ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

സൂപ്പര്‍ ബ്ലോഗര്‍ മത്സരം തട്ടിപ്പ് ആയിരുന്നോ ? ബൂലോകം ഓണ്‍ ലൈന്‍ മൌനം വെടിയണം

ബൂലോകം ഓണ്‍ ലൈന്‍ പ്രഖ്യാപിച്ച സൂപ്പര്‍ ബ്ലോഗര്‍ 2011 മത്സരവും ,തെരഞ്ഞെടുപ്പിന് പിന്നിലെ അന്തര്‍ നാടകങ്ങളും കത്തിപ്പടരുന്ന കാട്ടു തീ പോലെ വിവാദമായി മാറിയിരിക്കുകയാണ് .
തെരഞ്ഞെടുക്കപ്പെട്ടവര്‍ അവാര്‍ഡിന് യോഗ്യരായവര്‍ തന്നെയെന്ന് ബഹുഭൂരിപക്ഷം പേരും തലകുലുക്കി സമ്മതിക്കുമ്പോളും തെരഞ്ഞെടുപ്പിന് വേണ്ടി ബൂലോകം ഓണ്‍ ലൈന്‍  കൈക്കൊണ്ട മാനദണ്ഡങ്ങളെ മത്സരാര്‍ഥികള്‍ തന്നെ പരസ്യമായി ചോദ്യം ചെയ്തു രംഗത്ത് വന്നതാണ്   ആശ്ചര്യ മുളവാക്കിയിട്ടുള്ളത് .


കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗരായ ശ്രീമാന്‍ ബഷീര്‍ വള്ളിക്കുന്നിനെ  ബൂലോകം ഓണ്‍ ലൈന്‍    ഉടമ ഡോ:ബ്രൈറ്റ് ഫോണില്‍ വിളിച്ചു ഇക്കൊല്ലവും മത്സരത്തില്‍ പങ്കെടുക്കണം എന്നവശ്യപ്പെട്ടിരുന്നതായി അദ്ദേഹം മത്സരം നടക്കുന്ന സമയത്തെ ഒരു ഒരു ബ്ലോഗു പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു .


മത്സര ഫലം പുറത്തുവന്നതിനു ശേഷം മത്സരാര്‍ഥി ആയിരുന്ന    ബൈജു വചനം- ബൈജു  ബൂലോകം തെരഞ്ഞെടുപ്പില്‍ എന്തൊക്കെയോ അന്തര്‍ നാടകങ്ങള്‍ നടന്നതായും രണ്ടു ഇന്റെര്‍നെറ്റ് ഹാക്കര്‍ മാര്‍ വഴി താന്‍ ശേഖരിച്ച വിവരങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി രംഗത്ത് വന്നു .മറ്റൊരു മത്സരാര്‍ഥി  ശ്രീമതി മേരി ലില്ലിയും ബൂലോകം തെരഞ്ഞെടുപ്പിനായി നടത്തിയ അസ്വാഭാവിക നടപടികള്‍ സൂചിപ്പിച്ചു കൊണ്ട് ഇന്ന് തന്റെ ഫെയ്സ് ബുക് നോട്ട് ലൂടെ പ്രതികരിക്കുകയുണ്ടായി .


ബ്ലോഗില്‍ തീരെ താല്പര്യം ഇല്ലാതിരുന്ന തന്നെ ബൂലോകം ഓണ്‍ ലൈനിന്റെ ഉടമയും സുഹൃത്തുമായ ഡോ :ബ്രൈറ്റ് ഫോണില്‍ വിളിച്ചു നിര്‍ബന്ധപൂര്‍വ്വം മത്സരത്തില്‍ പന്കെടുപ്പിക്കുകയായിരുന്നു എന്നാണു ശ്രീമതി മേരി ലില്ലിയുടെ ആരോപണം .
മത്സരത്തില്‍ അന്തിമമായി ഉള്‍പ്പെട്ട പത്തു പേരില്‍ ഇപ്പോള്‍ വിജയികളായി പ്രഖ്യാപിച്ചവരെയടക്കം എത്രപേരെ ബൂലോകം ഓണ്‍ ലൈന്‍ അധികൃതര്‍ ഇങ്ങനെ നേരിട്ട് വിളിച്ചു നിര്‍ബന്ധമായി മത്സരത്തില്‍ പന്കെടുപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല .


പക്ഷെ ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും ഈ അവാര്‍ഡിന്റെ നിലവാരത്തെ ക്കുറിച്ചും അതുള്‍ക്കൊള്ളുന്ന മാന്യതയെ കുറിച്ചും അതിന്റെ സാന്കത്യത്തെക്കുറിച്ചും
അവാര്‍ഡ്‌ വിതരണത്തിന് പിന്നില്‍ സംഘാടകര്‍ക്ക് ഉണ്ടായിരുന്ന ഉദ്ദേശ ലക്ഷ്യങ്ങളെ ക്കുറിച്ചും ന്യായമായ സംശയങ്ങള്‍ ഉയര്ന്നുവരാം .അത് തന്നെയാണ് നിരവധി നാവുകളിലൂടെ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത് .
  • മുന്‍കൂട്ടി നിശ്ചയിച്ച ഒരു തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഉള്ള മത്സരമായിരുന്നോ ഇത് ?
  • എന്തായിരുന്നു മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡം ?
  • സൂപ്പര്‍ ബ്ലോഗര്‍ എന്നാല്‍ എന്താണ് ?ഇത് നടത്തുന്നത് കൊണ്ട് ബൂലോകം ഓണ്‍ ലൈന്‍ നടത്തിപ്പുകാര്‍ ലക്‌ഷ്യം വയ്ക്കുന്നത് എന്താണ് ?
  • ഓണ്‍ ലൈന്‍ വോട്ടിംഗ് കുറ്റമറ്റത് ആയിരുന്നു എങ്കില്‍ രണ്ടു ഘട്ടങ്ങളിലായി നടത്തിയ വോട്ടിംഗ് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാണോ ? ജനാധിപത്യ സംവിധാനനത്തില്‍  ഇതറിയാന്‍ വോട്ടര്‍മാര്‍ക്കും മത്സരാര്‍ഥി കള്‍ക്കും അവകാശം ഉണ്ടല്ലോ .
  • മത്സരത്തില്‍  പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ബ്ലോഗില്‍ സജീവമല്ലാത്തവരെ പോലും വിളി ച്ചത് എന്തിനായിരുന്നു ? അര്‍ഹരായ ബ്ലോഗര്‍മാര്‍ ഇല്ല എന്ന വിലയിരുത്തലില്‍ നിന്നാണോ ഇങ്ങനെ ഒരു പ്രവൃത്തി ? 
  • ഇത് വോട്ടെടുപ്പിന്റെ വിശ്വാസ്യതയെ ബാധിച്ചതായി കണക്കാക്കുന്നുണ്ടോ ?

സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഈ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും അതില്‍ വോട്ടു ചെയ്തും പ്രചരണം നടത്തിയും അഭിപ്രായം പറഞ്ഞും ഭാഗഭാക്കായ എല്ലാവര്ക്കും താല്പര്യം ഉണ്ട് ,അത് വ്യക്തമാകാന്‍ ബൂലോകം ഓണ്‍ ലൈന്‍ അധികൃതര്‍ക്ക്‌ ധാര്‍മികമായ ബാധ്യതയും ഉണ്ട് .അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞു മാറിയാല്‍ സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തില്‍ തട്ടിപ്പ് നടന്നെന്ന പ്രചാരണത്തെ അവര്‍തന്നെ അന്ഗീകരിക്കുകയാണ് എന്ന് വിശ്വസിക്കേണ്ടി വരും . ബൂലോകം പോലൊരു ഓണ്‍ ലൈന്‍ പ്രസിദ്ധീകരണം ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നോ എന്ന വലിയ ചോദ്യത്തിന് ഉത്തരം തേടാനാണ് ശ്രമം .ഇത് നിലവിലെ  വിജയികളെ ചോദ്യം ചെയ്യുകയാണോ എന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അതിനുത്തരവാദികളും ബൂലോകം ഓണ്‍ ലൈന്‍ അധികൃതര്‍ തന്നെയാണെന്ന് വിനയ പുരസ്സരം അറിയിക്കട്ടെ .
സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ്‌ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്  ബൂലോകം ഓണ്‍ ലൈന്‍ നല്‍കുന്ന വിശദീകരണം കൂടി വായിക്കാം 

76 അഭിപ്രായങ്ങൾ:

  1. എന്റെ വോട്ടു എന്തായി ആര്‍ക്കാണ് കൂടുതല്‍ വോട്ടു കിട്ടിയത് പത്തു പേരുടെയും വോട്ടുകള്‍ തീര്‍ച്ചയായും അറിയിക്കേണ്ട ബാധ്യത തിരഞ്ഞെടുപ്പ് ബൂലോകത്തിനു ഉണ്ട് ഇല്ലെങ്കില്‍ ഉണ്ട...

    മറുപടിഇല്ലാതാക്കൂ
  2. ((((((((((0)))))))))) തെങ്ങ ഞാന്‍ പൊട്ടിച്ചു രമേശേട്ടാ.. നിങ്ങള്‍ ഇങ്ങനെ ബോംബ്‌ പൊട്ടിക്കുമ്പോള്‍ നമ്മള്‍ ഒരു തെങ്ങയെങ്കിലും... :-))

    മറുപടിഇല്ലാതാക്കൂ
  3. സൂപ്പര്‍ ബ്ലോഗര്‍ മത്സരം തട്ടിപ്പ് ? ഉമ്മന്‍ ചാണ്ടി രാജിവെക്കുക ...

    മറുപടിഇല്ലാതാക്കൂ
  4. "ബൂലോകം ഓണ്‍ ലൈനില്‍ എഴുതുന്നവരെയാണ് മത്സരത്തിനു പരിഗണിക്കുന്നതെന്ന് "ബൂലോകം ഓണ്‍ ലൈന്‍. എങ്കില്‍, പരിഗണന ലിസ്റ്റില്‍ എന്റെയും {അറിഞ്ഞ ആദ്യ നിമിഷങ്ങളില്‍ തന്നെ എന്റെ പേര് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ആളുകളെ ഞാന്‍ അറിയിച്ചിരുന്നു } ഇസ്മായീല്‍ ചെമ്മാടിന്റെയും അടക്കം പലരുടെയും പേരുണ്ടായിരുന്നു. അവരില്‍ പലരും ഈ പറയുന്ന ബൂലോകം ഓണ്‍ ലൈനില്‍ എഴുതിയവരല്ല. ശേഷം അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ട സുഹൃത്തുക്കളില്‍ ചിലരും അങ്ങനെത്തനെയാണ്. അപ്പോള്‍, അവരുടെ തന്നെ 'മാനദണ്ഡം' അനുസരിച്ച് അയോഗ്യരായ പലരും ഇങ്ങനെ മത്സരാര്‍ഥികളായിട്ടുണ്ടായിരുന്നു. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയോക്കെയാകുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് എങ്ങനെയാണ് സാധൂകരിക്കാനാവുക.? അതിന്റെ കൂടെയിതാ പുതിയ ചില വെളിപ്പെടുത്തലുകള്‍: മേരി ലില്ലിയുടെതും കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ബൈജു സൂചിപ്പിച്ച ചില ദുരൂഹതകളും... വള്ളിക്കുന്നുനിന്റെ പൊങ്ങച്ചം പറച്ചിലിനും അപ്പുറം മറ്റു ചിലതും കൂടെ നാറുന്നുണ്ട് എന്നുവേണം കരുതാന്‍.
    എന്തായിരുന്നാലും, ഒരു രസികന്‍ സൂചിപ്പിച്ചതുപോലെ.. "വട്ടാക്കുകയാണല്ലേ" ..??????????????

    മറുപടിഇല്ലാതാക്കൂ
  5. അത് ശരി, അപ്പോള്‍ എങ്ങനെയും "ഊത്ത" കോരാം!!
    കലക്കവെള്ളത്തില്‍ ഒരു മീന്‍ പിടുത്തം.

    മറുപടിഇല്ലാതാക്കൂ
  6. ഞാന്‍ ഇന്നാട്ടുകാരനല്ലേയ് ...

    മറുപടിഇല്ലാതാക്കൂ
  7. ദുരൂഹതകള്‍ തുടരുന്നു. ബൂലോകം അവാര്‍ഡിന്റെ പോക്ക് എങ്ങോട്ട്. ചാലിയാറിനെ ചതിച്ച കറുത്ത കൈകള്‍ ആരുടേത്. നോമിനിയുടെ തിരോധാനം എങ്ങിനെ

    ഒരു FIR അന്വേഷണം. :):)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു ചെറുകമന്റില്‍ ഇത്ര നര്‍മഭാവനയുള്ള അക്ബര്‍ ഭായിക്ക് അഭിനന്ദനങ്ങള്‍..!!!

      ഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ വളര്‍ന്നു വളര്‍ന്നു വലിയ ഉത്തരങ്ങള്‍ ആകട്ടെ :)

      ഇല്ലാതാക്കൂ
  9. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവരും നമ്മളും അറിയേണ്ടതുണ്ട്, യെസ്....

    മറുപടിഇല്ലാതാക്കൂ
  10. chettanu njan 2 vote cheithirunnu.... athokke avanmaaru mukkiyo?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹ ബിജൂ ...എന്തൊരു തമാശയാണ് ...:)
      കള്ളവോട്ടും നടന്നോ ഫഗവാനെ ..:)

      ഇല്ലാതാക്കൂ
  11. ഇതിത്രമാത്രം വലിയ പ്രശനമാക്കെണ്ടാതുണ്ടോ രമേശേട്ടാ........
    ഞങ്ങള്‍ ആദ്യം ഒരമ്പ് എയ്തു, അതിനു ചുറ്റും ഒരു വട്ടം വരച്ചു അതില്‍ നിരക്ഷരന്റെയും അകംബാടതിന്റെയും പേരെഴുതി....പിന്നെ, പുറമേ കുറെ വട്ടങ്ങള്‍ കൂടി വരച്ചു....അതിലും എഴുതാന്‍ കുറെ പേര് വേണമല്ലോ എങ്കിലല്ലേ മത്സരമാകുയുല്ലോ...കുറച്ചു പേരെ എളുപ്പത്തില്‍ കിട്ടി. ബാക്കിയുള്ളവരെ ഫോണ്‍ വിളിച്ചും നിര്‍ബന്ധിച്ചും ഒക്കെ ഒരു വിധത്തില്‍ റെഡി ആക്കി..അതിനു ഞങ്ങളെ അഭിനന്ദിക്കെണ്ടതിനു പകരം എന്തൊക്കെ ബഹളങ്ങളാ.......ഇതാ ഉപകാരം മാത്രം ചെയ്യാന്‍ പോകരുത് എന്ന് പറയണേ....

    മറുപടിഇല്ലാതാക്കൂ
  12. എവിടെ പോയി മറുപടി പറയേണ്ടവര്‍...ഒരു ഹര്‍ത്താലങ്ങ് പ്രഖ്യാപിച്ചാലോ..കൈ തരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേണ്ട കണ്ട്രോള്‍ ..വിജ്രുംഭിതന്‍ ആകാതിരിക്കൂ ശ്രീക്കുട്ടാ ..ആരെങ്കിലും പിടിച്ചു കൈ തിരിക്കും :)

      ഇല്ലാതാക്കൂ
  13. ബ്ലോഗു വകുപ്പ് മന്ത്രി ഉടനെ രാജിവക്കണം,തുടര്‍ അന്വേഷണം ത്വരിതഗതിയില്‍ ആക്കണം, അന്വേഷണം സി ബി ഐ എ മാത്രം ഏല്‍പ്പിക്കരുത് ..അതേയുള്ളൂ മാര്‍ഗം .

    മറുപടിഇല്ലാതാക്കൂ
  14. മേരി ലില്ലി ക്ക് സോഷ്യല്‍ മീഡിയ യില്‍ വളരെ നല്ല സൌഹൃദ വലയം ഉണ്ട്.അത് കൊണ്ട് തന്നെ ആദ്യ പ്രവേശന റൌണ്ടില്‍ അവര്‍ക്ക് നിര്‍ണായകമായ വോടിംഗ് റേറ്റ് കിട്ടികാണണം.അതായിരിക്കും ഒരുപക്ഷെ (അവര്‍ പറഞ്ഞത് സത്യമാണെങ്കില്‍))...ഈ പറയുന്നത് സത്യം ആയി കൊള്ളണം എന്നില്ലല്ലോ }ബൂലോകം ടീം (ഒരു പക്ഷെ)അവരോടു ചിത്രവും ലിങ്കും ചോദിച്ചത്. എന്നാല്‍ ലിങ്ക് കിട്ടിയ ശേഷം ,അവരുടെ ബ്ലോഗ്ഗില്‍ കാര്യമാത്ര പ്രസക്തമായ രചനകളുടെ അഭാവം എന്ന ഒരു വിഭാഗം ജനങ്ങളുടെ അഭിപ്രായം ഒരു പക്ഷെ അവര്‍ക്ക് ഫൈനലില്‍ വോട്ടിംഗ് -ല്‍ പ്രതികൂല ഘടകമായി കാണണം.പത്തു പേരില്‍ വിജയിക്കാത്തവര്‍ എന്നാല്‍ അവര്‍ നല്ല എഴുത്തുകാരല്ല എന്ന് കാണരുത്.ആ ലിസ്റ്റില്‍ ഇടം കിട്ടുന്നതുന്നതില്‍ വ്യക്തമായ മാനദണ്ഡം ഉണ്ടായിരുന്നു.സ്വകാര്യ പോര്‍ട്ടല്‍ ആയ ബൂലോകത്ത് അവരുടെ പോര്ടലില്‍ രചന നല്‍കിയവരെ ആണ് പരിഗണിച്ചിരിക്കുന്നത്.അത് അവരുടെ അവകാശമാണ്.ഒരു കമ്മിറ്റിയുടെ തീരുമാനമാണ്.ആരുടേയും കഴിവുകളെ ആര്‍ക്കും പിടിച്ചു കെട്ടാന്‍ കഴിയില്ല.ബ്ലോഗ്ഗില്‍ ഒത്തിരിഎഴുതിയില്ല എന്ന് കരുതി മേരി ലില്ലിയെ ആരും കുറച്ചു കാണേണ്ടതില്ല.അവര്‍ നല്ല കഴിവുള്ള എഴുത്തുകാരിയാണ്.അതുപോലെ പങ്കെടുത്ത എല്ലാവര്‍ക്കും വിജയിക്കാന്‍ കഴിയില്ലല്ലോ.പല സുഹൃത്തുക്കളും വളരെ നന്നായി എഴുതുന്നവരാണ്.ചുരുക്കം ചിലര്‍ വോട്ട് ക്യാന്‍വാസ് പോലും ചെയ്തിരുന്നില്ല എന്നതും നാം വിസ്മരിക്കരുത്.ജനകീയരായ,ഇപ്പോള്‍ വിജയിച്ച രണ്ടു പേരും ശക്തമായ രചനാ വൈഭവം ഒന്ന് കൊണ്ട് തന്നെ തെരഞ്ഞെടുക്കപെട്ടവര്‍ ആണ്.അര്‍ഹതയുള്ളത് അതിജീവിക്കും.അത് പ്രപഞ്ച സത്യം മാത്രം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷീബ പറയുന്നതാണ് സത്യമെന്കില്‍ ആ പോര്‍ട്ടലില്‍ എഴുതാത്ത ഇസ്മയില്‍ ചെമ്മാട് ,നാമൂസ്‌ പെരുവള്ളൂര്‍ തുടങ്ങി നിരവധി പേര്‍ എങ്ങിനെയാണ് പ്രാഥമിക വോട്ടിംഗ് ലിസ്റ്റില്‍ കടന്നു കൂടിയത് ?? ഷീബ പ്രകടിപ്പിക്കുന്നത് ഊഹങ്ങള്‍ ആണ് ..അങ്ങിനെ ആയിരിക്കാം ..ഇങ്ങനെ ആയിരിക്കാം എന്നൊക്കെ ..അവസാന ഘട്ടത്തില്‍ മേരി ലില്ലി നുണ പ്രചരിപ്പിക്കുകയാണ് എങ്കില്‍ അത് അവര്‍ പരസ്യമായാണ് ചെയ്തിട്ടുള്ളത് ,തീര്‍ച്ചയായും അതിന്റെ വാസ്തവം ബൂലോകം അധികൃതര്‍ക്ക്‌ വ്യക്തമാക്കാന്‍ കഴിയണം.ഇതില്‍ രഹസ്യ സ്വഭാവത്തിന്റെ ആവശ്യം ഇല്ല .പ്രത്യേകിച്ച് വോട്ടിംഗ് നടപടിക സംശയത്തോടെ വീക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരേണ്ടത് ബൂലോകത്തിന്റെ ധാര്‍മികതയുടെ പ്രശ്നം ആണ് ,അതിനു അവര്‍ തയ്യാറാകും എന്നാണു എന്റെ പ്രതീക്ഷ ..മറ്റു പലരുടെയും ..:)

      ഇല്ലാതാക്കൂ
  15. (അയ്യേ ...ഞാന്‍ കരുതിയെ പെണ്ണുങ്ങള്‍ക്ക്‌ മാത്രേ ഈ കുശുമ്പും,പരദൂഷണവും അസൂയയും ഉള്ളതെന്ന്...ഇതിപ്പോ.....ഹി ഹി....Walk-tte walk-tte (നടക്കട്ടെ നടക്കെട്ടെ):)))

    മറുപടിഇല്ലാതാക്കൂ
  16. ഈ അവാര്‍ഡ് ദിനത്തിന്റെ ഓര്‍മ്മക്കായി എല്ലാ ഫെബ്രവരി പതിനൊന്നും "ബൂലോക ചൊറിച്ചില്‍ ദിനമായി" ആചരിക്കുന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  17. >>>>>കേരളത്തില്‍ വച്ച് നടത്തുവാന്‍ പോകുന്ന സമ്മാന ദാന ചടങ്ങുകള്‍ വ്യക്തമായി ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. കൃത്യമായ വിവരങ്ങള്‍ ഉടനെ അറിയിക്കുന്നതാണ്. പതിമൂവായിരത്തി ഒന്ന് രൂപ, ഫലകം , പ്രശസ്തി പത്രം തുടങ്ങിയവയാണ് ഈ വര്ഷം സൂപ്പര്‍ ബ്ലോഗര്‍ക്ക് സമ്മാനമായി ലഭിക്കുക . കഴിഞ്ഞ വര്ഷം സമ്മാന തുക പതിനായിരത്തി ഒന്ന് രൂപ ആയിരുന്നു.

    രണ്ടാം സ്ഥാനം , മൂന്നാം സ്ഥാനം എന്നീ ക്രമങ്ങളില്‍ വരുന്ന ബ്ലോഗറന്മാര്‍ക്ക് ഫലകവും പ്രശസ്തി പത്രവും നല്‍കും. കഴിഞ്ഞ വര്ഷം മൂന്നാം സ്ഥാനം ഇല്ലായിരുന്നു.>>>>

    മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ബൂലോകം പ്രസിദ്ധീകരിച്ച പോസ്റ്റില്‍ നിന്നുള്ള വാക്കുകള്‍ ആണ് മുകളില്‍ .
    ഈ മൂന്നാം സ്ഥാനം ഇത് വരെ പ്രേഖ്യാപിക്കാത്തതെന്തെന്നു അറിയില്ല ..
    ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം കൂടി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ പോസ്റ്റ് ബൂലോകം ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിക്കാനായി പോസ്റ്റു ചെയ്തിട്ടുണ്ട് ..പ്രസിദ്ധീകരിക്കപ്പെട്ടാല്‍ അവിടെയെങ്കിലും അവരുടെതായ ഒരു വിശദീകരണം വായിക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു..

      ഇല്ലാതാക്കൂ
  18. മൂന്നാം സ്ഥാനം

    ബൂലോകത്തിനു നല്‍കിയ സമഗ്ര ചൊറിചിലിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം അതായത് മൂന്നാം സ്ഥാനം ചാലിയാര്‍ സ്വന്തമാക്കി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രണ്ടിലൊന്ന് അറിയാതെ നിങ്ങള്ടെ ചൊറിച്ചില്‍ മാറില്ല അല്ലെ അക്ബര്‍ ഭായ്‌ :)

      ഇല്ലാതാക്കൂ
  19. ആകെ മൊത്തം കണ്‍ഫ്യുഷന്‍... കണ്‍ഫ്യുഷന്‍...

    മറുപടിഇല്ലാതാക്കൂ
  20. അത് കൊണ്ട് ഇപ്പൊ പോകുന്നു... ഇതിനു വല്ല തീരുമാനവും ആയാല്‍ എന്നേം കൂടി അറിയിക്കണേ... ഞാനും വോട്ടു ചെയ്തതാണേ...
    വന്നു വന്നു വോട്ടിനോന്നും ഒരു വിലയുമില്ലതായോ.... പിറവത്തോ മറ്റോ ആണെങ്കില്‍ ചില്ലറ തടയുമായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  21. ബൂലോകം അവാർഡെങ്കിലും അക്കാദമി അവാർഡ് പോലെയാകാതെ സുതാര്യമായിരിക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  22. സുതാര്യമാക്കുമോ?.................................

    മറുപടിഇല്ലാതാക്കൂ
  23. "ബ്ലോഗങ്ങളെല്ലാം ക്ഷണ പ്രഭാ ചഞ്ചലം , വേഗേന പോകുന്നതായുസ്സു-മോര്‍ക്ക നീ "


    ഒരു ഉറുമ്പ് വേറൊരു ഉറുമ്പിനോട് പറഞ്ഞുവത്രെ..“എനിക്ക് നിന്നെക്കാളും 0.00001 മില്ലിമീറ്റര്‍ നീളം കൂടുതലുണ്ട്, അതുകൊണ്ട് ഞാനാണ് സൂപ്പര്‍ ഉറുമ്പ്” പാവം ഉറുമ്പുകള്‍

    മറുപടിഇല്ലാതാക്കൂ
  24. മത്സരം അവസാനിച്ചു...അരഹതപ്പെട്ട ആള്‍ക്ക് തന്നെ അവാര്‍ഡും കിട്ടി..പിന്നെ എന്തിനീ വിവാദം ഭായ് ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് വിവാദം ഉണ്ടാക്കിയവരോട് പോയി ചോദിക്കൂ ഭായ്‌ ...:)

      ഇല്ലാതാക്കൂ
    2. ഈ പോസ്റ്റും ഒരു വിവാദത്തിന്റെ ഭാഗമായി തോന്നി രമേശ്‌ ഭായ്..ക്ഷമിക്കൂ :)

      ഇല്ലാതാക്കൂ
  25. ഒരു സ്വകാര്യ പോര്‍ട്ടല്‍, ആ പോര്‍ട്ടലില്‍ എഴുതുന്നവര്‍ക്ക് മാത്രം എന്നു പറഞ്ഞുകൊണ്ട് സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കൊടുക്കുന്നത് ശരിയല്ല. മാതൃഭൂമിയില്‍ മാത്രം എഴുതുന്ന ഒരാള്‍ക്ക് മാതൃഭൂമി സൂപ്പര്‍ ജേര്‍ണലിസ്റ്റ് എന്നോ സൂപ്പര്‍ റിപ്പോര്‍ട്ടര്‍ എന്നോ പറഞ്ഞ് അവാര്‍ഡ് കൊടുത്താല്‍ എങ്ങനെയിരിക്കും?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ മാത്രം കൊടുത്താലും വിരോധമില്ല ..പക്ഷെ എല്ലാം കൂടി കൂട്ടി കുഴച്ച ശേഷം ചെയ്യുന്ന കാര്യങ്ങളിലെ സുതാര്യത ഇല്ലായ്മയാണ് ഒടുവില്‍ മത്സരാര്തികളില്‍ തന്നെ പരാതിയും മുറുമുറുപ്പും ഉണ്ടാക്കിയിട്ടുള്ളത് എന്ന് മനസിലാകുന്നത് ..സര്‍ :)

      ഇല്ലാതാക്കൂ
  26. ...ഞാനും ബൂലോകത്തിലെ ഒരു വാല്യക്കാരനാണ്. വയസ്സനായതുകൊണ്ട് ഓട്ടോക്കൂലി കൊടുക്കേണ്ടെന്നു കരുതി എന്റെ പേര് ലിസ്റ്റിൽനിന്നുതന്നെ പിഴുതുമാറ്റി. എന്റെ ‘പാത്രിയാർക്കീസ് ബാവ പുണ്യാളാ..’ അങ്ങയുടെ തിരുനാൾ ദിനത്തിലാണല്ലോ ഈ വെടിക്കെട്ട്..!! ‘സത്യമേവ ജയതേ’യെന്ന് പറയുന്നവരെക്കൊണ്ട് ‘സത്യവാങ്മൂലം’ ചെയ്യിക്കണേയ്.......

    മറുപടിഇല്ലാതാക്കൂ
  27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  28. മൂന്നാം സ്ഥാനത്തിന് ഇനിയും വോട്ട് ചെയ്യാന്‍ പറ്റുമോ ആവോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രാംജീ ..ഉണ്ടെങ്കില്‍ ഒരെണ്ണം ഒപ്പിച്ചെടുക്കാന്‍ ആണോ ? ഒന്ന് മുട്ടി നോക്കിയാലോ :)

      ഇല്ലാതാക്കൂ
    2. അയ്യേ..എനിക്ക് വേണ്ട. ഒരു വോട്ട് ചെയ്യാമെന്ന് കരുതിയാ.

      ഇല്ലാതാക്കൂ
  29. അങ്ങനെയാണെങ്കിൽ ശ്രീ.രമേശ്ജീ, ‘ബൂലോകം പോർട്ടൽ എഴുത്തുകാരി’ലെ സൂപ്പർ ബ്ലോഗർ എന്നു കാണിച്ചാൽ മതിയായിരുന്നല്ലോ?

    മറുപടിഇല്ലാതാക്കൂ
  30. ഇതൊരു ബൂലോക ഉഡായിപ്പായി പോയല്ലോ? ഇതുവരെയുള്ള വിവാദങ്ങളും അഭിപ്രായങ്ങളും ഒക്കെ കണ്ടിട്ട് എനിക്കു തോന്നുന്നത് സംഘാടകര്‍ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഏതോ ഇഷ്ടക്കാര്‍ക്ക് അവാര്‍ഡ് നല്‍കാനുള്ള സെറ്റപ്പെല്ലാം ഒരുക്കിവന്നപ്പോള്‍ വള്ളിക്കുന്നു കേറി ഒരു അതിബുദ്ധി കാണിച്ചു അതോടെ സംഭവം വിവാദമാവുകയും അവസാനം സര്‍വസമ്മതരായ നിരക്ഷരനേയും അകമ്പാടത്തിനെയും വിജയികളായി പ്രഗ്യാപിച്ച് തലയൂരി എന്നാണ്. അതുകൊണ്ട് ഇനി കൂടുതല്‍ വെളിപ്പെടുത്തലുകളോ വിശദീകരണമോ ബൂലോകം അവാര്‍ഡ് കമ്മറ്റിയില്‍ നിന്നു പ്രതീക്ഷിക്കണമെന്നില്ല.

    മറുപടിഇല്ലാതാക്കൂ
  31. എന്തൊക്കെത്തന്നെയായാലും ഇമ്മാതിരി തർക്കങ്ങൾ ബൂലോകത്തിനു ഗുണം ചെയ്യില്ല. മുമ്പു പലതവണ അതു തെളിയിയ്ക്കപ്പെട്ടിട്ടുള്ളതാണ്. തമാശയൊക്കെയാവാം.. അത് അതിരുകടക്കാതിരിയ്ക്കുന്നതല്ലേ നല്ലത്? സൂപ്പർ ബ്ലോഗർ അവാർഡ് എല്ലാരും സംഘടിപ്പിയ്ക്കൂ, എന്നിട്ട് കഴിയുന്നവർക്കെല്ലാം കൊടുക്കൂ.... പരാതി തീരട്ടെ.

    ഒരുകാര്യം മനസ്സിലാക്കണം, ഇപ്പോൾ ബൂലോകത്തുള്ളവർ മാത്രമല്ല ബൂലോകത്തെ വായിയ്ക്കുന്നതെന്നോർക്കുക. വെറുതേ മലർന്നുകിടന്നു തുപ്പണോ..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൂപ്പര്‍ ബ്ലോഗറെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയും തങ്ങളുടെ പോര്‍ട്ടലില്‍ എഴുതുന്നവരെ മാത്രം സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുകയും എന്നിട്ട് അതിനെ സൂപ്പര്‍ ബ്ലോഗര്‍ മത്സരം എന്ന് നാമകരണം ചെയ്യുകയും ചെയ്യുമ്പോള്‍ അതില്‍ ഒരു വ്യാകരണ പിശക് കാണുന്നു.“ബൂലോകം പോര്‍ട്ടല്‍ സൂപ്പര്‍ ബ്ലോഗര്‍“ എന്ന് അറിയപ്പെടുന്നതില്‍ കുഴപ്പമില്ല. പക്ഷേ ഈ ദുനിയാവിലെ എല്ലാ ബ്ലോഗറന്മാരെയും പ്രതിനിധീകരിച്ച് സൂപ്പര്‍ ബ്ലോഗര്‍ എന്ന് വിളിക്കപ്പെടണമെങ്കില്‍ മുകളില്‍ പറഞ്ഞ നിബന്ധന അതായത് അവരുടെ പോര്‍ട്ടലില്‍ എഴുതുന്നവര്‍ക്ക് മാത്രം എന്നത് നീക്കം ചെയ്യണം.അല്ലെങ്കില്‍ വോട്ടറന്മാര്‍ ബൂലോകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമായിരിക്കണം
      പ്രോത്സാഹനം ലക്ഷ്യമാക്കി എന്ത് ചെയ്യുന്നതും നന്മ കൊണ്ട് വരും. പക്ഷേ പൊതുവായി ഒരു മത്സരം ഏര്‍പ്പെടുത്തുമ്പോള്‍ അത് വ്യക്തമായ, സുതാര്യമായ,ജനാധിപത്യപരമായ, നിഷ്പക്ഷമായ ഒന്നായിരിക്കുകയും വേണം; അല്ലെങ്കില്‍ അങ്ങിനെ തോന്നിപ്പിക്കുകയെങ്കിലും ചെയ്യണം.
      ഏത് മത്സരവും വാശിക്കും പകക്കും കാരണമാണ്. ബൂലോഗത്തെ ഒത്തൊരുമയും സമാധാനവും, വാശിയും പകയും കാരണത്താല്‍ ഇല്ലാകാതിരിക്കാന്‍ എല്ലാവരും മനസ് വെക്കണമെന്ന് അപേക്ഷിക്കുന്നു.

      ഇല്ലാതാക്കൂ
  32. ഇപ്പോൾ അവാർഡ്കിട്ടിയിട്ടുള്ളവർ രണ്ടുപേരും സൂപ്പർബ്ലോഗ്ഗർമാർ എന്നു വിളിക്കപ്പെടാൻ അർഹതയുള്ളവർതന്നെയാണ് എന്നാണ് എന്റെ പക്ഷം. അർഹതപ്പെട്ട ആർക്കെങ്കിലും ചിലർക്ക് അവാർഡ് നൽകിയെന്നുകരുതി മറ്റുള്ളവരെല്ല്ലാം മോശക്കാരും സൂപ്പർ അല്ലാത്തവരുമാണെന്ന് അതിനർത്ഥമില്ല. ഏതുതരത്തിൽ അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്താലും അതിനെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇതിപ്പോൾ ഒരു വിദഗ്‌ദ്ധ പാനൽ സൂപ്പർ ബ്ലോഗ്ഗർമാരെ തെരഞ്ഞെടുത്തിരുന്നെങ്കിൽ ആരെടാ ഈ വിദ‌ഗ്‌ദ്ധപാനൽ എന്നായിരുന്നേനേ ചോദ്യം. ആരെങ്കിലും ക്രിയാത്മകമായി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ സംശയത്തോടെ നോക്കേണ്ട കാര്യമുണ്ടോ? ഞാനും ഫൈനൽ റൌണ്ടിൽ വന്ന പത്ത് പേരിൽ ഒരാളാണ്. അത് എങ്ങനെ വന്നെന്നോ എന്തുകൊണ്ട് ഞാൻ സൂപ്പർ ബ്ലോഗ്ഗർ ആയില്ലെന്നോ തിരക്കി ഞാൻ സമയം മിനക്കെടുത്തേണ്ട കാര്യമില്ല. ബ്ലോഗിൽ വരുമ്പോൾ ഇങ്ങനെ ആരെങ്കിലും സൂപ്പർ ബ്ലോഗ്ഗറെ തെരഞ്ഞെടുത്ത് അവാർഡ് നൽകുമെന്നു പ്രതീക്ഷിച്ചിരുന്നുമില്ല. എഴുതാൻ താല്പര്യമുള്ളവർ എഴുതിക്കൊണ്ടേയിരിക്കും. ഈ അവാർഡ് കിട്ടിയിരുന്നില്ലെന്നുവച്ച് നിരക്ഷരനോ നൌഷാദ് അകമ്പാടമോ ബ്ലോഗെഴുത്ത് നിർത്തുമായിരുന്നില്ല. ഇതു കിട്ടാത്തതിന്റെ പേരിൽ ആരെങ്കിലും എഴുത്ത് നിർത്തുമെന്നും തോന്നുന്നില്ല.ഇതൊക്കെ ഒരു പ്രോത്സാഹനമാണ്. ആരെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മളും പ്രോത്സാഹിപ്പിക്കുക! ബൂലോകം ഡോട്ട് കോമിൽ എഴുതുന്നവരിൽ നിന്നും മാത്രം തെരഞ്ഞെടുപ്പ് നടത്തുമ്പോൾ സൂപ്പർ ബ്ലോഗ്ഗർ എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയോ എന്ന വാദമൊക്കെ ബാലിശമാണ്. സൂപ്പർ ബ്ലോഗ്ഗർ എന്നാൽ നല്ല ബ്ലോഗ്ഗർ അഥവാ നല്ല ബ്ലോഗ്ഗർമാരിൽ ഒരാൾ എന്നൊക്കെയേ അർത്ഥമുള്ളൂ. ഒരാൾ നല്ലതെന്നു പറഞ്ഞാൽ മറ്റുള്ളവരെല്ലം മോശക്കാരെന്ന് അർത്ഥമില്ലല്ലോ. ഇവിടെ എത്രയോ അവാർഡുകൾ നൽകുന്നു. ഒരാൾക്കു വയലാർ അവാർഡ് നൽകിയാൽ അത് കിട്ടാത്തവരൊന്നും സാഹിത്യകാരന്മാർ അല്ലെന്ന് അർത്ഥമില്ലല്ലോ. അതുപോലെ തന്നെ ഇതും. കൂൾ ഡൌൺ! നമ്മളിർ ചില ബ്ലോഗ്ഗർമാരെ തെരഞ്ഞുപിടിച്ച് ബൂലോകം ഡോട്ട് കോം പ്രത്യേക അഭിനന്ദനങ്ങൾക്ക് അവസരമേകി എന്നു കരുതിയാൽ പോരേ? ഒപ്പം ചില പാരിദോഷികങ്ങളും സമ്മാനങ്ങളും നൽകുന്നു. അല്ലാതെ ഇത്രയ്ക്ക് പ്രകോപിതരാകാൻ ഇതിലൊക്കെ എന്ത് കാര്യമിരിക്കുന്നു? ഈ വിമർശിക്കുന്നവരും നാളെ ഏതെങ്കിലും തരത്തിൽ സൂപ്പർ ബ്ലോഗ്ഗർമാർ ആയിക്കൂടെന്നില്ല! അപ്പോൾ അവർ ഇതേ മാതിരി പ്രകോപിതരാകാതിരുന്നാൽ മതി! അവർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ!ഷെരീഫ് സാർ പറഞ്ഞതുപോലെ “ബൂലോകം പോര്‍ട്ടല്‍ സൂപ്പര്‍ ബ്ലോഗര്‍“ എന്ന് കരുതാൻ ഇഷ്ടപ്പെടുന്നവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടല്ലോ! വിമർശനങ്ങൾക്കതീതമായി ഇത്തരം കാര്യങ്ങൾ ചെയ്യാൻ ആർക്കും കഴിയുമെന്നും തോന്നുന്നില്ല. ഇവിടെ ചലച്ചിത്ര അവാർഡുകളും മറ്റും പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകുന പുകിലുകൾ നാം കാണാറുള്ളതാണല്ലോ!

    മറുപടിഇല്ലാതാക്കൂ
  33. കിട്ടാത്ത മുന്തിരി പുളിക്കും
    എന്തിനാണ്‌ ഈ അനാവശ്യമായ വിവാദം ഒരു മത്സരം ആകുമ്പോള്‍ വിജയികള്‍ അനിവാര്യം അല്ലെ .ബന്ത പെട്ട ജൂറിയുടെ തീരുമാനം അഗീകരിക്കുക. ജൂറിയെ ചോദ്യം ചെയ്യുന്ന പ്രവണത പ്രോത്സാഹിക്ക പെടരുത് .ബന്ത പെട്ട ജൂറിയെ അഗീകരിക്കാന്‍ കഴിയാത്തവര്‍ മത്സര ഫലം പുറത്തു വരുന്നതിനു മുന്‍പ് ബന്ത പെട്ടവരെ അറിയിക്കണ മായിരുന്നു .ഒരു മത്സരം സംഘടിപ്പിച്ചു ആ മത്സരത്തില്‍ വിജയികള്‍ ഉണ്ടായി .ആ വിജയികളെ നമുക്ക് രണ്ടു കയ്യും നീട്ടി സീകരിക്കാം.സൂപ്പര്‍ ബ്ലോഗര്‍ 2011 മത്സര വിജയികള്‍ക്ക് എന്‍റെ അഭിനന്ദനങ്ങള്‍. ,

    മറുപടിഇല്ലാതാക്കൂ
  34. എന്റെ വോട്ട് ആര് മുക്കി..??? ഡമ്മിയിടണം.. ഡമ്മി..!!

    മറുപടിഇല്ലാതാക്കൂ
  35. ബൂലോകം ഓണ്‍ ലൈന്‍ സൂപ്പര്‍ ബ്ലോഗര്‍ 2011 തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു തൊട്ടു പുറകെ ചിലര്‍ വിവാദങ്ങളും ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുണ്ട് .എന്താണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം എന്ന് കണ്ടത്തേണ്ടി ഇരിക്കുന്നു .എന്തിനാണ്‌ ഈ അനാവശ്യമായ വിവാദം ഒരു മത്സരം ആകുമ്പോള്‍ വിജയികള്‍ അനിവാര്യം അല്ലെ .ബന്ത പെട്ട ജൂറിയുടെ തീരുമാനം അഗീകരിക്കുക. ജൂറിയെ ചോദ്യം ചെയ്യുന്ന പ്രവണത പ്രോത്സാഹിക്ക പെടരുത് .ബന്ത പെട്ട ജൂറിയെ അഗീകരിക്കാന്‍ കഴിയാത്തവര്‍ മത്സര ഫലം പുറത്തു വരുന്നതിനു മുന്‍പ് ബന്ത പെട്ടവരെ അറിയിക്കണ മായിരുന്നു .ഒരു മത്സരം സംഘടിപ്പിച്ചു ആ മത്സരത്തില്‍ വിജയികള്‍ ഉണ്ടായി .ആ വിജയികളെ നമുക്ക് രണ്ടു കയ്യും നീട്ടി സീകരിക്കാം.അങ്ങിനെയുള്ള മാനോഭാവം ആണ് ഉണ്ടാവേണ്ടത് വിവാദങ്ങള്‍ ഇല്ലാത്ത മത്സരങ്ങള്‍ ആണ് നമ്മുടെ സമൂഹത്തിന് അനിവാര്യം.ഇനി വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ മത്സര വിജയികളെ അനര്‍ഹമായവരാണ് എന്ന തിരുത്തല്‍ ഉണ്ടാകുമൊ .ഒരു തിരുത്തല്‍ ആണ് വിവാദം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം എങ്കില്‍ ആ ആഗ്രഹം സഫലീകരിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല .മത്സരഫലം പുറത്തു വന്നതിനു ശേഷം വിവാദങ്ങള്‍ ഉണ്ടായ മറ്റു മത്സര ഫലങ്ങള്‍ പിന്നീട് എന്താണ് ഉണ്ടായിട്ടുള്ളത് എന്ന് വിവാദം ഉണ്ടാക്കുന്നവര്‍ .ഒന്ന് ഓര്‍ത്താല്‍ നന്നായിരുന്നു .അല്ലെങ്കില്‍ത്തന്നെ എന്ത് അവകാശം ആണ് മത്സരം സംഘടിപ്പിച്ച സഘാടകരെ ചോദ്യം ചെയ്യുവാന്‍ ഈ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് ഉള്ളത് .ഇങ്ങനെയൊരു മത്സരം ഉണ്ടായതിന് ആ മത്സരം സംഘടിപ്പിച്ച സഘാടകരെ അനുമോദിക്കുന്നതിനു പകരം .വിവാദവുമായി ഇറങ്ങി തിരിച്ചവരോട് ഒരു അപേക്ഷ ഈ മനോഭാവം മാറേണ്ടിയിരിക്കുന്നു.നല്ല പ്രവര്‍ത്തനങ്ങള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ആയി തന്നെ കാണുവാനുള്ള മാന്‍സ്സുണ്ടാവേണം ഒപ്പം ഇങ്ങനെയുള്ള വിവാദങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ലാ എന്ന തിരിച്ചറിവും ഉണ്ടാവേണ്ടത് അനിവാര്യമായഘടകം ആണ് .അനേകം പേര്‍ മത്സര വിജയികള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ ഏതാനുംപേര്‍ വിവാദങ്ങളും ആയി വരുന്നത് ഖേദകരം ആണ് എന്നതില്‍ തര്‍ക്കം ഉണ്ടാവുകയില്ല. എന്നതാണ് വാസ്തവം.വിവാദങ്ങള്‍ ഇല്ലാത്ത ബ്ലോഗേഴ്സിനായുള്ള മത്സരങ്ങള്‍ ഇനിയും ഉണ്ടാവട്ടെ .മനുഷ്യ രാശിക്ക് നന്മ ഉണ്ടാകുന്ന നല്ല രചനകള്‍ പൂര്‍വാധികം ശക്തിയോടെ പുനര്‍ജനിക്കട്ടെ . സൂപ്പര്‍ ബ്ലോഗര്‍ 2011 മത്സര വിജയികള്‍ക്ക് എന്‍റെ അനുമോദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  36. രമേഷ്ജി,

    ജനാധിപത്യത്തിന്റെ എല്ലാ സൌകര്യങ്ങളും അനുഭവിക്കുന്ന ഭാരതീയര്‍, ഈ അവാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതില്‍ എങ്കിലും വോട്ടെടുപ്പിനും നോട്ടെടുപ്പിനും പകരം അര്‍ഹതയും കഴിവും നോക്കെണ്ടാതാകുന്നു. 'രാബറി ദേവിമാര്‍' ബൂലോക തിരഞ്ഞെടുപ്പിലൂടെ കടന്നു വരുന്നത് തടയാന്‍ എത്രയോ മറ്റുവഴികളിലൂടെ ജേതാക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കില്‍ തന്നെ ഇത്തരം അവാര്‍ഡുകള്‍ ബൂ ലോകത്ത് ആവശ്യമുണ്ടോ എന്നാണു ചര്‍ച്ച ചെയ്യേണ്ടത്. ഈ അടുത്ത കാലത്തെ ചര്‍ച്ചകള്‍ കണ്ടാല്‍ ബ്ലോഗെഴുത്ത് അവാര്‍ഡിന് വേണ്ടി മാത്രമാണോ എന്ന് സംശയിച്ചു പോകും വിധത്തില്‍ തരം താഴ്ന്നു പോയോ എന്ന് ചിന്തിക്കേണ്ടതാണ്.

    ഒരു പാട് പഴി കേട്ട, ഇനിയും കേള്‍ക്കാനിരിക്കുന്ന അവാര്‍ഡു നാടകങ്ങള്‍ക്ക് ചരമ കുറിപ്പോടെ..

    മറുപടിഇല്ലാതാക്കൂ
  37. ഈ അവാര്‍ഡും അതിനെ തുടര്‍ന്നുള്ള ചൊറിച്ചിലും ബൂലോകവാസികള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും.
    പിന്നെ, കുറച്ച് നാളത്തെ ബ്ലോഗു വായനപ്രകാരം അങ്ങോട്ട് കൊടുത്ത് ഇങ്ങോട്ട് വാങ്ങുന്ന ശീലത്തിന്റെ ബലമുള്ള തുടര്‍ച്ച
    ബ്ലോഗില്‍ ഉണ്ടെന്ന് കണ്ട് സന്തോഷിച്ചിട്ടുണ്ട്. ആ സന്തോഷം ഇപ്പോഴും തുടരുന്നു. നിങ്ങള്‍ക്ക് ഇനി കുറച്ച് നാളത്തേക്ക് ഏറ്റവും
    പ്രധാനപ്പെട്ട വിഷയം ഈ അവാര്‍ഡ് ആയിരിക്കും. ആഘോഷിക്കുക.
    കൊണ്ടാടപ്പെടുന്ന പല ബ്ലോഗര്‍മാരുടെ എഴുത്തുകളില്‍ പലതും ചവറാണ്‌ എന്നു തോന്നിയിട്ടുള്ളത് കൊണ്ടും
    ആശാന്‍ കളിക്കുന്ന പലരും പലതിനും കൊടുത്തിട്ടുള്ള അഭിപ്രായങ്ങള്‍ കണ്ട് സഹതപിച്ചിട്ടുള്ളതു കൊണ്ടും
    അവാര്‍ഡിനും തുടര്‍ന്ന് ഘോഷിക്കുന്ന വിവാദത്തിനും വാഴ്തുകള്‍ പറഞ്ഞു വിടവാങ്ങുന്നു.
    അരങ്ങ കൊഴുക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  38. കാപ്പിലാന്റെ കുറവ് ഇപ്പോഴാണു പ്രകടമാകുന്നത്?

    മറുപടിഇല്ലാതാക്കൂ
  39. മലയാളിക്ക് എന്നും അവാര്‍ഡിനൊപ്പം വിവാദം ഫ്രീ അല്ലെ ....

    മറുപടിഇല്ലാതാക്കൂ
  40. വളരെ പൈശാചികവും മ്രിഗിയവും ആയി പോയി .....):

    മറുപടിഇല്ലാതാക്കൂ
  41. പ്രിയപ്പെട്ടവരേ,സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തെയും ഫലപ്രഖ്യാപനത്തെയും തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളെ കുറിച്ചുള്ള 'ബൂലോകം ഓണ്‍ ലൈന്‍' അധികൃതരുടെ സമചിത്തതയോടെയുള്ള പ്രതികരണവും തുടര്നടപടികളെ പറ്റിയുള്ള നിര്‍ദ്ദേശം ക്ഷണിക്കലും സ്വാഗതം ചെയ്യുന്നു ..നടപടികള്‍ പരമാവധി സുതാര്യമാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ ഒഴിവാക്കാം എന്ന് കരുതുന്നു ..കരുതിക്കൂട്ടി തെറ്റുകള്‍ സംഭവിച്ചിട്ടില്ല എന്ന വിശദീകരണം തല്‍ക്കാലം വിശ്വസിക്കാം

    സംശയങ്ങള്‍ ഉന്നയിച്ചവരുടെ പ്രതികരണങ്ങളെയും വിവിധ ഓണ്‍ ലൈന്‍ വേദികളില്‍ കണ്ട അവരുടെ പോസ്റ്റുകളെയും ലിന്കുകളെയും സമാഹരിച്ചു ഒരു പോസ്റ്റ് ആക്കി ബൂലോകത്തെയും സംശയങ്ങള്‍ ഉന്നയിച്ചവരെയും ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ താല്പര്യം ഉള്ളവരെയും അറിയിക്കുക എന്ന മാധ്യമ ധര്‍മ്മം നിര്‍വ്വഹിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ ഞാന്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുന്നു

    ഇക്കാര്യം ബൂലോകം അധികൃതര്‍ക്കും ബോധ്യമായിട്ടുഉള്ളതാണ് എന്ന് അവരില്‍ നിന്ന് എനിക്ക് നേരിട്ട് ലഭിച്ച സന്ദേശങ്ങളില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നു..:)
    നന്ദി ..:)

    മറുപടിഇല്ലാതാക്കൂ
  42. ഈ പോസ്റ്റടക്കം ഈ വിഷയത്തില്‍ 5-6 പോസ്റ്റുകള്‍ വായിച്ചു എന്നല്ലാതെ എന്ത് പറയുവാനാ രമേഷ്ജീ..

    മറുപടിഇല്ലാതാക്കൂ
  43. രമേശ്‌ മാഷേ
    ഇവിടെ എത്താന്‍ അല്പം വൈകി
    ഇത്രയും വലിയൊരു കോലാഹലം
    ഇവിടെ വെബുലകത്തില്‍ ഉണ്ടന്ന്
    ഞാന്‍ അറിഞ്ഞിരുന്നില്ല.
    ഏതായാലും വെബ്‌ എഴുത്തുകാര്‍
    ഇങ്ങനെ നാറുന്ന രാഷ്ട്രീയക്കാരെപ്പോലെ
    കളം മാറി ചവുട്ടുന്ന പരിപാടി ഏതായാലും അത്ര ശുഭമല്ല
    ഇങ്ങനെ ഒരു ബ്ലോഗു കൊണ്ട് ഇവിടുത്തെ ചില
    അനാശ്യാസ പ്രവര്‍ത്തികളുടെ ഉള്ളു കള്ളികള്‍
    അറിയാന്‍ കഴിഞ്ഞു നന്ദി നമസ്കാരം
    എഴുത്തുകാര്‍ ജാഗ്രതൈ!
    കൂടുതല്‍ ഒന്നും പറയുന്നില്ല
    അത് പിന്നെ ഈ നവ രാഷ്ട്രീയത്തിലേക്കുള്ള ഒരു
    എടുത്തുചാട്ടം ആകില്ലന്നാരരിഞ്ഞു
    ഏതായാലും എന്റെ വോട്ടു പാഴാകാഞ്ഞതില്‍ സന്തോഷം
    നിരക്ഷരനും അകംപാടതിനും എന്റെ അഭിനന്ദനങ്ങള്‍
    വീണ്ടു എഴുതുക, യാത്രകള്‍ തുടരുക
    അവാര്‍ഡ് കിട്ടാഞ്ഞവര്‍ വിഷമിക്കേണ്ട ഇനി എന്തെല്ല
    അവാര്‍ഡു ജാടകള്‍ ഇവിടെ കാണാനിരിക്കുന്നു
    തയ്യാറെടുപ്പോടെ ഇരിക്കുക
    നിങ്ങള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ ആശംസകള്‍
    പി വി ഏരിയല്‍

    മറുപടിഇല്ലാതാക്കൂ
  44. മാഷേ,
    നമ്മുടെ ചവറ്റു കൊട്ട
    ഏതായാലും വെറും ചവറ്റു കൊട്ട
    അല്ലാന്നു നാലാള്‍ അറിയട്ടെ!!
    ഏതായാലും അത്
    നിമിഷങ്ങള്‍ക്കുള്ളില്‍
    നിറയുന്നത് കാണാനും നല്ല രസം അല്ലേ
    എല്ലാ ഭാവുകങ്ങളും നേരുന്നു
    വീണ്ടും കാണാം
    പി വി ഏരിയല്‍

    മറുപടിഇല്ലാതാക്കൂ
  45. അങ്ങനെ ഞമ്മള്‍ ബ്ലോഗര്‍മാരും എഴുത്തുകാരായി ,,കുഞ്ഞുണ്ണി മാഷ്ടെ ഒരു കവിത ഓര്‍മ്മ വരുന്നു"അയ്യയ്യേ ,നായ്ക്കളെ നാണമില്ലേ ഇങ്ങനെ മനുഷ്യരെ പോലെ കടിപിടി കൂടാന്‍ ?"

    മറുപടിഇല്ലാതാക്കൂ
  46. ഞാനോന്നുമേ അറിഞ്ഞില്ലേ രാമനാരായണാ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രേമെശേട്ടാ പ്രശ്നങ്ങള്‍ ഒക്കെ കഴിഞ്ഞാണല്ലോ ഞാന്‍ ഈ പോസ്റ്റ്‌ കാണണതു ..അവസാനം കണ്ടത് നന്നായി ...അല്ലേല്‍ ആദ്യേ ഞാന്‍ ഓടിയേനെ ...:)

      ഇല്ലാതാക്കൂ
  47. കൊടുത്തത് അര്‍ഹതപ്പെട്ടവര്‍ക്കെന്കില്‍ ആ ലിസ്റ്റില്‍ കടന്നു കൂടിയിരുന്നെന്കില്‍ കൂടുതല്‍ പേര്‍ തന്റെ ബ്ലോഗ്ഗിനെ അറിയുമായിരുന്നു എന്ന അവസരം നിഷേധിച്ചതാണോ കടന്നു കൂടാത്തവരുടെ പ്രശ്നം?
    പദ്മശ്രീയും പദ്മഭൂഷനുമൊക്കെ paid award എന്ന് ആള്‍ക്കാര്‍ പറയുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത പ്രതീക്ഷിച്ചിട്ടു കാര്യമില്ല.ആരെങ്കിലും കൊണ്ടോയ്ക്കോട്ടേ.ഒന്നൂല്ലേലും അര്‍ഹര്‍ ആണല്ലോ കൊണ്ടോയത് എന്ന് സമാധാനിച്ചൂടെ?

    മറുപടിഇല്ലാതാക്കൂ
  48. അവാർഡ് കിട്ടിയവർക്ക് ആത്മാർഥമായ അഭിനന്ദനങ്ങൾ, കിട്ടാത്തവർക്ക് ഹാ പോട്ടെ സാരമില്ലെന്ന് എന്നൊരു തോളിൽ തട്ട്.......എന്ന് നമുക്ക് നിറുത്താം.
    എനിയ്ക്ക് പോസ്റ്റും കമന്റുകളും വായിച്ചിട്ട് ഇത്രയുമേ എഴുതാൻ കിട്ടുന്നുള്ളൂ....

    മറുപടിഇല്ലാതാക്കൂ
  49. ഓക്കേ ..നിര്‍ത്തി ..അതെല്ലാം പറഞ്ഞു കൊമ്പ്ലിമെന്റ്റ്‌ ആക്കി ട്ടോ ..:)

    മറുപടിഇല്ലാതാക്കൂ
  50. സൂപ്പെര്‍ ബ്ലോഗര്‍ ..
    അദ്ദേഹം ഒരു സുപ്പെര്‍ ബ്ലോഗര്‍ ആണല്ലോ ..

    മറുപടിഇല്ലാതാക്കൂ
  51. എല്ലാര്‍ക്കും കൂടെ ഒരു വോട്ട് ഞാനും തരാം..അതിനു വേണ്ടി എല്ലാരും ഇടി കൂടുക...

    മറുപടിഇല്ലാതാക്കൂ
  52. സയലൻസ് പ്ലീസ്..
    ഇവിടെ ആരും വോട്ടർമാരായി ജനിക്കുന്നില്ല…..
    ഇവിടെ ആരും അവാർഡു വാങ്ങുന്നവരായി ജനിക്കുന്നില്ല…….
    ഇവിടെ ആരും അവാർഡ് കൊടുക്കുന്നവരായി ജനിക്കുന്നില്ല….
    ഒക്കെ മായാവിലാസങ്ങൾ…

    മറുപടിഇല്ലാതാക്കൂ
  53. ഒന്നു കൂടി ഇവിടെ ആരും വിവാദമുണ്ടാക്കുന്നവരായി ജനിക്കുന്നില്ല…
    ഇനി കർട്ടനിട്ടോളൂ..ഇല്ലെങ്കിൽ ഒരു കാര്യവുമില്ലാതെ ചോരപ്പുഴ ഒഴുകും..

    മറുപടിഇല്ലാതാക്കൂ