വ്യാഴാഴ്‌ച, ജൂൺ 14, 2012

കൊലപാതക രാഷ്ട്രീയം ;മുന്നണികള്‍ ഒപ്പത്തിനൊപ്പം


മലയാളം ന്യൂസ് .ജൂണ്‍ 14 വ്യാഴം 

ഹാവൂ ..ഇപ്പോളാണ്  കേരളത്തിലെ ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് ശ്വാസം നേരെ വീണത്‌ .പ്രത്യേകിച്ചു സി പി എമ്മിന് !

കഴിഞ്ഞ ഒരു മാസമായി എന്തായിരുന്നു  അവസ്ഥ ?  കൊലപാതകങ്ങളുടെയും കൊലവെറി പ്രസംഗങ്ങളുടെയും പേരില്‍ ജനങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും മുന്നില്‍ തലയില്‍ മുണ്ടിടാതെ നടക്കാന്‍ വയ്യാത്ത സ്ഥിതിയായിരുന്നു . 
ഇപ്പോള്‍ ഒരു സമാധാനമുണ്ട്  .ഇത്  വരെ പുണ്യാത്മാക്കള്‍ എന്ന് പറഞ്ഞു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന് സിപി എമ്മിനെ കൊലപാതകികള്‍ എന്ന് കുറ്റപ്പെടുത്തുകയും ചെളി വാരി എറിയുകയും പുലഭ്യം പറയുകയും ചെയ്ത യു ഡി എഫുകാരും കൊലപാതക രാഷ്ട്രീയത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍ ആണെന്ന് തെളിഞ്ഞിരിക്കുകയല്ലേ ! ഒറ്റയടിക്ക് രണ്ടു കൊലപാതകവും ഇടുക്കി മണിയെ പോലെ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന കാടന്‍ മുദ്രാവാക്യമുള്ള തട്ട് പൊളിപ്പന്‍ പ്രസംഗവും ആയി  ലീഗിന്റെ പുന്നാര മോനായ ഏറനാട്  എം .എല്‍ .എ .പി .കെ .ബഷീര്‍ സാഹിബ് അങ്ങനെ  തിങ്ങി വിളങ്ങി ,ലങ്കി  മറിഞ്ഞു നില്‍ക്കുകയല്ലേ ? ഇതില്‍ പരം ആനന്ദം വേറെന്തു വേണം ? 

പകരത്തിനു പകരം ആയി .. ഒപ്പത്തിനൊപ്പവും ..

മുന്‍പ്  ഫസലും ഷുക്കൂറും വധിക്കപ്പെട്ടത്തിന്റെ പേരില്‍ സംശത്തിന്റെ കുന്തമുനയില്‍ നില്‍ക്കുമ്പോളാണ്  ആ  ടീ .പീ .ചന്ദ്രശേഖരനെ അമ്പത്തൊന്ന്  വെട്ടിനു ആരോ (?) കശാപ്പ്  ചെയ്തതിന്റെ പാപഭാരം കൂടി സി പി എമ്മിന്റെ തലയില്‍ മാധ്യമ  സിണ്ടിക്കേറ്റ്കാര്‍ ചാര്‍ത്തി വച്ചത്  ..ഞങ്ങളല്ല ഞങ്ങളല്ല അത് ചെയ്തത് എന്ന് ഉറക്കെ ഉറക്കെ പറഞ്ഞിട്ടും ആരും അത് കേട്ടില്ല .പിടിക്കപ്പെട്ടവര്‍ സി പി എമ്മു കാര്‍ ആണെങ്കില്‍ പോലും അവരെ ശത്രുക്കള്‍ ഉപയോഗപ്പെടുത്തിയതാകാം എന്ന് ചിന്തിക്കാന്‍ ആരും തയ്യാറായതുമില്ല !

 
പക്ഷെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദൈവം എന്ന ഒരാള്‍ മുകളില്‍ ഇരുന്നു 
 ഇതെല്ലാം കാണുന്നുണ്ടല്ലോ ..സത്യം എന്താണെന്ന്  ഭൂമിയില്‍ ഉള്ള  ഒരാളും വിശ്വസിക്കാന്‍ കൂട്ടാക്കാതെ വരുമ്പോളാണ് അത് വെളിപ്പെടുത്താന്‍  "ധര്‍മ  സംസ്ഥാപനാര്‍ത്ഥം   സംഭവാമി  യുഗേ യുഗേ" എന്ന്  പറഞ്ഞു ദൈവം അവതരിക്കുന്നതും എതിരാളികളുടെ തനി നിറം വെളിച്ചത്തു കൊണ്ടുവരുന്നതും തക്കതായ ശിക്ഷ  കൊടുക്കുന്നതും .

പണ്ടൊക്കെ പാപികള്‍ക്കു ശിക്ഷകിട്ടാന്‍ മരിച്ചു നരകത്തില്‍ ചെല്ലണമായിരുന്നു ! ഇപ്പോള്‍ കമ്പ്യൂട്ടര്‍ യുഗമല്ലേ .ദൈവവും അപ്പ്‌ ഡേറ്റഡ്   ആണ് /ഭൂമിയില്‍ വച്ച് തന്നെ ഉടനടി ശിക്ഷ കൊടുക്കുന്ന രീതിയും സിസ്റ്റവും  ദൈവ ലോകത്തും  നടപ്പില്‍ വന്നു .അത് കൊണ്ടാണ്  അരീക്കോട് കുനിയില്‍ ദൈവം മുസ്ലീം  ലീഗ് എം എല്‍ എ യും സാക്ഷാല്‍ സീതി ഹാജിയുടെ പുന്നാര പുത്രനും ആയ പി കെ .ബഷീറി ലൂടെ കുനിയിലെ ഇരട്ട കൊലപാതക പദ്ധതി നടപ്പില്‍ വരുത്തിയത് ..

അതിനു വഴി മരുന്നിടാനായി രണ്ടു മൂന്നു  ദിവസം മുന്‍പ് അതീക്‌  റഹിമാന്‍ എന്ന ഒരു ലീഗുകാരനെ ഇരട്ട കൊലയില്‍ കൊല്ലപ്പെട്ട  സഹോദരങ്ങളെ കൊണ്ട് ദൈവം കൊല്ലിച്ചത് ..മനുഷ്യര്‍ ദൈവത്തിന്റെ ഉപകരണങ്ങള്‍ മാത്രമല്ലേ ? എല്ലാം അദ്ദേഹം പദ്ധതി യിട്ട് നടപ്പാക്കുന്നു ..എന്ന് പുരോഹിതന്മാരും സന്യാസികളുമൊക്കെ പറയുന്നത് എത്ര ശരിയാണ് !! 

സി പിഎമ്മിലെ ജയരാജന്മാരും കോടിയേരിയും ഇടുക്കി മണിയും ഒക്കെ മാത്രമാണ് ഗുണ്ടായിസം പറയുന്നതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? തല്ലിയാല്‍ തല്ലും , കൊന്നാല്‍ തിരിച്ചും കൊല്ലും ,വേണമെങ്കില്‍ പോലീസ്‌ സ്റ്റേഷനില്‍ വച്ചും ബോംബു ണ്ടാക്കും, പോലീസ് പിടിക്കാന്‍ വന്നാല്‍ മുളക് വെള്ളം ഒഴിക്കും ,കേസ് വന്നാല്‍ കാശ് കൊടുത്ത് ഒതുക്കും .ആസനത്തില്‍ ഗദ കയറ്റും .ഇങ്ങനെ എന്തെല്ലാം പറഞ്ഞിരിക്കുന്നു ..? ഇതൊക്കെ യു ഡി എഫുകാരും പറഞ്ഞിട്ടുള്ളതല്ലേ ? എന്തിനാണ് അധികം ആളുകള്‍ ? കണ്ണൂറിലെ ആ സുധാകരന്‍ സാര്‍ മാത്രം പോരെ ? ഇപ്പോളിതാ അതേ മാറ്റും മതിപ്പും ഉള്ള  ബഷീര്‍ സാഹിബ്ബും കൂടി അരങ്ങത്തു വന്നതോടെ  യു ഡി എഫിന്റെ ചെമ്പും പുറത്തായില്ലേ ? മണി തൊടുപുഴയില്‍ പാര്‍ട്ടി ചരിത്രം പറഞ്ഞ കൂട്ടത്തില്‍ എന്തോ പോഴത്തം  പറഞ്ഞതിന് ചാനലുകളും പത്രങ്ങളും വലതു പക്ഷ പിന്തിരിപ്പന്മാരും കൂടി എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാക്കിയത് ? എന്നിട്ട് ഇപ്പോള്‍ എന്തായി ? ബഷീര്‍ പ്രസംഗിച്ചത് കേട്ടില്ലേ ? 

"അതീക്‌  റഹിമാനെ കൊന്നിട്ട് നെഞ്ചും വിരിച്ചു നടക്കുന്നവര്‍ അധികകാലം അങ്ങനെ നടക്കില്ലെ"ന്ന് ! പറഞ്ഞു തീര്‍ന്നില്ല ഒരാഴ്ച തികയുന്നതിന് മുന്‍പ് കാര്യം കൂള്‍ കൂളായി ചുണക്കുട്ടന്മാര്‍ നടത്തി ക്കൊടുത്തില്ലേ ?
എം .എല്‍ .എ .ആകുന്നതിനു മുന്‍പും ബഷീര്‍ സാഹിബ്ബ് ആ ലൈനില്‍ കൊലവെറി പ്രസംഗം നടത്തിയത് മാധ്യം സിണ്ടിക്കെറ്റ് കാര്‍ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നില്ലേ ഇതുവരെ ? സ്കൂള്‍ അദ്ധ്യാപകനെ ചവിട്ടി കൊന്നിട്ട് അത് ചെയ്തില്ലെന്ന് നുണ പറയുകയും  കൊലപാതകം കാണാതെ കണ്ടെന്നു പറയാന്‍ കോടതിയില്‍ പോകുന്നവരെ തിരിച്ചു ജീവനോടെ വീട്ടില്‍ എത്തിക്കില്ലെന്നും ഈ ബഷീര്‍ സാഹിബ് പറഞ്ഞത് ഇപ്പോള്‍ യൂ ട്യൂബിലും മറ്റും പ്രചരിക്കുന്നത് ആരും കണ്ടില്ലെന്നുണ്ടോ ? 

എന്തെ ആരും ഒന്നും മിണ്ടാത്തത് ? ഇടതു പക്ഷക്കാര്‍ മാത്രമാണോ കൊലപാതകികള്‍ ? ബഷീര്‍ ലീഗുകാരന്‍ ആയത് കൊണ്ട് ഈ കേസ് മൂടിവയ്ക്കനൊന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കണ്ട ..ആളുകളെ പറ്റിക്കാന്‍ ബഷീറിനെ ആറാം പ്രതി ആയി കേസ് എടുത്തിട്ടുണ്ട് .അത് കൊണ്ടൊന്നും ആയില്ല .അറസ്റ്റു ചെയ്തു തുറന്കില്‍ അടക്കണം . ക്രിമിനല്‍ കേസില്‍ പെട്ട ബഷീര്‍  .എല്‍ .എ .സ്ഥാനം കൂടി രാജി വയ്ക്കണം .. 
യു ഡി എഫുകാര്‍ക്കും ചില പണികള്‍ ചെയ്യാം .ബഷീരിനെയോ കേസില്‍ പെട്ട മറ്റു പ്രതികലെയോ അറസ്റ്റുചെയ്യാന്‍ പോലീസ്‌ വന്നാല്‍ മുളക് വെള്ളം കരുതി വച്ചു കൊള്ളണം . അത് വകവയ്ക്കാതെ അറസ്റ്റു ചെയ്‌താല്‍ പോലീസ്‌ സ്റ്റേഷനില്‍ പോയി കുത്തി യിരുന്നു ഘോരാവോ ചെയ്യണം .പാര്‍ട്ടി ആപ്പീസില്‍ പോലീസ്‌ വന്നാല്‍ ലീഗിന്റെ സംഘ ബലം ഉപയോഗിച്ച് അവരെ തുരത്തണം.
എങ്കിലേ ഒപ്പത്തിനൊപ്പം വരൂ ...എന്ത്യേ ? 

11 അഭിപ്രായങ്ങൾ:

 1. സമകാലീന സന്തുലിത രാഷ്ടീയം.....
  കൊരക്കുന്ന രാഷ്ട്രീയം ചെരക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.
  രമേശ് ജി, നല്ല പ്രതികരണം പത്രത്തില്‍ കണ്ടു.:)

  മറുപടിഇല്ലാതാക്കൂ
 2. വികാരങ്ങളെ നയിക്കുന്ന ചിന്തകള്‍ പെരുകുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ഒരുവെടിയ്ക്കുള്ള മരുന്ന് എല്ലാരുടെയും കയ്യിലുണ്ട്. ആരും മോശമല്ല.

  മറുപടിഇല്ലാതാക്കൂ
 4. ഹോ ..ഇപ്പോഴാ ഒരു സമാധാനമായത്.ചത്തതും കൊന്നതും എന്‍റെ ആരുമല്ലാത്തത് കൊണ്ട് സ്കോര്‍ വായിച്ചു രസിക്കാന്‍ എന്ത് സുഖം .

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. അടുത്ത നാട്ടുക്കാരന്‍ ആയ എനിക്ക് ഇത് വായിക്കുമ്പോള്‍ ചിരി വരുന്നു. ഈ നാടിന് പുറത്തുള്ളവരെ അത് രാഷ്ട്രീയ കൊലപാതകം ആണ് എന്ന് പറയൂ.

  മറുപടിഇല്ലാതാക്കൂ
 7. എല്ലാവരും ഇവിടെവരെ എത്തിയത് ഈ കൊലവെറി രാഷ്ട്രീയം കളിച്ചിട്ടാണെന്ന് തെളിവു സഹിതം കാ‍ണിച്ചു തരികയല്ലെ സമീപകാല രാഷ്ട്രീയം..!
  കാലം മാറുകയല്ലെ..?
  കാലത്തിനൊപ്പം രാഷ്ട്രീയവും...!

  മറുപടിഇല്ലാതാക്കൂ
 8. ഒപ്പത്തിനൊപ്പം എത്തീട്ടില്ലലോ ബായി ഇത്

  മറുപടിഇല്ലാതാക്കൂ
 9. എന്നാല്‍ അടുത്ത ക്വട്ടേഷന്‍ കൊമ്പന്റെ വക ആവട്ടെ :))

  മറുപടിഇല്ലാതാക്കൂ
 10. എന്തെ ആരും ഒന്നും മിണ്ടാത്തത് ? ഇടതു പക്ഷക്കാര്‍ മാത്രമാണോ കൊലപാതകികള്‍ ??

  ഞാന്‍ മിണ്ടില്ല...!

  മറുപടിഇല്ലാതാക്കൂ
 11. ഈ അരുംകൊലകൾ അവസാനിച്ചേ തീരു...
  https://plus.google.com/u/0/+ShijanKaakkara/posts/cBGkoFimFAa

  മറുപടിഇല്ലാതാക്കൂ