ബുധനാഴ്‌ച, ജൂൺ 20, 2012

യു ഡി എഫിന്റെ പോസ്റ്റ്‌ മോര്‍ട്ടം അപഹാസ്യം


നെയ്യാറ്റിന്‍ കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം യു ഡി എഫില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവര്‍ ഈ വിജയത്തിനു അര്‍ഹരായിരുന്നോ എന്നു ശങ്കിച്ച് പോകുന്നു .. 
തെരഞ്ഞെടുപ്പ്  ഫലം വന്നു കഴിഞ്ഞാല്‍ വിധിയെ ചൊല്ലി സാധാരണ പരാജയപ്പെട്ട മുന്നണികളാണ്  വിശകനവും വിപരീത വിവാദവും സൃഷിക്കാറുള്ളത് . .നെയ്യാറ്റിന്‍ കരയില്‍  പരാജയപ്പെട്ട  ഇടതു  മുന്നണിയാണ്  സ്വാഭാവികമായും ഇതിന്.ഒരുമ്പെടേണ്ടിയിരുന്നതും . മുന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍  ആറിരട്ടി വോട്ടു കൂടുതല്‍ കിട്ടിയ ബി ജെ പി ക്യാമ്പിലും ചെറിയ തോതില്‍ ഇച്ചാ ഭംഗം കണ്ടേക്കാം ..അതെ സമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ കിട്ടിയ വിജയത്തെ യു ഡി എഫിലെ ഘടക കക്ഷികളും നേതാക്കളും ഇപ്പോള്‍ അവജ്ഞയോടെ  വിലയിരുത്തുന്നത് കാണുമ്പോള്‍ അത് പരിഹാസ്യമായൊരു നടപടിയായാണ് തോന്നിപ്പോകുന്നത് .
"യു ഡി എഫ് സംവിധാനം   ദുര്‍ബലം അല്ലായിരുന്നു എങ്കില്‍  ഭൂരിപക്ഷം അമ്പതിനായിരം ആകേണ്ടിയിരുന്നു എന്ന് എം .എം .ഹസന്‍ , 
വേറെ ആരെയെങ്കിലും നിര്‍ത്തിയിരുന്നു എങ്കില്‍  ഭൂരിപക്ഷം ഇരട്ടിക്കുമായിരുന്നു എന്ന് കെ .മുരളീധരന്‍ , 
വിജയത്തില്‍ സന്തോഷിക്കാന്‍ ഒന്നുമില്ലെന്നും യു ഡി എഫിന് ആധികാരികമായി അവകാശപ്പെടാന്‍ പറ്റുന്ന വിജയമല്ലെന്നും  മന്ത്രി ഷിബു ബേബി ജോണ്‍  !

ഇവരൊക്കെ പറയുന്നത് കേട്ടാല്‍   ഈസി വാക്കോവര്‍ ഉണ്ടായിരുന്ന    നെയ്യാറ്റിന്‍ കരയില്‍ യു ഡി എഫിന് ഇപ്പോള്‍ വിപരീതമായ ഒരു ഫലമാണ് ലഭിച്ചതെന്ന്   തോന്നും   !! 
 ഇടതു പാളയത്തില്‍ നിന്നു കാലുമാറി ഒരിക്കല്‍    തള്ളിപ്പറഞ്ഞ     യു .ഡി. എഫ്  പാളയത്തില്‍ എത്തിയ സെല്‍വരാജിനെ വീണ്ടും എം എല്‍ എ ആയി തെരഞ്ഞെടുത്ത നെയ്യാറ്റിന്‍ കരയിലെ വോട്ടര്‍മാരെ അപഹസിക്കുന്നതിനു തുല്യമാണ്  യു ഡി എഫ്  നേതാക്കളുടെ ഈ  അഭിപ്രായങ്ങള്‍ എന്ന്  പറയേണ്ടിയിരിക്കുന്നു .
  തെരഞ്ഞെടുപ്പു  പ്രഖ്യാപിക്കുമ്പോള്‍ എന്തായിരുന്നു കേരളത്തിലെ യു ഡി എഫ് രാഷ്ട്രീയത്തിലെ ആന്തരീക സംഘര്‍ഷങ്ങളുടെ നിജസ്ഥിതി എന്നത് നേതാക്കന്മാര്‍ മറന്നാലും ജനങ്ങള്‍ മറക്കാന്‍ സാധ്യതയില്ല . പിറവത്ത് ആശ്വാസ വിജയം നേടിയെങ്കിലും ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യവും ഏതെങ്കിലും ഒരു ഘടക കക്ഷി തുമ്മിയാല്‍ തെറിച്ചു പോകുന്ന  ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിനു വഴങ്ങിക്കൊടുക്കേണ്ടിവന്നതും ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ 
അതുണ്ടാക്കിയ അസ്വസ്ഥതകളും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയുമോ ? .

പിറവത്ത് സിറ്റിംഗ് സീറ്റ് ആയതും പരേതനായ മന്ത്രി ടി .എം .ജേക്കബിന്റെ മകന്‍ എന്ന സിംപതിയും ജയിച്ചാല്‍ ജേക്കബ്‌ ഗ്രൂപ്പിന്  അര്‍ഹമായ മന്ത്രിയാകും എന്ന ഉറപ്പും  അവിടെ അനുകൂല ഘടകമായി .എന്നാല്‍  നെയ്യാറ്റിന്‍ കര  എന്ന  പാലം അത്ര  പെട്ടെന്ന്  കടന്നു കിട്ടുമെന്ന്  തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ യു ഡി എഫിലെ  എത്ര നേതാക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നു .? ആത്മഹത്യ ചെയ്യേണ്ടി വന്നാല്‍ പോലും യു ഡി എഫിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ച സെല്‍വരാജിനെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ മുതല്‍ കോണ്ഗ്രസ് ക്യാമ്പുകളില്‍ ഉരുണ്ടുകൂടിയ അസംതൃപ്തിയുടെ പുക ക്രമേണ ഘടക കക്ഷികളിലെയ്ക്ക് വ്യാപിച്ചിരുന്നു . എം .എല്‍ .എ .ആയിരിക്കെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ രാജിവച്ചു കക്ഷി മാറി വീണ്ടും വോട്ടു ചോദിച്ചു അതേ മണ്ഡലത്തിലെ തന്നെ വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ ജനങ്ങളില്‍ ഉടലെടുത്ത   അവമതിപ്പും അസ്വീകാര്യതയും ഒരു പ്രധാന വെല്ലുവിളി ആയിരുന്നില്ലേ ? 

ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയില്‍ സ്ഥാനത്തെയും അധികാരത്തെയും ചൊല്ലി പിള്ളയും മകന്‍ ഗണേഷ്‌ കുമാറും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ ഒരു കീറാമുട്ടിയായി മുന്നണിക്ക് മുന്നിലുണ്ടായിരുന്നു എന്നതും മറന്നു കൂടാ . യു ഡി എഫ് രാഷ്ട്രീയത്തെ സഹായിച്ചു കൊണ്ടിരിക്കുന്നു എന്ന് വീമ്പു പറയുന്ന എന്‍ എസ് എസിന്റെയും ,എസ് .എന്‍ .ഡി .പി യും പരസ്യമായി യു ഡി എഫിനെ പിന്തുണക്കുന്നില്ല  എന്ന് പറഞ്ഞത് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ നേരിട്ട മറ്റൊരു വെല്ലുവിളി ആയിരുന്നില്ലേ ?
 ലീഗിനെ പ്രീതിപ്പെടുത്താന്‍ മഞ്ഞളാം കുഴി അലിയെ അഞ്ചാം മന്ത്രിയാക്കിയത് വഴി പിണങ്ങി മാറിയ  ഹൈന്ദവ സമുദായ സംഘടനകള്‍ നെയ്യാറ്റിന്‍ കരയില്‍ യു ഡി എഫിനെ പരാജയപ്പെടുത്താന്‍ കച്ച കെട്ടി ഇറങ്ങിയില്ലേ ?  
 മണ്ഡലത്തില്‍ മുന്‍പ് വെറും  ആറായിരം വോട്ടു മാത്രമുണ്ടായിരുന്ന  ബി ജെപി എങ്ങിനെയാണ് ഇത്രപെട്ടെന്നു അത് മുപ്പതിനായിരത്തിലേക്ക് ഉയര്‍ത്തി നിര്‍ത്തിയതെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതുണ്ടോ ?

എല്ലാ തെരഞ്ഞെടുപ്പുകളെയും പോലെ ഈ തെരഞ്ഞെടുപ്പിലും നേതാക്കളാല്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെയും പ്രച്ചരിപ്പിക്കപ്പെടാതെയും  പോയ കാതലായ ജനകീയ പ്രശ്നങ്ങളായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം , പവര്‍ കട്ട്‌ ,പെട്രോള്‍ , വൈദ്യുതി ,പാചക വാതക വില വര്‍ദ്ധന ,രൂപയുടെ മൂല്യ ശോഷണം തുടങ്ങി ജനജീവിതത്തെ ദുസ്സഹമാക്കിയ കെടുതികള്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായ ഒരു വിധിയെഴുത്തിലേയ്ക്ക് നയിക്കും എന്ന് ആര്‍ക്കാണ് ഉറപ്പുണ്ടായിരുന്നത് ? 
ഈ പ്രതി സന്ധികള്‍ക്കിടയിലും നെയ്യാറ്റിന്‍കരയില്‍  യു ഡി എഫിന് വീണു കിട്ടിയ ഭാഗ്യമാണ് ഇപ്പോള്‍ സെല്‍വ രാജിന് കിട്ടിയ ഈ വിജയം ..അത് തിരിച്ചറിയാതെ വിജയത്തിന്റെ മേന്മയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന യു ഡി എഫ് നേതാക്കള്‍  വസ്തുതകളോട് പുറം തിരിഞ്ഞു നില്‍ക്കുകയാണു ചെയ്യുന്നത് ..

നെയ്യാറ്റിന്‍ കരയില്‍ യു ഡി എഫിന് അനുകൂലമായ ധ്രുവീകരണം എന്തായിരുന്നു എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത്  ഇടതു മുന്നണിയെ പരാജയപ്പെടുത്തിയ ഘടകങ്ങള്‍ എന്തായിരുന്നു എന്ന് തിരയുന്നതാകും നല്ലത് .ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ വധവും ,കണ്ണൂരും മറ്റും സി പി എം നേതൃത്വത്തില്‍ നടന്ന കൊലപാതകങ്ങളും ഇടുക്കി മണിയുടെ കൊല വെറി പ്രസംഗവും  മറ്റും ഇല്ലായിരുന്നെങ്കില്‍ , ലീഗ്  പ്രീണന രാഷ്ട്രീയത്തില്‍ അസഹിഷ്ണുതയുള്ള  ഹിന്ദു സമുദായങ്ങള്‍ രാജഗോപാലിനെ പരിഗണിക്കാതെ ലോറന്‍സിനെ തുണച്ചിരുന്നു എങ്കില്‍ ..നാടാര്‍ സമുദായങ്ങള്‍  എതിര്‍പ്പുകള്‍ മാറ്റിവച്ചു ശക്തമായി സെല്‍വ  രാജിന്  പിന്തുണ നല്കിയിരുന്നില്ല  എങ്കില്‍  എന്ത് സംഭവിക്കുമായിരുന്നു ? എന്ന്  ചിന്തിച്ചാല്‍  അതാകും യുക്തി പരമായ വിലയിരുത്തല്‍ ..

10 അഭിപ്രായങ്ങൾ:

  1. >>എല്ലാ തെരഞ്ഞെടുപ്പുകളെയും പോലെ ഈ തെരഞ്ഞെടുപ്പിലും നേതാക്കളാല്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെയും പ്രചരിപ്പിക്കപ്പെടാതെയും പോയ കാതലായ ജനകീയ പ്രശ്നങ്ങളായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം , പവര്‍ കട്ട്‌ ,പെട്രോള്‍ , വൈദ്യുതി ,പാചക വാതക വില വര്‍ദ്ധന ,രൂപയുടെ മൂല്യ ശോഷണം തുടങ്ങി ജനജീവിതത്തെ ദുസ്സഹമാക്കിയ കെടുതികള്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായ ഒരു വിധിയെഴുത്തിലേയ്ക്ക് നയിക്കും എന്ന് ആര്‍ക്കാണ് ഉറപ്പുണ്ടായിരുന്നത് ?<<

    ഇന്ന് സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടോ, കളങ്കമറ്റ പ്രതിശ്ചായ ഉണ്ടായിട്ടോ കാര്യമുണ്ട് എന്ന് തോന്നുന്നില്ല. ഒരു സ്ഥാനാര്‍ഥിയുടെ വിജയത്തിന്‌ പണവും സാമുദായിക പ്രീണനവും വലിയ ഘടകങ്ങളായി മാറിയിരിക്കുന്നു. പൊതുജനം കഴുതയല്ല. അവര്‍ അറിഞ്ഞുകൊണ്ട് കഴുത കളിക്കുകയാണ്.

    നല്ല ലേഖനത്തിന് അഭിനന്ദനം പറയാന്‍ മറന്നു :)

    മറുപടിഇല്ലാതാക്കൂ
  2. "നെയ്യാറ്റിന്‍കരയില്‍ യു ഡി എഫിന് വീണു കിട്ടിയ ഭാഗ്യമാണ് ഇപ്പോള്‍ സെല്‍വ രാജിന് കിട്ടിയ ഈ വിജയം"

    മറുപടിഇല്ലാതാക്കൂ
  3. താങ്കളുടെ കൈയ്യില്‍ നിന്നും കാമ്പുള്ള എന്തെങ്കിലും വായിക്കാന്‍ കിട്ടുമെന്ന പ്രതീക്ഷ എപ്പോഴും ഉണ്ട്. എന്നാല്‍ ഓരോ ലേഖനം കഴിയുന്തോറും താങ്കള്‍ കൂടുതല്‍ കൂടുതല്‍ നിരാശപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ ശ്രീ ഉബൈദ്‌ :പ്രിയ വായനക്കാരുടെ അഭിരുചി ഭിന്നമാണ് ..കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം ..ഒരു നിര്‍ദ്ദേശം കൂടി.. സമയം ഉണ്ടെങ്കില്‍ ദെ ഇവിടെ പോയാല്‍ ഒരു പക്ഷെ താങ്കള്‍ക്ക് ചിലത് ഇഷ്ടപ്പെട്ടെക്കും ..:) ഇതാണ് എന്റെ പ്രധാന ബ്ലോഗ് ..അവിടെ ചെന്നാല്‍ വേറെയും ലിങ്കുകള്‍ കാണാം ..

      ഇല്ലാതാക്കൂ
  4. അപ്പപ്പോഴത്തെ വികാരപ്രകടനങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പ്‌ വിജയങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, മറ്റെല്ലാം മറന്ന്...

    മറുപടിഇല്ലാതാക്കൂ
  5. ചന്ദ്രശേഖരവധത്തിന്റെ പ്രധാന ബനഫിഷ്യറി ഇപ്പോള്‍ ശെല്‍വരാജ് ആണ്

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. "ഇവരൊക്കെ പറയുന്നത് കേട്ടാല്‍ ഈസി വാക്കോവര്‍ ഉണ്ടായിരുന്ന നെയ്യാറ്റിന്‍ കരയില്‍ യു ഡി എഫിന് ഇപ്പോള്‍ വിപരീതമായ ഒരു ഫലമാണ് ലഭിച്ചതെന്ന് തോന്നും"

    അങ്ങനെ രാഷ്ട്രീയം പതിവായി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നില്ല. അത്തരം പ്രസ്താവനകള്‍കൊണ്ട് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില താല്‍പര്യങ്ങളുണ്ട്. അവരുടെ വാക്കുകള്‍ക്ക് വാച്യാര്‍ത്ഥം ഒട്ടുമില്ല, വ്യംഗ്യാര്‍ത്ഥങ്ങള്‍ ഏറെയുണ്ടുതാനും. അവയെന്താണെന്ന് പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും രമേശിനും എനിക്കുമൊക്കെ അറിയാം.

    "ജനജീവിതത്തെ ദുസ്സഹമാക്കിയ കെടുതികള്‍" ആയിരുന്നു തിരഞ്ഞെടുപ്പിന് വിഷയമായി വോട്ടര്‍മാരുടെ മനസ്സിലുണ്ടായിരുന്നതെങ്കില്‍ രാജ്യം എന്നേ നന്നായേനേ.

    മറുപടിഇല്ലാതാക്കൂ
  8. പരസ്പരം പഴിചാരല്‍ മാത്രം.ഗണിക്കപ്പെടേണ്ട വോട്ടര്‍മാരുടെ ചിന്താഗതികളിലേക്ക്
    എത്തിനോക്കുന്നില്ല അപ്പോഴും.
    ലേഖനം നന്നായിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. നെയ്യാറ്റിന്‍കരയില്‍ ഇടതു മുന്നണിയിലെ പ്രധാന കക്ഷി വോട്ടു മരിച്ചു എന്നുള്ളത് ഒരു സത്യമാണ്. അതൊരു മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിരുന്നു എന്ന് വേണം കരുതാന്‍.

    അവിടെ ലോറന്‍സ് ജയിച്ചില്ലെങ്കിലും രാജഗോപാല്‍ ജയിക്കട്ടെ എന്ന് (പതിവില്‍ നിന്നൊക്കെ വ്യത്യസ്തമായി) സി.പി.എം. ചിന്തിച്ചു. കാരണം ശെല്‍വനെ കാലുമാറ്റി അനവസരത്തില്‍ ഒരു തെരഞ്ഞെടുപ്പുണ്ടാക്കി അതിലൂടെ താമര വിരിയാന്‍ അവസരം കൊടുത്തത് യു.ഡി.എഫ് ആണെന്ന് വരുത്തി തീര്‍ക്കുക വഴി അവര്‍ ഒരുപാടു പൊളിറ്റിക്കല്‍ സാധ്യതകള്‍ സ്വപ്നം കണ്ടു. ടി.പി. വധവും മണിയുടെ കൊല പ്രസംഗവും അവര്‍ക്ക് ദോഷം ചെയ്തു എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. സി.പി.എം പതിവില്‍ നിന്ന് വ്യത്യസ്തമായി സംഘന്മാരോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നുള്ളത് ഗൌരവമായി കാണേണ്ടതാണ്. പിന്നെ വിലക്കയറ്റം മൂലമുള്ള പ്രശ്നങ്ങള്‍ - അതില്‍ നിന്നെല്ലാം വോട്ടര്‍മാരുടെ ശ്രദ്ധ തിരിച്ചു വിടുന്നതില്‍ സിണ്ടിക്കെട്റ്റ് മാധ്യമങ്ങള്‍ വിജയിച്ചു. അതാണ്‌ സത്യം.

    മറുപടിഇല്ലാതാക്കൂ