി എന്നോ മറ്റോ പേരുള്ള വേറൊരു പോസ്റ്റിലും നിങ്ങള്‍ ചിലര്‍ ചേര്‍ന്ന് ബൂലോകത്ത് സൃഷ്ടിച്ച മലിനീകരണം പലരും മറന്നു കാണില്ല . രണ്ടാമത്തെ പോസ്റ്റില്‍ നിങ്ങളുടെതായി കണ്ട ചില കമന്റുകളും അതിലെ പ്രതികരങ്ങളും ആണ് താഴെ ,,മനുഷ്യത്വം എന്നത് ഒപ്പിയെടുക്കാന്‍ പറ്റുന്ന അഭിപ്രായങ്ങള്‍ ആണ് എല്ലായിടത്തും കാണുന്നത് ...നോക്കൂ ,,പിന്നിട്ട വഴികള്‍ ഓര്‍മ്മിക്കാന്‍ പറ്റും



എനിക്കെതിരെ ,ബൂലോകത്തിലെ സുഹൃത്തുക്കല്ക്കെതിരെ വാള് ഓങ്ങി നില്ക്കുന്നവര് ഒന്ന് ശ്രദ്ധിക്കുക നിങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പറഞ്ഞതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ ? ആരാണ് കാപട്യം കാണിക്കുന്നത് ? ആരാണ് ബൂലോകത്തെ മര്യാദകള്‍ ലംഘിക്കുന്നത് ? സമാധാനം തകര്‍ക്കുന്നത് ? ചിന്തിക്കാന്‍ ഇതോരവസരമാണ് ..നിങ്ങളുടെ വാക്കുകള്‍ ഒന്ന് പിന്നോട്ട് നോക്കി പരിശോധിക്കാം ,,ഈ സുഹൃത്തുക്കളെ ആരെയും രമേശ് അരൂര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല ..ബ്ലോഗ് എഴുത്ത് എന്റെ തട്ടകം അല്ല ..അതില്‍ നിന്ന് എനിക്ക് വരുമാനമോ മറ്റേതെങ്കിലും സൌകര്യങ്ങളോ കിട്ടുന്നില്ല ,കഴിയാവുന്ന തരത്തില്‍ പ്രോത്സാഹിപ്പിച്ചിട്ടെ ഉള്ളൂ ..ഇപ്പോള്‍ എന്നെ കടിച്ചു കീറാന്‍ നടക്കുന്ന മോഹിയുദീന്‍ ,പടന്നക്കാരന് തുടങ്ങിയവര്‍ക്ക് ഇരിപ്പിടത്തില്‍ അര്‍ഹവും മാന്യവും ആയ സ്ഥാനം നല്‍കിയിട്ടുണ്ട് .ഒരിക്കല്‍ കണ്ണൂരാന്റെ പോസ്റ്റ് കൊടുത്തതിന്റെ ഇരിപ്പിടത്തെ കാളകൂടം എന്ന് വിശേഷിപ്പിച്ച അദ്ദേഹം മറ്റൊരു പോസ്റ്റിന്റെ ലിങ്ക നല്‍കണം എന്ന് കാണിച്ച മെയില്‍ ഞാന്‍ അവഗണിച്ചു എന്ന് പറയുന്നതില്‍ എന്താണ് അര്‍ഥം ?
ഇരിപ്പിടത്തില്‍ എഴുതുന്നവര്‍ മനുഷ്യര്‍ അല്ലെ ? അവര്‍ക്കും ആത്മാഭിമാനം ഇല്ലേ ? ഒരിക്കല്‍ കൊടുത്ത പോസ്റ്റ് നീക്കം ചെയ്യണം എന്ന് അഹങ്കാരത്തോടെ പറഞ്ഞു ഇരിപ്പിടത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിച്ച കണ്ണൂരാന്റെ ആ പോസ്റ്റ് എത്ര വിലയുള്ളത് ആണെങ്കിലും
ഇരിപ്പിടത്തില്‍ കൊടുത്ത് കളങ്കം വരുത്താന്‍ തക്ക വിഡ്ഢികള്‍ അല്ല അതിന്റെ പ്രവര്‍ത്തകള്‍ ..പക്ഷെ ആ പോസ്റ്റില്‍ ഞാന്‍ പോയി ഇട്ട അഭിപ്രായം അദ്ദേഹത്തോട് എനിക്ക് വ്യക്തിപരമായ വിരോധം ഇല്ല എന്നതിന്റെ തെളിവായി ഇപ്പോളും ഉണ്ടെന്നു കരുതുന്നു .. പിന്നീട് ഞാന്‍ വായിക്കാന്‍ പോയില്ല എന്നത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ശത്രു ആകുമോ ? അങ്ങിനെയെങ്കില്‍ ഇപ്പോള്‍ ബ്ലോഗില്‍ എഴുതുന്ന തൊണ്ണൂറു ശതമാനം പേരും എന്നെ ശത്രുവായി കാണാന്‍ സാധ്യത ഉണ്ട് .കാരണം ഞാന്‍ ഇപ്പോള്‍ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാറേ ഇല്ല ..അഥവാ വായിച്ചാല്‍ മിണ്ടാതെ പോരും ..അഭിപ്രായം പറഞ്ഞു ശത്രുക്കളുടെ എണ്ണം കൂട്ടേണ്ട എന്ന് കരുതി മാത്രമാണത് ..

എനിക്ക് ജയിക്കാന്‍ വേണ്ടി യല്ല ഈ പോസ്റ്റ് ..വസ്തുതകള്‍ ബോധ്യപ്പെടുത്താതെ ഇനിയും മൌനം പാലിച്ചാല്‍ നിങ്ങളുടെ ആരോപണങ്ങള്‍ ഞാന്‍ ശരിവയ്ക്കുകയാണ് എന്ന് ഒരാള്‍ എങ്കിലും വിചാരിക്കും ..പ്രിയ കണ്ണൂരാനെ എനിക്ക് താങ്കളോട് എന്നല്ല ആരോടും ശത്രുതയില്ല ...ഇനിയെങ്കിലും സാങ്കല്‍പ്പിക ശത്രുക്കളെ ഉണ്ടാക്കി കാടടച്ചു വെടിവയ്ക്കുന്ന കാട്ടുനീതി അവസാനിപ്പിക്കൂ ..അതിര്‍ത്തികള്‍ക്കു അപ്പുറത്ത് നില്ക്കുന്ന ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത നിരപരാധികളെ വെടിവച്ചു കൊല്ലുന്നത് പോലെയുള്ള യുദ്ധമല്ല ബ്ലോഗെഴുത്ത് ..ദയവായി .ബൂലോകം യുദ്ധക്കളം ആക്കാതിരിക്കൂ ..