ഞായറാഴ്‌ച, ജൂലൈ 15, 2012

മനുഷ്യനാവുക ഒരു കലയാണ്‌ ..ചില ഓര്‍മ്മപ്പെടുത്തലുകള്‍

ണ്ണൂരാന്‍ എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച പോസ്റ്റില്‍ എന്റെ പേര് ഉദ്ധരിച്ചു നടത്തിയ ചില പരാമര്‍ശങ്ങള്‍ ബ്ലോഗു സുഹൃത്തുക്കള്‍ക്കിടയില്‍ 
തെറ്റിദ്ധാരണ പരത്തുന്നതിനും അടുത്തകാലത്തായി ചില താല്‍പ്പര കക്ഷികള്‍ മാന്യമല്ലാത്ത 
തരത്തില്‍ നടത്തി വരുന്ന ദുഷ് പ്രചരണങ്ങള്‍ക്കും ഒരു പ്രതികരണം വേണം എന്ന് തോന്നി യതിനാലാണ് ഈ കുറിപ്പ് .
  ശ്രീ കണ്ണൂരാന്‍ ബ്ലോഗിലെയോ വ്യക്തി ജീവിതത്തിലെയോ എന്റെ സുഹൃത്ത് അല്ല .ബ്ലോഗു എഴുതുന്ന നൂറുകണക്കിന് ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍ ഇദ്ദേഹത്തെ കുറച്ചു കാലമായി എനിക്കറിയാം എന്നത് നേരാണ് . വ്യക്തിപരമല്ലാത്ത എന്നാല്‍ ബ്ലോഗു എഴുത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംബന്ധിച്ച് വളരെ നാള്‍ മുന്‍പ് ഇദ്ദേഹവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട് ..ഒരിക്കല്‍ ,അതായത് നൌഷാദ് അകംപാടത്തിന്റെ ബ്ലോഗില്‍ ഇദ്ദേഹത്തിന്റെ അഭിമുഖം വന്ന രാത്രിയില്‍ എന്നോട് സംസാരിക്കണം എന്ന അദ്ദേഹത്തിന്‍റെ താല്പര്യം പരിഗണിച്ചു ഒരിക്കല്‍ മാത്രം ഗൂഗിള്‍ ടോക് വഴി സംസാരിച്ചിട്ടുമുണ്ട് ..അദ്ദേഹം ആരാണെന്നോ ? അദ്ദേഹത്തിന്‍റെ ജോലി എന്താണെന്നോ ,എന്തുകൊണ്ടാണ് സ്വന്തം വ്യക്തിത്വം മറച്ചു വച്ച് എഴുതുന്നതെന്നോ അന്വേഷിക്കാന്‍ ഒരു വേളയിലും ഞാന്‍ ശ്രമിച്ചിട്ടില്ല ..അത് അറിയേണ്ട കാര്യം എനിക്കുണ്ട് എന്നധാരണയും ഇതുവരെ ഇല്ല . 

തന്റെ അഭിമുഖം ബൂലോകത്ത് എത്രമാത്രം ഭൂകമ്പം ഉണ്ടാക്കിയിട്ടുണ്ട് ? പത്താമത്തെ പോസ്റ്റോടെ ബൂലോകം വിടുകയാണ് ,തുടര്‍ന്ന് എഴുതണമോ ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആയിരുന്നു അദ്ദേഹം ആ സംഭാഷണത്തില്‍ ഉന്നയിച്ചത് .എന്റെ അഭിപ്രായത്തിനു വില മതിക്കുനത് കൊണ്ടാണ് ഇത്തരം ഒരന്വേഷണം എന്നും അദ്ദേഹം പറഞ്ഞിരുന്നു .സ്വാഭാവികമായും കൊള്ളാവുന്ന ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ കണ്ണൂരാന്‍ എഴുത്ത് നിര്‍ത്തേണ്ടതില്ല എന്നും അന്യരോട് പ്രതികരിക്കുമ്പോള്‍ കുറച്ചു കൂടി സഭ്യത പുലര്‍ത്തണം എന്നുമൊക്കെ പറഞ്ഞും  സന്തോഷത്തോടെയായിരുന്നു അന്നത്തെ സംഭാഷണം ..ഇടയില്‍ ചില ബ്ലോഗര്മാരെകുരിച്ചു പറയുകയും അവരില്‍ ചിലര്‍ക്ക് താനാണ് രചനകള്‍ കുറ്റം തീര്‍ത്ത്‌ കൊടുക്കുന്നതെന്നും ഇത് അവരുടെയും സുഹൃത്തുക്കളുടെയും കമന്റുകള്‍ തന്റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു .അതില്‍ കുറ്റം പറയാന്‍ മാത്രം ഒന്നും ഉള്ളതായി അന്നും ഇന്നും എനിക്ക് തോന്നിയിരുന്നില്ല . 
പത്തു വര്‍ഷത്തില്‍ അധികമായി അച്ചടി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഞാന്‍ മൂന്നു വര്ഷം മുന്‍പ് നാട്ടിലെ പത്രസ്ഥാപനത്തില്‍ നിന്ന് അവധിവാങ്ങി പ്രവാസജീവിതം തുടങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ എഴുത്തിലെ ശൂന്യത പരിഹരിക്കാനാണ്  . മരുഭൂമികളിലൂടെ എന്ന ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയത് .തുടക്ക കാലത്ത് ബ്ലോഗിങ്ങിലെ പല കാര്യങ്ങളും വശമില്ലാതിരുന്ന എനിക്ക് ഈ രംഗത്തെ മുന്‍കാല ഗുരുക്കന്മാര്‍ ആണ് പലതും പഠിപ്പിച്ചു തന്നത് .പ്രായം കൊണ്ട് മുതിര്‍ ന്നവരും പ്രായം കുറഞ്ഞവരും ഉള്ള ആ സൌഹൃദ വലയത്തില്‍ എന്നെ ഇത്തരത്തില്‍ സഹായിച്ച എല്ലാവരെയും ഗുരു സ്ഥാനീയര്‍ ആയിതന്നെയാണ് ഇന്നും കണക്കാക്കി വരുന്നത് ,അവരില്‍ പലരും ഇന്ന് രംഗത്തില്ല . പിന്നീട് കാവ്യാംശു എന്ന പേരില്‍ ഒരു കവിതാ ബ്ലോഗും തുടങ്ങി .
പുതിയ ബ്ലോഗര്‍മാര്‍ക്ക്  ചെറിയ സഹായങ്ങള്‍ ചെയ്യുന്നതിനും കുഞ്ഞറിവുകള്‍ പകര്‍ന്നു കൊടുക്കുന്നതിനും വേണ്ടി തുടര്‍ന്ന്    ഇരിപ്പിടം  എന്ന പേരില്‍ ഒരു ബ്ലോഗു കൂടി തുടങ്ങിയിരുന്നു . 

ബ്ലോഗെഴുത്ത് ഒരു ഗുസ്തി മത്സരമായി  ഇതുവരെ  കണ്ടിട്ടില്ല .ബ്ലോഗുകള്‍ എഴുതി വിപ്ലവങ്ങള്‍ ഉണ്ടാക്കാം എന്നും പ്രതീക്ഷയുമില്ല  . എനിക്ക് തോന്നുമ്പോള്‍ എഴുതണം .ആരെങ്കിലും വായിക്കണം .കമന്റു കിട്ടിയാല്‍ കിട്ടി ഇല്ലെങ്കിലും വിരോധമില്ല ..ഈ നയമാണ് എല്ലാക്കാലത്തും തുടരുന്നത് . ആദ്യകാലങ്ങളില്‍ ബ്ലോഗര്‍മാരില്‍ നിന്ന് ലഭിച്ച വലിയ പ്രോത്സാഹനങ്ങള്‍ എനിക്കും വലിയ ആവേശമായിരുന്നു നല്‍കിയിരുന്നത് .അമ്പതും നൂറും ,നൂറിനു മുകളിലും ഒക്കെ കമന്റുകള്‍  മരുഭൂമികളിലൂടെ യും കാവ്യാംശു എന്ന ബ്ലോഗിലെ പോസ്റ്റുകളും   നേടിയിട്ടുണ്ട് , പിന്നീട് പലതു കൊണ്ടും ബ്ലോഗേഴുത്തിലും വായനയിലും  മടുപ്പും വിരസതയും തോന്നി .പഴയത് പോലെ അഭിപ്രയമെഴുത്തും  ഇല്ലാതായി . കുറച്ചു എന്നതാണ് നേര് . നിലച്ചുപോയ പത്രപ്രവര്‍ത്തനം പുനരാരംഭിച്ചതും മറ്റു ജോലിത്തിരക്കുകളും മറ്റു പലരെയും പോലെ ഫെയ്സ് ബുക്ക് ആക്ടിവിസവും 
ബ്ലോഗു പ്രവര്‍ത്തനങ്ങളെ ബാധിച്ചു എന്നും പറയാം ,പക്ഷെ ഇരിപ്പിടം  തുടര്‍ച്ചയായി മുന്നോട്ടു പോകുന്നു .

വായനയില്‍ തോന്നുന്ന കാര്യങ്ങള്‍ സത്യ സന്ധമായി ബ്ലോഗര്‍മാരോട് പറയാറുണ്ട് .പലര്‍ക്കും അത് പ്രയോജനം ചെയ്യുന്നതായി അവര്‍ തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട് .എല്ലാവരും കൊള്ളാം ,സൂപ്പര്‍ എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട് .എന്റെ വായനയില്‍ അവ അങ്ങിനെയല്ല എന്ന് കണ്ടാല്‍ അത് പറയും . ഇത് മൂലം സൌഹൃദങ്ങള്‍ ഉണ്ടാവുകയും ഉള്ള സൌഹൃദങ്ങള്‍ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട് ..ഒരു പോസ്റ്റ് കൊള്ളാം ,സൂപ്പര്‍ എന്ന് കണ്ണടച്ച് പറയാന്‍  ആര്‍ക്കും കഴിയും .അത് വായിക്കണം എന്ന് പോലും ഇല്ല .എനാല്‍ പക്ഷെ വിമര്‍ശങ്ങള്‍ ഉന്നയിക്കണമെങ്കില്‍ ആ പോസ്റ്റ്‌ പൂര്‍ണ്ണമായി മനസിരുത്തി വായിക്കണം എന്നത് വസ്തുതയാണു .
എന്റെ ഈ നടപടികളെ അംഗീകരിച്ച വ്യക്തികളില്‍ ഒരാളായിരുന്നു ശ്രീ കണ്ണൂരാന്‍ .അത് ശ്രീ നൌഷാദ് അകംപാടത്തിന്റെ  ബ്ലോഗില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട് . ഇത് വായിച്ചാല്‍ അറിയാം .

ആ പോസ്റ്റിന്റെ ചുവടു പിടിച്ചാണ്   ഇരിപ്പിടം  നടത്തിവന്നിരുന്ന ചെറിയ ബ്ലോഗിങ്ങ് ടിപ്പുകളില്‍ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയി ബ്ലോഗു അവലോകനങ്ങള്‍ ,നല്ല എഴുത്തുകള്‍ സംബന്ധിച്ച വിവരണം എന്നിവ ഉള്‍പ്പെടുത്തിയത് , അതിലെ ആദ്യ പോസ്റ്റില്‍ ശ്രീ കണ്ണൂരാന്‍ ഇട്ട ഒരു കമന്റ് നോക്കൂ .
ഇതിനിടയില്‍ ആണ് ഇരിപ്പിടത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ആഴ്ച തോറും നിരവധി ബ്ലോഗുകള്‍ വായിച്ചു എന്റെ വായനയില്‍ കണ്ട നല്ല നല്ല ബ്ലോഗുകള്‍ ചൂണ്ടിക്കാട്ടി ബ്ലോഗുവായ്നക്കാരെ  അങ്ങോട്ട്‌ നയിക്കാന്‍ തുടങ്ങിയതും .ഇതോടെ മരുഭൂമികള്‍ എന്ന എന്റെ പ്രധാന ബ്ലോഗില്‍ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റാതെ വന്നു .അതില്‍ പോസ്റ്റുകള്‍ കുറഞ്ഞു ,പക്ഷെ പുതുബ്ലോഗര്മാര്‍ ക്ക് ഒട്ടേറെ പ്രയോജനം ചെയ്യാന്‍ ഈ സംരംഭത്തിന് കഴിഞ്ഞു എന്ന് അവിടെ വന്ന ഇതപര്യന്തമുള്ള അഭിപ്രായങ്ങള്‍ തെളിയിച്ചു .ഞാന്‍ ആരുടേയും പേരെടുത്തു പറയുന്നില്ല .ഇന്ന് ബ്ലോഗിങ് രംഗത്ത് നല്ല രീതിയില്‍ മുന്നേറുന്ന ഒരു പിടി ബ്ലോഗര്‍മാരെ വായനക്കാരുടെ മുന്നില്‍ കൊണ്ടുവരാന്‍ ഇരിപ്പിടത്തിലൂടെ സന്മനോഭാവം ഉള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞു .ഇരിപ്പിടം എന്ന ബ്ലോഗ് ചുരുങ്ങിയ കാലം കൊണ്ട് ബൂലോകത്തെ ഭൂരിഭാഗം എഴുത്തുകാരും അറിയുന്ന ഒന്നാക്കി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു . പക്ഷെ എന്തുകൊണ്ടോ 
ശ്രീ കണ്ണൂരാന്‍ ഇതിനകം ഇരിപ്പിടത്തെയും എന്നെയും അദ്ദേഹത്തിന്‍റെ  ശത്രുക്കളുടെ പട്ടികയില്‍ പെടുത്തിയിരുന്നു . ഇരിപ്പിടത്തിലെ എഴുത്തുകാരില്‍ ഒരാളായ  ശ്രീ ചന്തുനായര്‍  ശ്രീ കണ്ണൂരാന്റെ ഒരു പോസ്റ്റ് ഇരിപ്പിടത്തില്‍ പ്രതിപാദിച്ചപ്പോള്‍ അദ്ദേഹം എഴുതിയ കമന്റ് ആണ് താഴെ ..

ഒരിക്കല്‍ ഇരിപ്പിടത്തെ ബൂലോകത്തിന്റെ ആവശ്യം എന്ന് പറഞ്ഞു അനുഗ്രഹിച്ച കണ്ണൂരാന്‍ പിന്നീട് 
ഇരിപ്പിടത്തെ കാളകൂടം എന്ന് വിശേഷിപ്പിക്കാന്‍ തക്ക പ്രകോപനം എന്തായിരുന്നു ? ബ്ലോഗ് മുറ്റത്തെ മാഷ്‌ ആയി നിലകൊള്ളണം എന്നാവശ്യപ്പെട്ട രമേശ്‌ അരൂര്‍ അദ്ദേഹത്തോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അദ്ദേഹത്തിന്‍റെ ശത്രുക്കളില്‍ ഒരാളായി പ്രതിഷ്ഠിച്ചത് ? ഒരിക്കല്‍ ശ്രീ കണ്ണൂരാന്‍ എഴുതിയ ഒരു പോസ്റ്റില്‍ എന്റെ അഭിപ്രായം അറിഞ്ഞു "ഇപ്പോളാണ് എനിക്ക് സമാധാനമായത് .." എന്ന് പ്രതികരിച്ച കണ്ണൂരാന് രമേശ്‌ അരൂര്‍ എപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗം ആയി മാറി എന്ന് തോന്നി തുടങ്ങിയത് ?  
ഞാന്‍ ചെയ്ത തെറ്റ് എന്താണെന്നു ഞാന്‍ പറയാം ..അദ്ദേഹത്തിന്‍റെ പോസ്റ്റുകളില്‍ എന്നെ ഇപ്പോള്‍ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന സുഹൃത്തുക്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ ഞാന്‍ അഭിപ്രായം എഴുതാറില്ല . അത് മാത്രമാണു ഞാന്‍ ചെയ്ത തെറ്റ് എന്നെനിക്കറിയാം ,അവര്‍ക്കും അറിയാം .അല്ല എങ്കില്‍ എന്താണ് അതെന്നു അവര്‍ ചൂണ്ടിക്കാണിക്കട്ടെ .ഒരാളുടെ ബ്ലോഗില്‍ പോയും  പൊതു വേദിയില്‍ പറയാന്‍ കൊള്ളരുതാത്ത ഒരു വാക്കുപോലും ,മനുഷ്യ സംസ്കാരത്തിന് യോജിക്കാത്ത ഒരു പദം പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും ..എന്നാല്‍ എനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു ഞാന്‍ മനുഷ്യനാകണം എന്ന് ഉപദേശിക്കുന്ന ഈ മാന്യ സുഹൃത്തുക്കള്‍ ഓരോ സന്ദര്‍ഭത്തിലും  ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ അസഭ്യങ്ങളും സംസ്കര ശൂന്യമായ പ്രയോഗങ്ങളും നിങ്ങളുടെ മനുഷ്യത്വം  ആണ് എന്ന് ആരെല്ലാം സമ്മതിക്കും ? അവയില്‍ ചിലത് കൂടി ഓര്‍മ്മയക്കായി സൂചിപ്പിക്കാം 
ശ്രീ ജയന്‍ ഏവൂര്‍ , ശ്രീ നിരക്ഷരന്‍ .മൈന ഉമൈബാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബ്ലോഗുകളും ഇ -എഴുത്തും പ്രചരിപ്പിക്കാനും അവയെ സര്‍ക്കാര്‍ തലത്തില്‍ അന്ഗീകരിപ്പിക്കുവാനും വേണ്ടി ആരംഭിച്ച ശ്രമകരമായ പ്രവര്‍ത്തനഗളുടെ ഭാഗമായി ഈയടുത്ത് കോഴിക്കോട് വച്ച് ഒരു സമ്മേളനം നടത്തിയിരുന്നു ,,അവിടെ സംഭവിച്ച കാര്യങ്ങള്‍ ക്രോഡീകരിച്ചു ശ്രീ ജയന്‍ ഏവൂര്‍ തന്റെ ബ്ലോഗില്‍ ഇട്ട പോസ്റ്റിനെ അധികരിച്ചും മികച്ച ചര്‍ച്ചകള്‍ നടന്നു ..അതിനടിയില്‍ ശ്രീ കണ്ണൂരാന്‍ എഴുതിയ അഭിപ്രായം നോക്കൂ .
വന്ദിക്കണം എന്ന് ആരും പറയുന്നില്ല .പക്ഷെ മൊത്തം ബ്ലോഗര്‍മാര്‍ക്കും പ്രയോജനം ചെയ്യാന്‍ വേണ്ടി സ്വന്തം തൊഴിലും വരുമാനവും ഉപേക്ഷിച്ചു പൊതു പപ്രവര്‍ത്തനം നടത്താന്‍ തയ്യാറായി മുന്നോട്ടുവന്ന ഈ ബഹുമാന്യരെ കാലണയുടെ പോലും വിലയില്ലാത്ത വാക്കുകള്‍ കൊണ്ട് ഇങ്ങനെ അപഹസിക്കണോ ? വരെമുറിവേല്പ്പിക്കണോ ? അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യണോ ? അതാണോ ശ്രീ കണ്ണൂരാന്‍ ഉദ്ഘോഷിക്കുന്ന മനുഷ്യത്വം ?  ഇപ്പോളത്തെ കണ്ണൂരാന്റെ വാര്‍ഷിക പോസ്റ്റില്‍ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യാനാണോ  " അക്ഷരസ്നേഹികളെന്നു അഹങ്കരിക്കുന്ന ചില ആസനം താങ്ങികളുടെ കറുത്തിരുണ്ട സങ്കുചിത മനസുകളെയാണ് ജയന്‍ വൈദ്യരും നിരക്ഷരനും മനോജേട്ടനും ഉദ്ധരിക്കാന്‍ നടക്കുന്നത്. " എന്നെഴുതിയത് ?

മറ്റൊരു കാര്യം അദ്ദേഹം പറയുന്നത് 

''നിസ്സാരമായൊരു തര്‍ക്കത്തിന്റെ പേരില്‍ എന്നോട് പിണങ്ങി നില്‍ക്കുന്ന രമേശ്‌ അരൂര്‍ എന്നാളോട് ഇരുപതിലധികം തവണ ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. എന്താണ് എന്റെ ഭാഗത്ത്‌ നിന്നുള്ള തെറ്റെന്നു പറഞ്ഞു തരാന്‍ ഇന്നേവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. " 

എന്താണ് താങ്കള്‍ എന്നോട് ചെയ്ത നിസ്സാരമായ കുറ്റം ? എനിക്കോര്‍മ്മയില്ല . അങ്ങിനെ ഏതെന്കിലും കുറ്റം ചെയ്തതിന്റെ പേരില്‍ എനിക്ക് ആരോടും വിരോധം തോന്നുകയുമില്ല .ഉണ്ടെങ്കില്‍ ഈ അടുത്ത സമയത്ത് ഉണ്ടായ മ ഗ്രൂപ്പ് ഇഷ്യ്യുസുമായി ബന്ധപ്പെട്ടു താങ്കള്‍ അടക്കം വിവിധ ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലും ബ്ലോഗുകളിലും പറഞ്ഞ തെറിയും തെമ്മ്ടിത്തവും നോക്കി ഞാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമായിരുന്നു ! അതെന്റെ ശീലം അല്ല എന്നത് കൊണ്ടാണ് ഞാന്‍ അക്കാര്യത്തില്‍ മൌനം പാലിച്ചത് . അല്ലെങ്കില്‍ തന്നെ നൂറുകണക്കിന് വായനക്കാര്‍ ഉള്ള ആയിരക്കണക്കിന് ബ്ലോഗെഴുത്തുകാര്‍ ഉള്ള ഈ ബൂലോകത്ത് ഒരു രമേശ്‌ അരൂരിനു താങ്കളുടെ ബ്ലോഗിലോ സൗഹൃദ ത്തിലോ ഒരു പോസ്റ്റ് വഴി പരാമര്‍ശിക്കപ്പെടാന്‍ തക്ക പ്രാധാന്യം എന്താണുള്ളത് ?? ഞാന്‍ മിണ്ടിയില്ല ,അഭിപ്രായം പറഞ്ഞില്ല ,ചാറ്റ് ചെയ്തില്ല ,ക്ഷമ തന്നില്ല എന്നൊക്കെ വന്നാല്‍ താങ്കള്‍ക്കോ ഈ ബൂലോകത്തുള്ള മറ്റു ബ്ലോഗര്മാര്‍ക്കോ എന്താണു സംഭവിക്കുക ? ഇങ്ങനെ ഒരു ബ്ലോഗു പോസ്റ്റിലൂടെ പറഞ്ഞറിയിക്കാന്‍ വിധം അപ്രമാതിത്വം എനിക്ക് അനുവദിച്ചു തന്നത് ഒരു ബഹുമതി ആയാണ് ഞാന്‍ കണക്കാക്കുന്നത് .. അപ്പോള്‍ എന്തോ പ്രത്യേകത എനിക്കുണ്ട് എന്ന് വെറുതെ ഞാന്‍ ആശിച്ചോട്ടെ ..:)

ഓണ്‍ ലൈനില്‍ മൂന്നുകൊല്ലമായി തുടരുന്ന ഞാന്‍ എഴുത്ത് മാത്രമേ പ്രധാനമായി കണ്ടിട്ടുള്ളൂ ..ആര് എഴുതി എന്നത് നോക്കിയല്ല നല്ലതും ചീത്തയും നിശ്ചയി യിക്കുന്നതും . അഞ്ചോ ആറോ പേരില്‍ കൂടുതലായി ബ്ലോഗ് സൗഹൃദം വളര്‍ത്താന്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ ആണ് ഞാന്‍ ..കണ്ണൂരാനോട് മാത്രമല്ല ബൂലോകത്ത് താങ്കളെ പോലെ പ്രബലരായ പലരോടും എനിക്ക് ഒരുതരത്തിലുള്ള ബന്ധവും ഇല്ല ..നമുക്ക് ചേരും എന്ന് തോന്നുന്നവരെ സുഹൃത്ത് ആക്കാനും അല്ലാത്തവരെ തള്ളിക്കളയാനും ഉള്ളതല്ലേ ഓരോ മനുഷ്യന്റെയും വിവേചന ബുദ്ധി ? അതില്‍ ശത്രുത എന്ന വാക്കിന് ഒരു സ്ഥാനവും ഇല്ല ..താങ്കളെ തകര്‍ക്കാന്‍ ആരെങ്കിലുമൊക്കെ ഗവേഷണം നടത്തി എന്ന് തോന്നുന്നുവെങ്കില്‍ ആ പട്ടികയില്‍ നിന്ന് ദയവായി ഇനിയെങ്കിലും എന്റെ പേര് നീക്കം ചെയ്യണം ..കാരണം താങ്കള്‍ എത്ര ശാസ്ത്രീയമായി ഗവേഷണം നടത്തിയാലും എന്നെ അവിടെ ഒരിടത്തും കാണാന്‍ കഴിയില്ല .അങ്ങിനെ ഒരാള്‍ കൂടിയാണ് താങ്കളും സുഹൃത്തുക്കളും "കൊടും ഭീകരനായി  " ചിത്രീകരിക്കുന്ന രമേശ്‌ അരൂര്‍ . 

മ ഗ്രൂപ്പിലെ പ്രശ്നങ്ങളില്‍ എന്നെ മാത്രം കോര്‍ണര്‍ ചെയ്തു ഒതുക്കത്തില്‍ ഇട്ടു പെരുമാറാന്‍ താങ്കളും കൂട്ടരും വലിയതോതില്‍ ശ്രമിക്കുന്നതായി കണ്ടു ,,താങ്കള്‍ അടക്കം പറഞ്ഞ തെറികളും അസഭ്യവര്‍ഷവും ഭീഷണികളും അടങ്ങുന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലെ മെസേജു വായിക്കൂ എന്ന് പറഞ്ഞു കൊണ്ട് സാഡിസ്റ്റ്  മനസ്ഥിതിയോടെ എനിക്ക് അയച്ചുതന്ന ലിങ്കും കണ്ടു . ഞാനടക്കം പന്ത്രണ്ടു പേര്‍ അഡ്മിന്‍ ആയ ആ ഗ്ര്രൂപിലെ തീരുമാനങ്ങളില്‍ ഏകപക്ഷീയമായ എന്റെ മേധാവിത്ത്വം എങ്ങിനെയാണ് ഉണ്ടാവുക ? ഞാന്‍ പറയുന്നത് മുഴുവന്‍ പഞ്ച പുച്ചമടക്കി അനുസരിക്കാന്‍  മാത്രം  സ്വയം നിര്‍ണ്ണയ ബോധം ഇല്ലാത്തവര്‍ ആണോ അവര്‍ ? ആ പന്ത്രണ്ടു പേരില്‍ ഒരാള്‍ മാത്രമല്ലെ ഞാന്‍ ? എന്നിട്ടും എന്നെമാത്രം നിങ്ങള്‍ ലക്ഷ്യമിട്ടു ആക്രമിക്കാന്‍ മാത്രം നമ്മള്‍ തമ്മിലുള്ള ശത്രുത എന്താണ് ? താങ്കള്‍ക്കെതിരെ ഈ ബൂലോകത്തെ ഏതെന്കിലും ഒരു വ്യക്തിയോടു ഞാന്‍ ഉപജാപം നടത്തിയതായി എന്തെങ്കിലും തെളിവ് തരാന്‍ താങ്കള്‍ക്ക് കഴിയുമോ ? ആര്‍ക്കെങ്കിലും കഴിയുമോ ? ഉണ്ടെങ്കില്‍ പറയണം . 
മാ ഗ്രൂപ്പിലെ വിഷയങ്ങള്‍ അരുണ്‍ കറുകച്ചാല്‍ എന്ന സുഹൃത്തിന്റെ ബ്ലോഗില്‍ ഒരു പ്രതിഷേധമായി അദ്ദേഹം പോസ്റ്റ്‌ ചെയ്തപ്പോള്‍ ശ്രീ കണ്ണൂരാന്‍ ആദ്യം ഇട്ട കമന്റ് എന്തായിരുന്നു ? താങ്കള്‍ വെളിവ് കേട്ട് മനുഷ്യത്വം നഷ്ടപ്പെട്ടു എഴുതിയ ആ കമന്റാണ് താഴെ ..

പിന്നീട് താങ്കള്‍ക്ക് തെറ്റ് സ്വയം മനസിലായത് കൊണ്ടാവാം ആ കമന്റ് അവിടെ നിന്ന് പെട്ടെന്ന് നീക്കം ചെയ്തു വേറൊന്നു ഇട്ടതു ..ആ കമന്റ് ആണ് താഴെ .


സത്യത്തില്‍ ഈ രണ്ടാമത്തെ കമന്റ് താങ്കള്‍ തന്നെ അസഹിഷ്ണുത മൂലം സ്വയബോധവും സംസ്കാരവും നഷ്ടപ്പെട്ടു ഇട്ട കമന്റിന്റെ മറുപടി തന്നെയല്ലേ ? അതായതു താങ്കളുടെ വിവേകം ഉള്ള മനസാക്ഷി വിവേകം ഇല്ലാത്ത കണ്ണൂരാന്‍ എന്ന വ്യക്തിക്ക് നല്‍കുന്ന ഉപദേശം ..ഇങ്ങനെ ഓരോ വിഷയത്തിലും ചാടിക്കയറി ആവേശം പ്രകടിപ്പിച്ചു ശത്രുക്കളെ ഉണ്ടാക്കുന്നതിനു പകരം സാവകാശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ ഇന്ന് ഉള്ള എത്രയോ പ്രശ്നങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ  പരിഹരിക്കപെടുമായിരുന്നു !

വലിയ കഴിവും പേരും പെരുമയും ആത്മവിശ്വാസവും ഉള്ള താങ്കള്‍ ബൂലോകത്തെ ദുര്‍ബലന്മാരായ 
പാവങ്ങളുടെ മെക്കിട്ടു കയറാന്‍ എത്രയോ തവണ ശ്രമിച്ചിരിക്കുന്നു ..അത്തരം ഇരകളില്‍ ഒരാളല്ലേ താങ്കളാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന പ്രദീപ്‌ പൈമ എന്ന ചെറുപ്പക്കാരന്‍ . അവന്റെ ഭാഗത്ത് തെറ്റുകള്‍ ഉണ്ടെങ്കില്‍ ഒരു സീനിയര്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഉപദേശിച്ചു കൊണ്ടുവരാന്‍ കഴിയുമായിരുന്നിട്ടും എന്തെല്ലാം പ്രശ്നങ്ങള്‍ ആണ് സൃഷ്ടിക്കപ്പെട്ടത് ? ഇക്കാര്യവുമായി ബന്ധപ്പെട്ടു ശ്രീ പൈമ യ്ക്ക് ഞാന്‍ ഒരുപദേശവും കുത്തിത്തിരിപ്പും നല്‍കിയിട്ടില്ല ..കൂട്ടത്തില്‍ സൂചിപ്പിച്ചു എന്നേയുള്ളൂ . താങ്കളുടെ ഭീഷണിയും മാനസിക പീഡനവും മൂലം ബ്ലോഗില്‍ നിന്ന് ഒഴിഞ്ഞു പോകുന്നു എന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ച പ്രദീപ്‌  പൈമയുടെ ഒരു കമന്റ് വായിച്ചാല്‍ അറിയാം അവന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം .
വളരെ വിവാദം ഉണ്ടാക്കിയ തൂപ്പുകാരി എന്ന ബ്ലോഗ് പോസ്റ്റും ,തുടര്‍ന്നുവന്ന അലക്കുകാരി എന്നോ മറ്റോ പേരുള്ള വേറൊരു പോസ്റ്റിലും നിങ്ങള്‍ ചിലര്‍ ചേര്‍ന്ന് ബൂലോകത്ത് സൃഷ്ടിച്ച മലിനീകരണം പലരും മറന്നു കാണില്ല . രണ്ടാമത്തെ പോസ്റ്റില്‍ നിങ്ങളുടെതായി കണ്ട ചില കമന്റുകളും അതിലെ പ്രതികരങ്ങളും ആണ് താഴെ ,,മനുഷ്യത്വം എന്നത് ഒപ്പിയെടുക്കാന്‍ പറ്റുന്ന അഭിപ്രായങ്ങള്‍ ആണ് എല്ലായിടത്തും കാണുന്നത് ...നോക്കൂ ,,പിന്നിട്ട വഴികള്‍ ഓര്‍മ്മിക്കാന്‍ പറ്റും 
എനിക്കെതിരെ ,ബൂലോകത്തിലെ സുഹൃത്തുക്കല്‍ക്കെതിരെ വാള്‍ ഓങ്ങി നില്‍ക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക നിങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പറഞ്ഞതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ ? ആരാണ് കാപട്യം കാണിക്കുന്നത് ? ആരാണ് ബൂലോകത്തെ മര്യാദകള്‍ ലംഘിക്കുന്നത് ? സമാധാനം തകര്‍ക്കുന്നത് ? ചിന്തിക്കാന്‍ ഇതോരവസരമാണ് ..നിങ്ങളുടെ വാക്കുകള്‍ ഒന്ന് പിന്നോട്ട് നോക്കി പരിശോധിക്കാം ,,ഈ സുഹൃത്തുക്കളെ ആരെയും രമേശ്‌ അരൂര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല ..ബ്ലോഗ് എഴുത്ത് എന്റെ തട്ടകം അല്ല ..അതില്‍ നിന്ന് എനിക്ക് വരുമാനമോ മറ്റേതെങ്കിലും സൌകര്യങ്ങളോ കിട്ടുന്നില്ല ,കഴിയാവുന്ന തരത്തില്‍ പ്രോത്സാഹിപ്പിച്ചിട്ടെ ഉള്ളൂ ..ഇപ്പോള്‍ എന്നെ കടിച്ചു കീറാന്‍ നടക്കുന്ന മോഹിയുദീന്‍ ,പടന്നക്കാരന്‍ തുടങ്ങിയവര്‍ക്ക് ഇരിപ്പിടത്തില്‍ അര്‍ഹവും മാന്യവും ആയ സ്ഥാനം നല്‍കിയിട്ടുണ്ട് .ഒരിക്കല്‍ കണ്ണൂരാന്റെ പോസ്റ്റ് കൊടുത്തതിന്റെ  ഇരിപ്പിടത്തെ കാളകൂടം എന്ന് വിശേഷിപ്പിച്ച അദ്ദേഹം മറ്റൊരു പോസ്റ്റിന്റെ ലിങ്ക നല്‍കണം എന്ന് കാണിച്ച മെയില്‍ ഞാന്‍ അവഗണിച്ചു എന്ന് പറയുന്നതില്‍ എന്താണ് അര്‍ഥം ? 
ഇരിപ്പിടത്തില്‍ എഴുതുന്നവര്‍ മനുഷ്യര്‍ അല്ലെ ? അവര്‍ക്കും  ആത്മാഭിമാനം ഇല്ലേ ?  ഒരിക്കല്‍ കൊടുത്ത പോസ്റ്റ് നീക്കം ചെയ്യണം എന്ന് അഹങ്കാരത്തോടെ പറഞ്ഞു ഇരിപ്പിടത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിച്ച കണ്ണൂരാന്റെ ആ പോസ്റ്റ്‌ എത്ര വിലയുള്ളത് ആണെങ്കിലും 
ഇരിപ്പിടത്തില്‍ കൊടുത്ത് കളങ്കം വരുത്താന്‍ തക്ക വിഡ്ഢികള്‍ അല്ല അതിന്റെ പ്രവര്‍ത്തകള്‍ ..പക്ഷെ ആ പോസ്റ്റില്‍ ഞാന്‍ പോയി ഇട്ട അഭിപ്രായം അദ്ദേഹത്തോട് എനിക്ക് വ്യക്തിപരമായ വിരോധം ഇല്ല എന്നതിന്റെ തെളിവായി ഇപ്പോളും ഉണ്ടെന്നു കരുതുന്നു .. പിന്നീട് ഞാന്‍ വായിക്കാന്‍ പോയില്ല എന്നത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്‍റെ ശത്രു ആകുമോ ? അങ്ങിനെയെങ്കില്‍ ഇപ്പോള്‍ ബ്ലോഗില്‍ എഴുതുന്ന തൊണ്ണൂറു ശതമാനം പേരും എന്നെ ശത്രുവായി കാണാന്‍ സാധ്യത ഉണ്ട് .കാരണം ഞാന്‍ ഇപ്പോള്‍ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാറേ ഇല്ല ..അഥവാ വായിച്ചാല്‍ മിണ്ടാതെ പോരും ..അഭിപ്രായം പറഞ്ഞു ശത്രുക്കളുടെ എണ്ണം കൂട്ടേണ്ട എന്ന് കരുതി മാത്രമാണത് ..
എനിക്ക് ജയിക്കാന്‍ വേണ്ടി യല്ല ഈ പോസ്റ്റ് ..വസ്തുതകള്‍ ബോധ്യപ്പെടുത്താതെ ഇനിയും മൌനം പാലിച്ചാല്‍ നിങ്ങളുടെ ആരോപണങ്ങള്‍ ഞാന്‍ ശരിവയ്ക്കുകയാണ് എന്ന് ഒരാള്‍ എങ്കിലും വിചാരിക്കും ..പ്രിയ കണ്ണൂരാനെ എനിക്ക് താങ്കളോട് എന്നല്ല ആരോടും ശത്രുതയില്ല ...ഇനിയെങ്കിലും സാങ്കല്‍പ്പിക ശത്രുക്കളെ ഉണ്ടാക്കി കാടടച്ചു വെടിവയ്ക്കുന്ന കാട്ടുനീതി അവസാനിപ്പിക്കൂ ..അതിര്‍ത്തികള്‍ക്കു അപ്പുറത്ത് നില്‍ക്കുന്ന ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത നിരപരാധികളെ വെടിവച്ചു കൊല്ലുന്നത് പോലെയുള്ള യുദ്ധമല്ല ബ്ലോഗെഴുത്ത് ..ദയവായി .ബൂലോകം യുദ്ധക്കളം ആക്കാതിരിക്കൂ ..

61 അഭിപ്രായങ്ങൾ:

 1. വായനക്കാരുടെ അനുകൂല അഭിപ്രായങ്ങളും കയ്യടികളും അല്ല എനിക്ക് വേണ്ടത് ..സത്യം തിരിച്ചറിയാനുള്ള മനസാണ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രമേശ്‌ ചേട്ടാ , ഇങ്ങനെ ഓരോരുത്തരും അവരവരുടെ വശം വാദം ന്യായം ഓക്കേ പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ എന്താവും കഥ. ഇതു താങ്കള്‍ക്ക് കണ്ണൂരാനു മെയില്‍ ചെയ്തു കൊടുത്താല്‍ പോരായിരുന്നോ ????

   ഭൂലോകത്തും മലയാളി സംഘടിക്കാനും ഗ്രൂപ്പ്‌ കളിക്കാനും തുടങ്ങിയിരിക്കുന്നു. എന്തിന്റെ പേരില്‍ ആണേലും സങ്കടകരമാണ് .

   തൂപ്പുകാരിയുടെ രംഗപ്രവേശനത്തിനു ശേഷം ഭൂലോകത്തുണ്ടായ സംഭവവികാസങ്ങള്‍ പലതും പലരില്‍ നിന്നും ഉണ്ടായതും ഞെട്ടിപ്പിച്ചതും ലജ്ജിപ്പിച്ചതുമാണ്...

   ആരും അതൊന്നും മറന്നിട്ടുണ്ടാവില്ല സൊ ഇനിയും കലഹം അരുതേ ,

   പരിഭവങ്ങള്‍ ഒഴിവാക്കി സ്നേഹത്തോടെ നമ്മുക്ക് ഒരുമിച്ചു നില്‍ക്കാം

   മലയാളത്തെയും ബൂലോകത്തേയും സ്നേഹിക്കുന്ന നിങ്ങളുടെ സ്വന്തം @ PUNYAVAALAN

   ഇല്ലാതാക്കൂ
  2. പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ക്ക് പരസ്യമായി തന്നെ സഭ്യതയും എന്റെ അന്തസ്സും വായനക്കാരുടെ മാനസിക ശാന്തതയും ഉറപ്പാക്കികൊണ്ടുള്ള ഒരു മറുപടി പറയുന്നു എന്നേയുള്ളൂ പുണ്യവാളന്‍ ..ഇത് രഹസ്യമായി പറഞ്ഞാല്‍ കടലില്‍ കായം കലക്കുന്നതുപോലെ ആയിപ്പോകും ..നന്ദി ,,തുടര്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാം ..

   ഇല്ലാതാക്കൂ
 2. ദയവായി .ബൂലോകം യുദ്ധക്കളം ആക്കാതിരിക്കൂ .

  മറുപടിഇല്ലാതാക്കൂ
 3. മനുഷ്യനാവുക ഒരു കലയാണ്‌

  മറുപടിഇല്ലാതാക്കൂ
 4. താങ്കളുടെ കെയ്സ് നന്നായി അവതരിപ്പിച്ചു എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 5. വായനക്കാരുടെ അനുകൂല അഭിപ്രായങ്ങളും കയ്യടികളും അല്ല എനിക്ക് വേണ്ടത് ..സത്യം തിരിച്ചറിയാനുള്ള മനസാണ്
  ---------------------------------
  രമേഷ്ജി സത്യം തിരിച്ചറിയാന്‍ താങ്കളെ അറിയുന്നവര്‍ക്ക്‌ ഇങ്ങനെയൊരു പോസ്റ്റിന്‍റെ പോലും ആവശ്യമില്ല ,ഫേസ് ബുക്കിലും മറ്റും ചന്തയില്‍ പോലും കേള്‍ക്കാത്ത അസഭ്യവുമായി താങ്കളെ കുറിച്ച് എഴുതിയപ്പോള്‍ അതിശയം തോന്നി , നല്ല വായനയെ പ്രോത്സാഹിപ്പിക്കുന്നതിലും ബ്ലോഗില്‍ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍ ആണ് താങ്കള്‍..എന്തിന്‍റെ പേരിലാണ് ഇവര്‍ ഇത് ചെയ്യുന്നത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല ,,മീറ്റില്‍ പങ്കെടുത്തു വീട്ടില്‍ പോയി മീറ്റിനെയും ഗ്രൂപിനെയും തെറി പറയുന്നവരോട് സഹതപിക്കാം !!
  --------------------------------
  കാരണം ഞാന്‍ ഇപ്പോള്‍ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാറേ ഇല്ല ..അഥവാ വായിച്ചാല്‍ മിണ്ടാതെ പോരും ..അഭിപ്രായം പറഞ്ഞു ശത്രുക്കളുടെ എണ്ണം കൂട്ടേണ്ട എന്ന് കരുതി മാത്രമാണത് ..

  ഹഹ അപ്പോള്‍ അതാണല്ലേ എന്റെ ബ്ലോഗില്‍ കമന്റു കാണാത്തത്??

  മറുപടിഇല്ലാതാക്കൂ
 6. മനുഷ്യനാവുക ഒരു കലയാണ്‌ !..
  അതു കല മാത്രമല്ല അതൊരു ബാധ്യത കൂടിയാണ്‍.. ....
  അല്ലെങ്കില്‍ അവനാ പേരിനര്‍ഹനാവുന്നില്ല !!

  മറുപടിഇല്ലാതാക്കൂ
 7. ഓഹ്! ഇവിടെയിങ്ങനെ എന്ത്തൊക്കെയോ നടന്നിരിക്കുന്നു. ഒന്നും അതാത് സമയങ്ങളില് അറിയാതിരുന്നത് ദൈവാനുഗ്രഹം!
  സഹിഷ്ണുതയില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണം. മനസ്സില് തോന്നിയത് ഉറക്കെപ്പറയാനല്ല, അടക്കിപ്പിടിക്കാനാണ് ആര്ജ്ജവം വേണ്ടത്. പല പ്രകോപനങ്ങള്ക്കും മൗനമാണ് ഉത്തമ മരുന്ന്. ബൂലോഗത്ത് പടർന്ന് പിടിച്ചിരിക്കുന്ന സൂക്കേടിനെ, കുറച്ച് ചീരാമുളക് അരച്ച് കലക്കിയൊഴിച്ച് ശമിപ്പിക്കാം.

  മറുപടിഇല്ലാതാക്കൂ
 8. കൃഷയ്യര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു. രാഷ്ട്രീയക്കാര്‍ തമ്മില്‍ ഉള്ള ശത്രുതക്ക് വലിയ ആയുസ്സില്ല. എന്നാല്‍ സാംസ്കാരിക നായകന്മാരുടെ ശത്രുത കാലങ്ങളോളം നില നില്‍ക്കുന്നതാണ് എന്ന്. ഞാനാണ് വലിയവന്‍,എന്റേതാണ് കേമം.എന്റൊപ്പം നില്‍ക്കാന്‍ നീ ആരാ. എന്നാ മനോഭാവം സരസ്വതീ ടീവിയുടെ അനുഗ്രഹം കിട്ടിയിട്ടുള്ള ഈ മനുഷ്യ ജന്മങ്ങള്‍ക്ക് കൂടുതാണ് എന്ന് സാരം. നമ്മുടെ ബ്ലോഗ്‌ എഴുത്തുകാരും സരസ്വതീ കടാക്ഷം ലഭിച്ചവര്‍ തന്നെ. ഇവര്‍ വളര്‍ന്നു വലിയ എഴുത്തുകാര്‍ ആകും,ബൂലോകത്തിനു പുറത്തു അറിയപ്പെടും എന്ന് നമ്മള്‍ പലതവണ ആശംസിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ഈ ആശംസകള്‍ നേര്‍ന്നത് അബദ്ധമായോ എന്ന് തോന്നുന്നു ഈ അസ്വാരസ്യങ്ങള്‍ കാണുമ്പോള്‍ .ബൂലോകത്തിലെ ഈ സംസ്കാരം പുറം ലോകം അറിയാതിരിക്കട്ടെ. ആദ്യം നമ്മള്‍ ഒന്ന് നന്നാകാം.എന്നിട്ട് മതി ബ്ലോഗിനെ ജന മധ്യത്തില്‍ എത്തിക്കല്‍ .മറ്റുള്ളവര്‍ ടോയ്ലെട്റ്റ്‌ സംസ്കാരം എന്നൊക്കെ വിളിച്ചപ്പോള്‍ പ്രതിഷേധിച്ചതിലും ഒരു കാര്യവും ഇല്ലാതിരുന്നു എന്നെനിക്ക തോന്നുന്നു. പ്രിയരേ ബ്ലോഗില്‍ ആളു കൂടുന്നതോ കമന്റു മഴ പെയ്യിപ്പിക്കുന്നതോ,പറഞ്ഞു ജയിക്കുന്നതോ അല്ല നമ്മുടെ എഴുത്തിന്റെ നില നില്‍പ്പ്. നമ്മുടെ എഴുത്ത് നല്ലതെങ്കില്‍ അംഗീകാരങ്ങള്‍ വന്നു ചേര്‍ന്ന് കൊള്ളും. പറഞ്ഞു ജയിച്ചിട്ടു നേരിടുന്ന അംഗീകാരത്തെ ആര് വില നല്നാണ് ...? ഒരു മനസംതൃപ്തി..അതിനപ്പുരത്തെക്ക് ഒന്നും ഇല്ല അത്. എഴുത്ത് കാരന് വേണ്ടത് അതല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ .

  മനുഷ്യനാവുക ഒരു കലയാണ്‌ !!

  മറുപടിഇല്ലാതാക്കൂ
 9. രണ്ടു പോസ്റ്റും കാലത്തെ തന്നെ വായിച്ചു..

  കയ്യടിക്കോ കല്ലെറിനോ ഞാന്‍ ഇല്ല..കാരണം രണ്ടു പേരും എഴുത്തില്‍ എന്റെ പ്രിയപ്പെട്ടവര്‍ തന്നെ.രണ്ടു പേരെയും അതുകൊണ്ട് തന്നെ ബഹുമാനിക്കയും ചെയ്യുന്നു.


  (രമേഷ്ജിയുടെ കമന്റുകള്‍ എന്റെ ബ്ലോഗിലുല്പ്പെടെ പലയിടത്തും കാണാത്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പിടികിട്ടിയത് ! )

  മറുപടിഇല്ലാതാക്കൂ
 10. രമേഷ്ജീ......
  താങ്കള്‍ പറഞ്ഞതാണ് ശരി...
  വലിയ ശരി.....!

  മറുപടിഇല്ലാതാക്കൂ
 11. 'ചില നായ്ക്കൾ കുരയ്ക്കും,ചിലവ കടിക്കും,മറ്റു ചിലവ ബ്ലോഗ്ഗുകളെഴുതും.'

  അവറ്റകൾക്കെന്ത് കടിപിടി നടത്തണേലും അവറ്റകളതിന് അവറ്റകളുടേതായ വഴി കണ്ടെത്തും.!  അഞ്ചാറു കാട്ടാന ഒന്നിച്ച് വന്ന ഞാനെന്തു കാട്ടാനാ ?

  ഈ വാഗ്വാദപ്പെരുമഴയിലെ തെറ്റും ശരിയും നോക്കാൻ,അതിൽ പങ്കു ചേരാൻ എനിക്ക് താല്പര്യമില്ല, എന്നെ കൊന്നാലും.! അതിനു കാരണം എന്റെ ബ്ലോഗ്ഗിലെ 2011 ആഗസ്ത് പോസ്റ്റ് വായിച്ചാലറിയും.

  എല്ലാവർക്കും എല്ലാതിനും ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാന്‍ വായിച്ചു..ഞാന്‍ ബൂലോകത്ത് വന്നിട്ട് വെറും മൂന്നു മാസമേ ആയിട്ടുള്ളൂ..അതിനു മുന്നേ നടന്ന ഈ കാര്യങ്ങള്‍ ഒന്നും തന്നെ എനിക്കറിയില്ലായിരുന്നു. ഇവിടെ വിവരിച്ച പ്രകാരമുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്.

   ഏത് കൊടി കുത്തിയ ബ്ലോഗറായാലും , തെറി എഴുതുന്നതിനെയും , മറ്റുള്ളവരോട് വിരോധം വച്ച് പുലര്‍ത്തി കൊണ്ട് ആഭാസമായി സംസാരിക്കുന്നതും തെറ്റ് തന്നെയാണ്, അതാരും പ്രോത്സാഹിപ്പിക്കുന്നുമില്ല. അങ്ങനെ ചെയ്തവര്‍ എന്തടിസ്ഥാനത്തിലും ഒരു ന്യായീകരണം പറയാന്‍ അര്‍ഹരല്ല എന്ന് തന്നെ പറയാം.

   എന്നെ സംബന്ധിച്ചിടത്തോളം, എനിക്കാരോടും ശത്രുതയില്ല. ഇരിപ്പിടത്തില്‍ ആദ്യം എന്നെ പരിചയപ്പെടുത്തിയത് രമേശേട്ടന്‍ ആണ്. മ ഗ്രൂപ്പില്‍ അംഗമായ കാലം തൊട്ട് എന്നെ പുറത്താക്കും വരെ അവിടെയുള്ള നിയമങ്ങള്‍ ഞാന്‍ അനുസരിച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ. എനിക്കാരും ആ ഗ്രൂപ്പില്‍ ബന്ധുക്കളോ, മുന്‍ പരിചയക്കാരോ ഉണ്ടായിരുന്നില്ല. പക്ഷെ, ഗ്രൂപ്പില്‍ വന്നു കുറഞ്ഞ കാലം കൊണ്ട് കിട്ടിയ സുഹൃത്തുക്കളില്‍ ചിലര്‍ പുറത്താക്കപ്പെട്ടപ്പോള്‍, സ്വാഭാവികമായും ഞാന്‍ അതെ കുറിച്ച് അന്വേഷിച്ചു, ന്യായമായ രീതിയില്‍ തന്നെ ഞാന്‍ എന്‍റെ അഭിപ്രായങ്ങള്‍ ചെറിയ ചെറിയ ഭാഷയില്‍ ഞാന്‍ അവിടെ രേഖപ്പെടുത്തിയിരുന്നു. ആര്‍ക്കും ഒരു വിരോധവും, വിഷമവും ഉണ്ടാക്കാതെ തന്നെയായിരുന്നു ഞാന്‍ അവിടെ ഉണ്ടായിരുന്നത്. എന്നിട്ടും അഭിപ്രായം പറഞ്ഞ ഒറ്റ കാരണം കൊണ്ട് ഞാന്‍ പുറത്താക്കപ്പെട്ടു. ആ സമയത്ത് മാത്രമാണ് എനിക്ക് ആ ഗ്രൂപ്പിനോടും അഡ്മിന്‍ ടീമുമായും അല്‍പ്പമെങ്കിലും വിരോധം തോന്നിയത്. അത് ആ നിമിഷത്തില്‍ തോന്നുക സ്വാഭാവികം. അത് കരുതി ആരോടും ആജീവനാന്ത ശത്രുത എനിക്കൊരു കാലത്തും തോന്നിയിട്ടില്ല.

   സംഭവിച്ചത് സംഭവിച്ചു എന്ന് കരുതി ഇരിക്കുമ്പോഴും , അഡ്മിന്‍ നല്‍കിയ വിശദീകരണവും പിന്നെയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന പുറത്താക്കല്‍ പരിപാടികളും ,ഒരു ബ്ലോഗര്‍ക്കും മറക്കാനാകില്ല.

   കണ്ണൂരാന്‍ പച്ചക്ക് ആഭാസം പറഞ്ഞു എന്ന് പറയുന്ന ആളുകള്‍ സാഹിത്യ ഭാഷയില്‍ ആഭാസം പറഞ്ഞാല്‍ ആ തെറ്റ് തിരുത്തപ്പെടുമോ ? കണ്ണൂരാന്‍ അയാളെ ന്യായീകരിച്ചു കൊണ്ടൊരു പോസ്റ്റ് എഴുതിയപ്പോള്‍ , ഇവിടെയും അത് തന്നെ സംഭവിച്ചു. രമേശേട്ടന്‍ കുറച്ചധികം തെളിവുകള്‍ കൂടി എടുത്തു കാണിച്ചു കൊണ്ട് രമേശേട്ടന്റെയും ഭാഗം ന്യായീകരിച്ചു.

   തെറി ഏത് ഭാഷയില്‍ പറഞ്ഞാലും എഴുതിയാലും തെറി തെറിയല്ലാതെ വിശ്വ സാഹിത്യം ആകില്ല എന്ന് മാത്രം മനസിലാക്കുക.

   ഇതില്‍ നിന്നൊക്കെ ഞങ്ങള്‍ എന്താണ് പഠിക്കേണ്ടത് ? പൈമ എഴുത്ത് നിര്‍ത്താന്‍ പോകുന്നു എന്ന തീരുമാനത്തില്‍ എത്തിയ പോലെ ഒരു അവസ്ഥയിലാണ് ഞാനും..എന്തിനാണ് ഇങ്ങനെ പരസ്പ്പരം മത്സരിക്കുന്നത് ? എന്ത് പ്രയോജനം..വളരെ വിഷമം തോന്നുന്നു ഇതെല്ലാം വായിച്ചപ്പോള്‍ ...

   തെറ്റുകള്‍ മനസിലാക്കുന്നതും, തിരുത്തുന്നതും , അത് പോലെ തന്നെ അവനവന്റെ തെറ്റുകള്‍ അംഗീകരിക്കുന്നതും ഒരു കുറച്ചിലായി ഞാന്‍ കാണുന്നില്ല.

   എന്‍റെ ഭാഗത്ത് നിന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധി മുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഇവിടെ ക്ഷമ ചോദിക്കുന്നു..മാപ്പ്..മാപ്പ്..മാപ്പ്..

   ഇല്ലാതാക്കൂ
 13. മനുഷ്യനാവുക എന്നത് വലിയ ഉത്തരവാദിത്വമാണ്. രമേഷ് സാർ പ്രകടിപ്പിച്ച ആശയങ്ങളോട് യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 14. പ്രിയ രമേശ്‌ ജി. സഭ്യതയുടെ അതിര് വിടാതെ താങ്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചു കണ്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. മനുഷ്യനാവുക ഒരു കല തന്നെയാണ്. അച്ചടി മാധ്യമ രംഗം തന്നെയാണ് താങ്കള്‍ക്കു നല്ലത്. ബൂലോകം ഒരു ആള്‍ക്കൂട്ടമാണ്. പലതരം ആളുകള്‍ ഉള്ള വലിയ ആള്‍കൂട്ടം.

  മറുപടിഇല്ലാതാക്കൂ
 15. ബൂലോകം അല്ല ബ്ലോഗുകള്‍ ആണ് പ്രധാനം.മനുഷ്യര്‍ ആകാന്‍ എല്ലാവര്ക്കും കഴിയട്ടെ

  മറുപടിഇല്ലാതാക്കൂ
 16. ഇരുട്ട് മുറിയില്‍ ഇല്ലാത്ത പൂച്ചയ്ക്ക് നേരെയാ എല്ലാരുടേം കല്ലേറ്... ഹു ഹു ഹു....

  വെര്‍ച്വല്‍ വേള്‍ഡിന്റെ ഉത്തരാധുനിക അസ്തിത്വവ്യഥയെ കുറിച്ചൊരു ആശയം മനസ്സില്‍ രൂപപ്പെട്ടു വരികയാ....
  ബൂലോകത്തെ ഈ ബഹളങ്ങള്‍ സര്‍ഗ്ഗാത്മകമായ ഭാവനകള്‍ക്ക് വളമാക്കാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ ഞാന്‍ ... :D

  മറുപടിഇല്ലാതാക്കൂ
 17. പക്ഷം പിടിക്കാനില്ല,

  മനുഷ്യനാവുക ഒരു കലയാണു... മനുഷ്യനാവുമ്പോൾ തെറ്റുകൾ സംഭവിക്കാം ആർക്കും..ഒരാൾക്കും പൂർണ്ണമായും ശരിയും പൂർണ്ണമായും തെറ്റും ആകാൻ കഴിയില്ല... പക്ഷേ മോശം വാക്കുകൾ ഉപയോഗിച്ചുള്ള വ്യക്തിഹത്യയോട് യോജിപ്പില്ല . സഹിഷ്ണുത പുലരട്ടെ.. കാലം മായ്ക്കട്ടെ എല്ലാം എന്ന് പ്രത്യാശിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 18. കണ്ണൂരാനും രമേഷ്ജിയും തമ്മില്‍ ഉള്ള പ്രശ്നങ്ങളില്‍ പങ്കാളിയാവാന്‍ താല്പര്യം ഇല്ല.

  നിങ്ങള്‍ പത്രപ്രവര്‍ത്തകന്‍ ആണ് എന്നറിഞ്ഞപ്പോള്‍ എനിക്ക് വളരെ ബഹുമാനം തോന്നിയിരുന്നു. കാരണം വാര്‍ത്തകളെ ജനമധ്യത്തിലേക്ക്‌ എത്തിക്കുക എന്നത് ബഹുമാനം അര്‍ഹിക്കുന്ന ഒരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്.

  അതുകൊണ്ട് തന്നെയാണ് മ ഗ്രൂപ്പില്‍ ആദ്യം പ്രശ്നങ്ങള്‍ ഉണ്ടാവുകയും, ഇംതി അംഗങ്ങളെ എല്ലാം പുറത്താക്കി ഗ്രൂപ്പ്‌ ഡിലീറ്റ്‌ ചെയ്യാന്‍ തീരുമാനിക്കുകയും ഉണ്ടായ അവസ്ഥ നിങ്ങള്‍ക്കും ഓര്‍മ്മയുണ്ടാവുമല്ലോ...ആ സാഹചര്യത്തില്‍ നിങ്ങളെയും, പ്രദീപേട്ടനെയും, വേണുവേട്ടനേയും അഡ്മിന്‍ പാനലില്‍ ഉള്‍പ്പെടുത്തണം എന്ന നിര്‍ദേശം ഞാന്‍ മുന്നോട്ട് വെച്ചത്. ആ നിര്‍ദേശത്തില്‍ ഇങ്ങിനെ പറഞ്ഞിരുന്നു "കൂടുതല്‍ പക്വതയുള്ള രമേശേട്ടനെയും....."
  അപ്പോള്‍ നിങ്ങള്‍ പ്രതികരിച്ചത് "എനിക്ക് (നിങ്ങള്‍ക്ക്‌) ഇപ്പോഴും പക്വത ആയിട്ടില്ല" എന്ന് പറഞ്ഞായിരുന്നു. ഓര്‍മ്മയുണ്ടാവുമല്ലോ അല്ലേ???
  നിങ്ങള്‍ പറഞ്ഞതിനുള്ള മറുപടിയിലും ഞാന്‍ പറഞ്ഞത്‌ നിങ്ങള്‍ ആ സ്ഥാനം ഏറ്റെടുക്കണം എന്ന് തന്നെയാണ്...

  കുറച്ചു കഴിഞ്ഞാണെങ്കിലും നിങ്ങള്‍ ആ സ്ഥാനത്ത്‌ എത്തിയപ്പോള്‍ വ്യക്തിപരമായി ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു വ്യക്തിയാണ് ഞാന്‍. കാരണം മറ്റൊന്നും അല്ല, നമ്മുടെ നിര്‍ദേശം ആയിരത്തോളം പേര്‍ ഉള്ള ഒരു ഗ്രൂപ്പ്‌ അംഗീകരിക്കുകയും, അത് തീരുമാനം ആയി പുറത്ത്‌ വരുകയും ചെയ്‌താല്‍ സന്തോഷം തോന്നുക സ്വാഭാവികം ആണല്ലോ.

  അന്ന് ആ സംഭവത്തിന്റെ പശ്ചാതലത്തില്‍ പലരും വെച്ച ഒരു നിര്‍ദേശം ആയിരുന്നു "ആളെ പുറത്താക്കുന്നതിനു മുന്‍പ്‌ അംഗങ്ങളുടെ കൂടി അഭിപ്രായം തേടണം എന്നത്. എന്നാല്‍ അതുണ്ടായില്ല. അഡ്മിന്മാര്‍ അവരുടെ യുക്തിക്ക് അനുസരിച്ച് തീരുമാനം എടുക്കുന്ന കാഴ്ചകള്‍ ആണ് അവിടെ ഉണ്ടായത്. പലപ്പോഴും അത്തരം തീരുമാനങ്ങളില്‍ അതൃപ്തി തോന്നിയപ്പോള്‍ സ്വാഭാവികമായും ഗ്രൂപ്പിനോട് അകല്‍ച്ച തോന്നി. അവിടെ അധികം വരാതെയായി. അതിനിടയില്‍ ഗ്രൂപ്പില്‍ സജീവം ആകണം എന്ന് പറഞ്ഞുകൊണ്ട് ഇംതി ഒരു മെസേജും അയച്ചിരുന്നു. കഴിയുന്ന സമങ്ങളില്‍ നോക്കാം എന്നും ഞാന്‍ പറഞ്ഞു.

  മുന്‍പ്‌ ഞാന്‍ ആ ഗ്രൂപ്പില്‍ കഴിയുമ്പോള്‍ എല്ലാം സജീവമായിരുന്നു.അതിന്റെ ഉദ്ദേശ്യം കൂലങ്കശമായ സാഹിത്യ ചര്‍ച്ചകള്‍ ആയിരുന്നില്ല. കാരണം എനിക്ക് സാഹിത്യ ചര്‍ച്ചകള്‍ നടത്താന്‍ ഉള്ള വിവരം ഇല്ല എന്നത്‌ തന്നെ. അല്പം ടൈം പാസ്‌ ആയിരുന്നു ഉദ്ദേശ്യം. അത്തരം ത്രെടുകളില്‍ ആണ് ഞാന്‍ കമന്റ് ഇട്ടിരുന്നതും.

  പിന്നെ പലപ്പോഴും അവിടെ കയറിയപ്പോഴും ചര്‍ച്ചകളിലോ മറ്റോ പങ്കെടുക്കാന്‍ എന്തുകൊണ്ടോ താല്പര്യം തോന്നിയില്ല. അതിനിടയില്‍ ആണ് മോഹി വിഷയം ഉണ്ടാകുന്നതും മോഹി സ്വയം ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോരുന്നതും. അതുമായി ഉണ്ടായ പ്രശ്നങ്ങളിലും ഞാന്‍ ഇടപെട്ടില്ല. കാരണം മറ്റൊന്നും ആയിരുന്നില്ല. ലീവ് ഗ്രൂപ്പ്‌ അടിച്ച ഒരാള്‍ക്ക്‌ വേണ്ടി എത്ര വാദിച്ചാലും കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആയിരുന്നു അത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അബ്സര്‍ :മ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി അല്ല ഈ പോസ്റ്റ്‌ ഞാന്‍ എഴുതിയത് ..കണ്ണൂരാന്‍ എനിക്കെതിരെ ഉന്നയിച്ച കാര്യങ്ങളുടെ സത്യാവസ്ഥ എനിക്കറിയാവുന്നതുപോലെ പറയാന്‍ ശ്രമിക്കുകയായിരുന്നു ..മ ഗ്രൂപ്പിലെ വിഷയങ്ങള്‍ എന്റെ ബ്ലോഗു പോസ്റ്റിന്റെ പരിഗണനയില്‍ ഇല്ല ..അത്തരം ചര്‍ച്ചകളും വിഷയങ്ങളും അതത് ഗ്രൂപ്പുകളില്‍ ആവശ്യത്തില്‍ അധികം താങ്കളടക്കം പലരും പറഞ്ഞു കഴിഞ്ഞതാണ് ...ഇനിയും അത് ഇവിടെ ആവര്‍ത്തിക്കുന്നത് പോസ്റ്റിലെ വിഷയത്തോടുള്ള നീതികേട്‌ ആകും ..നന്ദി

   ഇല്ലാതാക്കൂ
  2. "മ ഗ്രൂപ്പിലെ പ്രശ്നങ്ങളില്‍ എന്നെ മാത്രം കോര്‍ണര്‍ ചെയ്തു ഒതുക്കത്തില്‍ ഇട്ടു പെരുമാറാന്‍ താങ്കളും കൂട്ടരും വലിയതോതില്‍ ശ്രമിക്കുന്നതായി കണ്ടു"
   ###

   എന്ന് നിങ്ങള്‍ പോസ്റ്റില്‍ പറയുമ്പോള്‍ ആ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കമന്റ് വരുക സ്വാഭാവികം അല്ലേ??
   അതില്‍ ഒരു നീതികേടും ഞാന്‍ കാണുന്നില്ല.

   ഇല്ലാതാക്കൂ
 19. ഗ്രൂപ്പില്‍ വല്ല പ്രശ്നവും ഉണ്ടാകുമ്പോള്‍ എല്ലാം കുളമായി നാറിയ ശേഷം ആണ് പലപ്പോഴും അഡ്മിന്‍ ശാന്തിമന്ത്രവുമായി വന്നിരുന്നത് എന്നത്‌ ആ ഗ്രൂപ്പിലെ ഒരു പ്രത്യേകത തന്നെയായിരുന്നു.

  അങ്ങിനെ ഇരിക്കുമ്പോഴാണ് പടന്നക്കാരന്‍ വിഷയം ഉണ്ടാകുന്നത്. താന്കള്‍ എത്ര തന്നെ ന്യായീകരിചാലും പടന്നക്കാരന്റെ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാന്‍ ഉള്ള ഒരു വിഷയവും ആ പോസ്റ്റില്‍ ഉണ്ടായിരുന്നില്ല.

  ആ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തത് താങ്കള്‍ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ല എന്ന് താങ്കള്‍ക്ക് സ്വന്തം നെഞ്ചില്‍ കൈവെച്ചു പറയാന്‍ കഴിയുമോ ???

  മാത്രമല്ല ആ പോസ്റ്റിനു എതിരെ ഏതെങ്കിലും ഒരു അംഗം പരാതി പെടുകയും ചെയ്തിട്ടില്ല. അത്തരം സാഹചര്യത്തില്‍ തന്റെ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ചു പോസ്റ്റ്‌ ഇട്ട പടന്നക്കാരന്റെ പോസ്റ്റിലും അശ്ലീലമോ തെറിയോ ഉണ്ടായിരുന്നില്ല. അതും നിങ്ങള്‍ ഡിലീറ്റ്‌ ചെയ്തു.

  തുടര്‍ന്ന് പടന്നക്കാരനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. അതിനും താങ്കള്‍ തന്നെയാണ് മുന്‍ കൈ എടുത്തത് എന്ന് ഞാന്‍ പറഞ്ഞാല്‍ അല്ല എന്ന് നിങ്ങള്‍ക്ക്‌ സ്വന്തം നെഞ്ചില്‍ കൈവെച്ചു പറയാന്‍ കഴിയുമോ ???

  പടന്നക്കാരന്‍ പിന്നീട് ഇട്ട പോസ്റ്റില്‍ തെറി ഉണ്ടായിരുന്നു. ഒരു സംശയവും ഇല്ല. അതിനോട് ഞാന്‍ യോജിക്കുന്നും ഇല്ല.
  പിന്നെ നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് ആ തെറി ആയിരുന്നു.

  എന്തുകൊണ്ട് ആ തെറി പറയിപ്പിക്കാന്‍ ഉള്ള സാഹചര്യം നിങ്ങള്‍ ഉണ്ടാക്കി ???

  അവന്റെ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തതിനു വ്യക്തമായ ഒരു മറുപടി നല്‍കാന്‍ കഴിയുമെങ്കില്‍ ആ സാഹചര്യം ഉണ്ടാകുമായിരുന്നോ???

  അതിനു ശ്രമിക്കാതെ അവനെ പുറത്താക്കിയത് അസഹിഷ്ണുത അല്ലാതെ മറ്റെന്താണ് ???

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @@അബ്സര്‍ :കണ്ണൂരാന്‍ എനിക്കെതിരെ പേര് പരാമര്‍ശിച്ചു ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ അല്ല താങ്കളുടെ ഇടപെടലും ചര്‍ച്ചയും എന്നുള്ളത് കൊണ്ട് ഇക്കാര്യങ്ങളില്‍ ഒരു മറുപടി അനൌചിത്യം ആണ് ..
   നന്ദി ..

   ഇല്ലാതാക്കൂ
  2. "മ ഗ്രൂപ്പിലെ പ്രശ്നങ്ങളില്‍ എന്നെ മാത്രം കോര്‍ണര്‍ ചെയ്തു ഒതുക്കത്തില്‍ ഇട്ടു പെരുമാറാന്‍ താങ്കളും കൂട്ടരും വലിയതോതില്‍ ശ്രമിക്കുന്നതായി കണ്ടു"
   ###

   എന്നതിലെ "കൂട്ടരും" എന്ന പദത്തില്‍ ഞാനും ഉള്‍പ്പെടുന്നുണ്ട്.
   അതിനുള്ള കാരണം എന്താണ് എന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം...
   അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ "ഞാന്‍ എന്തുകൊണ്ട് അവരോടൊപ്പം നിന്നു" എന്ന് വിഷധമാക്കാനുള്ള ബാധ്യത എനിക്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

   ഇല്ലാതാക്കൂ
 20. പടന്നക്കാരനെ പുറത്താക്കിയതിനെ ചോദ്യം ചെയ്ത ഗഫൂറിനേയും നിങ്ങള്‍ പുറത്താക്കി. ഗഫൂറിനെ പുറത്താക്കിയത്തിനു അഡ്മിന്‍ നല്‍കിയ വിശദീകരണം ഒട്ടും തൃപ്തികരം ആയിരുന്നില്ല. കണ്ണടച്ചു ഇരുട്ടാക്കുന്ന പരിപാടി. അതും കൂടി ആയപ്പോള്‍ ഇനി പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത്‌ കൊണ്ടാണ് ഞാന്‍ അഡ്മിന്റെ വാചകങ്ങളെ ഖണ്ഡിച്ചുകൊണ്ട് കമന്റ് ഇട്ടത്. എന്നാല്‍ ഇനി ഇതില്‍ ചര്‍ച്ച ഇല്ല എന്ന നിലപാടാണ് അഡ്മിന്‍ സ്വീകരിച്ചത്‌. കമന്റ് ബോക്സില്‍ "ക്ലോസ്‌ഡ്‌" പ്രത്യക്ഷപ്പെട്ടു.

  തുടര്‍ന്ന് കൊമ്പന്‍, ഷാജു, പ്രവീണ്‍, തുടങ്ങി പലരും പ്രതികരിച്ചു. അപ്പോള്‍ ഒരു അഡ്മിന്‍ (ചെമ്മാട് ) പറഞ്ഞത്‌ ഞാന്‍ അവിടത്തെ സൌഹൃദ അന്തരീക്ഷം തകര്‍ക്കുകയാണ് എന്നും, മറ്റു ചര്‍ച്ചകളില്‍ ഒന്നും എന്നെ കാണാറില്ല എന്നതുമാണ്.


  "ഞാന്‍ എപ്പോള്‍ ആണ് സൌഹൃദ അന്തരീക്ഷം തകര്‍ത്തിട്ടുള്ളത് " എന്ന് ചെമ്മാടിനോട്‌ ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.


  ഒരാളെ പുരത്താകിയതിനെ ചോദ്യം ചെയ്‌താല്‍ സൌഹൃദാന്തരീക്ഷം തകരും എങ്കില്‍, ഒരാളെ പുറത്താക്കിയാലും തകരുന്നത് സൌഹൃദാന്തരീക്ഷം തന്നെയാണ് എന്ന തിരിച്ചറിവ് എന്ത് കൊണ്ട് അദ്ദേഹത്തിനു ഇല്ലാതെ പോയി എന്ന് മനാസ്സിലായില്ല.

  മറ്റു ചര്‍ച്ചകളില്‍ ഞാന്‍ ഉണ്ടാവാതെ പോയതിന്റെ കാരണം മുകളില്‍ നിന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ !!

  എല്ലാ ചര്‍ച്ചകളിലും പങ്കെടുക്കുന്നവര്‍ക്ക്‌ മാത്രമേ അഡ്മിന്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഉള്ള അധികാരം ഉള്ളൂ എന്ന് നിയമാവലിയില്‍ ഉണ്ടോ ???

  ആ ഗ്രൂപ്പ്‌ നിങ്ങള്‍ അഡ്മിനുകളുടെ സ്വകാര്യ സ്വത്ത്‌ ആണെങ്കില്‍ അത് പ്രഖ്യാപിക്കുകയാണ് ചെയ്യേണ്ടത്‌.

  അതുപോലെ തന്നെ ഗ്രൂപ്പിലേക്ക് ആട് ചെയ്ത് പത്ത് മിനുറ്റ് ആവുന്നതിനു മുന്‍പ്‌ അഡ്മിന് എതിരെ പ്രതികരിച്ചു എന്നതിന്റെ പേരിലാണ് ഫസലുവിനെ പുറത്താക്കിയത്. ആഡ് ചെയ്ത് പത്ത്‌ മിനുട്ടിന് ശേഷം മാത്രമേ അഡ്മിന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എതിരെ പ്രതികരിക്കാവൂ എന്ന് നിയമാവലിയില്‍ ഉണ്ടോ ???

  പുരാത്താക്കല്‍ പരമ്പരകള്‍ക്ക്‌ ഒരു വ്യക്തമായ ന്യാകരണം ഇല്ലാത്തത്‌ കൊണ്ടല്ലേ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മുന്‍പില്‍ നിങ്ങള്‍ക്ക്‌ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയത്‌ ???

  ഷബീറിനെ പുറത്താക്കിയ തെറ്റിനെ ന്യായീകരിക്കാന്‍ നിങ്ങള്‍ നടത്തിയ പുറത്താക്കലുകള്‍ എല്ലാം തെറ്റില്‍ നിന്ന് തെറ്റിലെക്കുള്ള ജൈത്ര്യയാത്ര ആയിരുന്നില്ലേ???

  നിങ്ങള്‍ ആണ് ഷബീറിന്റെ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തതും, അദ്ധേഹത്തെ പുറത്താക്കാന്‍ ഉള്ള നിര്‍ദേശവുമായി മുന്നോട്ട് വന്നത് എന്നും ഞാന്‍ പറഞ്ഞാല്‍ നിങ്ങളുടെ മനസാക്ഷിക്ക് (ഉണ്ടെങ്കില്‍ ) അത് അംഗീകരിക്കാതിരിക്കാന്‍ കഴിയുമോ ???


  ആ തീരുമാനം ആയിരുന്നു, പുറത്താക്കലുകള്‍ക്കും, പുതിയ കൂട്ടായ്മയുടെ രൂപീകരണത്തിനും, പലരും സ്വന്തം ഇഷ്ടപ്രകാരം ആ ഗ്രൂപ്പില്‍ നിന്ന് പടിയിറങ്ങാനും കാരണം എന്ന് പറഞ്ഞാല്‍ അത് വാസ്തവം മാത്രമല്ലേ????

  സ്വയം ചിന്തിക്കുക.
  എനിക്ക് നിങ്ങളോട് വ്യക്തി വിരോധം ഒന്നും ഇല്ല. പടന്നക്കാരനെ പുറത്താക്കിയ അഡ്മിമിനെ ആടിനോട്‌ ഉപമിച്ചു ഞാന്‍ ഒരു ഫോട്ടോ ഫേസ്‌ ബുക്കില്‍ ഇട്ടിരുന്നു. എന്റെ പ്രതിഷേധം എന്ന നിലയില്‍. ആട് എന്നത്‌ ഒരു മോശം മൃഗം അല്ലാത്തത് കൊണ്ടും, പടന്നക്കാരനെ പുറത്താക്കിയതിനു വ്യക്തമായ ഉത്തരം നല്‍കാതെ ബ്ല ബ്ല ബ്ല പറയുകയും ചെയ്തത് കൊണ്ട് പടന്നക്കാരനെ പുറത്താക്കിയ അഡ്മിന്‍ അത് അര്‍ഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

  പറഞ്ഞതില്‍ വല്ല തെറ്റും ഉണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. ഒരു അനുജന്‍ പറഞ്ഞ വിഡ്ഢിത്തരം ആയി ചിരിച്ചു തള്ളുക.
  ആശംസകളോടെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അബ്സര്‍ ഭായ് പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം..അത് ഞാന്‍
   രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഞങളുടെ നിലപാടുകള്‍ വ്യക്തമാക്കിയ ശേഷവും
   ഇവിടെ ആരെയും ഞങള്‍ പുറത്താക്കുകയോ , അഭിപ്രായം പറയുന്ന സമയത്ത് closed closed
   എന്ന് എഴുതി വയ്ക്കുകയോ, ഈ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നില്ല
   എന്നത് തന്നെയാണ് ഈ രണ്ടു ഗ്രൂപ്പുകളും തമ്മിലുള്ള വ്യത്യാസം.
   ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തെന്നു ബോദ്ധ്യപെടുകയോ , നിങ്ങളടക്കമുള്ളവര്‍
   ചൂണ്ടി കാണിക്കുമ്പോള്‍ അത് മനസിലാക്കി കൊണ്ട് ആ തെറ്റിനെ അംഗീകരിക്കുകയും
   അതില്‍ മാപ്പ് പറയുകയും ചെയ്യുന്ന ഞങ്ങളുടെ മനോഭാവം നിങ്ങള്‍ക്കില്ലാതെയായി
   എന്നതാണ് മറ്റൊരു വ്യത്യാസം..

   ഇതൊന്നും ഒരു വാശിക്ക് വേണ്ടിയോ ശത്രുതക്ക് വേണ്ടിയോ പറയുന്നതല്ല,
   ഇനിയെങ്കിലും ഭാവിയില്‍ പ്രകാശത്തിനു നേരെ കണ്ണടക്കാതിരിക്കാന്‍ വേണ്ടി
   പറയുന്നതാണ്.

   ഇല്ലാതാക്കൂ
 21. കണ്ണൂരാനും,താങ്കളുമുള്ള ഞാനൊക്കെ ബൂലോകത്ത് ജനിക്കുന്നതിനു മുമ്പുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ ഞാനാളല്ല. ഈ “കലയാവുക“ പോസ്റ്റില്‍ എന്റെ പേരു പരാമര്‍ശിച്ചതില്‍ എനിക്ക് ഇവിടെ പറയാതിരിക്കാന്‍ വയ്യ!! “പറയാന്‍ തുന്നിന്നൊരു വാക്കെല്ലാം ദാ കിടക്കുന്നു പാരിനടിയില്‍” എന്ന് ഏതോ കവി എഴുതിയതോ പാടിയതോ ആയി കേട്ടിട്ടുണ്ട്!! പക്ഷെ എഴുതാന്‍ കരുതിയ എല്ലാ വാക്കും വരിയും അബ്സര്‍ ഡോക്ട്ടര്‍ എഴുതിയത് കൊണ്ട് വീണ്ടും വീണ്ടും എഴുതി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്നില്ല!! “മനുഷ്യനാവുക ഒരു കലയാണ്” പക്ഷെ “ഞാനടക്കം എല്ലാരും നാല്‍കാലികള്‍ അല്ല അതിനേക്കാള്‍ അധമന്മാരാകാതിരിക്കല്‍ അതിനേക്കാള്‍ വലിയ കലയാണ്“... ”നിങ്ങള്‍ക്ക് നിങ്ങളുടേ ബ്ലോഗ് എനിക്ക് എന്റേത്...നിങ്ങള്‍ക്ക് നിങ്ങളുടെ ഗ്രൂപ്പ് നമുക്ക് നമ്മുടേത്.എന്റെ വാക്കോ പ്രവര്‍ത്തിയോ താങ്കള്‍ക്കു വേദനയുളവാക്കിയെങ്കില്‍ “മനുഷ്യനാവുക ഒരു കലയാണ്” എന്ന പരിഗണവെച്ച് പൊറുക്കുക!!...നന്ദി നമസ്കാരം....പടന്നക്കാരന്‍ ഷബീര്‍

  മറുപടിഇല്ലാതാക്കൂ
 22. തമ്മിലറിയുന്നവര്‍ തമ്മിലുള്ള പോര്‍വിളികളും വാഗ്വാദങ്ങളും കണ്ട് വേദനയോടെ.....

  മറുപടിഇല്ലാതാക്കൂ
 23. രണ്ടുപേരും രണ്ടുപേരുടെ ഭാഗങ്ങൾ പറഞ്ഞ് .പ്രകോപനപരമായ കണ്ണൂരാന്റെ ഒന്നുരണ്ട് കമന്റുകൾ അതേപടീ കോപ്പിചെയ്തിട്ടുമുണ്ട്.കണ്ണൂരാന്റെ മൂന്നാവർഷപിറന്നാൾ പോസ്റ്റ് വായിച്ച് അതിൽ കമന്റു ഞാനും ഇട്ടിണ്ട് അതിൽ കണ്ട ചിലവരികളുടെ വ്യക്തത വിവിടെന്ന് മനസിലാക്കാൻ കഴിഞ്ഞു .ഏതോ തെറ്റിന്റെ പേരിൽ കണ്ണൂരാൻ 20 തവണ രമേശിനോട് ക്ഷമചോദിച്ച് എന്നിട്ടും രമേശ് ക്ഷമിച്ചില്ല എന്ന വാചകമാണ് എന്നെ അസ്വസ്ഥമാക്കിയത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങിനെ ഒരു സംഭവം ഉണ്ടെങ്കിലല്ലേ മാപ്പും ചോക്കും ഗ്ലോബും ഒക്കെ കൊടുക്കെണ്ടതുള്ളൂ ..ഇരുപതു തവണയൊക്കെ ഒരാള്‍ പിന്നാലെ നടന്നു മാപ്പ് ചോദിച്ചിട്ട് അത് കൊടുക്കാത്ത ഞാന്‍ എത്ര കശ്മലന്‍ ആണ് !!! ചില സിനിമകളിലും കഥകളിലും വില്ലനെ പരമാവധി ദുഷ്ടന്‍ ആക്കി ചിത്രീകരിക്കാന്‍ ശ്രമിക്കാറുണ്ട് ..അത് പോലെ ഒന്നായി മാറി പരിഹാസ്യമായ ആ മാപ്പിന്റെ കഥയും ..

   ഇല്ലാതാക്കൂ
 24. മനുഷ്യന്‍ മനുഷ്യനാവുക എന്നത് ഒരു കലയല്ല, ബാധ്യതയാണ് ..
  തര്‍ക്ക വിതര്‍ക്കങ്ങളില്‍ താല്പര്യം ഇല്ലാ .. അതിനാല്‍ പക്ഷം ചേരാനും ഇല്ലാ .പറഞ്ഞു വെച്ച ആശയത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു .
  തെറ്റുകള്‍ സ്വയം തിരുത്തിയാല്‍ അവനവനു നന്ന് .
  അനാവശ്യമായ വാക്കുകളുടെയും ചര്‍ച്ചകളുടെയും വാഗ്വാദങ്ങളുടെയും ഉറവ പൊട്ടുന്നത് അഹങ്കാരത്തില്‍ നിന്നാണ് .
  പക്ഷെ പലര്‍ക്കും പിന്നീട് ആ എടുത്തു ചാട്ടങ്ങള്‍ ശരിയായില്ല എന്ന് തോന്നാറും ഉണ്ട് .
  അത് വരെ മറ്റുള്ളവര്‍ ക്ഷമിക്കുക .

  മറുപടിഇല്ലാതാക്കൂ
 25. ബൂലോകം യുദ്ധക്കളം ആക്കാതിരിക്കു എന്ന് മാത്രമേ പറയാനുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 26. ഇരിപ്പിടം ..കാളകൂടം വിഷം പോലെ എന്ന് പറഞ്ഞത് തികച്ചും ഖേദകരമായ സംഭവം തന്നെ.അതില്‍ കൂടി നാലാള്‍ അറിഞ്ഞു വന്നവര്‍ തന്നെ അങ്ങനെ പറഞ്ഞവനെ അരിയിട്ട് വാഴിക്കുന്നു. ആണുങ്ങള്‍ക്ക് നട്ടെല്ല് വേണം ബ്ലോഗ്ഗര്‍ ആണേലും ....രമേശേടന്‍ തെറ്റുകള്‍ ചൂടി കാണിച്ചു തന്നാണ് ഞാന്‍ ബ്ലോഗ്ഗ് എഴുത്ത് തുടങ്ങുന്നത് . കണ്ണൂരാന്റെ നടത്തുന്നത് നാടകം ആണ് .അവന്‍ എന്നെ വിളിച്ചു എന്തിനാണെന്നോ അവനു പോസ്റ്റ് ഇടാന്‍ വേണ്ടി ഒരു ഇര വേണം .

  എനിക്ക് വിഷമം ഉണ്ട് നല്ലത് തിരിച്ചറിയാത്ത ഒരു കൂട്ടം ആളുകള്‍ ഉള്ളതാണല്ലോ ഈ ബ്ലോഗ്ഗ് എന്നോര്‍ത്ത് . അപലപനീയം രമേശേട്ടനോട് കുറച്ചു നാളായി ചില ബ്ലോഗ്ഗര്‍ നടത്തുന്ന മോശം വാക്ക് പ്രയോഗങ്ങള്‍ ...
  അതിനു കൂട്ട് നില്‍ക്കുന്ന കണ്ണൂരാനെ ഒക്കെ പ്രോത്സാഹിപ്പിക്കാന്‍ കുറെ കൂതറ ബ്ലോഗേസ്സും .....

  ജയന്‍ മാഷും ഒക്കെ ബ്ലോഗ്ഗ് ജനപ്രിയമാക്കാന്‍ കഷ്ട്ടപെട്ടു നടക്കുന്നു അപ്പോള്‍ ഇവിടെ ബ്ലോഗ്ഗര്‍മാര്‍ ഉള്ള ബ്ലോഗ്ഗെരിസിനെ ഓടിക്കാന്‍ നോക്കുന്നു .ഞാന്‍ ഇതില്‍ അധികം ആക്റ്റിവ് അല്ല അതിന്റെ കാരണവും മുകളില്‍ രമേശേട്ടന്‍ പറഞ്ഞിട്ടുണ്ടല്ലോ .എങ്കിലും പ്രതീകരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല രമേശേട്ടന്‍ എന്നെ പണ്ട് മുതലേ പ്രോത്സഹിപ്പിക്കാറുണ്ട്
  ഇപ്പോഴും ..നന്ദി ചേട്ടന്‍ തുടര്‍ന്നോ കുറച്ചു പേരെങ്കിലും ചേട്ടനോടൊപ്പം ഉണ്ടാകും ...കമെന്ട്ടിന്റെ എന്നതില്‍ കാര്യമില്ല വാക്കുകളുടെ അര്‍ഥം ,നന്മ അതിനാല് കാര്യം ...

  മറുപടിഇല്ലാതാക്കൂ
 27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 28. പ്രതികരിക്കണം എന്ന് ആഗ്രഹിച്ചതല്ല.പക്ഷെ ഈ പോസ്റ്റില്‍ എന്റെ പേരുകൂടി ഉള്ളപ്പോള്‍ ചില സത്യങ്ങള്‍ പറയാതിരിക്കുവാനും വയ്യ. കണ്ണൂരാന്‍ എന്റെ ബ്ലോഗില്‍ ഇട്ട കമെന്റ് സംബന്ധിച്ച് താങ്കള്‍ പരാമര്‍ശിച്ചു. കണ്ണൂരാന്‍ തന്നെ പറഞ്ഞതനുസരിച്ചാണ് ഞാന്‍ ആ കമെന്റ് ഒഴിവാക്കിയത്.പക്ഷെ " മനുഷ്യനാകണം " എന്ന തലക്കുറിപ്പോടെ ഈ പോസ്റ്റ്‌ താങ്കള്‍ ഇട്ടപ്പോള്‍ , കണ്ണൂരാന്‍ എന്റെ ബ്ലോഗില്‍ ഇട്ട കമെന്റ് ( ഓര്‍ക്കണം...ഡിലീറ്റ് ചെയ്ത കമെന്റ് ) ചികഞ്ഞെടുത്ത്..അല്‍പ്പം കൂടി വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ പോലും ഡിലീറ്റ് ചെയ്ത കമെന്റ് അതിനു മുന്‍പായി താങ്കള്‍ സേവ് ചെയ്ത് ഇവിടെ ഇട്ട് കണ്ണൂരാന്‍ എന്ന വ്യക്തിയെ ആക്ഷേപിച്ച നടപടി ശരിയാണോ?.പിന്നെ മറ്റൊരു കാര്യം ..ബ്ലോഗില്‍ ഒരു അനോണിമസന്‍ നിരന്തരം കമെന്റുകള്‍ ഇട്ടുകൊണ്ടിരുന്നു.അതിവിടെ പോസ്റ്റ്‌ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.അത്രമാത്രം വൃത്തികെട്ട കമെന്റുകള്‍ .പലതും കണ്ണൂരാനെ മാത്രം ലക്‌ഷ്യം വച്ചുള്ളത് .കണ്ണൂരാന്‍ ചീത്ത പറഞ്ഞ് ഗഫൂറിന്റെ ബ്ലോഗില്‍ കമെന്റ് നല്‍കി എന്ന് താങ്കള്‍ സൂചിപ്പിച്ചല്ലോ ..അതിന്റെ തൊട്ടു താഴെ അതിനേക്കാള്‍ രൂക്ഷമായ ഭാഷയില്‍ കണ്ണൂരാനെ ചീത്ത വിളിച്ചുകൊണ്ടുള്ള ഒരു കമെന്റും ഉണ്ടായിരുന്നു.എന്തേ താങ്കള്‍ അതിവിടെ പോസ്റ്റ്‌ ചെയ്തില്ല ? ഇവിടെ താങ്കളും വ്യക്തിഹത്യ തന്നെയാണ് നടത്തിയിരിക്കുന്നത് .സുഹൃത്തെ എന്റെ ബ്ലോഗില്‍ മറ്റൊരു ഗ്രൂപ്പിനെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ്‌ ഇടുവാന്‍ ഞാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നതല്ല.പക്ഷെ പ്രതികരിക്കുവാന്‍ ഉള്ള എല്ലാ അവസരവും എനിക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു .എനിക്ക് തര്‍ക്കവും പരിഭവവും യാതൊന്നുമില്ല. പ്രശ്നങ്ങളെ വീണ്ടും വീണ്ടും ഊതി വീര്‍പ്പിക്കരുതെന്നു മാത്രം പറയുവാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ തുടര്‍ന്ന് പ്രതികരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സാന്ദര്‍ഭികമായി ആ ബ്ലോഗില്‍ കണ്ണൂരാന്‍ ഇട്ട കമന്റു കണ്ടു പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന നിരീക്ഷണത്തില്‍ സേവ് ചെയ്തു എന്നേയുള്ളൂ ..എന്നെയടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ അതിനു കടക വിരുദ്ധം ആണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ആ കമന്റും അത് പോലുള്ള മറ്റു കമന്റുകളും ഇവിടെ പോസ്റ്റ് ചെയ്യേണ്ടി വന്നത് ..പത്രപ്രവര്‍ത്തകന്‍ എന്ന ജോലി ചെയ്തതുകൊണ്ട് അതില്‍ നിന്ന് കിട്ടിയ ശീലങ്ങള്‍ ആണ് ഇമ്മാതിരി തെളിവുകള്‍ ശേഖരിച്ചു വയ്ക്കുക എന്നത് ...എപ്പോള്‍ ആണ് പ്രയോജനം വരുന്നത് എന്നറിയാന്‍ പറ്റില്ലല്ലോ ..ഇങ്ങനെ ചില ശീലങ്ങള്‍ കൂടി എനിക്കുണ്ട് ,,ഇല്ലെങ്കില്‍ ആ പണിയില്‍ ഞാന്‍ ആരാണ് എന്ന് സുഹൃത്തുക്കളെ അറിയിക്കാന്‍ പറ്റില്ലല്ലോ ..ഇങ്ങനെ ചിലതുകൂടി എന്റെ ശേഖരത്തില്‍ ഉണ്ട് ..അവസരം വരുമ്പോള്‍ പ്രയോഗിക്കാം ...പിന്നെ അനോണികള്‍ ഇടുന്ന കമന്റുകള്‍ ശേഖരിച്ചു വയ്ക്കെണ്ട ആവശ്യം എനിക്കില്ല..ഇത് ഞാനും കണ്ണൂരാനും തമ്മിലുള്ള വിഷയമാണ് ..അതിനു അനോണിയെ ലക്‌ഷ്യം വയ്ക്കേണ്ട ആവശ്യം എനിക്കില്ല ..അങ്ങിനെ വരുന്ന പക്ഷം അതും ചെയ്തോളാം ..താങ്കളുടെ ബ്ലോഗില്‍ തന്നെ ആദ്യമായാണ് ഞാന്‍ വരുന്നത് ..അപ്പോള്‍ പിന്നെ അവിടെ ആരൊക്കെ എപ്പോള്‍ വരുന്നു എന്ത് പറയുന്നു എന്നൊന്നും അറിയേണ്ട ബാധ്യത എനിക്കില്ല ..ഞാന്‍ ഏതായാലും അനോണിയായി ഒരിടത്തും പോകാറില്ല .പറയാനുള്ളത് സ്വന്തം ശബ്ദത്തില്‍ നേരെ പറയും ..അതാണ്‌ ശീലം ..താങ്കളെ പോലും ഈ വിഷയവുമായി ബന്ധപ്പെട്ടു ഞാന്‍ ആദ്യമായാണ് ഞാന്‍ കാണുന്നത് ...നന്ദി ..

   ഇല്ലാതാക്കൂ
 29. സത്യത്തില്‍ ബ്ലോഗാണോ ഫെയ്സ്ബുക്കാണോ പ്രശ്നം എന്നതാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ബ്ലോഗിനെ പ്രോത്സാഹിപ്പിക്കൂ എന്ന് പറയുമ്പോള്‍ പോലും നടന്നു വരുന്നത് സ്വരാക്ഷരങ്ങളില്‍ പോലും ഒതുങ്ങാതെ വ്യഞ്ജനാക്ഷരങ്ങളിലേക്കും ചില്ലക്ഷരങ്ങളിലേക്കും കടന്നുകൊണ്ടിരിക്കുന്ന ഗ്രൂപ്പുകളിയാണ്. ഇതൊന്നും വേണ്ടല്ലോ.. നമുക്കോരോരുത്തര്‍ക്കും ഓരോരോ രീതിയില്‍ (അവരവരുടേതായ രീതിയില്‍ എന്ന് കൃത്യമാക്കാം) എഴുതുവാനുള്ള കഴിവുകള്‍ ഉണ്ടാവാം. അല്ലെങ്കില്‍ ഉണ്ടെന്ന വിശ്വാസമെങ്കിലും ഇപ്പോള്‍ നമുക്ക് ഉണ്ട്. അത് കളയാതെ, അത് ഉപയോഗിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ അതിനായി പ്രയോജനപ്പെടുത്തുന്നതല്ലേ നല്ലത്. കണ്ണൂരാന് ഹാസ്യവും നര്‍മ്മവും വഴങ്ങുന്ന പോലെ ഒരു പക്ഷെ എനിക്ക് വഴങ്ങിയേക്കില്ല. രമേശിന് കവിതയും ജേര്‍ണലിസവും വഴങ്ങുന്നത് പോലെയും എനിക്ക് കഴിഞ്ഞേക്കില്ല. പക്ഷെ, എനിക്ക് എന്റേതായ കോണ്ട്രിബ്യൂഷന്‍സ് നല്‍കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ അങ്ങിനെ ഒരു തോന്നല്‍ ഉണ്ടെങ്കില്‍ ഞാന്‍ അതില്‍ കോണ്‍സെട്രേറ്റ് ചെയ്യുക . അതുപോലെ ഓരോരുത്തരും. അതല്ലേ നല്ലത്. വെറുതെ ഗ്രൂപ്പ് കളിയും മറ്റുമായി സമയമില്ലാ നേരത്ത് നമ്മള്‍ എന്തിന് മത്സരിക്കുന്നു :)

  മറുപടിഇല്ലാതാക്കൂ
 30. ശ്ശോ .. ഇതൊക്കെ കാണുമ്പോ കൊതിയാവുന്നു, എന്നെയും കൂട്ടുമോ ഈ തല്ലുകൂട്ടത്ത്തില്‍

  മറുപടിഇല്ലാതാക്കൂ
 31. മനുഷ്യനാവുക ഒരു കലയാണ്‌......?????
  എന്റെ കണ്ണിൽ തികച്ചും തെറ്റായ കാഴ്ചപ്പാടായി തോന്നുന്നു.

  മനുഷ്യനാവുക എന്നതൊരിക്കലും ഒരു കലയല്ലെന്നാണെന്റെ അഭിപ്രായം. സ്വയം തിരിച്ചറിഞ്ഞുകൊണ്ട് സ്വയം വെളിപ്പെടുത്തുക എന്നതാണ് മനുഷ്യനാവുക എന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. സ്വയം വിലയിരുത്തി തെറ്റുകൾ തിരുത്തി ജീവിക്കുകയെന്നതാണ് മാനുഷികം എന്നും വിശ്വസിക്കുന്നു. തങ്ങളിലെ കഴിവുകൾ കൊണ്ട് മറ്റൊന്നിനെ തന്നിലേക്കാവാഹിക്കുക എന്നതിലാണ് “കല” എന്നത് എന്നിൽ വിലകല്പിക്കപ്പെടുന്നത്. മാനുഷികമായതെന്തോ അതിന്റെ വിപരീതഭാവമെന്നു ചുരുക്കം.

  നിശബ്ദനായ ഒരു വായനക്കാരനെന്ന നിലയിൽ ബൂലോകത്തിലെ ഇത്തരം പ്രവണതകളോട് വെറുപ്പ് മാത്രമേയുള്ളൂ.. അനോണിയും സനോണീയുമൊക്കെയായി ആരും ആരുടേയും അഭിപ്രായം എവിടേയും വെളിപ്പെടുത്തിക്കൊള്ളട്ടെ..സഭ്യമായ രീതിയിൽ ആയാൽ മാത്രം മതി.
  സ്വന്തം രൂപത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നവരോളം തന്നെ അനോണിയായി അഭിപ്രായപ്പെടുന്നതിലും ശരികളുണ്ടാവാം. അതുൾക്കൊള്ളാനുള്ള മാനുഷികത മാത്രം ഉണ്ടായാൽ മതി.
  അതുപോലെ തന്നെ പറയുന്നത് ശരിയായാലും തെറ്റായാലും അത് സ്വന്തം രൂപത്തിലായാലും മുഖം മൂടിയിലായാലും സഭ്യമായ ഭാഷയിലാവുന്നതാവും ഉത്തമം. മനുഷ്യൻ മനസ്സു കൊണ്ട് സംസാരിക്കുമ്പോൾ സ്വയമറിയാതെ സംസ്കാരം വെളിപ്പെടുന്നത് തിരിച്ചറിയുക തന്നെ വേണം.
  തത്ത്വം പറയാൻ സ്വന്തം രൂപവും യാഥാർത്ഥ്യത്തിനു മുഖം‌മൂടിയും കൊണ്ടു നടക്കുന്നവരും കുറവല്ലാ താനും. ആരും ആരേക്കാളും വിഡ്ഡികളല്ലാ...മിടുക്കരും...പിന്നിലൊളിപ്പിച്ച തിരിച്ചറിയപ്പെടാത്ത മുഖം‌മൂടികളിൽ വിശാസമർപ്പിച്ച് സദാചാരത്തിന്റെ വാചകകസർത്ത് നടത്തുന്ന പ്രമാണിമാരും മുഖം‌മൂടിയുടെ മറവിൽ അസഭ്യവർഷം നടത്തുന്ന പ്രമാണിമാരും വാഴുന്ന ഈ ബൂലോകം ഇനിയും നീണാൾ വാഴുമോ...?

  കാഴ്ചക്കാരന്റെ വേഷം മാത്രം സ്വന്തമായുള്ള ഒരു അപ്രസക്ത ബ്ലോഗർ

  മറുപടിഇല്ലാതാക്കൂ
 32. @@വിവക്ഷു : സുഹൃത്തെ അഭിപ്രായത്തിന് നന്ദി .." മനുഷ്യനാവുക ഒരു കലയാണ്‌" " എന്നത് എന്റെ എന്റെ അഭിപ്രായമായല്ല ഞാനിവിടെ നല്‍കിയിട്ടുള്ളത് ..അതിലെ സാംഗത്യമോ വ്യാകരണപരമായ ശരി തെറ്റുകളോ നിര്‍വ്വചനമോ പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം ആണ് .മനുഷ്യനാകുക ഒരു കലയാണ്‌ എന്ന തല വാചകത്തില്‍ ഒരു പോസ്റ്റും മറ്റൊരു പോസ്റ്റില്‍ മനുഷ്യത്വം ഇല്ല എന്നരോപിച്ചു എന്നെയടക്കം ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഒരു ബ്ലോഗര്‍ നടത്തിയ ശ്രമങ്ങളെ അതേ തലവാചകം കൊണ്ട് പ്രതിരോധിക്കാനാണ് ഈ പോസ്റ്റ് രണ്ടും കയ്യും കാലുകളും തലയും വായും വയറും ഉള്ള ഒരു രൂപം ഉള്ളത് കൊണ്ട് മാത്രം മനുഷ്യരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ കഴിയുമോ ? മനനം ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് മനുഷ്യന്‍ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനായി നില്‍ക്കുന്നത് ..അങ്ങിനെ ചിന്തിച്ചാല്‍ മനുഷ്യ രൂപം ഉള്ള ഒരാള്‍ മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥം അറിയുന്നവന്‍ ആകുന്നതു ഒരു കല തന്നെയാണ് :).നന്ദി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാനാ വാചകം ഇവിടെ ഉപയോഗിച്ചതിനും ഒരുദ്ദേശമേയുള്ളൂ... പുറമേ കാണുന്ന മാനുഷികതയ്ക് കലയുടെ നിഴൽ ഉണ്ടാകരുത് എന്നു മാത്രം...

   ഈ പറഞ്ഞ അപകീർത്തികരമെന്ന് പറയുന്ന പോസ്റ്റിലെ പരാമർശങ്ങളുടെ ഉത്തരമല്ല താങ്കളുടെ ഈ പോസ്റ്റ്..അതിൽ പറഞ്ഞ ആരോപണങ്ങൾക്കുള്ള ഉത്തരവും ഇതിലില്ല.
   പ്രതിരോധകരമായതൊന്നും കണ്ടുമില്ല. ഇന്നത്തെ ഈ “ചവറ്റുകൊട്ട”...ഇന്നലത്തെ “ഇരിപ്പിടം” മുൻ‌നാളിലെ “മരുഭൂമികളിലൂടെ” എല്ലാം കണ്ട ഒരു വായനക്കാരിലൊരുവനാണ് ഞാൻ. മരുഭൂകളിലൂടെ എന്ന ബ്ലോഗ് ഇരിപ്പിടം എന്ന നിലയിലേക്ക് വഴിമാറ്റിയതിൽ കണ്ണൂരാനിട്ട കമന്റ് ഒരു ഹേതുവായിരുന്നു. ഇരിപ്പിടം മാസികയിലേക്ക് വളർന്നപ്പോൾ ഇത് “ചവറ്റുകൊട്ട”യും ആയി. ഇരിപ്പിടത്തിന്റെ വളർച്ച താങ്കൾ തന്നെ സൂചിപ്പിച്ചതു പോലെ വ്യക്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാലാണ് ഉണ്ടായത്. അവയൊന്നും ഒരു ബ്ലോഗറേയോ അയാളുടെ വ്യക്തിത്വമോ വച്ചാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച് രചനകളെ മാത്രം നോക്കിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഇവിടെ കണ്ണൂരാൻ പരാമർശിച്ച ആ പോസ്റ്റിന്റെ സാമൂഹിക പ്രസക്തി മാത്രമേ നോക്കേണ്ടതുള്ളൂ താനും. അത് സംബന്ധിച്ച ആരോപണത്തിനു യുക്തിസഹമായ ഒരുത്തരത്തിനു പകരം ഇത്തരം പ്രത്യാരോപണപരമായ പോസ്റ്റിട്ടതിലൂടെ നിങ്ങളെന്താണൂദ്ദേശിക്കുന്നത്...?
   കണ്ണൂരാന്റെ പോസ്റ്റുകൾ വായനക്കാരനെന്ന നിലയിലെനിക്കിഷ്ടമാണ് കമന്റുകളിൽ നേരെ തിരിച്ചാണെങ്കിലും.. വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുന്ന രീതിയിലേക്ക് പോസ്റ്റുകൾ ഉണ്ടാവുമ്പോൾ പുച്ഛം തോന്നുന്നത് ബ്ലോഗറോടായിരിക്കുമെന്നോർത്താൽ ഏവർക്കും നല്ലത്. ഗ്രൂപ്പിലേയും മറ്റും വ്യക്തിപരമായ പ്രശ്നങ്ങൾ ഇവിടെ കൊണ്ടു വന്ന് വിഴുപ്പലക്കുമ്പോൾ ഒന്നോർക്കുക...ബ്ലോഗ്ഗ് സാഹിത്യം ഇങ്ങനെയൊക്കെയാണ് “ടോയ്‌ലയ് സാഹിത്യം” ആയി മാറുന്നതെന്ന്.... ഇരിപ്പിടം പോലൊരു സദുദ്ദേശപരമായ മുഖവും മറുപുറത്ത് ഇത്തരം വിഴുപ്പലക്കലും-ബൂലോകത്തിനിത് ഒട്ടും ഭൂഷണമല്ല.

   കണ്ണൂരാനോ താങ്കളോ വ്യക്തിപരമായി എന്നെ ബാധിക്കുന്ന വിഷയമല്ല. ഇത്തരം ആരോപണപ്രത്യാരോപണങ്ങളൊന്നും ഒരു സാധാരണക്കാരനായ വായനക്കാരനും വിഷയവുമല്ല. പരസ്പരം പോസ്റ്റിട്ട് നടത്തുന്ന തൻപ്രമാണിത്തം കാണിക്കാനുള്ള വേദിയായി ബൂലോകം മാറുന്നതിലുള്ള എന്റെ വിയോജിപ്പു മാത്രമേ ഈ കമന്റു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നുള്ളൂ‍.

   നിങ്ങളുടെയൊക്കെ രചനകൾ മാത്രമേ എന്നെപ്പോലുള്ള സാധാരണക്കാരനായ വായനക്കാരന്റെ വിഷയമാവുകയുമുള്ളൂ എന്നോർത്താൽ നല്ലത്. “എന്നാൽ പിന്നെ ചുമ്മാ വായിച്ച് പൊയ്കൂടേ” എന്നൊരു ചോദ്യം നിങ്ങൾക്കായിവിടെ ബാക്കിയുണ്ട് താനും.

   ഓടോ :
   ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാനൊട്ടും താല്പര്യമില്ല. ചർച്ച ചെയ്യാനും ഉദ്ദേശിക്കുന്നില്ല.
   “അരിയെത്ര...പയറഞ്ഞാഴി” മറുപടികൾക്ക് താല്പര്യവുമില്ല.
   ഈ കമന്റിടുന്നതിന്റെ ഉദ്ദേശം ഇത്ര മാത്രം.... എല്ലാം കണ്ടു കൊണ്ടിരിക്കുന്ന ബൂലോക വായനക്കാർ വിഡ്ഡികളല്ല...അവരെ വില കുറച്ച് കാണരുത്...

   നന്ദി....

   ശുഭം

   ഇല്ലാതാക്കൂ
 33. ഒരാഴ്ച ഇവിടില്ലായിരുന്നത് നന്നായി എന്ന് തോന്നുന്നു.
  വ്യക്തിഹത്യ ചെയ്യാതെ ബ്ലോഗിംഗ് സാധ്യമല്ലേ? തമാശായി ഒരിക്കല്‍ പറയുന്ന പല നിരുപദ്രവ കമെന്റുകളും എതെങ്കിലും ഒരു കാലത്ത് കൊടുവാളായി തല കൊയ്യുന്നു!
  ബൂലോക സൌഹൃദങ്ങള്‍ അസ്ഥിരമാണ് അല്ലേ? കലാകാരന്മ്മാര്‍ക്കിടയില്‍ അസൂയയും അസഹിഷ്ണതയും കൂടുതലാണ് എന്നറിയാം. എപ്പോള്‍ എഴുത്തുകാര്‍ക്കിടയിലുമായി. അടുത്തു പരിചയമില്ലങ്കിലും എല്ലാവരോടും എന്തോ ഒരു അടുപ്പം തോന്നാറുണ്ട്.
  ഏതായാലും വിഷമമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 34. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 35. രമേശ്‌ ജി യുടെ പോസ്റ്റും, കണ്ണൂരാന്റെ പോസ്റ്റും വായിച്ചു. മോണിട്ടരിനു മുന്‍പിലെ ഇരുത്തം വലിയ സ്ട്രയിന്‍ ആയതിനാല്‍ മിനിമം സമയമേ ഇരിക്കാറുള്ളൂ. അത് കൊണ്ട് തന്നെ ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് വലിയ ഒരു അളവ് വരെ പുതിയ അറിവ് ആയി. എഫ് ബി യില്‍ ചില പുതു ഗ്രൂപ്പ് സംഭവങ്ങള്‍ ഒക്കെ കണ്ടിരുന്നു. പക്ഷെ അതിന്റെ ഒന്നും കാരണങ്ങള്‍ ശരിക്ക് അറിയില്ല. ഏതായാലും രമേശ്‌ ജിയുടെ എഴുത്തും കണ്ണൂരാന്റെ എഴുത്തും എല്ലാം ആസ്വദിച്ചു വായിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. എല്ലാം വ്യതസ്തമായിരിക്കണമല്ലോ. ഒരു പോലെ ആയാല്‍ ശരിയാവില്ല. ചിലതില്‍ ചില അരുതായ്മകള്‍ വരും. തിരുത്തും, മുന്നേറും. അതാണല്ലോ വേണ്ടത്.
  നമ്മള്‍ എല്ലാവരും ഈ വിവാദങ്ങള്‍ക്ക് പാഴാക്കുന്ന സമയവും ഊര്‍ജ്ജവും നല്ല വായനയ്ക്കും എഴുത്തിനും നീക്കി വെച്ച് ബ്ലോഗ്‌ മാധ്യമ ചക്രവാളത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും നല്ല കര്‍മ്മം.
  അതിനു വേണ്ടി നമുക്ക് പ്രയത്നിക്കാം.

  മറുപടിഇല്ലാതാക്കൂ
 36. \ശ്രീ.കണ്ണൂരാന്‍റെ ബ്ലോഗിലെ പോസ്റ്റും,ശ്രീ.രമേശ് സാറിന്‍റെ പോസ്റ്റും വായിച്ചു
  തീര്‍ന്നപ്പോള്‍ വാസ്തവത്തില്‍ മനസ്സ് അസ്വസ്ഥമാകുകയാണ് ഉണ്ടായത്.
  ഇവിടെയും എന്തൊക്കെയോ ഗുരതരമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന തോന്നല്‍?!!
  ഈ വക കാര്യങ്ങളില്‍ അറിവൊ,പരിചയമോ ഇല്ലതാനും.....
  ഇതവരെ ബ്ലോഗുവഴി പരിചയപ്പെട്ടവരുമായി ഊഷ്മളമായ ബന്ധമാണ്
  സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.നേരിട്ടുകണ്ടിട്ടില്ലാത്തവര്‍!പരിചയമില്ലാത്തവര്‍!!
  എങ്കിലും അങ്ങനെയുള്ള ബന്ധങ്ങളില്‍ സൌഹാര്‍ദ്ദത്തിന്‍റെ സുഗന്ധമാണ്
  പരിരംഭണം ചെയ്തിട്ടുള്ളത്.
  മനുഷ്യര്‍ പലതരത്തിലുള്ള സ്വഭാവക്കാരാണല്ലോ?
  വളരെച്ചുരുങ്ങിയ കാലയളവിനുള്ളില്‍ മറ്റുളളവരുടെ ബ്ലോഗും അവര്‍
  എഴുതിയിരുന്ന അഭിപ്രായങ്ങളും വായിച്ച് അവരവരുടെ സ്വഭാവവിശേഷങ്ങള്‍
  ഊഹിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഞാന്‍.
  ഓരോരുത്തരുടെയും സ്വഭാവത്തിനനുസരണമായി പെരുമാറിയാല്‍
  നമുക്കാരുമായും യോജിച്ചുപോകാന്‍ കഴിയും.
  രമേശ് സാറും, കണ്ണൂരാന്‍ സാറും എഴുതുന്ന രചനകള്‍ ഇഷ്ടപ്പെടുന്നവരും
  അവരുടെ വ്യത്യസ്ത രീതിയിലുള്ള പ്രോത്സാഹനങ്ങള്‍ നേടാന്‍ ഭാഗ്യം
  സിദ്ധിച്ചവരാണ് പുതിയവരില്‍ പലരും.
  പരസ്പരം വിട്ടുവീഴ്ച.!എല്ലാം മംഗളകരമാകും.
  ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 37. ബൂലോകത്തെ ഇത്തരം അക്രമണ പ്രത്യാക്രമണ പോസ്റ്റുകളോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.. അറിഞ്ഞും അറിയാതെയും പുറത്ത് വിടുന്ന അധോവായു നമ്മെയും നമുക്ക് ചുറ്റുവട്ടത്തുള്ളവരെയും നാറ്റുന്നത് പോലെയാണത്..!!

  മറുപടിഇല്ലാതാക്കൂ
 38. ബൂലോകത്തെ യുദ്ധം അവസാനിപ്പിക്കുക,
  മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവരെ അറിയിച്ച് ആശ്വാസം നേടാനാണ് ഞാൻ ബ്ലോഗ് തുടങ്ങിയത്. എന്റെ ജീവിതത്തിൽ സംഭവിച്ചതും ഇതുവരെ ആരോടും പറയാത്തതുമായ പലതും ബ്ലോഗിൽ തുറന്നെഴുതിയിട്ടുണ്ട്. കഥകളായും കവിതകളായും നർമ്മത്തിലൂടെയായാലും ഞാൻ എഴുതുന്നത് മറ്റുള്ളവർ വായിക്കുന്നുണ്ടെന്ന് എനിക്കറിയാം.
  അപ്പോൾ കമന്റ്? അതിന്റെ എണ്ണം കൂടുന്നത് ഒരിക്കലും ബ്ലോഗിന്റെ മേന്മകൊണ്ടല്ല എന്നാണ് എന്റെ അഭിപ്രായം. ആയിരത്തോളം ആളുകൾ വിസിറ്റ് ചെയ്ത എന്റെ ഒരു പോസ്റ്റിൽ ആകെ കിട്ടിയത് രണ്ട് കമന്റ് മാത്രമാണ്.
  നർമത്തിൽ പൊതിഞ്ഞ് ഒരേ ആശയം ഉൾക്കൊള്ളുന്ന ഒരേ ക്ലൈമാക്സ് ഉള്ള രണ്ട് പോസ്റ്റുകളിൽ എനിക്ക് ലഭിച്ച കമന്റ് 30തിൽ താഴെ; എന്നാൽ അതേ ആശയവും ക്ലൈമാക്സും നർമ്മവും ഉള്ള പോസ്റ്റിൽ കുമാരന് ലഭിച്ചത് 90നു മുകളിൽ
  രണ്ടും ഇവിടെയുണ്ട്;
  മിനിനർമം: ട്രാക്ക് ചെയ്ഞ്ച്
  കുമാരസംഭവം: സ്വയംവരസഹായ യന്ത്രം

  കാര്യങ്ങൾ തുറന്ന് പറഞ്ഞ് തെറ്റ് തിരുത്താൻ ശ്രി. രമേശ് അരൂർ നടത്തുന്ന സേവനം മെച്ചപ്പെട്ടതാണ്.

  മറുപടിഇല്ലാതാക്കൂ
 39. അച്ചടി & ഇന്റര്‍നെറ്റ്‌ പത്ര മാധ്യമ രംഗത്ത് പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും മുഖം നോക്കാതെ തുറന്നു പറയാന്‍ കാണിക്കുന്ന രമേഷ് ജിയുടെ കലര്‍പ്പില്ലാത്ത ആ മാധ്യമ ധാര്‍മികത ഞങ്ങള്‍ വര്‍ഷങ്ങളായി വായിച്ചരിഞ്ഞിരിക്കുന്നതാണ്.
  വ്യക്തി ജീവിതത്തിലും,സുഹൃത്ത് ബന്ധങ്ങളിലും എന്നും സത്യസന്ധതയും,സുതാര്യതയും കാത്തു സൂക്ഷിക്കുന്ന ആദരണീയനായ രമേഷ്ജിയെ ഞങ്ങള്‍ക്ക് വായിച്ചറിയാന്‍ ഇങ്ങനെ ഒരു പോസ്റ്റിന്റെ ആവശ്യകത തീര്‍ത്തും ഇല്ലായിരുന്നു.
  എന്തായാലും ബൂലോകത്ത് സമാധാനവും,ശാന്തിയും,സാഹോദര്യവും എന്നും നിലനില്‍ക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 40. ഇന്ന് വരെ ബ്ലോഗിടങ്ങളില്‍ ആളുകളെ നോക്കി പക്ഷം പിടിച്ചിട്ടില്ല.
  ശരിയുടെ പക്ഷവും തെറ്റിന്റെ പക്ഷവും ആപേക്ഷികം ആണെന്നത് കൊണ്ട് തന്നെ
  പലയിടത്തും ചികഞ്ഞു ചിന്തിക്കാനും ഇടപെടാനും മുതിര്‍ന്നിട്ടുമില്ല.
  കണ്ണൂരാന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ മറ്റു പലരുടെയും പോലെ മെയില്‍ വഴി സ്ഥിരമായി കിട്ടാറുണ്ട്.
  വായിക്കുന്നതില്‍ ഒരിടത്തും അഭിപ്രായം കുറച്ചായി എഴുതാറില്ലായിരുന്നു.
  മൂന്നാം ബ്ലോഗ്‌ വാര്‍ഷികം ആണല്ലോ എന്ന് കരുതി ആശംസകള്‍ നേര്‍ന്നു.
  കമന്റ് ഇടുന്നിടത്ത് തുടര്‍ കമന്റുകള്‍ ഇ മെയില്‍ സബ്സ്ക്രൈബ് ചെയ്യുക തുടക്കം മുതലേ ശീലമാണ്.
  മെയില്‍ വഴി കിട്ടിയ അഭിപ്രായങ്ങളില്‍ ചിലത് കണ്ടപ്പോള്‍ കണ്ണൂരാന്റെ ബ്ലോഗില്‍ രണ്ടു അഭിപ്രായങ്ങള്‍ കൂടി എഴുതി.
  അതിന്റെ മറുവശം അറിയാനുള്ള ആഗ്രഹം നിമിത്തമായാണ് രമേഷ്ജിയുടെ ബ്ലോഗില്‍ എത്തിപ്പെട്ടത്.

  ഒരു പരിധി വരെ കണ്ണൂരാന്‍ എന്നാ ബ്ലോഗര്‍ എടുത്തു ചാട്ടം നടത്തി എഴുതുന്നത്‌ കൊണ്ടാണ്
  പ്രശ്നങ്ങള്‍ എന്നാണ് രമേഷ്ജി പറഞ്ഞത്.അത് തീര്‍ത്തും ശരിയാണ്.
  എന്ന് കരുതി കണ്ണൂരാന്‍ എന്ന വ്യക്തി തെറ്റാണ് എന്നല്ല ഞാന്‍ പറയുന്നത്.
  രമേശ്‌ജിയുടെ പോസ്റ്റ്‌ മുഴുവന്‍ വായിച്ചപ്പോള്‍ ചെറിയ ചെറിയ പ്രശ്നങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് മനസ്സിലായെങ്കിലും
  അത്ര പെട്ടെന്ന്ന് തീരുന്നതല്ല എന്ന് ബ്ലോഗിലെ അനുഭവം കൊണ്ട് അറിയാം.
  അത് കൊണ്ട് തന്നെ ആ പ്രശ്നങ്ങള്‍ തീര്‍ത്ത് തോളില്‍ കൈ വെക്കണം എന്ന് പറയുന്നില്ല.

  ഫേസ്ബുക്ക് ഗ്രൂപുകളിലും മറ്റും ഉള്ള പ്രശ്നങ്ങള്‍ ബ്ലോഗിലേക്ക് കൊണ്ട് വരാതിരിക്കുക.
  ബ്ലോഗ്‌ എന്നത് എഴുത്തിടം മാത്രമാക്കുക.
  നല്ല ചര്‍ച്ചകള്‍ ..
  നല്ല ഇടപെടലുകള്‍...
  നല്ല വായനകള്‍ ....
  അങ്ങനെ വെറും നന്മകള്‍ മാത്രം നിറഞ്ഞ ബ്ലോഗിടം ഉണ്ടാകെട്ടെ എന്ന് ആഗ്രഹിക്കുന്നു.

  വ്യക്തിഹത്യകളും വ്യക്തിത്വ വിമര്‍ശങ്ങളും മാറി
  ക്രിയാത്മകമായ ചര്‍ച്ചകളില്‍, തര്‍ക്കങ്ങളില്‍ കേന്ദ്രീകൃതമാവട്ടെ നമ്മുടെ ഊര്‍ജ്ജവും, സമയവും, ചിന്തകളും !

  കണ്ണൂരാന്‍ എഴുതിയത് തെറ്റാണെന്ന് മനസ്സിലാക്കി മായ്ച്ചു കളഞ്ഞ കമന്റ്
  ഇവിടെ പോസ്റ്റ്‌ ചെയ്തതിനോട് എനിക്ക് തീരെ യോജിക്കാന്‍ കഴിയുന്നില്ല.
  അത് പോലെ 'ഇരിപ്പിടം' എന്ന മികച്ചതും ഉപകാരപ്രദവുമായ ഒരു സംരംഭത്തെ
  നിസ്സാര കാരണങ്ങള്‍ കൊണ്ട് കണ്ണൂരാന്‍ നല്ലതല്ലാത്ത ഭാഷയില്‍ വിമര്‍ശിച്ചതിനോടും യോജിക്കുന്നില്ല.
  എല്ലാവര്ക്കും നന്മകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 41. ബൂലോകം യുദ്ധക്കളം ആക്കാതിരിക്കു എന്ന് മാത്രമേ പറയാനുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 42. ഗ്രൂപ്പ്‌ കളി മലയാളിയുടെ ജന്‍മാവകാശമാണ്‌. അത്‌ രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും ബ്ളോഗിയായാലും. ഈ വിഷയത്തില്‍ പാരാമര്‍ശിക്കുന്ന ഒരു ഗ്രൂപ്പിലും ഇടപെട്ട ആളല്ല ഞാന്‍. അതിനാല്‍ അഭിപ്രായം പറയുന്നില്ല.

  പക്ഷേ മലയാളിയുടെ പൊതുസ്വഭാവം ഇവിടെയും കാണുന്നു. പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവം. സ്വയം ഒന്നും ച്യ്യാന്‍ തയ്യാറാകാത്ത ആളുകളാണ്‌ ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവനെ അടിച്ചിരുത്താന്‍ നോക്കുന്നത്‌.

  എന്ത്‌ പറയാന്‍.

  മറുപടിഇല്ലാതാക്കൂ
 43. മാര്‍ക്ക് ആന്റണി ആവര്‍ത്തിച്ചു പറഞ്ഞതണ്‌ "And Brutus is an honourable man".
  "മനുഷ്യനാവുക ഒരു കലയാണ്‌ "എന്നത് ആവര്‍‌ത്തിച്ചു കണ്ടപ്പോള്‍ തോന്നിയതാണ്‌.
  ബ്ലോഗിനേക്കാള്‍ ബ്ലോഗറെപ്പറ്റിപ്പറയുന്നത് കാണുമ്പോള്‍ രസമുണ്ട്. ഏരെ വ്യക്തി പരമാണ്‌ കാര്യങ്ങള്‍. എന്നിരുന്നാലും,
  ആരേയും പരിചയമില്ലാത്തതിനാലും ഗ്രൂപ്പുകളില്‍ ഒന്നും പെടാന്‍ ഇതുവരെ പറ്റാത്തതുകൊണ്ടും എല്ലാര്‍ക്കും
  നല്ലതു നേരുന്നു.
  "Not that I love Caesar less, but that I loved Rome more."-Brutus. and I like him.

  മറുപടിഇല്ലാതാക്കൂ
 44. തമ്മില്‍ തല്ലല്‍ അവസാനിപ്പിക്കൂ...
  പരസ്പരം സ്നേഹത്തോടെ മുന്നോട്ട് പോകൂ...

  മറുപടിഇല്ലാതാക്കൂ
 45. //.അതിര്‍ത്തികള്‍ക്കു അപ്പുറത്ത് നില്‍ക്കുന്ന ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത നിരപരാധികളെ വെടിവച്ചു കൊല്ലുന്നത് പോലെയുള്ള യുദ്ധമല്ല ബ്ലോഗെഴുത്ത് // അതു തന്നെയാണ്‌ സത്യം..

  രമേശേട്ടന്റെ ഭാഗം തുറന്നു പറഞ്ഞു. സഭ്യമായ ഭാഷയിൽ. ഇനി ഒരു മിഠായി എടുക്കാം. ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നു കരുതാം..

  മറുപടിഇല്ലാതാക്കൂ
 46. പോസ്റ്റ് വളരെയൊന്നും നന്നായില്ല, എന്നാലും മോശായില്ല.

  അനുഭവങ്ങള്‍ടെ ചൂടും ചൂരും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ തികഞ്ഞ പരാജയമാണ്. കുറച്ചുകൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേക്കൂടെ നന്നാക്കാമായിരുന്നു.

  നാലാമത്തെ ഖണ്ഡികയിലെ മൂന്നാമത്തെ വരി ഒന്നൂടെ സ്ട്രെസ്സ് നല്‍കിയിരുന്നെങ്കില്‍ അര്‍ത്ഥവ്യാപ്തി തന്നെ മാറിയേനെ.

  വാചകങ്ങള്‍ക്ക് തീവ്രത നല്‍കണം. ലിങ്ക് നല്‍കാതെ ആ പൊസ്റ്റുകള്‍ മൊത്തമായി കൊടുത്തിരുന്നെങ്കില്‍ വായിക്കാന്‍ എളുപ്പമായേനെ. കാരണം ചിലത് വര്‍ക്ക് ചെയ്യുന്നില്ല.

  സ്ക്രീന്‍ പ്രിന്റ് എടുത്ത് ഇമേജ് ആയ് പോസ്റ്റ് ചെയ്താലും സൂപ്പറായി. പക്ഷെ തെളിച്ചം പോര. അക്ഷരങ്ങള്‍ വികലമാണ്. അല്ലേലും പോസ്റ്റ് അപ്പടി പേസ്റ്റ് ചെയ്താല്‍ മത്യാരുന്നു.


  "btw, പ്രായത്തിനെ ബഹുമാനിച്ച് തന്നെ ചോദിക്കുവാ- പല്ലില്‍ കുത്തി മറ്റുള്ളോരെ മണപ്പിക്കുന്നത് നിര്‍ത്തിക്കൂടെ?"

  മറുപടിഇല്ലാതാക്കൂ